KeralaOneTV

KeralaOneTV A Complete Family Entertainment Television

മിനി ഇലക്ട്രിക് വാഗൺആർ! മാരുതിയുടെ ചെറു ഇലക്ട്രിക് കാർ ഉടൻ
23/10/2025

മിനി ഇലക്ട്രിക് വാഗൺആർ! മാരുതിയുടെ ചെറു ഇലക്ട്രിക് കാർ ഉടൻ

ജപ്പാന്‍ മൊബിലിറ്റി ഷോയ്ക്ക് മുന്നോടിയായി വൈദ്യുത കാർ വിഷന്‍ ഇ സ്‌കൈ ഇലക്ട്രിക് കാറിന്റെ ചിത്രങ്ങള്‍ പുറത്തു...

കര്‍ണാടകയിൽ മലയാളി ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു; അനധികൃത കാലിക്കടത്തിനിടെ വെടിവെച്ചത് പോലീസ്
22/10/2025

കര്‍ണാടകയിൽ മലയാളി ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു; അനധികൃത കാലിക്കടത്തിനിടെ വെടിവെച്ചത് പോലീസ്

ബെംഗളൂരു: കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് പൊലീസാണ് മലയാള....

താമരശ്ശേരി സംഘര്‍ഷം:320 ലേറെ പേര്‍ക്കെതിരെ കേസ്; തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തീ വെച്ചുവെന്ന് എഫ്‌ഐആര്‍
22/10/2025

താമരശ്ശേരി സംഘര്‍ഷം:320 ലേറെ പേര്‍ക്കെതിരെ കേസ്; തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തീ വെച്ചുവെന്ന് എഫ്‌ഐആര്‍

കോഴിക്കോട്: താമരശ്ശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിന് മുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ.....

2024ല്‍ നടന്നത് ദ്വാരപാലകശില്‍പങ്ങള്‍ രഹസ്യമായി കൈമാറി 2019-ലെ സ്വര്‍ണമോഷണം മറയ്ക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടി; ഹൈക്...
22/10/2025

2024ല്‍ നടന്നത് ദ്വാരപാലകശില്‍പങ്ങള്‍ രഹസ്യമായി കൈമാറി 2019-ലെ സ്വര്‍ണമോഷണം മറയ്ക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടി; ഹൈക്കോടതിയുടെ സംശയങ്ങള്‍ നീളുന്നത് ദേവസ്വം ബോര്‍ഡിലേക്ക് !

കൊച്ചി: ഇനി ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഇനി ചാടി കളിക്കാന്‍ കഴിയില്ല. ഇപ്പോ....

തിരുവനന്തപുരം: ഹാലി ധൂമകേതുവിന്‍റെ അവശിഷ്‌ടങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന അത്യാകർഷകമായ ഓറിയോണിഡ് ഉൽക്കാവർഷം (Orionid Me...
18/10/2025

തിരുവനന്തപുരം: ഹാലി ധൂമകേതുവിന്‍റെ അവശിഷ്‌ടങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന അത്യാകർഷകമായ ഓറിയോണിഡ് ഉൽക്കാവർഷം (Orionid Meteor Shower) കാണാൻ ഇന്ത്യൻ വാനനിരീക്ഷകർക്ക് വരും ദിവസങ്ങളിൽ അവസരം ലഭിക്കുന്നു. ഇന്ത്യയിൽ നിന്ന് ഒക്‌ടോബർ 21 രാത്രി മുതൽ ഒക്‌ടോബർ 22 പുലർച്ചെ വരെ ഓറിയോണിഡ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിൽ കാണാനാകും. അമേരിക്കയിലെ വാസ്തവികമായ അനുഭവങ്ങൾക്കായി ഒക്‌ടോബർ 20 രാത്രി മുതൽ ഒക്‌ടോബർ 21 പുലർച്ചെ വരെയുള്ള സമയം അനുയോജ്യമാണ്. ദീപാവലിക്ക് ഇതൊരു മനോഹരമായ ആകാശ ദൃശ്യലാഭമായി മാറുകയും, മണിക്കൂറിൽ 20 വരെ ഉൽക്കകൾ ദൃശ്യമാകുന്നതായും നിരീക്ഷകർക്ക് അറിയിക്കുന്നു.

