Meera R Pillai Official

Meera R Pillai Official Film, Books, Thoughts, Fun, Happiness all in one page

03/10/2025
03/10/2025

ഇന്ന് വേൾഡ് സ്‌മൈൽ ഡേ

ഒരു ചെറിയ പുഞ്ചിരി പോലും,
മറ്റൊരാളുടെ ദിനം മനോഹരമാക്കും.

👉 1999-ൽ അമേരിക്കൻ ആർട്ടിസ്റ്റ് ഹാർവി ബോൾ ആണ്
ഈ ദിനം ലോകത്തിന് സമ്മാനിച്ചത്.
അദ്ദേഹം വരച്ച സ്മൈലി ഫേസ് പോലെ,
നമ്മളും ലോകത്തെ സന്തോഷത്തോടെ നിറക്കാം.

ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരി ദിനം. 1963-ൽ അദ്ദേഹം വരച്ച സ്മൈലി ഫേസ് ലോകം മുഴുവൻ പ്രശസ്തമായി.
പക്ഷേ മനുഷ്യന്റെ സന്തോഷം വാണിജ്യവൽക്കരണത്തിൽ നഷ്ടപ്പെടുമോ എന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു.
അതുകൊണ്ടാണ് – മതം, രാഷ്ട്രീയം, ദേശം അതിർത്തി എല്ലാം മറികടന്ന്,
ഒരിക്കലും അവസാനിക്കാത്ത പുഞ്ചിരിയുടെ പ്രാധാന്യം
ലോകത്തോട് പറയാൻ അദ്ദേഹം ഈ ദിനം ആരംഭിച്ചത്.... ☺️☺️☺️

🌸 നിങ്ങൾ ധരിക്കാവുന്ന ഏറ്റവും മനോഹരമായ അലങ്കാരം – നിങ്ങളുടെ പുഞ്ചിരി 🌸

✨ ഹാപ്പി വേൾഡ് സ്‌മൈൽ ഡേ ✨

29/11/2024

Thoughts

゚viralvideo

ഈ ചിത്രം കാണുമ്പോൾ തന്നെ ഈ കഥ എന്താണെന്ന് കുട്ടിക്കാലത്തു അത്യാവശ്യം കഥകൾ കേട്ടു വളർന്ന എല്ലാവർക്കും ഓർമ്മ വരാൻ സാധ്യത ഉ...
22/10/2024

ഈ ചിത്രം കാണുമ്പോൾ തന്നെ ഈ കഥ എന്താണെന്ന് കുട്ടിക്കാലത്തു അത്യാവശ്യം കഥകൾ കേട്ടു വളർന്ന എല്ലാവർക്കും ഓർമ്മ വരാൻ സാധ്യത ഉണ്ട്.
പുലി വരുന്നേ പുലി വരുന്നേ എന്നു വിളിച്ചു കൂവി ആളുകളെ പറ്റിക്കുകയും അവസാനം യഥാർത്ഥത്തിൽ പുലി വന്നപ്പോൾ അവൻ നേരത്തെ ചെയ്തത് പോലെ പറ്റിക്കുക ആയിരിക്കും എന്നു കരുതി ആളുകൾ വരാതിരിക്കുകയും ചെയ്തു. ഇതാണ് കഥാ സാരം.

അത് പോലെ എപ്പോഴും നുണ പറയുന്ന ആളുകൾ ഉണ്ട്. അത്യാവശ്യം ചില സന്ദർഭങ്ങളിൽ ഭഗവാൻ ശ്രീ കൃഷ്ണൻ വരെ നുണ പറഞ്ഞിട്ടുണ്ട് എന്നു വേണമെങ്കിൽ വാദിക്കാം. എന്നിരുന്നാലും, ഒരു രസത്തിനു എന്ന രീതിയിൽ ഒരു ആവശ്യവും ഇല്ലെങ്കിൽ പോലും നുണ ശീലം ആക്കുന്ന ഇത്തരക്കാരോട് നിങ്ങളുടെ വീട്ടിൽ മക്കൾ ഈ നുണ കേട്ടാണ് വളരുന്നത്. നിങ്ങൾ പറയുന്നത് നുണ ആണെന്ന് കുട്ടികൾക്ക് പൂർണ്ണ ബോധ്യം ഉണ്ട് താനും. അങ്ങനെ ആണെങ്കിൽ സ്വന്തം മക്കളുടെ ശീലം എങ്ങനെ ആയിരിക്കും?
സത്യസന്ധതയുടെ വില ആ കുട്ടികളേ എങ്ങനെ മനസിലാക്കി കൊടുക്കും? നിങ്ങളുടെ വാക്കിനും പ്രവർത്തിക്കും മക്കൾ എന്ത് വില തരും?

