Kuwait News Index

  • Home
  • Kuwait News Index

Kuwait News Index For the latest Kuwait news .

Index Bureau കുവൈത്ത് സിറ്റി : ജൂലായ് 16, കുവൈത്തിൽ വിദേശികൾക്ക് ഭൂമി സ്വന്തമാക്കുന്നതിനു  അനുമതി നൽകുന്ന പുതിയ നിയമ ഭേദ...
15/07/2025

Index Bureau
കുവൈത്ത് സിറ്റി : ജൂലായ് 16, കുവൈത്തിൽ വിദേശികൾക്ക് ഭൂമി സ്വന്തമാക്കുന്നതിനു അനുമതി നൽകുന്ന പുതിയ നിയമ ഭേദഗതിക്ക് നീതി ന്യായ മന്ത്രാലയം രൂപം നൽകി.ഇത് സംബന്ധിച്ച് തയ്യാറാക്കിയ കരട് നിയമം ഫത്‌വ, നിയമനിർമ്മാണ വകുപ്പിന്റെ അംഗീകാരത്തിനു സമർപ്പിച്ചതായി നീതിന്യായ മന്ത്രി നാസർ അൽ-സുമൈത് വെളിപ്പെടുത്തി.
കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് പട്ടികയിലുള്ള കമ്പനികൾ, റിയൽ എസ്റ്റേറ്റ് ഫണ്ടുകൾ എന്നിവ വഴിയായിരിക്കും വിദേശികൾക്ക് ഭൂമി വാങ്ങുന്നതിനുള്ള അനുമതി നൽകുക. പുതിയ നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്ത് വിദേശ നിക്ഷേപം വൻ തോതിൽ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇതോടൊപ്പം രാജ്യത്തെ വാണിജ്യ അന്തരീക്ഷം മെച്ചപ്പെടുവാൻ സഹായകരമാകുകയും ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.

Index Bureau കുവൈത്ത് സിറ്റി: കുവൈത്ത് അന്താ രാഷ്ട്ര വിമാന താവളത്തിലെ  ടെർമിനൽ 2 ഉടൻ തന്നെ പ്രവർത്തന സജ്ജമാകും.പദ്ധതി പൂ...
15/07/2025

Index Bureau
കുവൈത്ത് സിറ്റി: കുവൈത്ത് അന്താ രാഷ്ട്ര വിമാന താവളത്തിലെ ടെർമിനൽ 2 ഉടൻ തന്നെ പ്രവർത്തന സജ്ജമാകും.പദ്ധതി പൂർത്തിയായ ശേഷം ഉടൻ സിവിൽ വ്യോമയാന അധികൃതർക്ക് കൈമാറുമെന്നും പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. മാനവ ശേഷി സമിതി അധികൃതരുമായി സഹകരിച്ച് എല്ലാ കരാറുകളിലെയും മേൽനോട്ട ചുമതലകൾ കുവൈത്തികൾക്ക് നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.നിലവിൽ
ടെർമിനൽ 2 ഉൾപ്പെടെ നിരവധി പദ്ധതികളാണ് മന്ത്രാലയത്തിന്റെ മേൽ നോട്ടത്തിൽ നടത്തി വരുന്നത്. വിമാനത്താവള പദ്ധതിയുടെ എല്ലാ പുരോഗതികളും നിരീക്ഷിച്ചു വരികയാണ്. അവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള വെല്ലുവിളികൾ പരിഹരിക്കുന്നതിൽ പൊതു മരാമത്ത് മന്ത്രി നൂറ അൽ മിഷാൻ സജീവമായി ഇടപെടുന്നതതായും അധികൃതർ അറിയിച്ചു.

