Angamaly Live News

Angamaly Live News NEWS

അങ്കമാലി-   അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട, 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റെസി യുമായി ഒരു യുവതി ഉൾപ്പ...
18/10/2024

അങ്കമാലി- അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട, 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റെസി യുമായി ഒരു യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസ ലഹരി കണ്ടെത്തിയത്. അമിത വേഗത്തിലെത്തിയ ബൊലോറെ വാഹനം ടി.ബി ജംഗ്ഷനിൽ പോലീസ് സാഹസികമായി തടഞ്ഞ് നിർത്തുകയായിരുന്നു. വാഹനത്തിൻ്റെ ഡ്രൈവർ സീറ്റിന് പുറകുവശം ഉള്ളിലായി പതിനൊന്ന് പ്രത്യേക പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. ബംഗലൂരുവിൽ നിന്നാണ് കൊണ്ടുവന്നത്. എം.ഡി.എം.എയേക്കാളും അപകടകാരിയാണ് എക്സെറ്റസി. ഡാൻസാഫ് 'ടീമിനെക്കൂടാതെ ഡി.വൈ.എസ്.പിമാരായ പി.പി ഷംസ്, ടി. ആർ രാജേഷ്, ഇൻസ്പെക്ടർ ആർ.വി അരുൺ കുമാർ എസ്.ഐമാരായ ജയപ്രസാദ്, കെ. പ്രദീപ് കുമാർ, എ.എസ്.ഐമാരായ ഇഗ്‌നേഷ്യസ് ജോസഫ്, പി.വി.ജയശ്രീ, സീനിയർ സി.പി ഒ മാരായ ടി.ആർ രാജീവ്, അജിതാ തിലകൻ, എം.എ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

01/08/2024

അങ്കമാലിയിൽ നിന്നും ദുരന്ത ഭൂമിയിലേക്ക്

വയനാട് ദുരന്തഭൂമിയിലേക്ക്
മൊബൈൽ ഫ്രീസറുകളും അംബുലൻസും യാത്രയായി
ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്‌സ്
അസോസിയേഷൻ
അംഗങ്ങളുടെ
10 ആംബുലൻസുകളാണ്
അങ്കമാലിയിൽ നിന്ന് യാത്ര തിരിച്ചത്. അങ്കമാലി S H O പ്രദീപ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ 10 മൊബൈൽ ഫ്രീസറുകൾ കണ്ടെയ്നർ ലോറിയിൽ കയറ്റി അയക്കുകയുണ്ടായി. തുടർന്ന് ആവശ്യം വന്നതിന്റെ അടിസ്ഥാനത്തിൽ 10 ആംബുലൻസുകളും മൊബൈൽ ഫ്രീസറും ജനറേറ്റർ സൗകര്യവുമായി ദുരന്ത ഭൂമിയിലേക്ക് പോയി.

ആന കൂട്ടത്തെ കണ്ടു പേടിച്ച് ഇരുചക്ര വാഹന യാത്രക്കാർക്ക്  പരിക്ക്.കടുകുളങ്ങര കണ്ണിമംഗലം റോഡിൽ ആനകൾ റോഡിനു കുറുകെ  കടക്കുന...
29/07/2024

ആന കൂട്ടത്തെ കണ്ടു പേടിച്ച് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക്.

കടുകുളങ്ങര കണ്ണിമംഗലം റോഡിൽ ആനകൾ റോഡിനു കുറുകെ കടക്കുന്നത് കണ്ട് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന രണ്ട് സ്ത്രീകളും ഒന്നര വയസ്സുള്ള കുട്ടിയും അപകടത്തിൽപ്പെട്ടു. പാലാട്ടി പോളിയുടെ ഭാര്യ സോണി,കളപ്പുരക്കൽ വീട്ടിൽ ജോളിയുടെ ഭാര്യ ജീപിക, ജോളിയുടെ മകൾ ഒന്നര വയസ്സുള്ള ആൻവിയ എന്നിവരാണ് അപകടത്തിൽപ്പെട്ടത് .കൈയ്ക്കും കാലിനും സാരമായ പരിക്കുപറ്റി. തിങ്കളാഴ്ച വൈകിട്ട് 4.30നാണ് സംഭവം. ആനകൾ റോഡിന് കുറുകെ ചാടിയത് കണ്ട് പേടിച്ചാണ് അപകടം ഉണ്ടായത് കുഞ്ഞുങ്ങൾ അടങ്ങുന്ന 5 ആനകളാണ് റോഡിനു കുറുകേ കടന്ന് പോയത്

