MediaOne Kuwait

  • Home
  • MediaOne Kuwait

MediaOne Kuwait ഏറ്റവും പുതിയ കുവൈത്ത് വാർത്തകൾക്ക്‌ Contact : [email protected]

watch live: https://www.mediaoneonline.com/live-tv

ലോകം മാറുന്നതിനൊപ്പം ബിസിനസിന്റെ സാധ്യതകളും അവസരങ്ങളും മാറുകയാണ്. അതോടൊപ്പം അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ സംഭവിക്കുന്ന ര...
19/09/2025

ലോകം മാറുന്നതിനൊപ്പം ബിസിനസിന്റെ സാധ്യതകളും അവസരങ്ങളും മാറുകയാണ്. അതോടൊപ്പം അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ സംഭവിക്കുന്ന രാജ്യമായി ജിസിസിയിൽ സൗദി അറേബ്യ മാറുകയും വളർച്ചയിൽ കുതിക്കുകയുമാണ്. നിയന്ത്രണങ്ങളെ ലഘൂകരിച്ച് കച്ചവടത്തിന്റെ എല്ലാ വാതിലുകളും സൗദി അറേബ്യ തുറന്നുകൊടുക്കുന്നു. ഇതോടെ അവിടെയുളള മലയാളികൾ അടക്കം ലക്ഷക്കണക്കിന് വരുന്ന പ്രവാസി വ്യവസായികളും ഇതിന്റെ ഗുണഭോക്താക്കളാകുന്നു. ബിസിനസിലെ സൗദിയുടെ സാധ്യതകളും അവസരങ്ങളും മുൻനിർത്തി ഈ സെപ്റ്റംബർ 22, 23 തിയതികളിലായി സൗദിയിൽ വെച്ച് MediaOne Future Summit 2025 നടത്തുകയാണ്. ഇതിന് മുന്നോടിയായുളള Future Talk കാണാം | MediaOne Future Summit 2025 | Future Talk
https://youtu.be/_uZNbKaQ6L8

19/09/2025

ബിസിനസിലെ സൗദിയുടെ സാധ്യതകളും അവസരങ്ങളും മുൻനിർത്തി ഈ സെപ്റ്റംബർ 22, 23 തിയതികളിലായി സൗദിയിൽ വെച്ച് MediaOne Future Summit 2025 നടത്തുകയാണ്. ഇതിന് മുന്നോടിയായുളള Future Talk കാണാം | MediaOne Future Summit 2025 | Future Talk

19/09/2025

Out Of Focus Live | 19 September 2025

1. ഷൈനിന് വേട്ടപ്പൂട്ട്?

2. ധർമസ്ഥല കേസിന് പൂട്ടില്ല?

3. ട്രംപിന്‍റെ മാധ്യമ പൂട്ട്

ഗാലപ്പ് ഇന്റർനാഷണൽ പുറത്തിറക്കിയ വേൾഡ് സേഫ്റ്റി റിപ്പോർട്ട് പ്രകാരം 2024-ൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങള...
19/09/2025

ഗാലപ്പ് ഇന്റർനാഷണൽ പുറത്തിറക്കിയ വേൾഡ് സേഫ്റ്റി റിപ്പോർട്ട് പ്രകാരം 2024-ൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങളിൽ സ്ഥാനം നേടി കുവൈത്ത്. രാത്രിയിൽ, താമസക്കാരുടെ സുരക്ഷിതത്വബോധം അളക്കുന്ന സൂചികയിൽ ആഗോളതലത്തിൽ രാജ്യം ഏഴാം സ്ഥാനത്തെത്തി. 'ക്രമസമാധാന' സൂചികയിൽ കുവൈത്ത് 88 പോയിന്റുകൾ നേടി.

കുവൈത്തിലെ വെസ്റ്റ് അബു ഫത്തീറയിൽ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ജനറൽ ഫയർ ഫോഴ്സ് നിശ്...
19/09/2025

കുവൈത്തിലെ വെസ്റ്റ് അബു ഫത്തീറയിൽ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ജനറൽ ഫയർ ഫോഴ്സ് നിശ്ചയിച്ചിട്ടുള്ള ആവശ്യകതകൾ പാലിക്കാത്ത മറ്റ് സ്ഥാപനങ്ങൾക്ക് 16 നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. കുവൈത്ത് ഫയർഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.
കടകളും വാണിജ്യ സ്ഥാപനങ്ങളും അഗ്‌നി സുരക്ഷയും പ്രതിരോധ ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബുധനാഴ്ച വൈകുന്നേരമാണ് ജനറൽ ഫയർഫോഴ്സ് വെസ്റ്റ് അബു ഫത്തീറ അൽഹർഫീയ പ്രദേശത്ത് പരിശോധന നടത്തിയത്

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള യോഗ്യത പരിശോധിക്കാൻ കുവൈത്തികളെയും പ്രവാസികളെയും സഹായിക്കുന്ന പുതിയ ഡിജിറ...
19/09/2025

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള യോഗ്യത പരിശോധിക്കാൻ കുവൈത്തികളെയും പ്രവാസികളെയും സഹായിക്കുന്ന പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സഹ്ൽ ആപ്ലിക്കേഷൻ വഴിയാണ് സേവനം ലഭിക്കുക.

19/09/2025

രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം കുവൈത്ത് കസ്റ്റംസ് പിടികൂടി. പ്രാദേശിക കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പലിൽ കാലിത്തീറ്റ ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ഏകദേശം 60 കിലോഗ്രാം കഞ്ചാവാണ് കസ്റ്റംസ് ഇൻസ്പെക്ടർമാർ പിടിച്ചെടുത്തത്.
ആദ്യ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വേട്ട നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സമഗ്ര പരിശോധനയിൽ കപ്പലിൽ മറ്റ് നിയമവിരുദ്ധ വസ്തുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ കപ്പൽ പിടിച്ചെടുക്കുകയും കേസിൽ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. പിടിച്ചെടുത്ത മയക്കുമരുന്ന് തുടർന്നുള്ള നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി....

ഗാലപ്പ് ഇന്റർനാഷണൽ പുറത്തിറക്കിയ 2024ലെ വേൾഡ് സേഫ്റ്റി റിപ്പോർട്ടിലാണ് നേട്ടം
19/09/2025

ഗാലപ്പ് ഇന്റർനാഷണൽ പുറത്തിറക്കിയ 2024ലെ വേൾഡ് സേഫ്റ്റി റിപ്പോർട്ടിലാണ് നേട്ടം

ഗാലപ്പ് ഇന്റർനാഷണൽ പുറത്തിറക്കിയ 2024ലെ വേൾഡ് സേഫ്റ്റി റിപ്പോർട്ടിലാണ് നേട്ടം

18/09/2025

എറണാകുളം പെരുമ്പടപ്പ് സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു

18/09/2025

കുവൈത്തിൽ തൊഴിൽ സുരക്ഷാനയം ഉറപ്പാക്കാനും ലംഘനങ്ങൾ കണ്ടെത്താനും ദജീജിൽ പരിശോധന

18/09/2025

ഫോർബ്‌സ് മിഡിൽ ഈസ്റ്റ് സുസ്ഥിരത പട്ടികയിൽ ഇടംപിടിച്ച് 4 കുവൈത്തികള്

Address


Alerts

Be the first to know and let us send you an email when MediaOne Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MediaOne Kuwait:

  • Want your business to be the top-listed Media Company?

Share

Our Story

Contact : [email protected] (news) [email protected] ( sales & marketing) watch live: http://www.mediaonetv.in/watch