Index Bureau കുവൈത്ത് സിറ്റി : ജൂലായ് 15, കുവൈത്തിൽ ഓഹരി വിപണിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ഇടപാ ടുകൾ...
15/07/2025

Index Bureau
കുവൈത്ത് സിറ്റി : ജൂലായ് 15, കുവൈത്തിൽ ഓഹരി വിപണിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ഇടപാ ടുകൾ നടത്തുന്നതിനെ എതിരെ ജാഗ്രത പാലിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി.രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ ലംഘിച്ചു കൊണ്ട് സെക്യൂരിറ്റീസ് മാർക്കറ്റിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നിരവധി കമ്പനികളാണ് ഉള്ളത്. ഈ കമ്പനികളുടെ തട്ടിപ്പിന് ഇരകളാകരുതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. ഓഹരി വിപണിയിൽ പ്രവർത്തിക്കുന്നതിനു ലൈസൻ സ് അനുവദിച്ച കമ്പനികളുടെ പട്ടിക ക്യാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇവ പരിശോധിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സാമ്പത്തിക ഇടപാടുകൾ നടത്താൻ പാടുള്ളു എന്നും മന്ത്രാലയം അറിയിച്ചു.

Index Bureau കുവൈത്ത് സിറ്റി : ജൂലായ് 15, കുവൈത്തിൽ പ്രവാസികളുടെ അക്കാദമിക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സേവനം  ഇന്ന് മു...
14/07/2025

Index Bureau
കുവൈത്ത് സിറ്റി : ജൂലായ് 15, കുവൈത്തിൽ പ്രവാസികളുടെ അക്കാദമിക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സേവനം ഇന്ന് മുതൽ ക്വാഡ്രാബേ വെരിഫിക്കേഷൻ സർവീസസുമായി സഹകരിച്ച് കൊണ്ടായിരിക്കും നടത്തപ്പെടുക. ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് അനുഭവിക്കുന്ന എല്ലാ വിധ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും കൃത്യതയും ഉറപ്പാക്കുന്നതിനുമുള്ള പരിശോധനകൾ ഈ ഏജൻസി വഴി ആയിരിക്കും മന്ത്രാലയം നടത്തുക.സർട്ടിഫിക്ക റ്റുകളുടെ ആധികാരിത ഉറപ്പാക്കുന്നതിനും തുല്യതാ പ്രക്രിയ വേഗത്തിലാക്കുന്നതിനുമാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു. അക്കാദമിക് യോഗ്യതകൾ അറ്റസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് പോർട്ടൽ വഴി അപേക്ഷിക്കണം.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ ചട്ടങ്ങളുടെ വ്യവസ്ഥകൾ പാലിച്ചു കൊണ്ട് അംഗീകൃത കമ്പനി സർട്ടിഫിക്ക റ്റു കളുടെ സാധുത പരിശോധിച്ചു ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Index Bureau കുവൈത്ത് സിറ്റി : ജൂലായ് 14, കുവൈത്തിൽ ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നത് ഉൾപ്പെടെയുള്ള...
14/07/2025

Index Bureau
കുവൈത്ത് സിറ്റി : ജൂലായ് 14, കുവൈത്തിൽ ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നത് ഉൾപ്പെടെയുള്ള കാരണങ്ങൾ ഉന്നയിച്ചു കൊണ്ട് ഭാര്യക്ക് എതിരെ ഭർത്താവ് ഫയൽ ചെയ്ത വിവാഹ മോചന കേസിൽ ഭർത്താവിന് അനുകൂലമായി കോടതി വിധി. പ്രമുഖ അഭിഭാഷക ഇനാം ഹൈദർ തന്റെ കക്ഷിയായ കുവൈത്തി പൗരന് വേണ്ടി സമർപ്പിച്ച ഹരജിയിലാണ് കുടുംബ കോടതി ഭർത്താവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. കേസിൽ ഭാര്യയുടെ സാമ്പത്തികവും നിയമപരവുമായ എല്ലാ അവകാശങ്ങളും റദ്ധാക്കി കൊണ്ടാണ് കോടതി വിവാഹ മോചനം അനുവദിച്ചു കൊണ്ട് അന്തിമ വിധി പുറപ്പെടുവിച്ചത്.തന്റെ കക്ഷിയെ ഭാര്യ ക്രൂരമായി പീഡിപ്പിക്കുകയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും , വിവാഹ ഉടമ്പടി ലംഘിക്കുകയും ചെയ്തതായി അഭിഭാഷക കോടതിയിൽ വാദിച്ചു.ഇതിനായി ഓഡിയോകൾ , കത്തുകൾ, സാക്ഷ്യപത്രങ്ങൾ എന്നീ തെളിവുകളും കോടതിയിൽ സമർപ്പിച്ചിരുന്നു .നിരവധി തവണ കുടുംബത്തിലും ജോലി ഇടത്തും അപമാനങ്ങൾക്കും, അപകീർത്തപ്പെടുത്തലുകൾക്കും തന്റെ കക്ഷി വിധേയനായി. മാന്യതയുടെയും ഇസ്ലാമിക നിയമത്തിന്റെയും അതിരുകൾ ലംഘിച്ചു കൊണ്ട് സഹിക്കാൻ കഴിയാത്ത ഗുരുതരമായ പല തെറ്റുകളും ഭാര്യയിൽ നിന്ന് നേരിട്ടതായും ഭർത്താവിന്റെ അഭിഭാഷക കോടതിയിൽ വാദിച്ചു.ഈ വാദങ്ങൾ ശരിയാണെന്ന് കണ്ടെത്തിയ കോടതി ഭർത്താവിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

