14/09/2025
കാലം നിശ്ചലമായി പോകുന്ന ചില മുഹൂർത്തങ്ങളുണ്ട്.ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഒരു വൻകര തന്നെ നിശ്ചലമാകും. ഒരു ജനതയുടെ ഹൃദയമിടിപ്പുകൾ മാത്രം അവശേഷിക്കും. പക്ഷേ ചരിത്രം മുന്നോട്ട് വെക്കുന്നത് ഈ ഉദ്വേഗത്തിനെല്ലാമൊടുവിൽ 140 കോടി ജനതയുടെ ആരവം വിജയിക്കും എന്നതാണ്.കാരണം അവർ തോൽക്കാനാവാത്ത ഒരു ജനതയാണ് ! പ്രത്യേകിച്ച് ക്രിക്കറ്റിന്റെ ഈ എൽ ക്ലാസിക്കോയിൽ ! ഈ 140 കോടി ജനതയെ സംബന്ധിച്ച് ഇതു വെറുമൊരു കളിയല്ല. ഇതിൽ ചരിത്രവും വർത്തമാനവും ഇഴ ചേർന്നിരിക്കുന്നു. വികാരവും പ്രതീക്ഷയും ഇട കലർന്നിരിക്കുന്നു. സ്പോർട്സ് ഒരു പന്തിനും പാട്ടിനും അപ്പുറത്തേക്ക് ഒരു വികാരമാവുകയാണ്. ജീവശ്വാസം ആവുകയാണ്! നന്ദി പ്രിയ സൂര്യകുമാർ യാദവ്, പ്രിയ ഇന്ത്യൻ ടീം ! ഈ വിജയത്തിന് ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ വിലയാണ്!