Mathrubhumi Thozhilvartha

  • Home
  • Mathrubhumi Thozhilvartha

Mathrubhumi Thozhilvartha Mathrubhumi Thozhilvartha first published in 1992. It is the first employment weekly in Malayalam.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ (സി.ആർ.പി.എഫ്.) ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് കായികതാരങ്ങ...
29/09/2026

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ (സി.ആർ.പി.എഫ്.) ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഹെഡ് കോൺസ്റ്റബിളിന്റെ 182 ഒഴിവും കോൺസ്റ്റബിളിന്റെ 339 ഒഴിവുമുണ്ട്. വിവിധ കായികയിനങ്ങളിലായാണ് ഒഴിവ്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.

•
•
•
•
•
•
•
•
•

ഇന്ത്യൻ റെയിൽവേയിൽ നോൺടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി (എൻ.ടി.പി.സി.) തസ്തികകളിലേക്ക് വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. എൻ.ട...
28/09/2026

ഇന്ത്യൻ റെയിൽവേയിൽ നോൺടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി (എൻ.ടി.പി.സി.) തസ്തികകളിലേക്ക് വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. എൻ.ടി.പി.സി. (ഗ്രാജ്വേറ്റ്) തസ്തികകളിൽ 3477 ഒഴിവും എൻ.ടി.പി.സി. (അണ്ടർ ഗ്രാജ്വേറ്റ്) തസ്തികകളിൽ 1688 ഒഴിവുമാണുള്ളത്. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്മെന്റ്‌ ബോർഡുകളിലായാണ് (ആർ.ആർ.ബി.) ഒഴിവുകൾ. തിരഞ്ഞെടുപ്പിന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാവും. 2027 ജനുവരി 01 അടിസ്ഥാനമാക്കിയാണ് അപേക്ഷകരുടെ പ്രായം കണക്കാക്കുക.
ഓൺലൈനായി അപേക്ഷിക്കണം.

•
•
•
•
•
•
•
•
•

അസം റൈഫിൾസിൽ 2026-ലെ ടെക്‌നിക്കൽ ആൻഡ് ട്രേഡ്‌സ്മാൻ റിക്രൂട്ട്‌മെന്റ് റാലിക്ക് വിജ്ഞാപനമായി. റൈഫിൾമാൻ, വാറണ്ട് ഓഫീസർ, ഹവി...
28/09/2026

അസം റൈഫിൾസിൽ 2026-ലെ ടെക്‌നിക്കൽ ആൻഡ് ട്രേഡ്‌സ്മാൻ റിക്രൂട്ട്‌മെന്റ് റാലിക്ക് വിജ്ഞാപനമായി. റൈഫിൾമാൻ, വാറണ്ട് ഓഫീസർ, ഹവിൽദാർ തസ്തികകളിലായി 354 ഒഴിവുണ്ട്. വിവിധ ട്രേഡുകളിലായാണ് ഒഴിവുകൾ. നവംബർ 23 മുതലാണ് റിക്രൂട്ട്‌മെന്റ് റാലി നടക്കുക. പുരുഷന്മാർക്കാണ് അവസരം.

•
•
•
•
•
•
•
•

•

•  •  •  •  •  •  •  •
28/09/2026

•
•
•
•
•
•
•
•

22/09/2026
കേന്ദ്ര സർവീസിൽ 480 എൻജിനീയർ; യു.പി.എസ്.സി. പരീക്ഷയ്ക്ക് വിജ്ഞാപനമായി Read more at:
22/09/2026

കേന്ദ്ര സർവീസിൽ 480 എൻജിനീയർ; യു.പി.എസ്.സി. പരീക്ഷയ്ക്ക് വിജ്ഞാപനമായി Read more at:

2027-ലെ എൻജിനിയറിങ് സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 4...

