22/10/2025
അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയിലെ പുന്നേക്കാട് സെന്റ് ജോർജ് സൺഡേസ്കൂളിന്റെ പ്ലാറ്റിനും ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭദ്രാസനത്തിലെ 5 മേഖലകളിലെ സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കായി 16-11-2025 ഞായറാഴ്ച രാവിലെ 10 മണിക്ക് പുന്നേക്കാട് വി.ഗത്സീമോൻ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വച്ച് ക്വിസ് മത്സരം നടത്തുന്നതാണ്. ഓരോ സൺഡേ സ്കൂളിൽ നിന്നും 2 കുട്ടികൾ ഉൾപ്പെടുന്ന ടീമിന് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.പ്രാഥമിക റൗണ്ടിൽ നടത്തപ്പെടുന്ന എഴുത്ത് പരീക്ഷയിൽ വിജയം വരിക്കുന്ന 8 ടീമുകൾക്കായിരിക്കും ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നൽകുക. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക് ₹7500,₹5000,₹2500 എന്നിങ്ങനെ ക്യാഷ് അവാർഡും മറ്റുസമ്മാനങ്ങളും നൽകുന്നതാണ്.പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 10-11-2025 നകമായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.ബന്ധപ്പെട്ട സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപാത്രം മത്സരാർഥികൾ നൽകിയിരിക്കണം.
വിഷയം
1.വിശുദ്ധ ഗ്രന്ഥം
പഴയ നിയമം:
•പുറപ്പാട്,
•2 ദിനവൃത്താന്തം
•1 ശമുവേൽ
പുതിയ നിയമം:
• വി. മത്തായി
• വി. പൗലോസ് ശ്ലീഹാ റോമർക്ക് എഴുതിയ ലേഖനം
• വി.യാക്കോബ് ശ്ലീഹാ എഴുതിയ ലേഖനം
ഇതര കാനോനിക ഗ്രന്ഥം:
•തൂബിദ്
2. സഭാചരിത്രം:
1500 മുതൽ 1900 വരെയുള്ള നാല് നൂറ്റാണ്ടുകൾ
(റഫറൻസ്:ഇന്ത്യയിലെ സുറിയാനി സഭ ചരിത്രം [പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതിയൻ പാത്രിയർക്കീസ് ബാവ])
3.സത്യവിശ്വാസങ്ങൾ,വി. ആരാധന,വി.കൂദാശകൾ
4.പരി.സഭയുടെ ആനുകാലിക സംഭവങ്ങൾ
Contact Number
1. വി പി ജോയ് (HM):(+91 9495369789)
2. ബേസിൽ ബിജു:(+91 6235453569)
3. അനി ജേക്കബ്:(+91 9747191744)