GCC Times

GCC Times Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GCC Times, Media/News Company, Riyadh.

അഹ്‌മദ്ബാദിൽ യാത്ര വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാർ; ജനവാസ മേഖലയിലെ കെട്ടിടത്തിലിടിച്ചാണ് അപ...
12/06/2025

അഹ്‌മദ്ബാദിൽ യാത്ര വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാർ; ജനവാസ മേഖലയിലെ കെട്ടിടത്തിലിടിച്ചാണ് അപകടം എന്ന് പ്രാഥമിക വിവരം

ഇന്ത്യ– പാക്ക് വെടിനിർത്തൽ നിലവിൽവന്നു.ന്യൂഡൽഹി: കടലിലും, ആകാശത്തും, കരയിലുമുള്ള എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്താൻ ഇന...
10/05/2025

ഇന്ത്യ– പാക്ക് വെടിനിർത്തൽ നിലവിൽവന്നു.

ന്യൂഡൽഹി: കടലിലും, ആകാശത്തും, കരയിലുമുള്ള എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്താൻ ഇന്ത്യയും പാകിസ്താനും ധാരണയിലെത്തിയതായി കമ്മഡോർ രഘു ആർ. നായർ. ഇന്ത്യൻ സൈന്യത്തിനോടും നാവികസേനയോടും വ്യോമസേനയോടും ഈ ധാരണ പാലിക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി
പാകിസ്താന് കനത്ത നാശങ്ങൾ സംഭവിച്ചതായും പാകിസ്താൻ ഇന്ത്യക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയതായും ഇന്ത്യ വ്യക്തമാക്കി.

വെടിനിർത്തലിന് ധാരണയായെന്ന് ഇന്ത്യ. ഇന്ന് വൈകിട്ട് 5 മണി മുതൽ കര, വ്യോമ, നാവിക സേനാ നടപടികളെല്ലാം നിർത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും  വിവരങ്ങ...
09/05/2025

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം.

സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: [email protected].

നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ ),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)

ഷിഫാ മലയാളി സമാജം - ഇസ്മാ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് പുരോഗമിക്കുന്നു
09/05/2025

ഷിഫാ മലയാളി സമാജം - ഇസ്മാ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് പുരോഗമിക്കുന്നു

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ (30/03/2025) ചെറിയ പെരുന്നാൾ
29/03/2025

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ (30/03/2025) ചെറിയ പെരുന്നാൾ

24/03/2025

ബ്രേക്കിങ് ന്യൂസ്‌
മക്കയിൽ കാണാതായ ഉമ്മയെ കണ്ടെത്തിയിട്ടുണ്ട്

https://gcctimes.in/j2n4
20/03/2025

https://gcctimes.in/j2n4

റിയാദ്: ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ ഇഫ്താർ സംഗമവും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. റിയാദിലെ വിവിധ പ്രദേശങ്ങ.....

ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക് ദുബായ് : ഐ സി സി ചാമ്പ്യൻസ് കിരീടം 12 വർഷത്തിന് ശേഷം ഇന്ത്യക്ക് സ്വന്തം. ന്യൂസിലാണ്ട...
09/03/2025

ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്
ദുബായ് : ഐ സി സി ചാമ്പ്യൻസ് കിരീടം 12 വർഷത്തിന് ശേഷം ഇന്ത്യക്ക് സ്വന്തം. ന്യൂസിലാണ്ട് 4 വിക്കറ്റ്കൽക്കാണ് അടിയറവ് പറഞ്ഞത്.

റിയാദിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചുറിയാദ്: വാഹനാപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രി...
02/03/2025

റിയാദിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: വാഹനാപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം അമ്പത്തിയഞ്ചാം മൈൽ അരക്കുപറമ്പ് ചക്കാലകുന്നൻ വീട്ടിൽ സൈനുൽ ആബിദ് (34) മരിച്ചു.റിയാദ് റിമാലിന്റെ അടുത്തുള്ള ദമാം ഹൈവേയിൽ റോഡ് സൈഡിൽ നിൽക്കുമ്പോൾ ബംഗ്ലാദേശി പൗരൻ ഓടിച്ചുരുന്ന വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.

നാട്ടിൽ നിന്നും തൊഴിൽ വിസയിലെത്തിയിട്ട് ഒരു മാസം പൂർത്തിയായപ്പോഴാണ് അപകടം ഉണ്ടായത്.
അബൂബക്കർ-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ:ഫാത്തിമത്ത് റിഷാദ

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്,ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, വൈസ് ചെയർമാൻ ഉമ്മർ അമാനത്ത്, ജാഫർ വീമ്പൂർ നസീർ കണ്ണീരി എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

കായംകുളത്ത് വായിൽ മത്സ്യം കുടുങ്ങി യുവാവിന് ദാരുണാന്ത്യംആലപ്പുഴ:കായംകുളം പുതുപള്ളിയിൽ വായിൽ മത്സ്യം കുടുങ്ങി യുവാവ് മരിച...
02/03/2025

കായംകുളത്ത് വായിൽ മത്സ്യം കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ:കായംകുളം പുതുപള്ളിയിൽ വായിൽ മത്സ്യം കുടുങ്ങി യുവാവ് മരിച്ചു. ആദർശ് (24)ആണ് മരിച്ചത് .ചുണ്ട ഇട്ട് മീൻ പിടിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. ചൂണ്ട ഇട്ട് മീൻ പിടിക്കുന്നതിനിടയിൽ കിട്ടിയ മത്സ്യത്തെ കടിച്ചു പിടിച്ചപ്പോൾ മത്സ്യം ഉള്ളിലേക്ക് കടന്നുപോകുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

https://gcctimes.in/k1z7
28/02/2025

https://gcctimes.in/k1z7

കോഴിക്കോട് : കേരളത്തിലെവിടെയും മാസപ്പിറവി കാണാത്തതിനാൽ ശഅബാൻ മുപ്പത് പൂർത്തിയാക്കി റമദാൻ മാർച്ച് 2 ഞായറാഴ്.....

28/02/2025

Address

Riyadh

Alerts

Be the first to know and let us send you an email when GCC Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share