ശനിയാഴ്ച്ച ഡൽഹിയിൽ ഉണ്ടായ കനത്ത മഴയിൽ ' ഡ്രൈനേജ് തകർന്ന് ഐ എ എസ് കോച്ചിങ് അക്കാദമിയുടെ ബേസ്മെൻ്റിലുള്ള ലൈബ്രറി ഹാളിലേയ്ക...
29/07/2024

ശനിയാഴ്ച്ച ഡൽഹിയിൽ ഉണ്ടായ കനത്ത മഴയിൽ ' ഡ്രൈനേജ് തകർന്ന് ഐ എ എസ് കോച്ചിങ് അക്കാദമിയുടെ ബേസ്മെൻ്റിലുള്ള ലൈബ്രറി ഹാളിലേയ്ക്ക് ഇരച്ച് കയറിയ വെള്ളപൊക്കത്തിൽ മരണമടഞ്ഞ ' നെവിൻ ഡെൽവിൻ്റെ ( 29 വയസ് )മൃതദേഹം ജൂലൈ 29 ന് തിങ്കളാഴ്ച്ച വൈകിട്ട് 3.30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. തിരുവനന്തപുരം - മലയൻകീഴ് പ്രാരത്തുള്ള 'കുടുംബ വീട്ടിൽ ( ഡയൽ വില്ലയിൽ ) പൊതുദർശനത്തിന് വെച്ചതിനെ തുടർന്ന് , തിരുവനന്തപുരം - മലയൻകീഴ് CSI പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതാണ്. തിരുവനന്തപുരം മലയൻകീഴ് - പ്രാരം നിവാസികളായിരുന്ന എയർപോർട്ട് പോലീസ് ഉദ്ധ്യോഗസ്ഥനായ ഡെൽവിനും കാലടി സംസ്കൃത സർവകലാശാലയിൽ അധ്യാപികയായ ഭാര്യ ലാൻസ്ലിനും കഴിഞ്ഞ 28 വർഷമായ് കാലടി പ്രദേശത്ത് താമസിച്ച് വരുന്നവരാണ്., മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ മുണ്ടങ്ങാമറ്റത്ത് 12 വർഷമായ് വീട് വെച്ച് 'ലാൻസ് വില്ലയിൽ 'സ്ഥിരമായ് താമസിക്കുന്നു ;എയർപ്പോർട്ട് എമിഗ്രേഷൻ അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് ( ACP ) യായ് മലപ്പുറത്ത് നിന്നും 2019 ൽ വിരമിച്ച ഡെൽവിൻ സുരേഷിൻ്റെയും , കാലടി സംസ്കൃത സർവകലാശാലയിൽ ജോഗ്രാഫി ഡിപ്പാർട്ട്മെൻ്റ് മേധവി ഡോക്ടർ ലാൻസ്ലിൻ്റെയും മകനായ നെവിൻ ഡെൽവിൻ ( 29 വയസ് ) ബാംഗ്ലൂരിൽ ഡിഗ്രി പഠനത്തേ തുടർന്ന് കഴിഞ്ഞ 8 വർഷക്കാലമായ് ഉന്നത വിദ്യാഭ്യാസത്തിനായ് ഡൽഹിയിലായിരുന്നു. ഡൽഹി NMI കോളേജിൽ PG പഠനത്തിന് ശേഷം , ഡൽഹി JNU വിൽ നിന്നു, M.Phil ലും, Ph d യും നേടിയതിന് ശേഷം ,കഴിഞ്ഞ 4 വർഷമായ് ഡൽഹിയിൽ IAS ( ഐ എ എസ് ) കോച്ചിങ് അക്കാദമിയിൽ വിദ്യാർത്ഥി ആയിരുന്നു. , നെവിൻ്റെ ഏക സഹേദരി നെസ്സി ഡെൽവിൻ മാറമ്പിള്ളി MES കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രെഫസറായ് ജോലി ചെയ്യുന്നു... / ഐ എ എസ് എന്ന സ്വപ്ന സാഫല്യത്തിലേയ്ക്ക് നടന്നടുക്കുന്നതിന് മുമ്പായ് , കുടുംബത്തെയും, നാടിനെയും നടുക്കി കൊണ്ട് നെവിൻ്റെ ആക്സ്മിക മരണം !!, അകാലത്തിൽ നിന്നും പൊലിഞ്ഞ് പോയ പ്രിയ സഹോദരന് ആദരാഞ്ജലികൾ ....

