Poonoor daily news

Poonoor daily news പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വാർത്തകളും വിശേഷങ്ങളും

പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്തുപൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘ...
09/08/2025

പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. കൺവീനർ ജി മിനി അധ്യക്ഷയായി. സ്കൂൾ പരിസരത്ത് പച്ചക്കറി തൈകൾ നട്ട് തോട്ടം തയ്യാറാക്കി.

സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടി പി മുഹമ്മദ് ബഷീർ, വി എച്ച് അബ്ദുൽ സലാം, ഡോ. സി പി ബിന്ദു, കെ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.

പൂനൂരിന് എകരൂലിനോട് ഇഷ്ടം കൂടും 💕match grill restaurant, ekarool
08/08/2025

പൂനൂരിന് എകരൂലിനോട് ഇഷ്ടം കൂടും 💕
match grill restaurant, ekarool

08/08/2025

തെച്ചി 💕

06/08/2025

Hi everyone! 🌟 You can support me by sending Stars – they help me earn money to keep making content that you love.

Whenever you see the Stars icon, you can send me Stars.

04/08/2025

ഇന്നലെ പൂനൂരിൽ അനുഭവപ്പെട്ട ബ്ലോക്കും മഴയും

03/08/2025

അടിപൊളി ഓഫർ 😱👗👗👖👡👞കുഞ്ഞുടുപ്പുകൾക്ക് baby cradle മെയിൻ റോഡ്,ഏകരൂൽ

🔵30.07.2025 ബുധൻ മുതൽ തിരുവമ്പാടി ഡിപ്പോ കൊയിലാണ്ടിയിൽ നിന്നും-താമരശ്ശേരി-അരീക്കോട്-മഞ്ചേരി -പെരിന്തൽമണ്ണ 𝗧𝗧 പുതിയ സർവീസ...
30/07/2025

🔵30.07.2025 ബുധൻ മുതൽ തിരുവമ്പാടി ഡിപ്പോ കൊയിലാണ്ടിയിൽ നിന്നും-താമരശ്ശേരി-അരീക്കോട്-മഞ്ചേരി -പെരിന്തൽമണ്ണ 𝗧𝗧 പുതിയ സർവീസ്.
===============================
വഴി =➡️ ഉള്ളിയേരി -ബാലുശ്ശേരി -പൂനൂർ -താമരശ്ശേരി -ഓമശേരി -മുക്കം -അരീക്കോട്-കാവനൂർ -മഞ്ചേരി-മങ്കട

♻️ തിരുവമ്പാടി -കൊയിലാണ്ടി
-———————————————
▪️07:00 AM തിരുവമ്പാടി
▪️07.30 AM താമരശ്ശേരി
▪️07:55AM ബാലുശ്ശേരി
▪️08:25 AM കൊയിലാണ്ടി

🔴 𝟬𝟴.𝟯𝟱𝗔𝗠 കൊയിലാണ്ടി -പെരിന്തൽമണ്ണ 𝗧𝗧
============================
🔸𝟎𝟖:𝟑𝟓 𝐀𝐌- കൊയിലാണ്ടി
🔸𝟎𝟖:𝟓𝟓 𝐀𝐌- ഉള്ളിയേരി
🔸𝟎𝟗:𝟎𝟓 𝐀𝐌- ബാലുശ്ശേരി
🔸𝟎𝟗:𝟒𝟎 𝐀𝐌- താമരശ്ശേരി
🔸𝟏𝟎:𝟏𝟎 𝐀𝐌- മുക്കം
🔸𝟏𝟎:𝟑𝟎 𝐀𝐌- അരീക്കോട്
🔸𝟏𝟏:𝟎𝟎 𝐀𝐌- മഞ്ചേരി
🔸𝟏𝟏:𝟒𝟎 𝐀𝐌- പെരിന്തൽമണ്ണ

റിട്ടേൺ ↩️

⭕ പെരിന്തൽമണ്ണ -മലപ്പുറം - കോഴിക്കോട് 𝗧𝗧
============================
🔹12:10PM പെരിന്തൽമണ്ണ
🔹01.00PM മലപ്പുറം
🔹02.20PM കോഴിക്കോട്

🟡കോഴിക്കോട് - ആനക്കാം പൊയിൽ
(മുക്കം- തൊണ്ടിമ്മൽ വഴി)
————————————————
▪️03:15 PM കോഴിക്കോട്
▪️05.10PM തിരുവമ്പാടി
▪️05.45 PM ആനക്കാം പൊയിൽ

🟣05.55PM ആനാക്കാം പൊയിൽ - കോഴിക്കോട്
(തൊണ്ടിമ്മൽ-മുക്കം വഴി)
=====================
▫️05.55PM ആനക്കാം പൊയിൽ
▫️06.30PM തിരുവമ്പാടി
▫️08.05PM കോഴിക്കോട്

🔺08.15PM കോഴിക്കോട്- തിരുവമ്പാടി 10.00PM
(ഓമശേരി വഴി)

NB:ഓടി തുടങ്ങിയ ശേഷം സമയ മാറ്റം ഉണ്ടാവാം...

