Vadakkan Varthakal

  • Home
  • Vadakkan Varthakal

Vadakkan Varthakal Vadakkan Varthakal

10/08/2025
10/08/2025

കൃഷിക്കും,പരിസ്ഥിതിക്കും ഭീഷണിയായി അധിനിവേശ സസ്യങ്ങൾ വ്യാപിക്കുന്നു.

പിലിക്കോട്: കൃഷിക്കും,പരിസ്ഥിതിക്കും ഭീഷണിയായി അധിനിവേശ സസ്യങ്ങൾ വ്യാപിക്കുന്നു. കാസർഗോഡ് പടന്ന, പിലിക്കോട് പഞ്ചായത്തുകളിൽ വയലുകളിൽ കുളവാഴ, ആഫ്രിക്കൻ പായൽ എന്നിവ പടർന്നു പിടിക്കുമ്പോൾ, പറമ്പുകൾ സിങ്കപ്പൂർ ഡെയ്സിയും കയ്യടക്കുകയാണ്.

10/08/2025

അടിസ്ഥാന സൗകര്യങ്ങളില്ല... മാതമംഗലം ബസ്സ്റ്റാൻഡ് ആർക്കും വേണ്ട.

പയ്യന്നൂർ: മാതമംഗലം ബസ് സ്റ്റാന്റ് നിർമിച്ച് 10 വർഷങ്ങൾ കഴിഞ്ഞെങ്കിലും ബസുകൾ നിറുത്തുന്നത് വഴിയരികിൽ തന്നെ. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച ബസ്സ്റ്റാൻഡ് ഉപയോഗശൂന്യമാകാൻ കാരണമെന്ന് ആക്ഷേപം.

10/08/2025

മാണിയാട്ട് കോറസ് കലാസമിതി വിജയോത്സവം നടത്തി.

കാലിക്കടവ്: മാണിയാട്ട് വില്ലേജിൽ നിന്നും എൽ.എസ്.എസ്, യു.എസ്.എസ്., എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മികവ് നേടിയവരെയും മാണിയാട്ട് കോറസ് കലാസമിതി അനുമോദിച്ചു.

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വയോജനവേദി, കുഞ്ഞ...
10/08/2025

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വയോജനവേദി, കുഞ്ഞിമംഗലം ആയുഷ് പി.എച്ച്.സി എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. പ്രാർത്ഥന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി.കെ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.മനോഹരൻ ആശംസ അർപ്പിച്ച് സംസാരിച്ചു. ഡോ.ദീപ്തി.കെ.കെ ക്ലാസ്സെടുത്തു. കെ.വി.ലക്ഷ്മണൻ സ്വാഗതവും കെ.ഗിരിധര ഗോപാലൻ നന്ദിയും പറഞ്ഞു.

കണ്ടോത്ത് ഗീതാനിവാസിലെ പരേതനായ സി ടി കുഞ്ഞിരാമന്റെ ഭാര്യ ടി ടി ചിയ്യയി (95) അന്തരിച്ചു. മക്കൾ: ടി ടി രവീന്ദ്രൻ, പത്മിനി,...
10/08/2025

കണ്ടോത്ത് ഗീതാനിവാസിലെ പരേതനായ സി ടി കുഞ്ഞിരാമന്റെ ഭാര്യ ടി ടി ചിയ്യയി (95) അന്തരിച്ചു. മക്കൾ: ടി ടി രവീന്ദ്രൻ, പത്മിനി, സുമതി, മോഹനൻ (ഇലക്ട്രീഷ്യൻ), ടി ടി ഗീത, ജാമാതാക്കൾ: ഭാർഗവി ടി പാലത്തറ , പി കുഞ്ഞിരാമൻ (റിട്ട എക്‌സൈസ് ഇൻസ്‌പെക്ടർ), പരേതനായ വി എൻ എരിപുരം (മുൻ ഡി സി സി വൈസ് പ്രസിഡന്റ്), ജയന്തി പി പി എടാട്ട് , പി പി രാമൻ നരീക്കാംവള്ളി. സംസ്കാരം വൈകുന്നേരം 3 മണിക്ക് സമുദായ ശ്മശാനത്തിൽ

10/08/2025

ഉദയംകളിയെ പുതുതലമുറ ഏറ്റെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

തൃക്കരിപ്പൂർ: അന്യം നിന്ന് പോയ ഉദയംകളി എന്ന നാടൻ കലാരൂപം പുതിയ തലമുറ ഏറ്റെടുത്താൽ അത് പനക്കാച്ചേരി നാരായണിക്കുള്ള ഏറ്റവും വലിയ സ്മാരകമാവുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. ഫോക് ലാൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഉദയം കളിയിലെ അവസാന കലാകാരി പനക്കച്ചേരി നാരായണിയുടെ അനുസ്മരണ സമ്മേളനത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു രാജമോഹൻ ഉണ്ണിത്താൻ.

