SDPI വണ്ടൂർ

SDPI വണ്ടൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI വണ്ടൂർ, malappuram wandoor, Wandoor.

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മഹത്തായ ആദർശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സാമൂഹിക ക്രമത്തിന്റെയും രാഷ്ട്രീയ വ്യവസ്ഥയുടെയും സാക്ഷാത്കാരത്തിനായി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ നിലകൊള്ളും.

മുനമ്പം വഖ്ഫ് ഭൂമി:മുസ്‌ലിം സമൂഹത്തിനെതിരേ ശത്രുത വളർത്താനുള്ള ഇന്ധനമായിരുന്നെന്ന യാഥാർഥ്യം തിരിച്ചറിയണം - തുളസീധരൻ പള്ള...
16/04/2025

മുനമ്പം വഖ്ഫ് ഭൂമി:
മുസ്‌ലിം സമൂഹത്തിനെതിരേ ശത്രുത വളർത്താനുള്ള ഇന്ധനമായിരുന്നെന്ന യാഥാർഥ്യം തിരിച്ചറിയണം - തുളസീധരൻ പള്ളിക്കൽ

തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി വിഷയം കോടതിയുടെ പരിഗണനയിലാണെന്നും വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പത്തുകാരുടെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നുമുള്ള കേന്ദ്ര മന്ത്രിയുടെ കുറ്റസമ്മതത്തിലൂടെ മുസ്‌ലിം സമൂഹത്തിനെതിരേ ശത്രുത വളർത്താനുള്ള ഇന്ധനമായിരുന്നു മുനമ്പം വിഷയമെന്ന യാഥാർഥ്യം ജനങ്ങൾ തിരിച്ചറിയണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ. ഇതിലൂടെ അവരുടെ കാപട്യം കൂടുതൽ വ്യക്തമായിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് ബിൽ പാർലമെൻ്റ് പാസാക്കിയപ്പോൾ ബി ജെ പി അംഗത്വം സ്വീകരിച്ച് പടക്കം പൊട്ടിച്ച് ആഘോഷിച്ചവർ ഇപ്പോൾ ഇളിഭ്യരായിരിക്കുകയാണ്. ഭരണഘടനാവിരുദ്ധവും വംശീയ താൽപ്പര്യത്തോടെയുമുള്ള ഭീകരനിയമം ചുട്ടെടുക്കുന്നതിന് അനുകൂല സാഹചര്യമൊരുക്കാൻ സംഘപരിവാരവും കേന്ദ്ര ബിജെപി സർക്കാരും മെനഞ്ഞെടുത്ത തന്ത്രമായിരുന്നു മുനമ്പം വിഷയം ആളിക്കത്തിച്ചതിനു പിന്നിൽ. ആർഎസ്എസ് വിരിച്ച വലയിൽ പലരും പെട്ടു പോവുകയായിരുന്നു. വഖ്ഫ് ഭേദഗതി നിയമം പാസ്സാക്കിയാൽ മുനമ്പം വഖ്ഫ് ഭൂമി വിഷയം എങ്ങിനെ പരിഹരിക്കാനാവുമെന്ന് വിവരമുള്ളവരെല്ലാം അന്നേ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ നിയമ ഭേദഗതിക്കായി ബിൽ അവതരിപ്പിച്ച കേന്ദ്രമന്ത്രി തന്നെ നേരിട്ടെത്തി കുറ്റം സമ്മതിച്ചിരിക്കുന്നു എന്നത് പലരുടെയും കണ്ണുതുറപ്പിക്കുന്നതാണ്. സാമൂഹിക നന്മയ്ക്കായി മുസ് ലിംകൾ ദാനം ചെയ്ത സ്വത്തുക്കൾ അന്യായമായി പിടിച്ചെടുക്കുമ്പോഴും നിയമം മുസ്‌ലിംകളെ ബാധിക്കില്ല എന്നു പറയുന്ന കേന്ദ്ര മന്ത്രി സ്വയം പൊട്ടൻകളിക്കുകയാണ്. മുസ്‌ലിംകളുടെ മാത്രം വിവാഹമോചനം ക്രിമിനൽ കുറ്റമാക്കിയപ്പോഴും മുസ്‌ലിംകൾക്ക് മാത്രം പൗരത്വം നിഷേധിക്കുമ്പോഴും മുസ്ലിംകളുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസ് ചെയ്യുമ്പോഴും ഇതെല്ലാം മുസ്‌ലിംകളുടെ നന്മയ്ക്കാണെന്നു പറയുന്ന വങ്കത്തരത്തോട് പൗരസമൂഹം ക്രിയാത്മകമായി പ്രതികരിക്കണം. ആർ എസ് എസ് അജണ്ട സുഗമമായി നടപ്പാക്കുന്നതിന് ജനങ്ങളെ എങ്ങിനെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നു എന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര മന്ത്രിയുടെ ഏറ്റുപറച്ചിൽ.
സംഘപരിവാരത്തിൻ്റെ വ്യാജ പ്രചാരങ്ങളെ തൊള്ള തൊടാതെ വിഴുങ്ങുന്നവർ ഇനിയെങ്കിലും യാഥാർഥ്യബോധം ഉൾക്കൊള്ളാൻ തയ്യാറാവണം. സംഘപരിവാരത്തിൻ്റെ വിദ്വേഷ രാഷ്ട്രീയത്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരേ ശക്തമായ ഐക്യനിര കെട്ടുപ്പടുക്കാൻ ഇനിയെങ്കിലും ജനാധിപത്യ വിശ്വാസികൾ തയ്യാറാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

