മുത്തുക്കുട

  • Home
  • മുത്തുക്കുട

മുത്തുക്കുട മുത്തുക്കുട ഉത്സവങ്ങള്‍ക്ക് മാറ്റു ?

18/11/2025
15/11/2025

ഉപദേശിച്ചു ജീവിക്കുന്നവർ :

ഇതുമായി ബന്ധപ്പെട്ട് എനിക്ക് തോന്നിയത് കാശ് വല്ലാതെ കുമിഞ്ഞു കൂടുമ്പോൾ ആത്മിയതയും ഭാര്യയും കുടുംബവുമൊക്കെ കാശിന് താഴെയാണ്.

പണിക്ക് പോകാതെ ആത്മീയതയും മോട്ടിവേഷനുമായി നടക്കുമ്പോൾ ഇവർക്ക് ആഹാരം കഴിക്കാനുള്ള പൈസ എവിടെ നിന്നാണ് ലഭിക്കുക ? സാധാരണക്കാരൻ കൊടുക്കുന്ന ചാരിറ്റി കൊണ്ട് ഇങ്ങനെയുള്ളവർ ജീവിക്കുന്നു പേരിന് ക്രിസ്തുവിൻ്റെ നാമത്തിൽ എന്ന പേരും.

അമിത ആത്മിയതയും അമിത ഭാര്യാ സ്നേഹപ്രകടനവും കുടുംബ സ്നേഹവുമൊക്കെ കൂടുതലും നാടകിയതയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇങ്ങനെയുള്ളവർ മറ്റുള്ളവരുടെ മുൻപിൽ വല്ലാതെ കുടുംബസ്ഥനും തികഞ്ഞ ഭാര്യാ സ്നേഹിയുമായി അഭിനയിച്ചു തകർക്കാറുണ്ട്. ഇവിടെയും ഇതൊക്കെ തന്നെയല്ലേ സംഭവിച്ചത്.

മനുഷ്യനാണ് തെറ്റു പറ്റാം പക്ഷേ സാധാരണക്കാരൻ അല്ലാത്തവർ മറ്റുള്ളവർക്ക് ഉപദേശം വിറ്റ് തിന്ന് ജീവിക്കുമ്പോൾ തങ്ങളുടെ വരുമാനം ഇതോടുകൂടി നിലയ്ക്കും എന്ന ചിന്ത ഇവർക്ക് വേണമായിരുന്നു.

പിന്നെ ഒരു ബിസിനസ്സ് സൗരംഭത്തിലും പ്രത്യേകിച്ച് ഭാര്യഭർത്താവ് നടത്തുന്ന ഇതുപോലെയുള്ള പ്രസ്ഥാനങ്ങൾക്കിടയിൽ മൂന്നാമതൊരാൾ വലിഞ്ഞു കയറിയാൽ കഴിഞ്ഞു. ഇവിടെ അങ്ങനെ ഒരു എൻട്രി നടന്നു.

എന്തായാലും കുടുതൽ ഉപദേശിക്കുന്നവനെയും വല്ലാതെ പ്രാർത്ഥിക്കുന്നവനെയും കൂടുതൽ കുടുംബ സ്നേഹം കാണിക്കുന്നവനെയും ഒന്ന് നിരീക്ഷിക്കുന്നത് വളരെ നല്ലതായിരിക്കും😁🤔

13/11/2025

#ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് :

നമ്മൾ വിജയിപ്പിക്കുന്ന സ്ഥാനാർഥികൾ അക്ഷരാർത്ഥത്തിൽ നമ്മുടെ ഒരു വിളിപ്പുറത്തു എന്ത് സഹായത്തിനും മുഖ പക്ഷം നോക്കാതെ ഓടി വരുന്നവരാകണം അതിനു മനസ്സും ആരോഗ്യവും ഉള്ളവരെ വിജയിപ്പിക്കുക. ഫോൺ വിളിച്ചാൽ എടുക്കാത്തവരെയും ജയിച്ചു കഴിഞ്ഞാൽ കാണാൻ അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടി വരാത്ത സാധാരണക്കാരന്റെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന ജന പ്രതിനിധികളെയാണ് നാടിനു ആവശ്യം.