ഇന്ത്യാ വിഭജനത്തിന്റെ മുറിവ് ഇന്നും വേദനിപ്പിക്കുന്നു.കണ്ണൂർ: ഇന്ത്യാ വിഭജനം ഭാരതത്തിനേറ്റ ഏറ്റവും വലിയ മുറിവാണെന്നും ആ ...
10/08/2025

ഇന്ത്യാ വിഭജനത്തിന്റെ മുറിവ് ഇന്നും വേദനിപ്പിക്കുന്നു.

കണ്ണൂർ: ഇന്ത്യാ വിഭജനം ഭാരതത്തിനേറ്റ ഏറ്റവും വലിയ മുറിവാണെന്നും ആ മുറിവ് ഇന്നും ഇന്ത്യൻ സമൂഹത്തിന്റെ തീരാ വേദനയാണെന്നും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ .വി .പി.അപ്പുക്കുട്ട പൊതുവാൾ അഭിപ്രായപ്പെട്ടു. കേരള സർവ്വോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിറ്റിന്ത്യാ ദിനാചരണ സമ്മേളനം മഹാത്മ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്ര പ്രസിദ്ധമായ ക്വിറ്റിന്ത്യാ സമരത്തിന്റെ പരിണിത ഫലമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ജില്ലാ പ്രസിഡണ്ട് ടി.പി.ആർ.നാഥ് അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര സേനാനികളായ പി.എം. കുഞ്ഞിരാമൻ നമ്പ്യാർ, ടി.വി. അനന്തൻ, ഐ.കെ.കുമാരൻ എന്നിവരെ അനുസ്മരിച്ചു. ഗാന്ധിമാർഗ്ഗ പ്രവർത്തകരായ മാത്യു എം കണ്ടത്തിൽ, പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി രാജൻ തീയറേത്ത് , പി.കെ.പ്രേമരാജൻ,അഡ്വ. ടി.വി.നാരായണൻ ,എ.കെ.സുരേശൻ മാസ്റ്റർ, ഇ. വി.ജി. നമ്പ്യാർ, യാക്കൂബ് എലാങ്കോട്, മോഹനൻ പൊന്നമ്പത്ത്, എം.ടി. ജിനരാജ് ,ദിനു മൊട്ടമ്മൽ, രമ ജി നമ്പ്യാർ പ്രസംഗിച്ചു.

ശാസ്ത്ര കോർണർ - സയൻ്റിയ ഉദ്ഘാടനം ചെയ്തുരാമന്തളി ചിദംബരനാഥ് യു പി സ്കൂൾ ശാസ്ത്രക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത...
10/08/2025

ശാസ്ത്ര കോർണർ - സയൻ്റിയ ഉദ്ഘാടനം ചെയ്തു

രാമന്തളി ചിദംബരനാഥ് യു പി സ്കൂൾ ശാസ്ത്രക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനായി സ്കൂളിൽ സയൻ്റിയ എന്ന പേരിൽ ശാസ്ത്ര കോർണർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ വൈഷ്ണവ് . പി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ ജയരാജൻ ശാസ്ത്ര കോർണിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി പി. ജയരാജ് മാസ്റ്റർ ആശംസ അർപ്പിച്ച് സംസാരിച്ചു. സയൻസ് അധ്യാപികമാരായ ഗായത്രി ടി.കെ സ്വാഗതവും സ്വാതി രവീന്ദ്രൻ നന്ദിയും പറഞ്ഞു. ശാസ്ത്ര കോർണറിന് സയൻ്റിയ എന്ന പേര് നിർദ്ദേശിച്ച അഥർവ് .എസ് ചന്ദ്രൻ എന്ന വിദ്യാർത്ഥിയെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് ശാസ്ത്രക്ലബ്ബിൻ്റെ നേതൃത്വത്തിൽ ശാസ്ത്ര അസംബ്ലിയും കുട്ടിശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങൾ, സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ പ്രദർശനം, ശാസ്ത്ര പുസ്തക പ്രദർശനം തുടങ്ങിയ ശാസ്ത്രപരിപാടികളും സംഘടിപ്പിച്ചു.

Address


Alerts

Be the first to know and let us send you an email when Vadakkan Varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vadakkan Varthakal:

  • Want your business to be the top-listed Media Company?

Share