27/08/2025
ദിവസം 800 ലോഡ് ടോറസ് വരുന്നുണ്ട്, ഓരോ ലോറികളിലും അനുവദിക്കപ്പെട്ടതിൻ്റെ ഇരട്ടി ലോഡാണ് ഉണ്ടാവുന്നത്. ഇതിലൊന്നും കാര്യമായ ഒരു പരിശോധനയും നടത്തുന്നില്ല. ഒരു മൊബൈൽ വെയ് ബ്രിഡ്ജ് സംവിധാനം ഉണ്ടെങ്കിൽ എല്ലാ പരിശോധനയും നടത്താം.
ഒന്ന് അടിവാരം ഭാഗത്തും മറ്റൊന്ന് ലക്കിടിയിലും സ്ഥാപിച്ചാൽ മതി. ചുരത്തിനെ ആശ്രയിച്ചു കോഴിക്കോട് ജില്ലയിൽ നിന്നും മറ്റും വയനാട്ടിലേക്ക് ജോലിക്ക് പോയി വരുന്നവരുടെ പ്രയാസം വളരെ വലുതാണ്. മിക്കവാറും ദിവസങ്ങളിൽ 3 മണിക്കൂറിലധികം ബ്ലോക്ക് പതിവാണ്. അത് കൊണ്ട് തന്നെ തിരിച്ചു പോവേണ്ട അവസ്ഥ ഉണ്ടാവുന്നു. ചുരത്തിലെ വീതി കുറഞ്ഞ 6/7/8 വളവുകളിൽ ഇപ്പോൾ വീണ്ടും വലിയ കുഴികളുണ്ട്
ഈ വിഷയത്തിൽ NH അധികാരികളും കണ്ണടക്കുകയാണ്.
ചുരത്തിൽ സുരക്ഷ എന്ന ഒന്നില്ല.
ഇപ്പോൾ ഒരു മാസം മുന്നെയാണ് ക്രാഷ് ബാരിയർ ഫിറ്റ് ചെയ്തത്. എന്നാൽ പല സ്ഥലങ്ങളിലും ഇപ്പോഴും ഒന്നും തന്നെ ഇല്ല ചുരത്തിൻ്റെ ഗേറ്റ് മുതൽ വ്യൂപോയൻ്റ് ഭാഗത്തേക്ക് നിരവധി പേരാണ് ദിവസവും നടന്നു വരുന്നത്
അവിടെയുള്ള പാർശ്വദിത്തി 1 മീറ്റർ പോലും ഉയരം ഇല്ല മിക്കവാറും ഭാഗങ്ങളിൽ കാടുമൂടി പാർശ്വഭിത്ത മറഞ്ഞിരിക്കുകയാണ് ഇതിന് ഉത്തരവാദിത്വപ്പെട്ടവർ ഇപ്പോഴും ഉറക്കത്തിലാണ്
വലിയ ഒരു ദുരന്തത്തിന് കാത്ത് നിൽക്കുന്ന പോലെ.
കൂടാതെ വളരെയധികം പഴകിയ 16, 18 ചക്രങ്ങളുള്ള ഫിറ്റ് നസ് പോലും ഇല്ലാത്ത ലോറികൾ ദിവസവും കടന്നു പോകുന്നു പോരാത്തതിന് വലിയ ലോഡ് കയറ്റിയ പാർസൽ ലോറികൾ വേറെയും ഇതിന്റെ എഫെക്ടും ഉണ്ടാവുന്നു. രാത്രി യാത്ര നിരോധിച്ചത് ഒരു കളക്ട ന്റെ ഉത്തരവാണ് ഇതൊന്നു കുറക്കാൻ എങ്കിലും ഉത്തരവ് ഇടാനുള്ള കാര്യങ്ങൾ ബഹു മേഘശ്രീ കളക്ടർ കാണിക്കുമെന്ന് കരുതട്ടെ
കടപ്പാട്