ഓറിയോണിഡ് ഉൽക്കാവർഷം സമയത്ത് കാണപ്പെടുന്ന ഉൽക്കകൾ വേഗതയേറിയതും തിളക്കമുള്ളതും ആയിരിക്കും. പലപ്പോഴും ചെറിയ നിമിഷങ്ങൾക്കകം മാത്രം ദൃശ്യമാകുന്ന ഈ ഉൽക്കാശകലങ്ങൾ ഹാലിയുടെ വാൽനക്ഷത്രം അവശിഷ്ടമാക്കിയ ബഹിരാകാശ പൊടിപടലങ്ങളിലൂടെ ഭൂമി കടന്നുപോകുമ്പോൾ സംഭവിക്കുന്നു. ഈ പൊടിപടലങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ അതിവേഗത്തിൽ കൂട്ടിയിടുകയും കത്തുകയും ചെയ്ത് തിളക്കമുള്ള പ്രകാശരേഖകൾ സൃഷ്ടിക്കുന്നു. സെക്കൻഡിൽ 41 മൈൽ (238,000

തിരുവനന്തപുരം: ഹാലി ധൂമകേതുവിന്‍റെ അവശിഷ്‌ടങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന അത്യാകർഷകമായ ഓറിയോണിഡ് ഉൽക്കാവർ...

കോഴിക്കോട്: താമരശ്ശേരിയിലെ ഒമ്പത് വയസുകാരി അനയയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റ് സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് കോഴിക്...
18/10/2025

കോഴിക്കോട്: താമരശ്ശേരിയിലെ ഒമ്പത് വയസുകാരി അനയയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റ് സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ. അനയയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നുവെന്ന മൈക്രോബയോളജി പരിശോധനാഫലം ശരിയാണെന്നും അതിൽ തെറ്റില്ലെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ, കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരത്തിനൊപ്പം വൈറൽ ന്യൂമോണിയയും ബാധിച്ചിട്ടുണ്ടാകാമെന്ന് മെഡിക്കൽ കോളേജ് വിശദീകരിച്ചു. ഈ രോഗങ്ങൾ ചേർന്നതായിരിക്കും കുട്ടിയുടെ ആരോഗ്യനില വേഗത്തിൽ വഷളാക്കിയത് എന്നും അധികൃതർ സൂചിപ്പിക്കുന്നു.

അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരമൂലമല്ലെന്ന നിഗമനമാണ് ഉണ്ടായത്. ഇതോടെ, മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗം നടത്തിയ പരിശോധനാഫലത്തെയും ഫോറെൻസിക് വിഭാഗത്തിന്റെ റിപ്പോർട്ടിനെയും തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ച് സംശയങ്ങൾ ഉയർന്നു. ഈ വൈരുധ്യം പരിഹരിക്കാനും വ്യക്തത വരുത്താനും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് വിശദീകരണ കുറിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് മെഡിക്കൽ കോളേജ് അധികൃതർ.

കോഴിക്കോട്: താമരശ്ശേരിയിലെ ഒമ്പത് വയസുകാരി അനയയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റ് സംഭവിച്ചിട്ടില്ലെന്ന നിലപ.....

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) യാണ്...
18/10/2025

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) യാണ് രണ്ടു മാസം മുമ്പ് കാണാതായത്. കൂടെ താമസിച്ചിരുന്ന പഴനിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹം കഴിക്കാതെ ഇവര്‍ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.