കേന്ദ്രസർവീസിലെ എൻജിനിയറിങ് തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തുന്ന, 2027-ലെ എൻജിനിയറിങ് സർവീസസ് എക്‌സാമിനേഷന് യൂണിയൻ...
21/09/2026

കേന്ദ്രസർവീസിലെ എൻജിനിയറിങ് തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തുന്ന, 2027-ലെ എൻജിനിയറിങ് സർവീസസ് എക്‌സാമിനേഷന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലായി 480 ഒഴിവുണ്ട്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷ 2027 ജനുവരി 31-നും മെയിൻ പരീക്ഷ 2027 ജൂൺ 18-നും നടക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി: ഒക്ടോബർ 6. വിശദവിവരങ്ങൾക്ക് www.upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

1. ജിമ്മി ജോർജിന്റെ സ്മരണാർഥം നാമകരണം ചെയ്യപ്പെട്ട പാലജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതിചെയ്യുന്ന രാജ്യം: (a) ഇറ്റലി (b) ഫ്രാ...
17/09/2026

1. ജിമ്മി ജോർജിന്റെ സ്മരണാർഥം നാമകരണം ചെയ്യപ്പെട്ട പാലജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതിചെയ്യുന്ന രാജ്യം:
(a) ഇറ്റലി
(b) ഫ്രാൻസ്
(c) ഇംഗ്ലണ്ട്
(d) ജർമനി
ഉത്തരം: (a)

ഇന്ത്യയിൽനിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളിബോൾ താരമാണ് ജിമ്മി ജോർജ്. 1955 മാർച്ച് 8-ന് കണ്ണൂർ ജില്ലയിലെ പേരാവൂരിൽ ജനിച്ചു.
അർജുന അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വോളിബോൾ താരമാണ് (21-ാം വയസ്സിൽ) ഇദ്ദേഹം.
1987 നവംബർ 30-ന് ഇറ്റലിയിലെ മിലാനിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ടു.
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് വെള്ളയമ്പലം (തിരുവനന്തപുരം) ആണ്.

2. ശരിയായ ജോഡി/ജോഡികൾ തിരഞ്ഞെടുക്കുക
1. സുൽത്താൻ അസ്ലൻ ഷാ കപ്പ് - ഫുട്ബോൾ
2. റൈഡർ കപ്പ് - ഗോൾഫ്
3. ആഗാ ഖാൻ ഗോൾഡ് കപ്പ് - ഹോക്കി
4. ഇറാനി ട്രോഫി - ക്രിക്കറ്റ്
(a) 1, 2, 3 ശരി
(b) 2, 4 ശരി
(c) 1, 3 ശരി
(d) എല്ലാം ശരി
ഉത്തരം: (b)
മലേഷ്യയിൽവെച്ച് നടക്കുന്ന സുൽത്താൻ അസ്ലാൻ ഷാ കപ്പ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര ഹോക്കി ടൂർണമെന്റുകളിൽ ഒന്നാണ്.
ബെംഗളൂരു കപ്പ്, ബോംബെ ഗോൾഡ് കപ്പ്, ആഗാഖാൻ കപ്പ്, ധ്യാൻ ചന്ദ് ട്രോഫി, നെഹ്‌റു ട്രോഫി, തുടങ്ങിയവ ഹോക്കി ടൂർണമെന്റുകളാണ്.
അമേരിക്കയും യൂറോപ്പും തമ്മിൽ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഗോൾഫ് മത്സരമാണ് റൈഡർ കപ്പ്. വാക്കർ കപ്പ്, സോൽഹൈം കപ്പ്, ക്ലാരിറ്റ് ജഗ്, വാനാമേക്കർ ട്രോഫി തുടങ്ങിയവ ഗോൾഫുമായി ബന്ധപ്പെട്ട ട്രോഫികളാണ്.
ആഗാ ഖാൻ ഗോൾഡ് കപ്പ്, ഡ്യൂറൻഡ് കപ്പ്, സന്തോഷ് ട്രോഫി, എ.എഫ്.സി. ഏഷ്യൻ കപ്പ് എന്നിവ ഫുട്ബോൾ ടൂർണമെന്റുകളാണ്.

Address


Alerts

Be the first to know and let us send you an email when Mathrubhumi Thozhilvartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mathrubhumi Thozhilvartha:

Shortcuts

  • Want your business to be the top-listed Media Company?

Share