12/11/2025
ഉപജില്ലാ സ്കൂൾ കലോത്സവ ജേതാക്കളെ അനുമോദിച്ചു
കൊളത്തൂർ: ഉപജില്ലാ സ്കൂൾ കലോത്സവം ജനറൽ വിഭാഗത്തിൽ ഓവറോൾ ചാംപ്യൻഷിപ്പും മറ്റു വിഭാഗങ്ങളിൽ മികച്ച വിജയവും നേടിയ വിദ്യാർഥികളെ കുരുവമ്പലം എഎംഎൽപി
സ്കൂളിൽ നടന്ന യോഗത്തിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മണികണ്ഠൻ കൊളത്തൂർ ഉദ്ഘാടനം ചെയ്തു. അദ്ദേഹം രചിച്ച നോവൽ ഗോഷ്ഠി സ്കൂൾ
ലൈബ്രറിയിലേക്ക് പ്രധാനാധ്യാപകൻ കെ.പി.സുനിൽകുമാർ ഏറ്റുവാങ്ങി.
മാനേജർ പി.പി.ശശി ആധ്യക്ഷ്യം വഹിച്ചു. മുൻ പ്രധാനാധ്യാപകരായ' കെ.ടി.ഹംസ, കെ. കരുണാകരൻ, പ്രധാനാധ്യാപകൻ കെ.പി.സുനിൽകുമാർ, ഷമീർ കൊളത്തൂർ, കെ.പി.ലതിക,
സി.കെ.സാബിറ, കെ.ജയശ്രീ, പി.ഷീജ എന്നിവർ പ്രസംഗിച്ചു. പുലാമന്തോൾ പഞ്ചായത്ത് കലോത്സവത്തിൽ കഴിഞ്ഞ 3 വർഷം തുടർച്ചയായി കുരുവമ്പലം എഎംഎൽപി സ്കൂൾ ഒന്നാം
സ്ഥാനം നേടിയിരുന്നു.