Kerala Express

Kerala Express page...

09/12/2025
വൈക്കം മുഹമ്മദ് ബഷീറിന്റെ “പാത്തുമ്മായുടെ ആട്” വായിക്കാത്തവർ ആരെങ്കിലുമുണ്ടോ? 🥰അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയവും ജീവിതത്...
09/12/2025

വൈക്കം മുഹമ്മദ് ബഷീറിന്റെ
“പാത്തുമ്മായുടെ ആട്” വായിക്കാത്തവർ ആരെങ്കിലുമുണ്ടോ? 🥰

അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയവും ജീവിതത്തിന്റെ നിസ്സാരതകളിൽ നിന്ന് ആഴത്തിലുള്ള സത്യങ്ങൾ പിറക്കുന്നതായി തോന്നിപ്പിക്കുന്ന ഒരു കൃതി.
സ്വന്തം കുടുംബജീവിതം തന്നെ പശ്ചാത്തലമാക്കിയ
കൃതിയിലെ പ്രധാന കഥാപാത്രമായതും അദ്ദേഹവും സഹോദരിയായ പാത്തുമ്മയും തന്നെയാണ്. ജീവിതത്തെ നർമ്മത്തോടും സത്യസന്ധതയോടും കാണുന്ന നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ..



https://youtu.be/3Aco8qdIbD0?si=GhQsOG7xl9oGATRU...എൻ ഊര്...പൈതൃക ഗ്രാമം വയനാട്...കാഴ്ചകളും വിശേഷങ്ങളും 🍀🍀🍀
09/12/2025

https://youtu.be/3Aco8qdIbD0?si=GhQsOG7xl9oGATRU...
എൻ ഊര്...പൈതൃക ഗ്രാമം വയനാട്...കാഴ്ചകളും വിശേഷങ്ങളും 🍀🍀🍀

വയനാട് ജില്ലയിലെ പൂക്കോട് എന്ന സ്ഥലത്തുള്ള ഒരു ആദിവാസി പൈതൃക ഗ്രാമമാണ് എൻ ഊര്‍. ഉയര്‍ന്ന കുന്നുകളുടെ പശ്ചാത്ത....

ഗുഡലൂരിൽ നിന്ന് 9 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 40 കിലോമീറ്ററും അകലെയുള്ള നീഡിൽ വ്യൂ ഹിൽ‌പോയിന്റ് തമിഴ്‌നാട്ടിലെ ഗുഡലൂർ -...
09/12/2025

ഗുഡലൂരിൽ നിന്ന് 9 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 40 കിലോമീറ്ററും അകലെയുള്ള നീഡിൽ വ്യൂ ഹിൽ‌പോയിന്റ് തമിഴ്‌നാട്ടിലെ ഗുഡലൂർ - ഊട്ടി മെയിൻ റോഡിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ്.
സൂചിമലൈ എന്നും അറിയപ്പെടുന്ന നീഡിൽ റോക്ക് വ്യൂപോയിന്റ് അല്ലെങ്കിൽ നീഡിൽ വ്യൂ ഹിൽ‌പോയിന്റ് ചുറ്റുമുള്ള താഴ്‌വരകളുടെയും സമതലങ്ങളുടെയും 360 ഡിഗ്രി കാഴ്ച്ചയെ ആകർഷിക്കുന്നു. സൂചിക്ക് സമാനമായ കൂറ്റൻ കൂർത്ത പാറയിൽ നിന്നാണ് വ്യൂപോയിന്റിന് ഈ പേര് ലഭിച്ചത്. ഈ സ്ഥലത്ത് എത്താൻ ഒരാൾക്ക് 1 കിലോമീറ്റർ നടക്കേണ്ടതുണ്ട്.
📍Location : -Tamil Nadu, Gudalur, Needle Rock View Point

 #കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലുംക്രിക്കറ്റ് ആയിരുന്നു.ഏഴു രൂപയുടെ നീല ബോൾ പെട്ടെന്നുപൊട്ടാതിരിക്കാൻ അ...
20/11/2025

#കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും
ക്രിക്കറ്റ് ആയിരുന്നു.

ഏഴു രൂപയുടെ നീല ബോൾ പെട്ടെന്നു
പൊട്ടാതിരിക്കാൻ അതിലിട്ട സൂചിപ്പഞ്ചർ.

