Noufa Basil

Noufa Basil Hai all...
We are Basil & Noufa from wandoor, Malappuram. This is our official page.
(1)

Our first public journey is from youtube.
===============================
FOR BUSINESS ENQUIRIES / COLLAB/ PR- PLS CONTACT ME ON:
[email protected]

THANKS ALL

14/07/2025
14/07/2025

പല കാരണങ്ങളും കൊണ്ട് ഡിഗ്രി PG പഠനം പൂർത്തിയാക്കാൻ പറ്റാത്തവർ ആണോ നിങ്ങൾ ?? നിങ്ങളുടെ മുടങ്ങി പോയ പഠനം പൂർത്തിയാക്കാൻ noufas academy നിങ്ങളെ സഹായിക്കും .. കൂടുതൽ അറിയാൻ സ്‌ക്രീനിൽ കാണുന്ന നമ്പറില് വാട്സാപ്പ് ചെയ്യാം

11/07/2025

60ആം വയസ്സിലും +2 എക്സാം എഴുതി ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്തി ..

🌺 *ഏതു പ്രായക്കാർക്കും എഴുതാം* *ഏതു നാട്ടിലിരുന്നും ഓൺലൈനായി നിങ്ങളുടെ ഒഴിവു സമയത്ത് പഠിക്കാം.*

1- സർട്ടിഫിക്കറ്റ് വാല്യൂ ഉണ്ടോ.?
Ans- ഉണ്ട്.. ഇന്ത്യയിൽ എല്ലാ യൂണിവേഴ്സിറ്റി കളും അംഗീകരിച്ചതാണ്, കേന്ദ്ര ഗവണ്മെന്റ് നൽകുന്ന സർട്ടിഫിക്കറ്റ് ആണ്. കേന്ദ്ര സർക്കാർ നടത്തുന്ന തുല്യതാ പരീക്ഷ.NIOS. psc upsc approved.

2-എത്ര വിഷയങ്ങൾ ?
Ans- 6 വിഷയങ്ങൾ.

3-പരീക്ഷ എളുപ്പമാണോ ?
Ans- വളരെ ലളിതമായ സിലബസ് ആണ്

4- പരീക്ഷ എവിടെ വെച്ച് ?
Ans- 14 ജില്ലകളിലും പരീക്ഷ കേന്ദ്രം ഉണ്ട്. ലക്ഷദ്വീപിലും ഉണ്ട്.

5- ക്ലാസ്സുകൾ ഹ്യുമാനിറ്റീസ് , സയൻസ് &കോമേഴ്‌സ് പത്താം ക്ലാസ്സിനും ക്ലാസ്സ്‌ ലഭിക്കും.

6- എങ്ങനെ അഡ്മിഷൻ എടുക്കാം
Ans- ഒന്നുകിൽ വാട്സ്ആപ്പ് വഴി ഡോക്യൂമെന്റസ് അയക്കുക ബാങ്ക് വഴിയോ ഗൂഗിൾ പേ വഴിയോ ഫീസ് അടക്കുക.. അല്ലെങ്കിൽ ഇൻസ്ടിട്യൂറ്റ് ഓഫീസിൽ നേരിട്ട് വരിക... ദൂരെ ഉള്ള വർക്കും വിദേശത്ത് ഉള്ളവർക്കും ഓൺലൈൻ ആയി ചേരാം.

7- ക്ലാസ് ഉണ്ടാവുമോ ?
Ans-.ഓൺലൈൻ ക്ലാസ്സ്‌ ഉണ്ട് - വാട്സാപ്പ വഴിയാണ് ക്ലാസ്

8- വീഡിയോ ക്ലാസുകൾ ഉണ്ടാകുമോ?
Ans. അതെ. പരീക്ഷയ്ക്ക് മുന്നോടിയായി വീഡിയോ ക്ലാസുകളും നടക്കും.
അക്കൗണ്ടൻസി പോലത്തെ വിഷമത്തിന് വീഡിയോ ക്ലാസുകൾ പരീക്ഷ എളുപ്പമാക്കാൻ തീർച്ചയായും സഹായിക്കും

9- എന്തൊക്ക
ഡോക്യൂമെന്റസ് വേണം
Ans- പത്താം ക്ലാസിനാണെങ്കിൽ പരാജയപ്പെട്ട സർട്ടിഫിക്കറ്റ്,അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് ആധാർ കാർഡ് രണ്ട് വശം., ഫോട്ടോ,.
പ്ലസ് ടു ആണെങ്കിൽ sslc സർട്ടിഫിക്കറ്റ്, ആധാർ രണ്ടു വശങ്ങളും., നിങ്ങളുടെ ഫോട്ടോയും.

10- എക്സാം എന്നാണ് ?
Ans- മാർച്ച് - ഏപ്രിൽ/november

11- ചേർന്നാൽ എത്ര വർഷം വരെ പരീക്ഷ എഴുതാം
Ans- 5 വർഷം വരെ.
(ആദ്യ തവണ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത അവസരത്തിൽ എഴുതാം.5 വർഷം വരെ സമയം ഉണ്ട്.)

12- സ്കൂളിൽ പോകേണ്ടത് എപ്പോൾ
Ans-പരീക്ഷ എഴുതാൻ മാത്രം.

13- വിദേശത്തുള്ളവർക്ക് അഡ്മിഷൻ എടുക്കാൻ കഴിയുമോ
Ans- കഴിയും.. നാട്ടിൽ വരുമ്പോൾ പരീക്ഷ എഴുതിയാൽ മതി...

14- പരീക്ഷ എളുപ്പമാണോ? മലയാളത്തിൽ എഴുതാൻ പറ്റുമോ?
Ans- മലയാളത്തിൽ പരീക്ഷ എഴുതാം. ലളിതമായ പരീക്ഷ.

