28/08/2025
മണ്ണിടിച്ചിൽ തുടരുന്നു : വയനാട് ചുരം അടച്ചിടാൻ തീരുമാനം.
കൽപ്പറ്റ : ശക്തമായ മഴ മൂലം വയനാട് ചുരത്തിലെ വാഹന ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നേരത്തെ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ഇന്ന് വീണ്ടും മണ്ണിടിച്ചിൽ തുടരുകയാണ്.
ഈ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ചുരം മുഴുവനായി അടച്ചിടാനാണ് തീരുമാനം.
മഴ കുറയാത്തതും, അവിടെ നിൽക്കുന്നത് സുരക്ഷ അല്ലാത്തത് കൊണ്ടും ദുരന്ത മേഖലയിൽ നിന്നും രക്ഷാ ദൗത്യസംഘം തിരിച്ചു പോയതായാണ് റിപ്പോർട്ട്.
ചുരം എപ്പോൾ തുറക്കും എന്നതിനെ സംബന്ധിച്ച് പറയാൻ പറ്റാത്ത സാഹചര്യം ആയതിനാൽ ലക്കിടയിലും അടിവാരത്തും കാത്തുനിൽക്കുന്നവർ മറ്റു വഴികൾ ഉപയോഗിക്കുന്നതാണ് ഉചിതം.