Pravda News

Pravda News Read WAYANAD Today

20/01/2022

*കേരള നോളജ് ഇക്കണോമി മിഷന്‍*
*ഓണ്‍ലൈന്‍* *തൊഴില്‍ മേള 21* *മുതല്‍ 27 വരെ*

സംസ്ഥാന സര്‍ക്കാറിന്റെ പുത്തന്‍ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ തൊഴില്‍ മേള ജനുവരി 21 മുതല്‍ 27 വരെ നടക്കും. കേരള നോളജ് ഇക്കണോമി മിഷന്‍ (കെകെഇഎം) ഡി.ഡബ്യൂ.എം.എസ് (DWMS) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം വെര്‍ച്വല്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കാം. പതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് മേളയിലൂടെ സൃഷ്ടിക്കുന്നത്. മറ്റ് തൊഴില്‍ മേളകളില്‍ നിന്ന് വ്യത്യസ്തമായി ഒറ്റത്തവണയായോ വാര്‍ഷികമായോ അല്ല കേരള നോളജ് ഇക്കണോമി മിഷന്റെ മേള നടത്തുന്നത്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നത് വരെ ഒന്നിലധികം അവസരങ്ങള്‍ നല്‍കും. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ Knowledgemission.kerala. gov.in എന്ന വൈബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത, നൈപുണ്യം, അനുഭവപരിചയം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രൊഫൈല്‍ രജിസ്‌ട്രേഷനാണ് നടത്തേണ്ടത്. തുടര്‍ന്ന് വെര്‍ച്വല്‍ ജോബ് ഫെയര്‍ മോഡ് തിരഞ്ഞെടുക്കണം.പുതുക്കിയ വിവരങ്ങള്‍, ബയോഡാറ്റ എന്നിവ അപ്ലോഡ് ചെയ്ത് ശേഷം അവരവരുടെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന തൊഴില്‍ വാഗ്ദാനങ്ങള്‍ തിരഞ്ഞെടുക്കാം. ഓപ്ഷണല്‍ മൂല്യവര്‍ദ്ധന സേവനം എന്ന നിലയില്‍ താത്പര്യമുളള തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് റോബോട്ടിക് അഭിമുഖത്തിലും, ഓട്ടോമാറ്റിക് പ്രതികരണ മൂല്യനിര്‍ണയത്തിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജോലികള്‍ക്കുള്ള തീയതിയും സമയവും, ഉദ്യോഗാര്‍ത്ഥികളെ ഇമെയില്‍ വഴി അറിയിക്കും. തൊഴില്‍ മേളയുടെ പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും അനുയോജ്യമായ പുതിയ ജോലികളുടെ ലഭ്യതയ്ക്കും ഉദ്യോഗാര്‍ത്ഥികള്‍ വെബ്‌സൈറ്റ് പരിശോധിക്കണം.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

18/01/2022

*വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം*

ഒമിക്രോണ്‍ വകഭേദം ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും റിസോര്‍ട്ടുകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എ. ഗീത നിര്‍ദ്ദേശം നല്‍കി. കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത വ്യാപാരി പ്രതിനിധികളുടെ യോഗത്തിലാണ് രോഗവ്യാപനം കുറയ്ക്കാന്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

കടകളില്‍ ആള്‍ക്കൂട്ടം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുക, ഓണ്‍ലൈന്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുക, മാസ്‌ക്ക്- സാനിറ്റൈസര്‍ ഉപയോഗവും ലഭ്യതയും ഉറപ്പാക്കുക, ചെറിയ ലക്ഷണങ്ങളുള്ള തൊഴിലാളികളെയും കടകളില്‍ നിന്ന് താത്ക്കാലികമായി മാറ്റിനിര്‍ത്തുക, ആള്‍കൂട്ടം ഉണ്ടാകാന്‍ കാരണമാകും വിധം ഈ സമയത്തില്‍ കടകളില്‍ ഓഫറുകള്‍ പ്രഖ്യാപിക്കാതിരിക്കുക, ഓഫറുകള്‍ ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കായി പരിമിതപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കലക്ടര്‍ മുന്നോട്ടുവെച്ചു.

