25/02/2025
ഇന്നലെ ആപ്പ് കൈസേ ഹോ എന്ന സിനിമയിലെ താരങ്ങൾ പങ്കെടുത്ത ഒരു ഇന്റർവ്യൂ കാണാനിടയായി... . വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ ആദ്യമായിട്ടാണ് നടനും, നിർമ്മാതാവുമായ വിജയ് ബാബു ഒരു ഇന്റർവ്യൂവറുടെ രൂപത്തിൽ എത്തുന്നത് എന്ന് ആ എപ്പിസോഡിൽ അദ്ദേഹം പറയുന്നുണ്ട്. എന്തായാലും സംഗതി അദ്ദേഹം ഇന്റർവ്യൂവർ ആയത് കൊണ്ട് കാണാൻ ഒരു പുതുമ ഒക്കെ ഉണ്ടായിരുന്നു.. അത് കൊണ്ട് ആ episode മുഴുവൻ കണ്ടിരുന്നു.
അതിൽ വിജയ് ബാബു, ഇപ്പോ വളരെയധികം ചർച്ചകളിൽ വിവാദമായി നിൽക്കുന്ന ഒരു വിഷയത്തെ പറ്റി ചോദ്യം ചോദിക്കുന്നു. എന്ത് കൊണ്ട് ചില വ്യക്തികൾ അമ്മ ( AMMA) എന്ന താര സംഘടനയെ A.M. M. A എന്ന് വിളിക്കുന്നു...? രമേശ് പിഷാരടിയോടും, ധ്യാൻ ശ്രീനിവാസനോടും തൊടുത്തു വിട്ട ആ ചോദ്യത്തിന് ഒട്ടും പ്രതീക്ഷിക്കാതെ ഒരു കലക്കൻ മറുപടി കൊടുത്തത് യുവ നടൻ ദിവ്യദർശൻ ആയിരുന്നു.
അമ്മ എന്ന വാക്ക് കൂട്ടി വായിക്കാൻ പോലും അറിയാത്തവരാണ് താര സംഘടനയായ അമ്മയെ A. M. M. A എന്ന് വിളിച്ചു ആക്ഷേപിക്കുന്നത് എന്നാണ് ദിവ്യദർശൻ പറഞ്ഞത്.. യഥാർത്ഥത്തിൽ അത് കേട്ടപ്പോ ശരിയാണെന്നു എനിക്ക് തോന്നി. കാരണം മലയാള സിനിമയിലെ നടി നടന്മാർക്ക് തണലായി.. താങ്ങായി.. നിലകൊള്ളുന്ന ആ സംഘടനയെ "അമ്മ" എന്ന് തന്നെയാണ് അവർ വിളിക്കേണ്ടത്. എത്രയോ കലാകാരന്മാർക്ക് ആ സംഘടന വഴി സാമ്പത്തിക സഹായവും.. മറ്റ് അടിയന്തര സഹായങ്ങളും ചെയ്യുന്നു... യഥാർത്ഥത്തിൽ ഒരു അമ്മ കുഞ്ഞിനെ നോക്കുന്ന പോലെ തന്നെയുള്ള ഒരു സ്നേഹവും, കരുതലും ആ സംഘടന അതിലെ അംഗങ്ങളായ കലാകാരന്മാരോട് കാണിക്കുന്നില്ലേ... എല്ലാ മാസവും അമ്മ കൊടുക്കുന്ന കൈനീട്ടം കാത്ത് നിൽക്കുന്ന എത്രയോ അവശ കലാകാരന്മാർ ഉണ്ട്..
WCC യിലെ ചില നടിമാരും, പിന്നെ പ്രത്യേക അജണ്ട ഉള്ള ചില മാധ്യമ പ്രവർത്തകരും മാത്രമാണ് A. M. M. A എന്ന് വിളിക്കുന്നത് ഞാൻ കേട്ടിട്ടുള്ളൂ... അല്ലാത്തവരൊക്കെ ആ സംഘടനയെ "അമ്മ" എന്ന് തന്നെയാണ് പറയാറുള്ളത്. എന്തായാലും വര്ഷങ്ങളുടെ കലാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന നടൻ ദിവ്യദർശന്റെ അപ്രതീക്ഷിതമായ ആ മറുപടി കൊള്ളേണ്ടവർക്ക് കൊണ്ടിട്ടുണ്ടാകും എന്ന് ഉറപ്പ്. ഇനി ദിവ്യദർശന് എതിരെ പ്രതികരിച്ചു കൊണ്ട് WCC യിൽ നിന്ന് ആരൊക്കെ വരുമെന്ന് കണ്ടറിയണം... !!