28/08/2025
സ്വാമിയെ ശരണമയ്യപ്പ...
ശബരിമലയോട് പിണറായി വിജയനോ,യഥാർത്ഥ കമ്മ്യൂണിസ്റ്റ്കൾക്കോ തരിമ്പും താത്പര്യം ഇല്ലെന്ന് അരിയാഹാരം കഴിക്കുന്ന സകല ഹിന്ദുക്കൾക്കും അറിയാം.. ലോകത്ത് അയ്യപ്പന്റെ നടയിലും ഗുരുവായൂരപ്പന്റെ നടയിലും എത്തിയിട്ട് കൈ കൂപ്പാത്തവരുടെ ആശാനാണ് പിണറായി വിജയൻ സഖാവ്, എന്തിന് അയ്യപ്പന്റെ പ്രസാദം പോലും കൈ കൊണ്ട് തൊടാത്ത സഖാവ് ഭക്തൻ.അവർ അയ്യപ്പ സംഗമം സംഘടിക്കുമ്പോൾ സൂക്ഷിക്കേണ്ടേ?
സൂക്ഷിക്കണം, സൂക്ഷിച്ചേ മതിയാകൂ..
അയ്യപ്പ സംഗമത്തിൽ പിണറായി വിജയനും സഖാക്കൾ മന്ത്രിമാരും ശരണം വിളിക്കുമോ?
പറയണം
ശരണം ഉച്ചത്തിൽ വിളിക്കുമോ?
കണ്ട അവളുമാരെ സന്നിധാനത്തിൽ കയറ്റിയതിന് അയ്യപ്പന്റെ മുന്നിൽ കൈകൂപ്പി കിടന്ന് സമസ്ഥാപരാധം പൊറുത്തു തരണേ എന്ന് പ്രാർത്ഥിക്കുമോ?
അയ്യപ്പന് വേണ്ടി ജീവൻ കൊടുത്തവരുടെ ശിലാഫലകം പമ്പയിൽ സ്ഥാപിക്കുമോ?
എത്ര കേസാണ് ഇന്നും അയ്യപ്പ ഭക്തരുടെ പേരിൽ ഉള്ളത്?
ഇതൊന്നും പിണറായിയോ സഖാക്കളോ ചെയ്യില്ല,
പിന്നെന്തിനാ സംഗമം?
നാം ചിലത് സംശയിക്കണം,
ശബരിമലയെ ഒന്നാന്തരം ടൂറിസ്റ്റ് കേന്ദ്രമാക്കാൻ,
അതിനു വേണ്ടി വിമാന താവളം, 5 സ്റ്റാർ ബാർ ഹോട്ടലുകൾ, ഉഴിച്ചിൽ കേന്ദ്രങ്ങൾ, ഹെലിപ്പാട്, ഹെലികോപ്റ്റർ സർവീസ്, സ്ഥിരം കച്ചവട കേന്ദ്രങ്ങൾ, വാവർ ദർഗാ ശരീഫ്, അങ്ങിനെ പോകുന്നു സ്വപ്നങ്ങൾ...
അയ്യപ്പനെ കെട്ടു കെട്ടിച്ച്, വിശ്വാസം ഇല്ലാതാക്കി കോടികളുടെ സമ്പാദ്യം ഉറപ്പിക്കാൻ നടത്തുന്ന കച്ചവട സംഗമം ആയിരിക്കാനാണ് കൂടുതൽ സാധ്യത..
ഇന്ന് കേരളത്തിൽ ഹിന്ദു ഉണ്ട് എന്നറിയിക്കുന്ന ഏക ക്ഷേത്രമാണ് ശബരിമല, ശബരിമലയിലൂടെയാണ് മറ്റു ക്ഷേത്രങ്ങൾ നില നിൽക്കുന്നതും, അതുകൊണ്ട് തന്നെ ശബരിമല തകർന്നാൽ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളും തകരും.
മദ്രസ്സകളുടെ തീരുമാനമെടുക്കാൻ മുസ്ലിം പണ്ഡിതൻമാർ കൂടിയേ തീരൂ, ക്രിസ്ത്യാനികളുടെ കാര്യത്തിൽ സഭയില്ലാതെ എന്ത്???
പക്ഷെ ഹിന്ദുവിന്റെ കാര്യത്തിൽ സനാതന ധർമ്മം തകർക്കാനിറങ്ങിയ സ്റ്റാലിൻ മതിയത്രേ...
ഏയ് ഹിന്ദൂ ഇനിയും നിന്റെ വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കാൻ നീ തയ്യാറായില്ലെങ്കിൽ നീ ഒന്നുമല്ലാതായി തീരും, ഇപ്പോൾ തന്നെ നിന്റെ കുട്ടികളുടെ പഠന സമയം എങ്ങിനെയാവണമെന്ന്, യൂണിഫോം ഏതു വേണമെന്ന് തീരുമാനിക്കുന്നത് സമസ്തയാണ്,കേരളത്തിൽ എവിടെയുമില്ലാത്ത യാത്രക്കൂലിയാണ് ശബരിമലയിൽ,ഹജ്ജാജികൾക്ക് സർക്കാർ നൽകുന്ന സഹായം സ്വാമിമാർക്ക് കിട്ടുന്നുണ്ടോ? സൗജന്യ ആഹാരം നൽകാൻ ഭക്തർക്ക് അവകാശമില്ല, മല കയറാൻ പോലും സാവകാശം ലഭിക്കില്ല, എല്ലാം പോലീസ് നിയന്ത്രണത്തിൽ, ഭക്ത സംഘടനകൾക്ക് പ്രവർത്തിക്കാൻ പോലും അനുവാദമില്ല,
ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കാൻ കോടതി ഇടപെടേണ്ടി വരുന്നു,ക്ഷേത്രത്തിൽ സഖാക്കൾ അവരുടെ കൊടിയുയർത്തി വിപ്ലവ ഗാനം പാടുന്നു..
സംശയിക്കേണം സഖാക്കളുടെ അയ്യപ്പ സംഗമത്തെ സംശയിക്കണം, ഒരിക്കലും അയ്യപ്പന് അത് ഹിതകരമായിരിക്കില്ല.
ക്ഷേത്രങ്ങളെ സർക്കാരുകളുടെ കയ്യിൽ നിന്ന് മോചിപ്പിച്ചാലെ ധർമ്മത്തിന് നില നിൽപ്പുണ്ടാവുകയുള്ളു..
ഹൈന്ദവർ ജാതി മറന്ന്, രാഷ്ട്രീയം മറന്ന് ഒരുമിച്ച് നിൽക്കേണ്ടുന്ന സമയം സമാഗതമായിരിക്കുന്നു..
സ്വാമിയേ ശരണമയ്യപ്പ 🙏