Index Bureau കുവൈത്ത് സിറ്റി : ജൂലായ് 14, കുവൈത്ത്  അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20  ഡിഫിബ്രിലേറ്ററുകൾ സ്ഥാപിക്കുവാൻ ആര...
14/07/2025

Index Bureau
കുവൈത്ത് സിറ്റി : ജൂലായ് 14, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20 ഡിഫിബ്രിലേറ്ററുകൾ സ്ഥാപിക്കുവാൻ ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നു. വിമാനത്താവളത്തിലെ ആരോഗ്യ കേന്ദ്രത്തിലും പ 1, 4, 5 ടെർമിനുകളിലുമായാണ് ഇവ സ്ഥാപിക്കുന്നത്. പൊതു ജനങ്ങളുടെ
ജീവൻ സംരക്ഷിക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് പെട്ടെന്നുള്ള പ്രതികരണം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് പ്രഖ്യാപിച്ചു. ഉപകരണത്തിന്റെ സുരക്ഷിതമായ ഉപയോഗത്തെ കുറിച്ചുള്ള ദൃശ്യ, ശബ്ദ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. ജീവനക്കാർക്ക് ഉപകരണത്തിന്റെ ഫലപ്രദമായ ഉപയോഗത്തെക്കുറിച്ചുള്ള പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ക്രമരഹിതമായ ഹൃദയമിടിപ്പ് മൂലം ഉണ്ടാകുന്ന അപകടകരമായ ആരോഗ്യവസ്ഥയിൽ 70% വരെ അതിജീവന സാധ്യത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഉപകരണമാണ് ഡിഫിബ്രിലേറ്ററുകൾ. ഇത്തരം അവസ്ഥകളിൽ നിയന്ത്രിതമായ അളവിൽ ഹൃദയത്തിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ച് ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുക എന്നതാണ് ഇവയുടെ പ്രവർത്തനം.

Index Bureau കുവൈത്ത് സിറ്റി : ജൂലായ് 14, കുവൈത്തികൾക്ക് ഇന്ത്യയിലേക്ക് ഇ വിസ സംവിധാനം ആരംഭിച്ചു. അഞ്ച് വർഷത്തെ കാലാവധയി...
14/07/2025