രണ്ടുമാസമായി വള്ളിയമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വള്ളിയമ്മയുടെ ആദ്യ വിവാഹത്തിലെ മക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ പുത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വള്ളിയമ്മയും പഴനിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ പഴനി വള്ളിയമ്മയെ കൊലപ്പെടുത്തി ഉള്‍വനത്തില്‍ കുഴിച്ചിട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

രണ്ടുമാസമായി വള്ളിയമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വള്ളിയമ്മയുടെ ആദ്യ വിവാഹത്തിലെ മക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ പുത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വള്ളിയമ്മയും പഴനിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ പഴനി വള്ളിയമ്മയെ കൊലപ്പെടുത്തി ഉള്‍വനത്തില്‍ കുഴിച്ചിട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി സ്വദേശി വള്ളിയമ്....

വയനാട്: താമരശ്ശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണം ചികിത്സാപിഴവ് കാരണം എന്ന് അമ്മ രംബീസ. കുട്ടിയെ ഡോക്ടര്‍മാര്‍ വേണ്ട രീതിയ...
18/10/2025

വയനാട്: താമരശ്ശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണം ചികിത്സാപിഴവ് കാരണം എന്ന് അമ്മ രംബീസ. കുട്ടിയെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെന്നും നേരത്തെ ഉന്നയിച്ച കാര്യങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞെന്നും രംബീസ പറഞ്ഞു. ചികിത്സാപിഴവ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്പിയ്ക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നടപടി വേണം എന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും പരാതി നല്‍കും.

എന്നാല്‍ കുട്ടിയുടെ മരണത്തില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഗോപാലകൃഷ്ണൻ പറയുന്നത്. ന്യുമോണിയയുടെ ലക്ഷണങ്ങൾ കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ലെന്നും അമീബിക് മസ്തിഷ്ക ജ്വരം ആണെന്നാണ് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടിലും മൈക്രോബയോളജി റിപ്പോർട്ടുകളിലും വ്യത്യാസം ഉണ്ട്. ഈ റിപ്പോർട്ടിലെ അവ്യക്ത പരിഹരിക്കേണ്ടത് മെഡിക്കൽ കോളേജും മെഡിക്കൽ ബോർഡുമാണ് എന്നുമാണ് സൂപ്രണ്ടിന്‍റെ വാദം.

പനിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ 9 വയസ്സുകാരി അനയയെ പ്രവേശിപ്പിച്ചത് ഓഗസ്റ്റ് 14നാണ്.

വയനാട്: താമരശ്ശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണം ചികിത്സാപിഴവ് കാരണം എന്ന് അമ്മ രംബീസ. കുട്ടിയെ ഡോക്ടര്‍മാര്‍ ....

പത്തനംതിട്ട: തന്നെ കുടുക്കിയതെന്ന്  ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി. തന്നെ കുടുക്കിയവര്‍...
18/10/2025

പത്തനംതിട്ട: തന്നെ കുടുക്കിയതെന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി. തന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നില്‍ വരുമെന്നും പോറ്റി പറഞ്ഞു. 13 ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടതിനു ശേഷം റാന്നി കോടതിയില്‍ നിന്നും പുറത്തേക്ക് വരുമ്പോഴായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം. കുടുക്കിയതാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് പോറ്റി പൊലീസ് വാഹനത്തില്‍ കയറിയത്.

കോടതിയിൽ നിന്ന് പുറത്തിറക്കിയ ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ബിജെപി പ്രവര്‍ത്തകൻ ചെരിപ്പെറിഞ്ഞു. ബിജെപി പ്രാദേശിക നേതാവാണ് ചെരിപ്പെറിഞ്ഞത്. പത്തനംതിട്ട എആര്‍ ക്യാമ്പിലേക്കാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ടുപോയത്. ചോദ്യം ചെയ്യലിനുശേഷമായിരിക്കും തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുക. ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒക്ടോബര്‍ 30വരെയാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്.

ശബരിമലയിലെ സ്വർണം കൈവശപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായെന്ന് എസ്ഐടിയുടെ റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു. രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തി.