നാട് വികസനത്തെക്കാൾ സ്വന്തം വീട് വികസിപ്പിക്കുന്നവരെ മാറ്റി നിർത്തി വീടിനെക്കാൾ നാടിനെയും നാട്ടുകാരെയും സ്നേഹിക്കുകയും കരുതുകയും ചെയുന്ന നന്മയുള്ളവർ ജയിച്ചു വരട്ടെ ❤️ ആശംസകൾ 🌹

നിങ്ങൾ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾ ആരൊക്കെയാണ് ?

07/11/2025

ഹൊറർ മൂവി യോ അല്ലെങ്കിൽ നിശബ്ദത ആവശ്യപ്പെടുന്ന സിനിമ അത് ആസ്വദിക്കാൻ വരുന്നവരെ നിരാശപ്പെടുത്തുന്ന ചില കാണികളുടെ അരോചകമുണ്ടാക്കുന്ന കമൻ്റും ബഹളങ്ങളും ആ സിനിമയ്ക്കും സിനിമാ പ്രേമികൾക്കും ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്.

പ്രതികരിക്കാൻ പോയാൽ ഫാൻസ് ആണെന്ന് പറയും 😏 പ്രബുദ്ധത ഇനിയും കൈവരിക്കേണ്ടതുണ്ട്.

✍️ കലാ പ്രേമി ❤️

27/08/2025

പ്രവാസി ആരോഗ്യ ഇൻഷുറൻസ് ❤️ തീർച്ചയായും ഈ വീഡിയോ കാണുക, ഷെയർ ചെയ്യുക ഉപകാരപ്പെടും👍🏻

ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ: ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അ.ന്തരിച്ചുലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ എന്ന വിശേഷണം നേട...
21/08/2025

ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ: ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അ.ന്തരിച്ചു

ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ എന്ന വിശേഷണം നേടിയ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസായിരുന്നു.

പാൻക്രിയാറ്റിക്ക് കാൻസറിന് ചികിത്സയിലായിരുന്നു അദ്ദേഹം.എമ്മി നോമിനേഷൻ ലഭിച്ച കോട്ട് ഇൻ പ്രോവിൻസ് എന്ന ഷോ അദ്ദേഹം അവതരിപ്പിച്ചിരുന്നു.

ദയയും മനുഷ്യത്വം ഉണ്ടായിരുന്ന ആളുകളുടെ നന്മ ആഗ്രഹിച്ചിരുന്ന ജഡ്ജ് കാപ്രിയോ.

ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ എന്ന വിശേഷണം അദ്ദേഹം നേടിയിരുന്നു.

3.2 മില്യൺ ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റഗ്രാം പേജിൽ അദ്ദേഹം നിരന്തരം അപ്പ്‌ഡേറ്റുകൾ പങ്കുവയ്ക്കുമായിരുന്നു.

മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർഥിക്കണമെന്ന് ഫോളോവേഴ്‌സിനോട് പറയുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു 🌹🌹🌹😭🙏🏻

20/08/2025

രക്ഷകനായി യുവാവ്❤️😍❤️

അണ്ണൻ തിരുമ്പി വന്നിട്ടേന്ന് ശൊല്ല്❤️❤️❤️  #മമ്മുക്കാ
20/08/2025

അണ്ണൻ തിരുമ്പി വന്നിട്ടേന്ന് ശൊല്ല്❤️❤️❤️ #മമ്മുക്കാ

പുതിയ ചരിത്രം 😍❤️😍  A M M A 🌹
17/08/2025

പുതിയ ചരിത്രം 😍❤️😍 A M M A 🌹

14/08/2025

ഗൾഫിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ; വർധന മൂന്നിരട്ടിയോളം 😭

കേരളത്തിൽനിന്ന് ഗൾഫ് മേഖലകളിലേക്കുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. മദ്ധ്യവേനൽ അവധിക്ക് ശേഷം സെപ്തംബർ ആദ്യവാരം സ്കൂളുകൾ തുറക്കുന്നതോടെ, അവധിക്ക് നാട്ടിലെത്തിയവർ സെപ്തംബ‍ർ പകുതിയോടെ തിരിച്ചെത്തുമെന്നത് മുന്നിൽക്കണ്ടാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്.