Index Bureau
കുവൈത്ത് സിറ്റി : ജൂലായ് 14, കുവൈത്തികൾക്ക് ഇന്ത്യയിലേക്ക് ഇ വിസ സംവിധാനം ആരംഭിച്ചു. അഞ്ച് വർഷത്തെ കാലാവധയിൽ ആയിരിക്കും ഇ-വിസ ലഭിക്കുക. ഇന്ത്യ സന്ദർശിക്കുവാൻ ആഗ്രഹിക്കുന്ന കുവൈത്തികൾക്ക് പൂർണ്ണമായും ഓൺലൈൻ വഴി അപേക്ഷിക്കാൻ അനുവദിക്കുന്ന പുതിയ സംവിധാനം ആരംഭിച്ചതായി ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക വാർത്ത സമ്മേളനത്തിൽ അറിയിച്ചു.. ഇത് പ്രകാരം കുവൈത്തികൾക്ക് , വിസ സെന്ററുകളിലോ എംബസിയിലോ സന്ദർശിക്കാതെ തന്നെ ഇന്ത്യ യിലേക്കുള്ള വിസകൾ ലഭ്യമാകും. എന്നാൽ ഓൺലൈൻ ഇടപാടുകൾ കൈകാര്യം ചെയ്യാൻ അറിയാത്തവർക്ക് ഇതിനായി വിസ കേന്ദ്രങ്ങൾ വഴി ഇപ്പോഴും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കൽ, ആയുഷ്/യോഗ, കോൺഫറൻസ് എന്നീ അഞ്ച് വിഭാഗങ്ങളിലാണ് ഇ-വിസ ലഭ്യമാകുക.ഇന്ത്യയിലേക്കും തിരിച്ചും നിരവധി തവണ യഥേഷ്ടം യാത്ര ചെയ്യാവുന്ന ആറുമാസം മുതൽ അഞ്ചു വര്ഷം വരെ കാലാവധിയുള്ള വിസയാണ് അനുവദിക്കുക.നാല്പത് ഡോളർ മുതൽ പരമാവധി എൺപത് ഡോളർ വരെയാണ് വിസ ഫീസ് നിരക്ക്.. യാത്ര തിയ്യതിയുടെ നാല് ദിവസം മുമ്പെങ്കിലും ഫീസ് അടച്ചിരിക്കണം. ഇ വിസ സംവിധാനം ആരംഭിക്കുവാൻ കുവൈത്തി പൗരന്മാർ ദീർഘകാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു എന്നും ഇതിന്റെ സാക്ഷാൽകാരമാണ് ഇതെന്നും സ്ഥാനപതി അറിയിച്ചു. കഴിഞ്ഞ വർഷം 8,000-ത്തിലധികം കുവൈത്തി വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിച്ചുവെന്നും, പുതിയ സംവിധാനം ടൂറിസം, ബിസിനസ്സ്, ആരോഗ്യ സംരക്ഷണ യാത്ര എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Index Bureau  കുവൈത്ത് സിറ്റി : ജൂലായ് 14, കുവൈത്തിൽ ബംഗ്ലാദേശി തൊഴിലാളികളുടെ ശമ്പള സ്കെയിൽ പുതുക്കി നിശ്ചയിച്ചു.കുവൈത്ത...
13/07/2025

