22/09/2025
* വട്ടപ്പാറ സ്വദേശിയായ കൊലക്കേസ് പ്രതി 2.522gm M**A യും 22.301gm കഞ്ചാവുമായി നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിൽ*
ബാംഗ്ലൂരിൽ നിന്നും വൻതോതിൽ മാരക മയക്കുമരുന്നായ M**A യും കഞ്ചാവും കടത്തുന്ന കൊലക്കേസ് പ്രതിയായ വട്ടപ്പാറ സ്വദേശി ചന്ദ്രൻ മകൻ 25 വയസ്സുള്ള സന്ദീപ് നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായി. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഓഫീസിന്റെ പൂർണ്ണ അധിക ചുമതലയുള്ള എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെയും പാർട്ടിയുടെയും സംയുക്തമായ നീക്കത്തിനടുവിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.ബൈക്കിൽ കറങ്ങി നടന്ന് മാരക ലഹരി വസ്തുവായ M**A യും കഞ്ചാവും വിൽപ്പന നടത്തുന്നതിനിടയിലാണ് തന്ത്രപരമായി പ്രതിയെ പിടികൂടാൻ സാധിച്ചത്. ആംബുലൻസ് ഡ്രൈവറായ ടിയാന്റെ പേരിൽ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ കൊലക്കേസ് നിലവിലുണ്ട്. ടിയാന്റെ പക്കൽ നിന്നും 2.522gm M**A യും, 22.301gm കഞ്ചാവുമായി പള്ളിച്ചൽ ഭാഗത്ത് ബൈക്കിൽ കറങ്ങി നടന്ന് വിൽപ്പന നടത്താൻ നിൽക്കുമ്പോഴാണ് നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായത്. തൊണ്ടിയായി പക്കൽ നിന്നും *Bajaj Dominar ഇനത്തിൽപ്പെട്ട Bike-1,Vivo ഇനത്തിൽപ്പെട്ട mobile phone -1* എന്നിവ കസ്റ്റഡിയിൽ *എടുത്തിട്ടുള്ളത്.