അയ്യമ്പുഴ പ്ലാന്റേഷൻ പോസ്റ്റോഫീസ് ജംഗ്ഷനിലെ റേഷൻകട ആന തകർത്ത നിലയിൽ ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. റേഷൻകട തുറക്കാൻ ചെ...
09/07/2024

അയ്യമ്പുഴ പ്ലാന്റേഷൻ പോസ്റ്റോഫീസ് ജംഗ്ഷനിലെ റേഷൻകട ആന തകർത്ത നിലയിൽ ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. റേഷൻകട തുറക്കാൻ ചെന്നപ്പോഴാണ് തകർന്ന നിലയിൽ കണ്ടത്. പവ്വർ പെൻസിംഗ് സ്ഥാപിച്ചിട്ടും ആന തകർത്തത് അവിടുത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഒറ്റകൊമ്പൻ ആനയുടെ ആക്രമണം പതിവായതായി നാട്ടുക്കാർ പറഞ്ഞു.

കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൊച്ചി ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിച്ചപ്പോൾ
14/06/2024

കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൊച്ചി ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിച്ചപ്പോൾ

വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ  നാലുപേർക്ക് ദാരുണാന്ത്യംഅങ്കമാലി പറക്കുളത്താണ് വീടിന് തീപിടിച്ചത്. അച്ചനും അമ്മയും ...
08/06/2024

വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

അങ്കമാലി പറക്കുളത്താണ് വീടിന് തീപിടിച്ചത്. അച്ചനും അമ്മയും 2 കുട്ടിക്കളും മരിച്ചു. മരിച്ചത് അയ്യമ്പിളി വീട്ടിൽ സന്തോഷ് ഭാര്യ അനു മക്കളായ ജൊവാനാ , ജെസ്വിൻ

പാമ്പ് കടിയേൽക്കാതെ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക്അങ്കമാലി: സ്വന്തം ഇരു ചക്ര വാഹനത്തിലാണ്  പാമ്പിനെ കണ്ടത്. നെടുമ്പാശ...
05/06/2024

പാമ്പ് കടിയേൽക്കാതെ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക്

അങ്കമാലി: സ്വന്തം ഇരു ചക്ര വാഹനത്തിലാണ് പാമ്പിനെ കണ്ടത്. നെടുമ്പാശ്ശേരി വിമാന താവളത്തിലെ ജീവനക്കാരിയായ കൊട്ടയം സ്വദേശി ഫാത്തിമയുടെതാണ് വാഹനം. വണ്ടിയുടെ ഹാൻഡിലിന് സമീപമാണ് പാമ്പിനെ കണ്ടെത്തിയത്. ഫാത്തിമയും കുട്ടുക്കാരി ഷിജിയും അങ്കമാലിയിൽ പഴയ മാർക്കറ്റ് റോഡിൽ വാഹനം പാർക്ക് ചെയ്ത് കടയിൽ സാധനങ്ങൾ വാങ്ങി തിരിച്ച് വന്നപ്പോഴാണ് പാമ്പിനെ ശ്രദ്ധയിൽ പെട്ടത്. ആൾ പെരുമാറ്റം അറിഞ്ഞതോടെ പാമ്പ് വാഹനത്തിൻ്റെ ഉള്ളിലേക്ക് ഇഴഞ്ഞുനീങ്ങി.ഉഗ്ര വിഷമുള്ള അണലി ഇനത്തിൽ പെട്ട 3 അടിയോളം നീളം വരുന്ന പാമ്പാണ്. മണിക്കൂറുകൾ നീണ്ട ശ്രേമത്തിൽ വണ്ടിയുടെ മുൻവശത്തുള്ള മൊത്തം പാട്സുകളും അഴിച്ച് മാറ്റിയപ്പോഴാണ് പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞത് . ബുധനാഴ്ച വൈകുന്നേരം 4.30 നാണ് സംഭവം.

അവയവക്കടത്ത്, മുഖ്യ സൂത്രധാരൻ പിടിയിൽ. ആന്ധ്രാ പ്രദേശ് വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദ് (പ്രതാപൻ 41 ) നെയാണ് ജില്ല...
01/06/2024

അവയവക്കടത്ത്, മുഖ്യ സൂത്രധാരൻ പിടിയിൽ. ആന്ധ്രാ പ്രദേശ് വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദ് (പ്രതാപൻ 41 ) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിൽ നിന്നും പിടികൂടിയത്. ഇയാളിലൂടെ നിരവധി പേർ കിഡ്നി കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇരകൾ. ഇറാനിൽ വച്ചാണ് കൈമാറ്റവും സ്വീകരണവും നടന്നിട്ടുള്ളത്.