Index Bureau
കുവൈത്ത് സിറ്റി : ജൂലായ് 14, കുവൈത്തിൽ ബംഗ്ലാദേശി തൊഴിലാളികളുടെ ശമ്പള സ്കെയിൽ പുതുക്കി നിശ്ചയിച്ചു.കുവൈത്തിലെ ബംഗ്ലാദേശ് സ്ഥാനപതി മേജർ ജനറൽ സയ്യിദ് താരിഖ് ഹുസൈനെ ഉദ്ധരിച്ച് അൽ-റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓരോ തൊഴിലിനും അതിന്റെ സ്വഭാവത്തിനും ആവശ്യകതകൾക്കും അനുസൃതമായാണ് കുറഞ്ഞ ശമ്പള പരിധി നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ സ്കെയിൽ പ്രകാരം ഗാർഹിക വിസയിലുള്ള വീട്ടുജോലിക്കാർക്കും
,സാധാരണ തൊഴിലാളിക്കും 120 ദിനാർ വീതവും,പാചകക്കാരനും ഡ്രൈവർക്കും 150 ദിനാർ,വീതവുമാണ് ചുരുങ്ങിയ ശമ്പള പരിധി.
ആർട്ടിക്കിൾ 18 വിസയിലും സർക്കാർ കരാർ വിസയിലുമുള്ള കർഷകത്തൊഴിലാളി, ക്ലീനർ, സാധാരണ തൊഴിലാളി, കാവൽക്കാരൻ എന്നിവർക്ക് 90 ദിനാർ വീതവും
ഡ്രൈവർ, ആട്ടിടയൻ എന്നിവർക്ക് 120 ദിനാറുമാണ് ചുരുങ്ങിയ ശമ്പള പരിധി.
ആർട്ടിക്കിൾ 18 വിസയിൽ - സിവിൽ കോൺട്രാക്റ്റ്,പ്രൊഫഷണൽ/ഇൻഡസ്ട്രിയൽ കൺസ്ട്രക്ഷൻ എന്നീ മേഖലയിലെ
എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ - കാർ മെക്കാനിക്ക്, സഹായി, ബാർബർ,-ഡ്രൈവർ, -ഇൻസ്റ്റാളേഷൻ ടെക്നീഷ്യൻ, സെയിൽസ്മാൻ, - വെയ്റ്റർ, കമ്മാരൻ,ലഘുഭക്ഷണ പാചക ക്കാരൻ, മെഷീൻ ഓപ്പറേറ്റർ, തയ്യൽക്കാരൻ, സെറാമിക് തൊഴിലാളി, ഇലക്ട്രീഷ്യൻ, ബിൽഡർ, പെയിന്റർ, പ്ലംബർ, ആശാരി, വെൽ ഡർ, ലാൻഡ് സർവേയർ -, വെൽഡിംഗ് ആൻഡ് ഫാബ്രിക്കേഷൻ മുതലായ തൊഴിലാളികൾക്ക് 150 ദിനാർ ആയാണ് ചുരുങ്ങിയ ശമ്പള പരിധി നിശ്ചയിച്ചിരിക്കുന്നത്. കുവൈത്തിൽ ജോലിക്ക് വരാൻ ആഗ്രഹിക്കുന്ന പുതിയ തൊഴിലാളികൾക്കാണ് ഇത് ബാധകമാകുക. ഓഗസ്ത് ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്ത് ആകെ 284,000 ബംഗ്ലാദേശികളാണ് ജോലി ചെയ്യുന്നത്. ഇവരിൽ സ്വകാര്യ മേഖലയിൽ 189,000 പേരും സർക്കാർ മേഖലയിൽ 8,000 പേരും ഗാർഹിക തൊഴിൽ മേഖലയിൽ 87,000 പേരും ഉൾപ്പെടുന്നു.

Index Bureau കുവൈത്ത് സിറ്റി : ജൂലായ് 13, കുടിപ്പുറത്ത് കേട്ടതിൽ ഉണ്ടായ പിഴവ് കാരണമാകാം 'കുടിച്ചാൽ വയറ്റിൽ കിടക്കണം'  എന...
13/07/2025