15- അഞ്ചാം ക്ലാസ്സിലോ, ഏഴാം ക്ലാസ്സിലോ പഠനം നിർത്തിയവർക്ക് പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതാൻ കഴിയുമോ.
Ans- കഴിയും, മലയാളം, ഇംഗ്ലീഷ്, എഴുതാനും വായിക്കാനും അറിഞ്ഞാൽ മതി.

*

📚 *മനസ്സുണ്ടെങ്കിൽ മാർഗവും ഉണ്ട്*📚
വിജയത്തിലേക്കുള്ള യാത്രയിൽ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ടാകും.

ഭർത്താവിന്റെ വീട്ടിൽ ഭാര്യമാർ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പ്രതികരണശേഷി ഇല്ലാത്ത ഭർത്താവ്..എല്ലാം കണ്ടിട്ടും കേട്...
10/07/2025

ഭർത്താവിന്റെ വീട്ടിൽ ഭാര്യമാർ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പ്രതികരണശേഷി ഇല്ലാത്ത ഭർത്താവ്..

എല്ലാം കണ്ടിട്ടും കേട്ടിട്ടും ഒന്നിനോടും പ്രതികരിക്കാതെ നോക്കുകുത്തിയായി നിൽക്കുന്ന ഭർത്താവ്.

ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് ഭാര്യമാർ പ്രതികരിച്ചുപോകുന്നത്.😢

ഭർത്താവിന്റെ വീട്ടുകാരും ബന്ധുക്കളും നിങ്ങളുടെ ഭാര്യയെ അനാവശ്യമായി കുറ്റപ്പെടുത്തുമ്പോൾ നിങ്ങൾ അവളുടെ കൂടെ നിൽക്കണം.🥰

മറ്റുള്ളവർക്ക് കുത്തിനോവിക്കാൻ ഒരിക്കലും അവരെ ഇട്ടു കൊടുക്കരുത്.

പലസ്ഥലങ്ങളിലും പ്രതികരിക്കാൻ കഴിയുമായിരുന്നിട്ടും അവൾ പ്രതികരിക്കാത്തത് അവൾക്ക് പ്രതികരണശേഷി ഇല്ലാത്തതുകൊണ്ടല്ല..

ഭർത്താവിനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ്.

നിങ്ങളുടെ സപ്പോർട്ട് ആണ് അവൾക്ക് ആ വീട്ടിൽ ഏറ്റവും കൂടുതലായി വേണ്ടത്.

അതുംകൂടി കിട്ടാതെ വന്നാൽ അവൾ തകർന്ന് പോകും.

കാരണം സ്വന്തം വീടും വീട്ടുകാരും ഒന്നും കൂടെ ഇല്ലാതെ ഭർത്താവിനെ മാത്രം വിശ്വസിച്ചാണ് അവൾ അവിടെ നിൽക്കുന്നത്.
അത് ഭർത്താക്കന്മാർ തിരിച്ചറിയണം.

നിങ്ങളുടെ വീട്ടുകാർക്ക് തട്ടികളിക്കാനുള്ള ഒരു കളിപ്പാവയായി അവളെ ഉപയോഗിക്കരുത്.

അങ്ങനെ തോന്നിയാൽ അവിടെ നിങ്ങൾ പ്രതികരിക്കണം

ജീവിത പങ്കാളിയെ നിങ്ങളുടെ മാതാപിതാക്കൾ മോശമായി ചിത്രീകരിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാതിരിക്കുന്നത് തികച്ചും തെറ്റായ പ്രവണതയാണ്...

അച്ഛനമ്മാർക്ക് നിങ്ങളുടെ പങ്കാളിയെ എന്തും വിളിച്ചു പറയാനുള്ള ഒരു അവസരം നിങ്ങൾ ഒരുക്കുന്നതാണ് പ്രധാന പ്രശ്നം.

പലകുടുംബ ബന്ധങ്ങളും തകർന്ന് പോകുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്.

നിങ്ങളുടെ ഭാര്യയെ protect ചെയ്യേണ്ട ചുമതല ഭർത്താവായ നിങ്ങൾക്കുണ്ട്.

അതുകൊണ്ട് തന്നെ നിങ്ങളുടെ അച്ഛനോ അമ്മയോ പങ്കാളിയെ കുത്തുവാക്കുകൾ പറഞ്ഞു വേദനിപ്പിക്കുകയാണെങ്കിൽ മുന്നിൽ നിൽക്കുന്നത് അച്ഛനോ അമ്മയോ എന്ന് നോക്കാതെ നിങ്ങൾ ന്യായത്തിന്റെ ഭാഗത്തു നിന്ന് ശാന്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം.

ആർക്കും അധികം നിങ്ങളുടെ ജീവിതത്തിലേക്ക് തല കടത്താനുള്ള അവസരം കൊടുക്കാതിരിക്കുക.

ഭാര്യയും ഭർത്താവും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് നിങ്ങൾ തന്നെ പരിഹരിക്കാൻ ശ്രമിക്കുക❤️
പങ്കാളിയുടെ തെറ്റുകുറ്റങ്ങൾ പരസ്പരം പറഞ്ഞു തിരുത്തുക.

നല്ല ഒരു കുടുംബജീവിതത്തിന് ഇത് നിങ്ങളെ സഹായിക്കും

ശരിയെന്നു തോന്നിയാൽ ലൈക്ക് ചെയ്തു ഷെയർ ചെയ്യണേ

✍️ ആവ മരിയ


Address

Wandoor

Website

Alerts

Be the first to know and let us send you an email when Noufa Basil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Noufa Basil:

Share