ഈമാസം ഗൾഫ് സെക്ടറിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റിന് മൂന്നിരട്ടിയോളം തുക നൽകണം. ആഗസ്റ്റ് അവസാനമാണ് ഏറ്റവും കൂടിയ നിരക്ക്. പുറപ്പെടുന്ന സമയം നോൺ സ്റ്റോപ്പ് സർവീസ് എന്നിവ അനുസരിച്ച് തുക ഉയരും. കേരളത്തിൽനിന്ന് നാലംഗ കുടുബത്തിന് ദുബായിൽ എത്താൻ ഒന്നര ലക്ഷത്തിലധികം രൂപ വേണ്ട സ്ഥിതിയാണ് ഇപ്പോളുള്ളത്. വിവിധ മേഖലകളിലേക്ക് 6000 രൂപ മുതൽ 16000 രൂപവരെ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്നിടത്താണ് ടിക്കറ്റ് നിരക്ക് ഈവിധത്തിൽ കൂടിയത്.

ഓഗസ്റ്റ് 15 മുതൽ 25 വരെ കേരളത്തിൽനിന്നുള്ള ടിക്കറ്റ് നിരക്ക്

കരിപ്പൂർ - ദുബായ് - 35000 - 48000
നെടുമ്പാശ്ശേരി - ദുബായ് - 39000 - 48000
തിരുവനന്തപുരം - ദുബായ് - 41000 - 58000
കണ്ണൂർ - ദുബായ് 32000 -38000
കരിപ്പൂർ - മസ്കറ്റ് - 21000 - 25000
നെടുമ്പാശ്ശേരി - മസ്കറ്റ് - 23000-28000
തിരുവനന്തപുരം - മസ്കറ്റ് - 23000-28000
കണ്ണൂർ - മസ്കറ്റ്- 20000 -25000
കരിപ്പൂർ - ജിദ്ദ - 48000 - 60000
നെടുമ്പാശ്ശേരി - ജിദ്ദ - 33000-45000
തിരുവനന്തപുരം - ജിദ്ദ - 40000-60000
കണ്ണൂർ - ജിദ്ദ - 40000-60000
കരിപ്പൂർ - റിയാദ് - 38000 - 50000
നെടുമ്പാശ്ശേരി - റിയാദ് - 40000-50000
തിരുവനന്തപുരം - റിയാദ് - 38000-46000
കണ്ണൂർ - റിയാദ് - 40000-45000
കരിപ്പൂർ - ബഹറിൻ - 21000 - 38000
നെടുമ്പാശ്ശേരി - ബഹറിൻ - 25000-33000
തിരുവനന്തപുരം - ബഹറിൻ - 30000-38000
കണ്ണൂർ - ബഹറിൻ - 25000-33000
കരിപ്പൂർ - കുവൈറ്റ് - 30000 - 39000
നെടുമ്പാശ്ശേരി - കുവൈറ്റ് - 35000-43000
തിരുവനന്തപുരം - കുവൈറ്റ് - 40000-48000
കണ്ണൂർ - കുവൈറ്റ് - 35000-45000

പ്രവാസികൾക്ക് ഇത് തന്നെ അവസ്ഥ 😏 ഒരു മാറ്റം കൊണ്ടുവരാൻ ആർക്കും കഴിയില്ല.

വേദനിപ്പിക്കുന്ന വാർത്ത 😭🌹🌹
13/08/2025

വേദനിപ്പിക്കുന്ന വാർത്ത 😭🌹🌹

😍❤️😍
12/08/2025

😍❤️😍

Address


Telephone

+966538338528

Website

Alerts

Be the first to know and let us send you an email when മുത്തുക്കുട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share

only for entertainment

Your Happy is our aim... share & Like our page