
20/03/2025
ചരിത്ര നേട്ടവുമായി നാവായിക്കുളം കരവായിക്കോണം മദ്രസ :
ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് വാർഷിക പൊതുപരീക്ഷയിൽ തിരുവനന്തപുരം നാവായിക്കുളം കരവായിക്കോണം മദ്രസ വിദ്യാർത്ഥിക്ക് സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക്. പ്ലസ് ടു പൊതുപരീക്ഷയിലാണ് സംസ്ഥാന തലത്തിൽ നാവായിക്കുളം കരവായിക്കോണം നൂറുൽ ഹുദാ മദ്രസയിലെ വിദ്യാർത്ഥി ആയിഷ ജുമാന ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.