Index Bureau
കുവൈത്ത് സിറ്റി : ജൂലായ് 13, കുടിപ്പുറത്ത് കേട്ടതിൽ ഉണ്ടായ പിഴവ് കാരണമാകാം 'കുടിച്ചാൽ വയറ്റിൽ കിടക്കണം' എന്ന കാർണവൻന്മാരുടെ ഉപദേശം രണ്ട് കുടിയന്മാർക്ക് കഴിഞ്ഞ ദിവസം വിനയായത്.ജഹറയിൽ സുലഭമായ പട്ട ചാരായം അടിച്ച് രണ്ട് പ്രവാസി കുടിയന്മാർ കിടന്നത് അൽ വാഹ പ്രദേശത്തെ പാവപ്പെട്ട ഒരു കുവൈത്തിയുടെ വീട്ടു മുറ്റത്ത്.. കിടക്കുക മാത്രമല്ല ഇടക്ക് ഒരു ചേഞ്ച്‌നു വേണ്ടി നാല് കാലിൽ ഇരുന്ന് ആഗോള സമ്പദ് വ്യവസ്ഥയെ കുറിച്ചും അമേരിക്ക നടത്തുന്ന അനീതികൾക്ക് എതിരെയും ചർച്ച നടത്തി വരികയായിരുന്നു ഇരുവരും. ഇതിനിടയിലാണ് സ്വന്തം വീട്ടു മുറ്റത്ത് അധിനിവേശം നടത്തി വെടി പറയുന്ന രണ്ട് പേരെയും വീട്ടുടമ കാണുന്നതും. കാര്യം അന്വേഷിക്കാൻ ഓടി എത്തിയ വീട്ടുടമയോട് വായിൽ വിരലുകൾ അമർത്തി പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് കുടിയന്മാരിൽ ഒരാൾ മൊഴിഞ്ഞു... "അമേരിക്ക...ബ്ർർർർർ ..." !!
അപ്പോൾ പ്രതിഷേധം നമ്മോടല്ല.. അമേരിക്കയോടാണ്.. നമ്മൾ ഇതിൽ ഇടപെടെണ്ട കാര്യമില്ല എന്ന ആശ്വാസത്തിൽ വീട്ടുടമ തിരിഞ്ഞു നടക്കുന്നതിനിടയിലാണ് രണ്ടാമത്തെ കുടിയന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനം.. "ഇന്ത മൂ സൈൻ!!" അപ്പോൾ ഇത് നമ്മളോടുള്ള വെല്ലു വിളി തന്നെയാണ്.. എല്ലിൽ തട്ടിയ വിളിയുമാണ്..പോലീസിനെ അറിയിക്കുക തന്നെ.. വീട്ടുടമയുടെ നീക്കം അത്ര പന്തിയല്ലെന്ന് കണ്ട ഇരുവരും ഓടി രക്ഷ പെടാൻ ഒരു ശ്രമം നടത്തി നോക്കി. കുടിച്ച സാധനത്തിന്റെ വീര്യത്തിൽ ഒരിഞ്ച് പോലും അനങ്ങാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല ഇരുവരും. ''നീന്തി'' രക്ഷ പെടാനുള്ള ശ്രമമായിരുന്നു അടുത്തത്. അതും വിഫലമായി.അപ്പോഴേക്കും പോലീസും സന്നാഹങ്ങളും സംഭവ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു.പോലീസ് വന്നു പരിശോധിച്ചപ്പോഴാണ് ഇരുവരും ഗാർഹിക വിസയിൽ ജോലി ചെയ്യുന്നവരാണെന്ന് തിരിച്ചറിയുന്നത്..ഇരുവരും ഏത് നാട്ടു കാരാണെന്ന് അറിവായിട്ടില്ലെങ്കിലും മന്ത്രാലയം പുറത്തു വിട്ട കുടിയന്മാരിൽ ഒരാളുടെ പിൻ ഭാഗ ദൃശ്യത്തിന് ഒരു ഇന്ത്യൻ 'ടച്ചപ്പ് " ഉള്ളതായാണ് ചില സരസന്മാർ അനുമാനിക്കുന്നത്..ഏതായാലും ഇരുവരെയും "ഫൈനൽ എക്‌സിറ്റ് " നടപടികൾക്കായി നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി യിരിക്കുകയാണ് ഇപ്പോൾ.

Index Bureau കുവൈത്ത് സിറ്റി : ജൂലായ് 13, കുവൈത്തിൽ അടിയന്തര ഘട്ട ങ്ങളിൽ അതിവേഗ ചികിത്സ ലഭ്യമാക്കാൻ  ലക്ഷ്യമിട്ടു കൊണ്ട്...
13/07/2025

