Sree Krishna Swami Temple,Vaikundapuram,Thulappally

  • Home
  • Sree Krishna Swami Temple,Vaikundapuram,Thulappally

Sree Krishna Swami Temple,Vaikundapuram,Thulappally ഓം നമോ: ഭഗവതേ വാസുദേവായ..

കർക്കിടകവാവ്...മൺമറഞ്ഞുപോയ പൂർവ്വികരെ സ്മരിച്ച് തർപ്പണം ചെയ്യുന്ന പിതൃസ്മരണയുടെ പുണ്യദിനം.. തലമുറകളോടുള്ള നമ്മുടെ സ്നേഹത...
24/07/2025

കർക്കിടകവാവ്...

മൺമറഞ്ഞുപോയ പൂർവ്വികരെ സ്മരിച്ച് തർപ്പണം ചെയ്യുന്ന പിതൃസ്മരണയുടെ പുണ്യദിനം..

തലമുറകളോടുള്ള നമ്മുടെ സ്നേഹത്തിന്റെയും കടമയുടെയും ഓർമ്മകളെയാണ് കർക്കിടകവാവ് നമ്മിലേക്ക് എത്തിക്കുന്നത്.

ഈ പുണ്യദിനത്തിൽ പൂർവികരെ സ്മരിച്ച് നമ്മുടെ ക്ഷേത്രത്തിൽ നടന്ന വാവ്ബലി തർപ്പണം.

ഓം നമോ ഭഗവതേ വാസുദേവായ... 🙏

ഇന്ന് കർക്കിടക വാവ് ബലി.        മൺമറഞ്ഞ പിതൃക്കൾക്ക്  അവർ ബാക്കി വെച്ചു പോയ ഓർമ്മകൾ കൊണ്ടൊരു  തർപ്പണം.നമ്മെ കൈപിടിച്ച് വ...
24/07/2025

ഇന്ന് കർക്കിടക വാവ് ബലി.


മൺമറഞ്ഞ പിതൃക്കൾക്ക് അവർ ബാക്കി വെച്ചു പോയ ഓർമ്മകൾ കൊണ്ടൊരു തർപ്പണം.

നമ്മെ കൈപിടിച്ച് വളർത്തിയവർക്ക് ഒരു പിടി ചോറ്. അവരുടെ സ്നേഹമയമായ ഓർമ്മകൾക്ക് മുന്നിൽ ഒരുതുള്ളി കണ്ണുനീർ, പ്രാർത്ഥനയും 🙏

 #കർക്കിടക  #വാവുബലി പുണ്യ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നമ്മുടെ ക്ഷേത്രത്തിൽ 24-07-2025 വ്യാഴം രാവിലെ 5.30 മുതൽ കർക...
21/07/2025

#കർക്കിടക #വാവുബലി

പുണ്യ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നമ്മുടെ ക്ഷേത്രത്തിൽ 24-07-2025 വ്യാഴം രാവിലെ 5.30 മുതൽ കർക്കിടക വാവു ബലിതർപ്പണം ആരംഭിക്കുന്നതാണ്.

കർക്കിടക മാസത്തിലെ അമാവാസി ദിവസമാണ് കർക്കിടക വാവായി ആചരിക്കുന്നത്.
കർക്കിടകവാവ്‌ ദിനം പിതൃബലിതർപ്പണത്തിനു പ്രധാനമാണ്.
ഈ ദിനത്തിൽ ബലിതർപ്പണം നടത്തിയാൽ ഭൂമിയിൽ നിന്നും മൺമറഞ്ഞുപോയ നമ്മുടെ പൂർവ്വികരായ പിതൃക്കളുടെ
ആത്മാക്കൾക്ക് ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം.
സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും എല്ലാം തന്നെ പ്രായഭേദമന്യേ തങ്ങളുടെ പിതൃക്കൾക്കായി ബലിതർപ്പണം ചെയ്യാവുന്നതാണ്.

കർക്കിടക വാവ് ബലിക്കുള്ള തയ്യാറെടുപ്പുകൾ :-

ബലിതർപ്പണം ചെയ്യുന്നവർ വാവുദിനത്തിന്റെ തലേന്നാൾ (23.07.2025) 'ഒരിക്കൽ'( ഒരു നേരം മാത്രം അരി ആഹാരം) എടുക്കേണ്ടതാണ്.

വാവ് ദിനത്തിൽ ഈറനുടുത്ത് മണ്മറഞ്ഞു പോയ പൂർവ്വ പിതൃക്കളെ മനസ്സിൽ സങ്കല്പിച്ച് കർമ്മിയുടെ നിർദേശമനുസരിച്ച് ബലിതർപ്പം നടത്തണം.

