
08/06/2025
മോഹന്‍ലാലിന്റെ അമ്മാവന്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു; വിടപറഞ്ഞത് താരത്തിന് ‘മോഹൻലാൽ’ എന്ന പേരിട്ട വ്യക്തി_*
കൊല്ലം: മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ (93) അന്തരിച്ചു. മോഹന്‍ലാലിന്റെ അമ്മയുടെ മൂത്ത സഹോദരനാണ്. ശനിയാഴ്ച പുലര്‍ച്ചെ കൊല്ലം അമൃതപുരിയില്‍ ആയിരുന്നു അന്ത്യം.
മോഹന്‍ലാല്‍ എന്ന പേരും പ്യാരി ലാല്‍ എന്ന ജ്യേഷ്ഠന്റെ പേരും നൽകിയത് ഗോപിനാഥൻ നായർ ആയിരുന്നു.
മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലെ സജീവ പ്രവര്‍ത്തകനായിരുന്ന ഗോപിനാഥന്‍ നായര്‍, ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുന്‍ ജനറല്‍ മാനേജറാണ്.
സംസ്‌കാര ചടങ്ങുകള്‍ ഇന്ന് (08-06-2025-ഞായറാഴ്ച) വൈകുന്നേരം അമൃതപുരി ആശ്രമത്തില്‍ നടക്കും.
ഭാര്യ: രാധാഭായി.
മകള്‍: ഗായത്രി,
മരുമകന്‍: രാജേഷ്.
ചെറുമകള്‍: ദേവിക.
█▀▀▀▀▀▀▀▀▀▀▀▀▀▀▀▀█
█▄▄▄▄▄▄▄▄▄▄▄▄▄▄▄▄█