പത്തനംതിട്ട: തന്നെ കുടുക്കിയതെന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി. തന്നെ കു...

തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ശബരിമലയിലെ സ്വര്‍ണം കാണാതായ സംഭവം ദ്രൗപദി മുര്‍മുവിന്റെ മുന്നില്‍ ഉന്നയ...
18/10/2025

തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ശബരിമലയിലെ സ്വര്‍ണം കാണാതായ സംഭവം ദ്രൗപദി മുര്‍മുവിന്റെ മുന്നില്‍ ഉന്നയിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകളുടെ സംയുക്ത വേദിയായ ശബരിമല കര്‍മ സമിതി. ഈ മാസം അവസാനമാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാനെത്തുന്നത്. ശബരിമലയില്‍ സുപ്രീംകോടതിയില്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് കൊണ്ടു വരാനാണ് കര്‍മ സമിതി ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയില്‍, ശബരിമല ക്ഷേത്രത്തിന് പ്രത്യേക ഭരണസംവിധാനം രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം സുപ്രീം കോടതിയിലേക്ക് രാഷ്ട്രപതിയുടെ റഫറന്‍സ് നല്‍കാനാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവനന്തപുരത്തെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി അധ്യക്ഷനായ കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍, തന്ത്രി കുടുംബം, തിരുവിതാംകൂര്‍ രാജകുടുംബം എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.

തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ശബരിമലയിലെ സ്വര്‍ണം കാണാതായ സംഭവം ദ്രൗപദി മുര്‍മുവിന്റെ മു....

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന നടന്നതായി അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്‍കിയതായി സൂചന. ...
18/10/2025

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന നടന്നതായി അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്‍കിയതായി സൂചന. ഗൂഢാലോചനയിലും സ്വര്‍ണക്കവര്‍ച്ചയിലും തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ചില ഉദ്യോഗസ്ഥരുടെ പേര് അടക്കം എസ്‌ഐടിയോട് പറഞ്ഞതായാണ് വിവരം.

താന്‍ ശബരിമലയില്‍ സ്‌പോണ്‍സറായി എത്തിയതുമുതല്‍ ഗൂഢാലോചന തുടങ്ങിയതായാണ് പോറ്റി പറഞ്ഞത്. താന്‍ സ്‌പോണ്‍സറായി എത്തിയതുമുതല്‍ ദേവസ്വത്തിലെ ഉന്നതര്‍ തന്നെ നോട്ടമിട്ടിരുന്നു. ശബരിമലയിലെ സ്വര്‍ണം തട്ടിയെടുക്കുകയെന്ന ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കല്‍പേഷിനെ കൊണ്ടുവന്നതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. തട്ടിയെടുത്ത സ്വര്‍ണം കല്‍പേഷിന് കൈമാറിയെന്നാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പങ്കജ് ഭണ്ഡാരി എസ്‌ഐടിയോട് വെളിപ്പെടുത്തിയിരുന്നത്.

കല്‍പേഷിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ എസ്‌ഐടി പുറത്തു വിട്ടിട്ടില്ല.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന നടന്നതായി അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്‍ക....

കൊച്ചി: എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് അറിയി...
18/10/2025

കൊച്ചി: എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടിയുടെ പിതാവ്. സ്കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു.

ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു മാനേജ്മെന്‍റ്. സ്കൂള്‍ മാനേജ്മെന്‍റിന്‍റെ ഈ നിബന്ധന നേരത്തെ നടന്ന സമവായ ചര്‍ച്ചയിൽ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. പിന്നീട് തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു. ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സ്കൂൾ മാനേജ്മെന്റിനെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചു. സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയവത്ക്കരിക്കാൻ മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അഭിഭാഷകയുടെ പരാമർശങ്ങൾ പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു.

കൊച്ചി: എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്...

Address


Alerts

Be the first to know and let us send you an email when KeralaOneTV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KeralaOneTV:

  • Want your business to be the top-listed Media Company?

Share