Dr. PA Kabeer

  • Home
  • Dr. PA Kabeer

Dr. PA Kabeer "food is the best medicine."

Congratulations Ms.Bareera. We are proud of you
01/07/2025

Congratulations Ms.Bareera. We are proud of you

ഇന്നത്തെ New Indian Express
01/07/2025

ഇന്നത്തെ New Indian Express

30/06/2025

ആരോഗ്യ സേവന രംഗത്ത് ലോകത്തിനു തന്നെ മാതൃകായ രണ്ട് സംരംഭങ്ങളാണ് കേരളത്തിലെ പാലിയേറ്റീവ് പ്രസ്ഥാനങ്ങളും സൗജന്യ ഡയാലിസിസ് സെന്ററുകളും.

ഈ രണ്ട് മഹത് സംരംഭങ്ങൾക്കും കേരളത്തിൽ തുടക്കം കുറിച്ചത് 1987 ൽ കെ.എൻ.എമ്മിന് കീഴിലെ മെഡിക്കൽ വിഭാഗമായ ഇന്റർഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് എന്ന ഐ.എം.ബിയാണ്.

കേരളത്തിൽ വ്യവസ്ഥാപിതമായി പാലിയേറ്റീവ് കെയർ പ്രവർത്തങ്ങൾ ആരംഭിക്കുന്നത് മഞ്ചേരിയിൽ 1990കളിൽ ഡോ.കെ.അബ്ദുറഹ്‌മാന്റെ നേതൃത്വത്തിൽ ഐ.എം.ബി.യാണ്.

2007ൽ ഐ.എം.ബി.യും അൽമാസ് ആശുപത്രിയും ചേർന്നാണ് 38 ഡയാലിസ് മെഷീനുകളുമായി കേരളത്തിലെ ആദ്യത്തെ സൗജന്യ ഡയാലിസ് കേന്ദ്രം ആരംഭിക്കുന്നത്.

ഈ രണ്ട് സംവിധാനങ്ങളും ഇന്ന് കേരളീയ സമൂഹം വ്യാപകമായി ഏറ്റെടുക്കുകയും അത് വഴി ലക്ഷക്കണക്കിന് നിലാരംബരായ രോഗികൾക്ക് ആശ്വാസം നൽകി വരികയും ചെയ്യുന്നു.

നമ്മുടെ മുൻഗാമികൾ കൊളുത്തി വെച്ച വെളിച്ചത്തിന്റെ ചൂടും തേജസ്സും അനുഭവിക്കുകയാണ് ഇന്ന് നാം. അവരുടെ ത്യാഗത്തിന്റെ ഫലമാണ് നാമിന്നനുഭവിക്കുന്നത്. ആ വെളിച്ചം കെടാതെ കാത്ത് സൂക്ഷിക്കുക മാത്രമല്ല, മറിച്ച് വരും തലമുറയെ ലക്ഷ്യം വെച്ച് ഭാവന പൂർണ്ണമായ പുതു സംരംഭങ്ങൾക്ക് തുടക്കം കുറിക്കുവാനും നമുക്ക് സാധിക്കണം.

നമ്മുടെ മുൻഗാമികൾ കൊളുത്തിയ വെളിച്ചം, നാളെ പുതിയ ദിനങ്ങളിലേക്ക് വഴികാട്ടിയാകട്ടെ!

ഡോ.പിഎ കബീർ
പ്രസിഡന്റ് ഐ.എം.ബി

താൻ ഏറെ ആഗ്രഹിച്ച ഗുവാഹാത്തി IIT യിൽ ബയോടെക്നോളജിക്ക് അഡ്മിഷൻ ലഭിച്ച സന്തോഷം തന്റെ അധ്യാപകരുമായി പങ്കുവെക്കാൻ സ്‌കൂളിലെത...
28/06/2025

താൻ ഏറെ ആഗ്രഹിച്ച ഗുവാഹാത്തി IIT യിൽ ബയോടെക്നോളജിക്ക് അഡ്മിഷൻ ലഭിച്ച സന്തോഷം തന്റെ അധ്യാപകരുമായി പങ്കുവെക്കാൻ സ്‌കൂളിലെത്തിയതായിരുന്നു രണ്ട് വർഷം മുൻപ് കോട്ടക്കൽ പീസ് പബ്ലിക് സ്കുളിൽ നിന്ന് പത്താം ക്ലാസ് പാസായി പോയ നിഹാജൽ.

അന്നേരം സ്കുളിൽ നടന്ന് കൊണ്ടിരിക്കുന്ന അസംബ്ലിയിലേക്ക് അധ്യാപകർ അവനെ ക്ഷണിച്ചു. പരിപാടി ആരംഭിക്കാൻ തുടങ്ങുമ്പോഴാണ് ഞാൻ അവിചാരിതമായി സ്കുളിൽ എത്തുന്നത്. അവനെ അഭിനന്ദിക്കുവാനും മധുരം നൽകുവാനുമായി എന്നെയും പ്രിൻസിപ്പലും അധ്യാപകരും വേദിയിലേക്ക് ക്ഷണിച്ചപ്പോൾ ഹോസ്പിറ്റലിൽ എത്തേണ്ട അത്യാവശ്യം ഉണ്ടായിട്ട് പോലും ആ ക്ഷണം ഞാൻ സന്തോഷപൂർവ്വം സ്വീകരിച്ചു.