ചീകിമിനുക്കിയ തടി ബാറ്റിൽ സ്കെച്ച്
പേനകൊണ്ടെഴുതിയ ആ മൂന്നക്ഷരങ്ങൾ - M R F

സ്ഥലപരിമിതികൾ പുതുക്കിയെഴുതിയ നാടൻ ക്രിക്കറ്റ്
നിയമങ്ങൾ.

അവിടെ LBW നു സ്ഥാനമില്ലായിരുന്നു.. സിക്സറുകൾ
നിയന്ത്രിക്കപ്പെട്ടിരുന്നു...

ആദ്യം ബാറ്റ് ചെയ്തവന് ആദ്യം ബോൾ ചെയ്യാനുള്ള
അവകാശം നിഷേധിക്കപ്പെട്ടിരുന്നു.

വലം കൈയ്യൻമാർക്കുവേണ്ടി മാത്രം ഒരുക്കിയ
പിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു ഇടം
കൈയ്യൻ എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു.

കുട്ടിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോവാതെ അവൻ നേടിയ
ബൌണ്ടറികളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ.

എല്ലായിടത്തും ഉണ്ടായിരുന്നു ഒരു 'മാങ്ങയേറ്' കാരനും ഒരു
'പിണകൈ'യ്യനും..

പിന്നെ ബോളിങ്ങ് എൻഡിലെ ഒറ്റക്കുറ്റിയിൽ എപ്പോളും
കൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ,

ഔട്ടായാലും
സമ്മതിച്ചു തരാത്ത ഒരുവൻ,

എല്ലാ ഓവറിലും ഒരു ബോൾ കുറച്ച്
എറിഞ്ഞിട്ട് അതിനുവേണ്ടി തർക്കിക്കുന്ന ഒരുവൻ.

സ്വന്തം ടീമിന്റെ ക്യാച്ച് മനപ്പൂർവം വിട്ടുകളയുന്ന
വിക്കറ്റ് കീപ്പർ..

അത് ബാറ്റിൽ കൊണ്ടില്ലെന്ന്
വരുത്താൻ ബാറ്റിന്റെ പിടി കുലുക്കി സൌണ്ട്
കേൾപ്പിക്കുന്ന ബാറ്റ്സ്മാൻ..

ഇവൻ എങ്ങനേലും ഔട്ടാവണേ ന്നു പ്രാർത്ഥിക്കുന്ന
അടുത്തവൻ..

വിജയത്തിനരികെ ക്രീസിൽ 'തുഴച്ചിൽ' നടക്കുമ്പോൾ
"സ്റ്റമ്പിലടിച്ച് ഔട്ടാകെടാ" എന്ന് ആക്രോശിക്കുന്ന
ടീമംഗങ്ങൾ..

ലാസ്റ്റ് ബോളിൽ സിംഗിളെടുത്താൽ ഞാനെങ്ങും ഓടില്ല
എന്നു പറഞ്ഞ് ബാറ്റിൽ കുത്തിയിരിക്കുന്ന
നോൺസ്റ്റ്രൈക്കർ..

ക്യാമറകൾ ഒപ്പിയെടുക്കാതെ പോയ ഫീൽഡിംഗ്
പാടവങ്ങൾ,

ഡൈവിംഗ് ക്യാച്ചുകൾ..

തർക്കങ്ങൾ പലതും റണ്ണൌട്ടുകളെ ചൊല്ലിയായിരുന്നു.

അതൊക്കെ ഒരു കാലം 😁😁😁

15/04/2024

വയനാട്ടിൽ
കണ്ടിരിക്കേണ്ട 40
സ്ഥലങ്ങൾ ☘️☘️☘️
💠💠💠💠💠💠💠💠

01/01/2024

ഡെവിൾസ് കിച്ചൻ... ഗുണ കേവ്... കൊടൈക്കനാൽ... ☘️☘️☘️🌿🌿🌿☘️☘️☘️🌿🌿🌿☘️☘️☘️🌿🌿☘️☘️☘️🌿🌿

Address

Vadakara
673501

Telephone

+18075120482

Website

Alerts

Be the first to know and let us send you an email when Kerala Express posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Express:

Share