16/04/2025

എസ്ഡിപിഐ മലയോര രക്ഷായാത്രക്ക് തുടക്കമായി
മലപ്പുറം: വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നൽകുക, മലയോര വികസന പ്രവർത്തനങ്ങളിലെ ഭരണകൂട വഞ്ചന അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ സാദിഖ് നടുത്തൊടി നയിക്കുന്ന മലയോര രക്ഷായാത്ര കാളികാവിൽ നിന്നും തുടക്കം കുറിച്ചു.

ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സെക്രട്ടറി
കെ കെ മുഹമ്മദ്‌ ബഷീർ ജില്ലാ കമ്മറ്റി അംഗങ്ങൾ ആയ
ചെമ്മല യുസഫ്,
വി സിറാജ് വാണിയമ്പലം,ജലീൽ നിലമ്പ്ര
വണ്ടൂർ നിയോജക മണ്ഡലം പ്രസിഡന്റ് സി അബ്ദുൽ കരീം സ്വഗതവും
ബാപ്പു ഡയമാൻഡ് നന്ദിയും പറഞ്ഞു.

കാളിക്കാവിൽ നിന്നും തുടങ്ങിയ ജാഥ ഇന്ന് എടക്കരയിലും സമാപിച്ചു നാളെ മരുതയിൽ നിന്നും തുടങ്ങുന്ന
ജാഥയിൽ സംസ്ഥാന, ജില്ലാ നേതാക്കൾ സംബന്ധിക്കും. ജാഥ നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തി നിലമ്പൂരിൽ സമാപിക്കും.

14/02/2025

#വഖ്ഫ് സംരക്ഷണം*
*സാമൂഹിക സുരക്ഷയ്ക്ക്*


*വഖ്ഫ് സംരക്ഷണ റാലിയും *

*2025 ഫെബ്രുവരി 19 മലപ്പുറം*
💫
*വണ്ടൂർ മണ്ഡലം വാഹന പ്രചരണ ജാഥ*
*ഫെബ്രുവരി 15 ശനിയാഴ്ച വടപുറത്തു നിന്നും ആരംഭിച്ചു വൈകുന്നേരം 7 മണിക്ക് കരുവാരുക്കുണ്ട് സമാപ്പിക്കുന്നു*
💫