നുണ പറച്ചിൽ ശീലം ആക്കിയ ഭർത്താവിന്റെ/ഭാര്യയുടെ വാക്കുകൾ എങ്ങനെ ഭാര്യയ്ക്ക്/ഭർത്താവിന് വിശ്വാസം ആവും?

ഇവരുടെ ഈ രീതി അറിയുന്ന ഏതൊരാളും ഇവർ പറയുന്നതിൽ എത്ര മാത്രം സത്യം ഉണ്ടെന്ന് ഉറപ്പായും സംശയിക്കും.

ചങ്ക് പറിച്ചു കൊടുത്തു സത്യം പറഞ്ഞാലും കഥയിലെ കുട്ടിയുടെ അവസ്ഥ ആയിരിക്കും ഇത്തരക്കാർക്ക് വരുക...

അത് കൊണ്ട് ആരും അറിയുന്നില്ലെങ്കിൽ പോലും അവനവന്റെ മനസാക്ഷിക്ക് മുൻപിൽ എങ്കിലും നിങ്ങൾ സത്യസന്ധർ ആവാൻ ശ്രമിക്കു...

*നിങ്ങളിൽ സുഹൃത്ത് ആരാണ് ആത്മാർത്ഥ സുഹൃത്ത്*ഇന്ന് ലോക ചിരി ദിനം.ചിരിക്കുന്നത് നല്ലത്... അതിനൊപ്പം വളരെ വിലപ്പെട്ട ഒന്ന് ...
04/10/2024

*നിങ്ങളിൽ സുഹൃത്ത് ആരാണ് ആത്മാർത്ഥ സുഹൃത്ത്*

ഇന്ന് ലോക ചിരി ദിനം.
ചിരിക്കുന്നത് നല്ലത്... അതിനൊപ്പം വളരെ വിലപ്പെട്ട ഒന്ന് 'ചിന്തിക്കുക' എന്നതും കൂടി ആണ്.

നമ്മൾ ചെയ്യുന്ന എല്ലാ തോന്ന്യാസങ്ങൾക്കും മറുത്തൊന്ന് ചോദിക്കാതെ കൂട്ട് നിൽക്കുന്ന ആൾക്ക് സുഹൃത്ത് എന്നാണ് വിളിപ്പേര് എങ്കിൽ ചെയ്യുന്ന തെറ്റുകളെ, അബദ്ധങ്ങളെ ചൂണ്ടി കാണിച്ചു തിരുത്തി മുന്നോട്ട് നയിക്കുന്നത് ആത്മാർത്ഥ സുഹൃത്ത്.

ചിന്തിക്കൂ... നിങ്ങളിൽ സുഹൃത്ത് ആരാണ് ആത്മാർത്ഥ സുഹൃത്ത് ആരാണ്...

22/09/2024

ചില ആളുകൾ അങ്ങനെ ആണ്...പറയുന്ന വാക്കുകൾക്ക് ചിലപ്പോൾ ഒരുപാട് ന്യായീകരണം ഉണ്ടാവും. പക്ഷേ, ഒന്നോർത്താൽ നല്ലത്.. കേൾക്കുന്ന ആളുകൾ മനസാ വാചാ ആ പ്രയോഗത്തിന് അർഹരാല്ലാത്തടുത്തോളം നിങ്ങൾ അതേ നാണയത്തിൽ തന്നെ അനുഭവിച്ചിരിക്കും. അതിലും അപ്പുറം... പശ്ചാത്താപം കൊണ്ട് ഈ കുറ്റത്തിൽ നിന്നും മോചനം കിട്ടുമെന്ന് കരുതണ്ട. കാരണം, മുറിയുന്നത് മനസ്സാണ്... അതും പ്രതികരിക്കാൻ പറ്റാത്ത മനസ്സ്...

പിന്നെ, കർമ്മം എന്നത് ഇല്ലാ എന്ന് ചിന്തിക്കുന്നവർക്ക് അതിലൊന്നും പേടിയുണ്ടാവില്ലല്ലോ. അനുഭവിക്കുമ്പോൾ പതിയെ ഓർമ്മ വരും... വരണം...

എപ്പോഴും ഓർക്കുക... തുടക്കം ഏറ്റവും പ്രയാസം ഏറിയ ഭാഗമാണ്...നല്ലൊരു നാളേയ്ക്കായി ഇന്ന് നേരുന്നു ശുഭരാത്രി...
21/09/2024

എപ്പോഴും ഓർക്കുക... തുടക്കം ഏറ്റവും പ്രയാസം ഏറിയ ഭാഗമാണ്...

നല്ലൊരു നാളേയ്ക്കായി ഇന്ന് നേരുന്നു ശുഭരാത്രി...

Address

Vaikom
686608

Website

Alerts

Be the first to know and let us send you an email when Meera R Pillai Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share