യോഗത്തില്‍ എ.ഡി.എം ഷാജു എന്‍.ഐ, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, കേരള ഹോട്ടല്‍സ് ആന്റ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍, ഹാറ്റ്‌സ് തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

02/01/2022

*വയനാട് സ്വദേശിനിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു*

യുഎഇയിൽ നിന്നും വന്ന വയനാട് സ്വദേശിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. മാനന്തവാടി താലൂക്ക് പരിധിയിലെ താമസക്കാരിയായ 26 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

30/12/2021

*രാത്രികാല നിയന്ത്രണം ഇന്ന് നിലവില്‍ വരും.*

തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് നിലവില്‍ വരും.

രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. ഇന്നു മുതല്‍ ( വ്യാഴം) ജനുവരി രണ്ടുവരെ ( ഞായര്‍)യാണ് നിയന്ത്രണം. പരിശോധനകള്‍ കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാത്രികാലത്ത് അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കരുതണം. ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

കടകള്‍ രാത്രി 10 വരെ മാത്രം

കടകള്‍ രാത്രി 10-ന് അടയ്ക്കണം. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. പുതുവത്സരാഘോഷങ്ങളും രാത്രി പത്തിനുശേഷം അനുവദിക്കില്ല. ബീച്ചുകള്‍, ഷോപ്പിങ്‌ മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്ബത് ശതമാനമായി തുടരും.

വലിയ ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പൊലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി അണിനിരത്തും. കോവിഡ് വ്യാപനം പടരുന്ന സ്ഥലങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കാനും ഇത്തരം പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് പ്രദേശങ്ങളായി പരിഗണിച്ച്‌ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നൈറ്റ് കര്‍ഫ്യു: ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി

അതേസമയം രാത്രികാല കര്‍ഫ്യുവില്‍ നിന്ന് ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കളക്ടര്‍മാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

*പരിശോധന നടത്തി*ക്രിസ്മസ് -ന്യൂ ഇയർ ആഘോഷണങ്ങളുടെ മുന്നോടിയായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും വരദൂർ പ്രാഥമിക ആരോഗ്യകേ...
23/12/2021

*പരിശോധന നടത്തി*

ക്രിസ്മസ് -ന്യൂ ഇയർ ആഘോഷണങ്ങളുടെ മുന്നോടിയായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും വരദൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ കമ്പളക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. റോളക്സ് ബേക്കറി എന്ന സ്ഥാപനത്തിന് പിഴ ചുമത്തുകയും, സ്കൈ ഫുഡ്സ്, ഗ്രീൻ ഫുഡ്സ്, ഹോട്ടൽ പ്ലാസ, മത്സ്യ -മാംസ മാർക്കറ്റുകൾ, മറ്റു ഭക്ഷണപദാർദ്ദങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽമതിയായ രേഖകളില്ലാത്ത ജീവനക്കാർ, സ്ഥാപനശുചിത്വമില്ലായ്മ, പരിസരശുചിത്വം, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുക തുടങ്ങിയതിനു കർശന നിർദേശം നൽകുകയും ചെയ്തു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനനിയമനടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി,ഹെൽത്ത്‌ ഇൻസ്‌പെക്ടർഎന്നിവർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. V.ഉസ്മാൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ.A. K. മനോജ്‌, പഞ്ചായത്ത് ക്ലാർക്ക് ശ്രീ. നൗഷാദ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ശ്രീ. P. V.വിനോദ്. ,ശ്രീ. T. S.സുരേഷ്‌കുമാർ,ശ്രീ. ഷാനിവാസ് വാഴയിൽ , ശ്രീമതി. നിഷ തുടങ്ങിയവർ നേതൃത്വം നൽകി
➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

21/12/2021

*സ്വയം തൊഴില്‍ വായ്പ പദ്ധതി:* *അപേക്ഷ ക്ഷണിച്ചു*

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ പ്രകാരം വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 1.5 ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെയാണ് സ്വയം തൊഴിലുകള്‍ക്കുള്ള പദ്ധതി തുക. അപേക്ഷകര്‍ തൊഴില്‍രഹിതരും, 18 നും 55നും ഇടയില്‍ പ്രായമുള്ളവരു മായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ മറ്റ് ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. 6 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായാണ് വായ്പാതുക തിരിച്ചടക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 202869.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