പ്രതാപൻ കിഡ്നി കൊടുക്കുന്നതിനാണ് സംഘത്തെ ആദ്യം സമീപിച്ചത്. ചില അസുഖങ്ങൾ ഉള്ളതിനാൽ കിഡ്നി എടുക്കുന്നതിന് കഴിഞ്ഞില്ല. തുടർന്ന് ഈ സംഘവുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. പിന്നീട് മുഖ്യകണ്ണിയായി മാറി. സോഷ്യൽ മീഡിയാ .വഴിയാണ് ഇവർ .സ്വീകർത്താക്കളുമായി ബന്ധപ്പെടുന്നത്. പ്രതാപ് ഇവിടെ നിന്ന് ആളുകളെ കയറ്റി വിടും. സാബിത്താണ് ഇറാനിൽ ആളുകളെ സ്വീകരിച്ച് കാര്യങ്ങൾ നിർവ്വഹിച്ച ശേഷം ആളുകളെ തിരിച്ചയക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഏജന്റ് സാബിത്തും , സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന സജിത് ശ്യാമും പോലിസ് കസ്റ്റഡിയിലാണ്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡി വൈ എസ് പി എ.പ്രസാദ്, എ.എസ്.പി ട്രയ്നി അഞ്ജലി ഭാവന, ഇൻസ്പെക്ടർ ടി.സി .മുരുകൻ, എസ് ഐ മാരായ എസ്.എസ് ശ്രീലാൽ, ജെ.എസ് ശ്രീജു എന്നിവർ ഉൾപ്പെട്ട വിപുലമായ ടീമാണ് കേസ് അന്വേഷിക്കുന്നത്.

അങ്കമാലിയിലെ ജനങ്ങൾ ആശങ്കയിൽഅങ്കമാലിയിലെ ഇടയ്ക്കിടെ വൈദ്യൂതി പോകുന്നത്  ജനങ്ങളെ ആശങ്കയിലാക്കുന്നു. ദിവസത്തിൽ ഇരുപത് തവണയ...
13/04/2024

അങ്കമാലിയിലെ ജനങ്ങൾ ആശങ്കയിൽ

അങ്കമാലിയിലെ ഇടയ്ക്കിടെ വൈദ്യൂതി പോകുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. ദിവസത്തിൽ ഇരുപത് തവണയെങ്കിലും വൈദ്യുതി പോകുന്നുണ്ട് പകൽ സമയങ്ങളിൽ വ്യാപര സ്ഥാപനങ്ങളിലും, മറ്റു ജോലിസ്ഥലങ്ങളിലും വൈദ്യുതി പോകുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ജോലിക്കാർക്ക് പരാതിയുണ്ട്.
40 ഡിഗ്രിക്കടുത്ത് ചൂട് കൂടിയ സാഹജര്യത്തിൽ രാത്രിയും പകലും വളരെ ബുദ്ധിമുട്ടാണ് അനുഭവപെടുന്നത് ഒരു സമയത്തും ഫോണിൽ വിളിച്ചാൽ കിട്ടാത്തതും പരാതിയുണ്ട്. ആവശ്യത്തിലേറെ ജോലിക്കാരും സൗകര്യങ്ങളും ഉണ്ടായിട്ടും ഇ അവസ്ഥ തുടരുന്നതിൽ ജനങ്ങൾ അസ്വസ്തരാണ് കെ എസ് ഇ ബി യുടെ ഇ അനാസ്ഥ എത്രേയും വേഗം പരിഹരിക്കണമെന്ന് ജനങ്ങൾ ആവശ്യപെടുന്നു.

സീറോ മലബാർ സഭക്ക് പുതിയ അധ്യക്ഷൻ .മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്. സഭയുടെ നാലാമത്തെ ആർച്ച് ബിഷപ്പ...
10/01/2024

സീറോ മലബാർ സഭക്ക് പുതിയ അധ്യക്ഷൻ .മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്. സഭയുടെ നാലാമത്തെ ആർച്ച് ബിഷപ്പ്. നിലവിൽ ഷംഷാബാദ് രൂപത ബിഷപ്പ് .

Adresse

Anga

Téléphone

+918078876061

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Angamaly Live News publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Contacter L'entreprise

Envoyer un message à Angamaly Live News:

Partager