*എസ്ഡിപിഐ*
*വണ്ടൂർ മണ്ഡലം കമ്മിറ്റി*

13/02/2025

വഖ്ഫ് സംരക്ഷണം സാമൂഹി സുരക്ഷയ്ക്ക് 'എസ്ഡിപിഐ വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും

ഫെബ്രുവരി 17 ന് കൊല്ലത്തും
19 ന് മലപ്പുറത്തും

േരള

12/02/2025

വഖ്ഫ് സംരക്ഷണം സാമൂഹി സുരക്ഷയ്ക്ക് 'എസ്ഡിപിഐ വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും*

ഫെബ്രുവരി 17 ന് കൊല്ലത്തും
19 ന് മലപ്പുറത്തും

വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്SDPI വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും2025 ഫെബ്രുവരി 17 കൊല്ലം, 19 മലപ്പുറം
12/02/2025

വഖ്ഫ് സംരക്ഷണം
സാമൂഹിക സുരക്ഷയ്ക്ക്

SDPI
വഖ്ഫ് സംരക്ഷണ റാലിയും
മഹാസമ്മേളനവും

2025 ഫെബ്രുവരി
17 കൊല്ലം, 19 മലപ്പുറം


12/02/2025

വഖ്ഫ് സംരക്ഷണം
സാമൂഹിക സുരക്ഷയ്ക്ക്

*SDPI*
*വഖ്ഫ് സംരക്ഷണ* *റാലിയും*
*മഹാസമ്മേളനവും*

2025 ഫെബ്രുവരി
17 കൊല്ലം, 19 മലപ്പുറം


Emerging to power SDPI വണ്ടൂർ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറിയായി തിരഞ്ഞെടുത്ത SDPI പിഎച്ച് അഷ്റഫ് മബാടിനു അഭിവാദ്യങ്ങൾSDPI...
10/02/2025

Emerging to power
SDPI വണ്ടൂർ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറിയായി തിരഞ്ഞെടുത്ത
SDPI
പിഎച്ച് അഷ്റഫ് മബാടിനു അഭിവാദ്യങ്ങൾ
SDPI വണ്ടൂർ മണ്ഡലം കമ്മിറ്റി

 #മാറുന്ന  #ഇന്ത്യയിൽ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ നേതൃത്വവുമായിഎസ്ഡിപിഐ വണ്ടൂർ മണ്ഡലം ഭാരവാഹികൾ #പ്രസിഡന്റ്സി....
05/02/2025

#മാറുന്ന #ഇന്ത്യയിൽ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ നേതൃത്വവുമായി

എസ്ഡിപിഐ വണ്ടൂർ മണ്ഡലം ഭാരവാഹികൾ

#പ്രസിഡന്റ്
സി.അബ്ദുൽ കരീം തുവ്വൂർ
#സെക്രട്ടറി*
കെ.കെ അലി ഇരിങ്ങാട്ടിരി.
*ട്രഷറർ*
സകീർവണ്ടൂർ P

*വൈസ് പ്രസിഡന്റ്മാർ* കെ ടി ഷാജി മമ്പാട്
ജലീൽ നിലാമ്പ്ര വണ്ടൂർ
*ജോയിൻ സെക്രട്ടറിമാർ*
NK നിസാർ ചെറുക്കോട്
ഫിറോസ് സുല്ലമി,
ഉബൈദ് TK ബാപ്പു
*എക്സിക്യൂട്ടീവ് മെമ്പർ*
പി എച്ച് അഷ്‌റഫ്‌ മമ്പാട്
മുജീബ് തുവൂർ

_*ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ*_ 🇧🇫

Address

Malappuram Wandoor
Wandoor
679328

Website

Alerts

Be the first to know and let us send you an email when SDPI വണ്ടൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share