19/12/2021

*ജേതാക്കളായി*

ബത്തേരി: കെഎസ്ഇബി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ കെഎസ്ഇബി ബത്തേരി സബ്‌സ്റ്റേഷൻ ജേതാക്കളായി.അമ്പലവയൽ സബ്‌സ്റ്റേഷനുമായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ബത്തേരി സബ്‌സ്റ്റേഷൻ ജേതാക്കളായത്. ജേതാക്കൾക്ക് സുൽത്താൻ ബാങ്കേഴ്സ് ട്രോഫി കൈമാറി. ടീം ക്യാപ്റ്റൻ അസിസ്റ്റന്റ് എൻജിനിയർ അയ്യപ്പൻ എം ട്രോഫി ഏറ്റുവാങ്ങി.
➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

14/12/2021

*എല്ലാവരും ഭൂമിയുടെ അവകാശികള്‍*

**ജില്ലയിലെ ആദിവാസി ഭൂവിതരണം ത്വരിതപ്പെടുത്തും* *മന്ത്രി കെ.രാധാകൃഷ്ണന്‍*

ജില്ലയിലെ ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കാനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് പട്ടികജാതി പട്ടിക വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റ അമൃദില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 3595 പേര്‍ക്കാണ് ഇനി ഭുമി ലഭിക്കാനുള്ളത്. ഇവര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ ഭൂമി നല്‍കാനുളള നടപടികള്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തും. ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭൂമി വാസയോഗ്യമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇത്തരം ഭൂമി കണ്ടെത്തി വിതരണം ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലാന്റ് ബാങ്ക് പദ്ധതി, വനാവകാശ നിയമ പ്രകാരമുളള ഭൂമി നല്‍കല്‍, നിഷിപ്ത വന ഭൂമി വിതരണം എന്നീ പദ്ധതികളിലൂടെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തു ന്നതിനായി പ്രത്യേകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.സാങ്കേതിക കാരണങ്ങളാല്‍ വനാവകാശ നിയമ പ്രകാരമുളള ഭൂമിക്ക് കൈവശ രേഖ നല്‍കുന്നതിനും നിഷിപ്ത വന ഭൂമി വിതരണം ചെയ്യുന്നതിനുമുളള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിനുളള സര്‍വ്വെ ഉദ്യോഗസ്ഥരുടെ കുറവും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഈ വിഷയങ്ങളിലെല്ലാം അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ സഹകരണമുറപ്പാക്കാന്‍ മന്ത്രിതല യോഗം ചേരുമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് ലൈഫ്മിഷന്‍ പദ്ധതിയിലൂടെ വീട് നല്‍കും. ജില്ലയില്‍ ഏകദേശം 4610 വീടുകളാണ് ചോര്‍ച്ചയുളളതായി കണ്ടെത്തിയത്. ഈ വീടുകള്‍ വാസയോഗ്യമാക്കുന്നതിനുളള പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്.സി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ 477 പേര്‍ക്കും ഭവനരഹിതരായ 1059 പേര്‍ക്കും പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈഫ് മിഷന്റെ ഭാഗമായി ഭൂമിയും വീടും അനുവദിക്കുന്നതിനായുള്ള വിവര ശേഖരണം നടത്തി വരുന്നതായി പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വകുപ്പിന്റെ വിവിധ പദ്ധതികള്‍ മുഖേന ധനസഹായം ലഭിച്ച് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 125 കൂടുംബങ്ങള്‍ക്ക് ഭവന പൂര്‍ത്തീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനോടകം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അനുവദിച്ച 100 വീടുകളിലെ പഠനമുറി ഉള്‍പ്പെടെ ആകെ 556 പഠനമുറികളാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ജില്ലയില്‍ 215 കുടുംബങ്ങളിലായി 1084 ദുര്‍ബല പട്ടികജാതി വിഭാഗക്കാരാണുള്ളത്. ഇവരുടെ പുനരധിവാസത്തിനായി 1 കോടി 75 ലക്ഷം രൂപയും ഈ വര്‍ഷം വകയിരുത്തിയിതായി പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

14/12/2021

*സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കം*

സിപിഐഎം വയനാട് ജില്ലാ സമ്മേളനം തുടങ്ങി.മുതിര്‍ന്ന നേതാവ് വി പി ശങ്കരന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തി.സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

*സീറ്റൊഴിവ്*മുട്ടിൽ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ ഫോർ കംപ്യുട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മുട്ടിൽ സെന്ററിൽ ബി....
11/12/2021

*സീറ്റൊഴിവ്*

മുട്ടിൽ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ ഫോർ കംപ്യുട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മുട്ടിൽ സെന്ററിൽ ബി.എ.സ്.സി (ഐ.ടി) കോഴ്‌സിൽ സീറ്റൊഴിവ്.13 ന് ഒന്നിനകം ഓഫീസിൽ ഹാജരാകണം ഫോൺ : 8075433772,9744550033
➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