കർക്കിടകവാവിനോടാനുബന്ധിച്ചു ക്ഷേത്രത്തിൽ നടത്തുന്ന പ്രധാന വഴിപാടുകൾ താഴെ കൊടുത്തിരിക്കുന്നു.

1. പിതൃപൂജ/പിതൃ നമസ്കാരം
2. കൂട്ടനമസ്കാരം
3. തിലകഹവനം

കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രം
ഓഫീസ്സുമായി ബന്ധപെടുക.
ഫോൺ നമ്പർ

+91 88486 47477

കർക്കടക വാവുബലിക്ക് ശേഷം രാവിലെ 5:30 മുതൽ ചുക്ക് കാപ്പിയും, 6:30 മുതൽ മുതൽ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്..

ക്ഷേത്ര കമ്മിറ്റി.

കർക്കിടക മാസത്തിന്റെ പുണ്യം പകർന്നുകൊണ്ട് ക്ഷേത്രത്തിൽ നടന്നു വരുന്ന രാമായണ പാരായണം.. 🙏🙏
19/07/2025

കർക്കിടക മാസത്തിന്റെ പുണ്യം പകർന്നുകൊണ്ട് ക്ഷേത്രത്തിൽ നടന്നു വരുന്ന രാമായണ പാരായണം..

🙏🙏

ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെശ്രീരാമസ...
17/07/2025

ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ...

ഇന്ന് കർക്കിടകം 1..

ശുഭദിനം 🙏

 #നാളെ  #കർക്കിടകം 1...കർക്കിടക മാസത്തിന്റെ പുണ്യം പകർന്നുകൊണ്ട് വീണ്ടും ഒരു രാമായണ മാസം കൂടി കടന്നു വരുകയാണ്... ഈ പുണ്യ...
16/07/2025

#നാളെ #കർക്കിടകം 1...

കർക്കിടക മാസത്തിന്റെ പുണ്യം പകർന്നുകൊണ്ട് വീണ്ടും ഒരു രാമായണ മാസം കൂടി കടന്നു വരുകയാണ്...

ഈ പുണ്യ മാസത്തിൽ എല്ലാ ദിവസവും നമ്മുടെ ക്ഷേത്രത്തിൽ വൈകിട്ട് 5 മുതൽ 6.30 വരെ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്.

നമ്മുടെ എല്ലാ കുടുംബങ്ങളിൽ നിന്നും അവരവരുടെ നാളിൽ വായന ബുക്ക്‌ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ നേരിട്ട് വിളിച്ചോ, വാട്സാപ്പ് വഴി പേരും നാളും അയച്ചു നൽകിയോ വായന ബുക്ക്‌ ചെയ്യാവുന്നതാണ്..

+91 88486 47477

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..

നിയതി മോൾക്ക് കണ്ണന്റെ തിരുസന്നിധിയിൽ ചോറൂണ്...മോൾക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.. ഹരേ കൃഷ്ണ.. 🙏
15/07/2025

നിയതി മോൾക്ക് കണ്ണന്റെ തിരുസന്നിധിയിൽ ചോറൂണ്...

മോൾക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ..

ഹരേ കൃഷ്ണ.. 🙏

ക്ഷേത്രത്തിൽ ഇന്ന് നടന്ന വാഹനപൂജ...ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...ഓം നമോ ഭഗവതേ വാസുദേവായ...
15/07/2025

ക്ഷേത്രത്തിൽ ഇന്ന് നടന്ന വാഹനപൂജ...

ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...
ഓം നമോ ഭഗവതേ വാസുദേവായ...

ഓം ശാന്തി. 🙏
10/07/2025

ഓം ശാന്തി. 🙏

പ്രിയ സഹോദരൻ Anish EB Sastha യുടെ മാതാവ് ചെല്ലമ്മ അമ്മ നിര്യാതയായി.

കുടുംബത്തിന്റെ തീരാ ദുഃഖത്തിൽ പങ്കുചേരുന്നു.ഒപ്പം അമ്മയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.

സംസ്ക്കാരം നാളെ (10.07.25) വ്യാഴം 3 പിഎം നു വീട്ടുവളപ്പിൽ.

പ്രണാമം🙏🌹

Address

Vykundapuram Sreekrishna Swami Temple, Thulappally Po Vykundapuram

686510

Opening Hours

Monday 05:00 - 10:00
17:30 - 07:00
Tuesday 05:00 - 10:00
17:00 - 19:00
Wednesday 05:00 - 10:00
17:00 - 19:00
Thursday 05:00 - 10:00
17:00 - 19:00
Friday 05:00 - 10:00
17:00 - 19:00
Saturday 05:00 - 10:00
17:00 - 19:00
Sunday 05:00 - 10:00
17:00 - 19:00

Telephone

+918848647477

Website

Alerts

Be the first to know and let us send you an email when Sree Krishna Swami Temple,Vaikundapuram,Thulappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share