ZEAL TV Online

  • Home
  • ZEAL TV Online

ZEAL TV Online വാർത്തയുടെ അകവും പുറവും തേടി സത്യത്തിന്റെ സുധീര പാതയിലൂടെ എന്നും സീൽ ടി.വി

14/08/2025

ഇത് നാലാം തവണയും ആഫ്രിക്കയിലെ ഉഗാണ്ടയിൽ മുത്തപ്പചൈതന്യം.

14/08/2025

വിദ്യാഭാസത്തിലൂടെയാണ് അടിസ്ഥാന വിഭാഗത്തെ മുൻനിരയിൽ എത്തിക്കാൻ സാധിക്കുകയുള്ളൂ എന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. വിദ്യാഭ്യാസപരമായും കായികപരമായും കലാപരമായും ഈ വിഭാഗത്തിലെ കുട്ടികളെ ഉയർത്തിക്കൊണ്ടു വരുന്നതിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കുറ്റിക്കോൽ നഗറിൽ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രവൃത്തി പൂർത്തികരണം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം

14/08/2025

മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ശ്രീജ മടത്തിൽ നയിക്കുന്ന ദർശൻ 2025 തളിപ്പറമ്പ ബ്ലോക്ക് തല സമാപനം തളിപ്പറമ്പ കോൺഗ്രസ്സ് മന്ദിരത്തിൽ വെച്ചു നടന്നു. ഡി.സി.സി. ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു.

14/08/2025

മൊബൈൽ ഫോൺ ഉപയോഗവും ദുരുപയോഗവും കുട്ടികളിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ അതു നിയന്ത്രിക്കുന്നതിനുവേണ്ടി പുതിയ പദ്ധതിയുമായ് പയ്യാവൂർ ഗ്രാമ പഞ്ചായത്ത്. അമ്മയുടെ ഫോൺ എൻ്റേതും പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ചാമക്കാൽ ഗവ: എൽ പി സ്കൂളിൽ ആരംഭിക്കും.

14/08/2025

ഗതാഗത പരിഷ്കരണം നടപ്പാക്കിയിട്ടും ചില സമയങ്ങളിൽ പാപ്പിനിശ്ശേരി ചുങ്കം മുതൽ വളപട്ടണം വരെ ഗതാഗതക്കുരുക്ക് രൂക്ഷം. വൈകുന്നേരങ്ങളിൽ പാലം മറികടക്കണമെങ്കിൽ ഒരു മണിക്കൂറോളം വേണം.

14/08/2025

മാലിന്യ സംസ്കരണത്തിലും സ്ത്രീ ശാക്തീകരണത്തിലും ഉൾപ്പെടെ സമസ്ത മേഖലകളിലും കേരളം ലോകത്തോടൊപ്പം സഞ്ചരിക്കാനാണ് തയ്യാറെടുക്കുന്നത് എന്ന് പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു.കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയം ,ഹാപ്പിനെസ്സ് പാർക്ക് എന്നിവയുടെതറക്കൽ ഇടലും നെറ്റ് സീറോ കാർബൺ DRP പ്രകാശന കർമ്മവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

14/08/2025

തെരുവുനായ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ മുന്നോട്ടുപോകാനുള്ള അധികാരം ഉണ്ടാവണമെന്ന് മന്ത്രി എം ബി. രാജേഷ്.കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

14/08/2025

കുയിലൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഉപ ദേവീ-ദേവൻ മാരുടെ സ്ഥാന നിർണയത്തിന് ഒരുക്കങ്ങൾ നടത്തുന്നതിന് തുടക്കമായി. ശബരിമല മുൻമേൽശാന്തി ജയരാമൻ നമ്പൂതിരി മാർഗ്ഗനിർദേശം നൽകി.

14/08/2025

വോട്ട് കൊള്ളക്കെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിന്തുണയർപ്പിച്ചുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രകടനം സംഘടിപ്പിച്ചു.

14/08/2025

ചാതുർവർണ്യ വ്യവസ്ഥയെന്ന അശ്ലീലം ഇന്ത്യ റിപ്പബ്ലിക്കായി ഇത്രയും വർഷമായിട്ടും അത് കേൾക്കേണ്ടി വരുന്നു എന്ന് മാത്രമല്ല അത് നടപ്പാക്കാനും ശ്രമിക്കുന്നു എന്നത് വലിയ അപകടമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .സനാതന ധർമമമെന്ന പേരിൽ തൊട്ടു കൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും അവസ്ഥയിലേക്ക് എത്തിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന ശിശുക്ഷേമ സമിതി വനിതാ ശിശുവികസന വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന സംസ്ഥാന ചരിത്ര- ശാസ്ത്ര ശിൽപ്പ ശാല ഉദ്ഘാടനം കാഞ്ഞിരങ്ങാട് ഇൻ്റോർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.

14/08/2025

അഞ്ച് വർഷംകൊണ്ട് സംസ്ഥാനത്തെ 52,635 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്ന് തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

14/08/2025

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് - അമൃത് സരോവർ പദ്ധതിയോടാനുബന്ധിച്ച് "ഏക് സരോവർ ഏക് സങ്കൽപ് ജൽ സംരക്ഷൺകാ” എന്ന ലക്ഷ്യത്തോടുകൂടി രാജ്യത്തിന്റെ പലഭാഗങ്ങളിലായി വിവിധ പരിപാടികൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ യോഗം സംഘടിപ്പിച്ചു.

Address


Alerts

Be the first to know and let us send you an email when ZEAL TV Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ZEAL TV Online:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share