08/12/2021

*അപേക്ഷ ക്ഷണിച്ചു*

വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുമുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലെ ചെയര്‍പേഴ്‌സന്റെ ഒരു ഒഴിവും, മെമ്പര്‍മാരുടെ നാല് ഒഴിവുകളുമാണുള്ളത്. ജില്ലകളിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവുകള്‍ വീതമുണ്ട്. ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വനിതാശിശുവികസന വകുപ്പിന്റെ wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകിട്ട് 5 ന് മുമ്പായി വനിതാശിശുവികസന ഡയറക്ടര്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയില്‍ കഫെറ്റീരിയക്കെതിര്‍വശം, പൂജപ്പുര, തിരുവനന്തപൂരം 695012 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

08/12/2021

*കാര്‍ഷിക പമ്പ് സെറ്റുകള്‍ സബ്‌സിഡിയോടെ സോളാറിലേക്ക് മാറ്റാം*

കര്‍ഷകര്‍ ഉപയോഗിക്കുന്നതും അഗ്രികണക്ഷന്‍ ഉള്ളതുമായ പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്നതിന് സബ്‌സിഡി നല്‍കുന്നു. ഒരു എച്ച് .പി പമ്പിന് 1 കിലോവാട്ട് എന്ന തീതിയില്‍ ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ സ്ഥാപിക്കാം. 1 കിലോവാട്ടിന് ഏകദേശം 70000 രൂപ ചെലവ് വരും. അതില്‍ 60 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. ബാക്കി 40 ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതം നല്‍കിയാല്‍ നിലവിലുള്ള പമ്പുകള്‍ സോളാറിലേക്ക് മാറ്റാവുന്നതാണ്. 1 കിലോവാട്ടിന് 100 സ്‌ക്വയര്‍ഫീറ്റ് എന്ന കണക്കിന് നിഴല്‍ രഹിത സ്ഥലമുള്ള കര്‍ഷകര്‍ക്ക് പദ്ധതിക്കായി അപേക്ഷിക്കാവുന്നതാണ്. 1 കിലോവാട്ട് സോളാര്‍ പാനലില്‍ നിന്നും സൂര്യപ്രകാശത്തിന്റെ തീവ്രതക്ക് അനുസരിച്ചു 3 - 5 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നതാണ്. പകല്‍ പമ്പ് ഉപയോഗിച്ചതിന് ശേഷം വരുന്ന വൈദ്യുതി കെ. എസ് .ഇ. ബി ഗ്രിഡിലേക്ക് നല്‍കുന്നതും അതില്‍ നിന്ന് കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുന്നതുമാണ്. പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള കര്‍ഷകര്‍ അനെര്‍ട്ടിന്റെ അതാത് ജില്ലാ ഓഫീസില്‍ പേര് , ഫോണ്‍ നമ്പര്‍ , പമ്പിന്റെ ശേഷി എന്നിവ നല്‍കിയാല്‍ സ്ഥല പരിശോധന നടത്തി. ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാണ്. 1 എച്ച് പി - 10 എച്ച് പി വരെയുള്ള പമ്പുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ക്ക് മാത്രമാണ് സബ്‌സിഡിക്ക് അര്‍ഹതയുള്ളത്.

➖➖➖➖➖➖➖➖➖➖
വയനാടിന്റെ നേരിന്റെ ശബ്ദമായി PRAVDA NEWS🔰
ഫേസ്ബുക് പേജ് ജോയിൻ ചെയ്യാൻ 👇
https://www.facebook.com/Pravda-News-100216045692100/?ti=എസ്
വാട്സ്ആപ്പ് ഗ്രൂപ്പ്‌ 4 ജോയിന്റ് ചെയ്യാൻ 👇
https://chat.whatsapp.com/EXjood4lZNZ1MKdpnvfKMt
➖➖➖➖➖➖➖➖➖
വാർത്തകൾ അറിയിക്കാൻ : 👇👉https://wa.me/+919946609608
👉 https://wa.me/+919747680705
👉https://wa.me/+917025223362
➖➖➖➖➖➖➖➖➖
🔰PRAVDA NEWS🔰

Read WAYANAD Today

Address

Wayanad
673593

Telephone

+919946609608

Website

Alerts

Be the first to know and let us send you an email when Pravda News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pravda News:

Share