Index Bureau
കുവൈത്ത് സിറ്റി : ജൂലായ് 13, കുവൈത്തിൽ അടിയന്തര ഘട്ട ങ്ങളിൽ അതിവേഗ ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു കൊണ്ട് ഫസ്റ്റ് റെസ്പോൻഡർ പദ്ധതിക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. വിദൂരപ്രദേശങ്ങൾ, ജനസാന്ദ്രത കൂടിയ മേഖലകൾ എന്നിവിടങ്ങളിൽ ആവശ്യക്കാർക്ക് എത്രയും പെട്ടെന്ന് വൈദ്യ സേവനം സാധ്യമാക്കുന്നതാണ് പദ്ധതി. അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രിയിൽ രോഗികളെ എത്തിക്കുന്നതിന് മുൻപ് പ്രാഥമിക ചികിത്സ നൽകി ജീവൻ നിലനിർത്തുകയെന്നതാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. ചികിത്സകളിലെ സങ്കീർണതകൾ കുറച്ച് കൊണ്ട് വില പ്പെട്ട ഓരോ മനുഷ്യ ജീവനുകളും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്‌മദ് അൽ അവാദി അറിയിച്ചു.
ബുധനാഴ്ച ആരംഭിച്ച ഈ പദ്ധതി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര മെഡിക്കൽ വിഭാഗവും മതകാര്യ വകുപ്പും സംയുക്തമായാണ് നടപ്പിലാക്കുന്നത്. രാജ്യത്തെ ആരോഗ്യ മേഖലയിലെ വളർച്ചയെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.ഇതിനായി പ്രത്യേക ഉപകരണങ്ങൾ സജ്ജീകരിച്ച 28 വാഹനങ്ങളാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുക.. ഓരോ വാഹനങ്ങളിലും പ്രാഥമിക ശുശ്രൂശക്ക് പ്രത്യേകം പരിശീലനം ലഭിച്ച ജീവന ക്കാരുടെയും പാരാമെഡികിന്റെയും സേവനങ്ങളും ഓക്‌സിജൻ ടാങ്കുകൾ, ഐവി, അത്യാഹിത മരുന്നുകൾ ഉൾപ്പെടെ
യുള്ള ചികിത്സ ഉപകരണങ്ങളുടെയും സാന്നിധ്യം ഉണ്ടായിരിക്കും.

Index Bureau കുവൈത്ത് സിറ്റി : ജൂലായ് 13, കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വിമാന കമ്പനിയായ ജസീറ എയർ വെയ്...
13/07/2025

Index Bureau
കുവൈത്ത് സിറ്റി : ജൂലായ് 13, കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വിമാന കമ്പനിയായ ജസീറ എയർ വെയ്സ് കൊച്ചി ഉൾപ്പെടെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു.ജസീറ എയർവേയ്‌സിന്റെ www.jazeeraairways.com എന്ന വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ബുക്ക്‌ ചെയ്യുന്നവർക്ക് മാത്രമാണ് നിരക്കിളവ് ലഭ്യമാകുക.ഇന്ന് മുതൽ ജൂലൈ 19 വരെ ബുക്കിംഗ് സൗകര്യം ലഭ്യമാകും. സെപ്റ്റംബർ 15 നും ഡിസംബർ 31 നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് നിരക്കിളവ് ബാധകമാകുക. J9SALE25" എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാണ് ബുക്കിംഗ് പൂർത്തിയാക്കേണ്ടത്.

കുവൈത്ത് സിറ്റി:നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻ സി പി- എസ് പി) യുടെ വർക്കിംഗ് പ്രസിഡണ്ട്  സുപ്രിയ സുലെ എം പി യുട...
12/07/2025

കുവൈത്ത് സിറ്റി:നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻ സി പി- എസ് പി) യുടെ വർക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെ എം പി യുടെ ജന്മ ദിനത്തോട നുബന്ധിച്ച് ഓവർസീസ് എൻ സി പി കുവൈത്ത് കമ്മിറ്റി "രാഷ്ട്രീയ മാതൃശക്തി ദിവസ്" സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഓവർസീസ് എൻ സി പി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈത്ത് പ്രസിഡൻറ് ജീവ്‌സ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് എൻ സി പി - എസ് പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു . മാത്യശക്തി ദിവസ് പ്രമേയം വനിത വേദി കൺവീനർ ദിവ്യ അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് സണ്ണി മിറാൻഡ (കർണ്ണാടകം) ആശംസ നേർന്നു. എക്‌സിക്യൂട്ടിവ് അംഗങ്ങളായ പിൻറ്റോ, സണ്ണി കെ അല്ലീസ് രാജേഷ് കൃഷ്‌ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡൻ്റ്‌ പ്രിൻസ് കൊല്ലപ്പിള്ളിൽ നന്ദി പറഞ്ഞു.

Address


Telephone

+966583988075

Website

Alerts

Be the first to know and let us send you an email when Kuwait News Index posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kuwait News Index:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share