📱 കൂടുതൽ വിവരങ്ങൾക്ക്
========================
KSRTC തിരുവമ്പാടി -9188933812
KSRTC പെരിന്തൽമണ്ണ :9188933806
KSRTC കോഴിക്കോട്-9188933809
KSRTC താമരശ്ശേരി-9188933811

30/07/2025

കരൂഞ്ഞി മല

29/07/2025

ചെറ്റക്കടവ് ഗ്രൗണ്ടിലെ മരം വീണപ്പോൾ

ജിഎംയുപി സ്കൂൾ പൂനൂരിൽ "ആരാമം" പദ്ധതിയുടെ ഭാഗമായി പേപ്പർ ബാഗ്, പേപ്പർ പെൻ നിർമ്മാണ പരിശീലനംപൂനൂർ: ജിഎംയുപി സ്കൂൾ പൂനൂരിൽ...
28/07/2025

ജിഎംയുപി സ്കൂൾ പൂനൂരിൽ "ആരാമം" പദ്ധതിയുടെ ഭാഗമായി പേപ്പർ ബാഗ്, പേപ്പർ പെൻ നിർമ്മാണ പരിശീലനം

പൂനൂർ: ജിഎംയുപി സ്കൂൾ പൂനൂരിൽ സീഡ് ക്ലബ്ബും എസ്.എസ്.എസ്.എസ് ക്ലബ്ബും ചേർന്ന് "ആരാമം" പദ്ധതിയുടെ ഭാഗമായി പേപ്പർ ബാഗ്, പേപ്പർ പെൻ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് വിരുദ്ധമായ മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. സീഡ് ക്ലബിന്റെ ‘ലവ് പ്ലാസ്റ്റിക് ജൂലൈ’ പദ്ധതിയുടെ ഭാഗമായി പരിപാടി നടത്തിയത്. സ്കൂളിന്റെ പ്രഥമാധ്യാപകനായ ടി.പി. അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. മാതൃഭൂമി സീനിയർ പ്രൂഫ് റീഡർ പ്രമോദ് കുമാർ വി. സി. പരിശീലനത്തിന് നേതൃത്വം നൽകി. എസ്.ആർ.ജി കൺവീനർ റിഷാന അധ്യക്ഷത വഹിച്ചു. രജീഷ് ലാൽ, ബിനി, വിനീത വി.വി., വിജിഷ, സീഡ് കോഡിനേറ്റർ സരസ്വതി പി. എന്നിവർ ആശംസകൾ അറിയിച്ചു.

വർഗീയ പരാമർശങ്ങൾ ; സമൂഹത്തിൻ്റെ തകർച്ചക്ക് കാരണമാകും : വിസ്ഡംബാലുശ്ശേരി   :  സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ, സ...
27/07/2025

വർഗീയ പരാമർശങ്ങൾ ; സമൂഹത്തിൻ്റെ തകർച്ചക്ക് കാരണമാകും : വിസ്ഡം

ബാലുശ്ശേരി : സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ, സാമുദായിക നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ ഒരു സമൂഹത്തിൻ്റെ തകർച്ചക്ക് ഇടയാക്കുമെന്നത് വിസ്മരിക്കരുതെന്ന് ബാലുശ്ശേരിയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.

കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിലാണ് ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം സംഘടിപ്പിച്ചത്.

വർഗീയ, വിദ്വേഷ പരാമർശങ്ങൾ ഒരു സമൂഹത്തിനും ഗുണകരമല്ല, ഇത്തരം പരാമർശങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമെന്നത് എല്ലാവർക്കും തിരിച്ചറിയാൻ സാധിക്കണം.

മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ ഗൗരവമായ നീക്കങ്ങൾ നടത്തണം. പ്രഖ്യാപിത പദ്ധതികൾ കാലതാമസമില്ലാതെ നടപ്പിലാക്കുകയും, പരിഹാരമാകുന്നത് വരെ ദുരിതബാധിതരെ പുർണ്ണമായും സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.

വയനാട് പാക്കേജിനായി ലഭിച്ച ഫണ്ടിൽ നിന്നും ഇവർക്ക് സാമ്പത്തിക സഹായം തുടരാനും സർക്കാർ തയ്യാറാകണം.

സമൂഹത്തിൽ വ്യവസ്ഥാപിതമായി നില നിൽക്കുന്ന കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ നാം ജാഗ്രത പുലർത്തണം

ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ പ്രബോധന പ്രവർത്തനങ്ങളിലൂടെ മാത്രമേ ശരിയായ നവോത്ഥാനം സാദ്ധ്യമാകു എന്നതും മുജാഹിദ് ജില്ലാ പ്രതിനിധി സംഗമം ഓർമ്മപ്പെടുത്തി.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഫൈസൽ മൗലവി പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ജംഷീർ സ്വലാഹി, വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദ് ഷമീൽ, വിസ്ഡം ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ ഉനൈസ് സ്വലാഹി എന്നിവർ വിഷയാവതരണം നടത്തി. വിസ്ഡം ജില്ലാ ഭാരവാഹികളായ സി.പി സാജിദ് കെ.പി. പി ഖലീലു റഹ്മാൻ, ഒ റഫീഖ് മാസ്റ്റർ,നൗഫൽ അഴിയൂർ, വിസ്ഡം യൂത്ത് ജില്ലാ ഭാരവാഹികളായ ഷമീർ മൂടാടി, സി.പി സജീർ,ആശിക്ക് വടകര, വിസ്ഡം സ്റ്റുഡൻ്റ്സ് ഭാരവാഹികളായ മുനിസ് അൻസാരി, ഫാഇസ് പേരാമ്പ്ര, കെ ആദിൽ അമീൻ,വി.കെ ബാസിം നേതൃത്വം നൽകി.

വിസ്ഡം ജില്ലാ അസി. സെക്രട്ടറി കെ അബ്ദുൽ നാസർ മദനി സ്വാഗതവും വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി സ്വാലിഹ് അൽ ഹികമി നന്ദിയും പറഞ്ഞു.

26/07/2025

ഓഫറുകളുമായി ക്ലാസ്സി ബ്യൂട്ടി സലൂൺ

Address

Poonoor
Poonoor
673574

Telephone

+917994009186

Website

Alerts

Be the first to know and let us send you an email when Poonoor daily news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share