സ്കുളിനെ സംബന്ധിച്ചും ചെയർമാൻ എന്ന നിലയിൽ എനിക്കും ഏറെ സന്തോഷവും അഭിമാനവും തോന്നിയ സന്ദർഭമായിരുന്നു അത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് സ്കുളിലെ മറ്റൊരു പുർവ്വ വിദ്യാർത്ഥിയായ ഐഷ ദിയ IIT മദ്രാസിൽ അഡ്മിഷൻ ലഭിച്ച സന്തോഷം പങ്കുവെക്കാൻ സ്കുളിൽ വന്ന കാര്യം പ്രിൻസിപ്പൽ എന്നോട് പറഞ്ഞിരുന്നു.

nurturing world class-leaders എന്ന സ്കുളിന്റെ ലക്ഷ്യ സാക്ഷത്കാരത്തിൽ അഭിമാകരമായ മറ്റൊരു നേട്ടമാണിത്.
രാജ്യത്ത് നടക്കുന്ന ഏറ്റവും പ്രയാസമേറിയ ഇത്തരം മത്സര പരീക്ഷകളിൽ നമ്മുടെ കുട്ടികൾ വിജയങ്ങൾ കൈവരിക്കുന്നത് കാണുമ്പോൾ സർവ്വശക്തനെ സ്തുതിക്കുന്നു.
Peace Public School Kottakkal

മലബാറിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റത്തിൽ അനശ്വരമായ സംഭാവനകൾ നൽകിയ അരീക്കോട് ജംഇയത്തുൽ മുജാഹിദീന്റെയും അനുബന്ധമായ...
11/06/2025

മലബാറിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റത്തിൽ അനശ്വരമായ സംഭാവനകൾ നൽകിയ അരീക്കോട് ജംഇയത്തുൽ മുജാഹിദീന്റെയും അനുബന്ധമായ സുല്ലമുസ്സലാം സ്ഥാപനങ്ങളുടെയും 80-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച “റഹ്മ” ചാരിറ്റി ക്ലിനിക്ക് ഉദ്ഘാടനം ചെയ്യാനുള്ള അവസരം ജീവിതത്തിലെ ധന്യമായ അനുഭവമായി കാണുന്നു.

ജംഇയത്തുൽ മുജാഹിദീൻ പ്രസിഡണ്ടും KNM വൈസ് പ്രസിഡണ്ടുമായ പ്രൊഫ. എൻ.വി. അബ്ദുറഹ്മാൻ സാഹിബിന്റെയും, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലടയുടെയും, ജംഇയത്തുൽ മുജാഹിദീൻ ഭാരവാഹികളുടെയും, പൗരപ്രമുഖരുടെയും, നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങ് ഏറെ ഹൃദ്യമായ മുഹൂർത്തമായി. സഹപ്രവർത്തകനും അൽമാസ് ഗ്രൂപ്പ് അക്കാദമിക് സിഇഒയുമായ ജൗഹറും എന്നോടൊപ്പമുണ്ടായിരുന്നു.

ഈ മഹദ് സംരംഭം അരീക്കോട്ടെയും പരിസര പ്രദേശങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ആശ്രയ കേന്ദ്രമായി മാറട്ടെ എന്ന് ആശംസിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു.

ഉദ്ഘാടനച്ചടങ്ങിന് ശേഷം ഏതാനും മെഡിക്കൽ കൺസൾട്ടേഷനുകൾ നിർവഹിക്കാനും, പ്രൊഫ.അബ്ദുറഹ്മാൻ സാഹിബിന്റെ വീട്ടിൽ അതിഥിയാവാനും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിവിധ സുല്ലമുസ്സലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കാനും ലഭിച്ച അവസരം വളരെ ഊഷ്മളവും ആഴത്തിലുള്ള അനുഭവവുമായിരുന്നു.

വർഷങ്ങളായി ഒരൂ കുടുംബാംഗത്തെപ്പോലെ എന്നോടൊപ്പമുള്ള നാസറിന്റെ പുതിയ വീട്ടിൽ...
01/06/2025

വർഷങ്ങളായി ഒരൂ കുടുംബാംഗത്തെപ്പോലെ എന്നോടൊപ്പമുള്ള നാസറിന്റെ പുതിയ വീട്ടിൽ...

പിഎം ഫൗണ്ടേഷൻ മലപ്പുറം നോഡൽ സെന്റർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ സന്ദർശിച്ച സംസ്ഥാന വ്യാവ...
27/05/2025

പിഎം ഫൗണ്ടേഷൻ മലപ്പുറം നോഡൽ സെന്റർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ സന്ദർശിച്ച സംസ്ഥാന വ്യാവസായിക,സ്പോർട്സ്, യവജന ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പിഎം ഫൗണ്ടേഷൻ ചെയർമാനുമായ എപിഎം മുഹമ്മദ്‌ ഹനീഷ് ഐഎഎസ്സിനോടൊപ്പം.

09/05/2025

Address


Alerts

Be the first to know and let us send you an email when Dr. PA Kabeer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dr. PA Kabeer:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share