Swedish Mallu

Swedish Mallu Kontaktinformation, kartor och vägbeskrivningar, kontaktformulär, öppettider, tjänster, betyg, foton, videor och meddelanden från Swedish Mallu, Digital kreatör, Stockholm.

സ്കാൻഡിനേവിയൻ മലയാളിയുടെ ജീവിതം 🇸🇪 🇳🇴 🇫🇮 | Exploring Life in Scandinavia
യാത്ര, കഥകൾ, സന്തോഷം | Travel | Stories | Culture Featured in Safari TV
ManoraManorama News TVravel blog https://readmystories.in

17/09/2025

ഇത്തവണത്തെ നമസ്തേ സ്റ്റോക്ക്ഹോം മനോരമ ന്യൂസിനുവേണ്ടി റിപ്പോർട്ട് ചെയ്തപ്പോൾ ..!!

തന്റെ മലയാളി വേരുകൾ തേടി സ്വീഡിഷുകാരനായ തോമസ് 1983 ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് തിരുവനന്തപുരത്തായിരുന്നു തോമസിന്റെ ജനനം. 198...
17/09/2025

തന്റെ മലയാളി വേരുകൾ തേടി സ്വീഡിഷുകാരനായ തോമസ്

1983 ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് തിരുവനന്തപുരത്തായിരുന്നു തോമസിന്റെ ജനനം. 1984ൽ ഹോളി ഏയ്ഞ്ചൽസ് കോൺവെന്റിലേക്ക് മാറ്റിയ തോമസിനെ 1985ൽ സ്വീഡിഷ് കുടുംബം ദത്തെടുത്തു.

പിന്നീടിങ്ങോട്ട് ഒരു സ്വീഡിഷുകാരനായി തോമസ് ജീവിച്ചു. ഇന്ന് തന്റെ കേരളത്തിലെ വേരുകൾ തേടി ഇറങ്ങിയിരിക്കുകയാണ് ജന്മംകൊണ്ട് മലയാളിയായ തോമസ്.

തന്റെ മാതാപിതാക്കളെയും സഹോദരിയെയും കണ്ടെത്താനായി കുറച്ചു പഴയകാല ചിത്രങ്ങളുംകൊണ്ട് മൈലുകൾ താണ്ടി അയാൾ തിരുവനന്തപുരത്തു എത്തിയിട്ടുണ്ട്.

നമ്മൾ ഒന്ന് പരിശ്രമിച്ചാൽ തോമസിന് തന്റെ മാതാപിതാക്കളെ കണ്ടെത്താൻ കഴിയും.

അയാളുടെ കുടുംബത്തെ കണ്ടെത്താൻ ഈ പോസ്റ്റ് എല്ലാവരിലേക്കും എത്തിക്കാൻ സഹായിക്കാമോ.?


16/09/2025

സ്വീഡനിലെ ഹെൽസിംഗ്ബൊറിയിലെ ഒരുമ സംഘടിപ്പിച്ച ഓണാഘോഷത്തിൽ നിന്നും ..Sweden

നമസ്തേ സ്റ്റോക്ക്ഹോം 😍
14/09/2025

നമസ്തേ സ്റ്റോക്ക്ഹോം 😍

യാദൃശ്ചികമായിട്ട് ഞങ്ങൾ ഓറഞ്ചു ഷർട്ടിൽ കണ്ടുമുട്ടിയപ്പോൾ
14/09/2025

യാദൃശ്ചികമായിട്ട് ഞങ്ങൾ ഓറഞ്ചു ഷർട്ടിൽ കണ്ടുമുട്ടിയപ്പോൾ

നോർവേയിലെ ഓർലാൻഡിൽ വെച്ച്‌ പരിചയപ്പെട്ടതാണ് പോളണ്ടുകാരി അന്നയെ.1700 ലെ ഫാം ഇന്ന് ഒരു കഫേ ആയി മാറ്റിയിരിക്കുകയാണവർ. നോർവീ...
12/09/2025

നോർവേയിലെ ഓർലാൻഡിൽ വെച്ച്‌ പരിചയപ്പെട്ടതാണ് പോളണ്ടുകാരി അന്നയെ.1700 ലെ ഫാം ഇന്ന് ഒരു കഫേ ആയി മാറ്റിയിരിക്കുകയാണവർ. നോർവീജിയൻ ഫിയോർഡുകളുടെ അതിശയിപ്പിക്കുന്ന കാഴ്ചകൾ ഈ ഫാമിൽ വന്നാൽ ഒരു പോസ്റ്റുകാർഡ് ചിത്രം പോലെ തെളിഞ്ഞു കാണാം

സ്റ്റോക്ഹോമിൽ ശരവണഭവൻ റെസ്റ്റോറന്റിൽ ഒഴിവുകളുണ്ട് ..!!
11/09/2025

സ്റ്റോക്ഹോമിൽ ശരവണഭവൻ റെസ്റ്റോറന്റിൽ ഒഴിവുകളുണ്ട് ..!!

ഇതാണ് ഉഷച്ചേച്ചി ആറന്മുള അമ്പലത്തിൽ പുള്ളുവൻ പാട്ടുപാടുന്നതാണ് ഉപജീവനമാർഗം.ഇന്ന് അന്യംനിന്നു പോകുന്ന ഒരു കലാരൂപമാണ് ഇത്....
11/09/2025

ഇതാണ് ഉഷച്ചേച്ചി ആറന്മുള അമ്പലത്തിൽ പുള്ളുവൻ പാട്ടുപാടുന്നതാണ് ഉപജീവനമാർഗം.

ഇന്ന് അന്യംനിന്നു പോകുന്ന ഒരു കലാരൂപമാണ് ഇത്. മുൻപ് കാലങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി പുള്ളുവൻപാട്ടു പാടുന്നവർ ഉണ്ടായിരുന്നു.
കേരളത്തിലെ കാവുകളിൽ പാടുന്ന ഒരു നാടൻപാട്ടാണ് ഇത്.

പുള്ളുവരാണ് സാധാരണയായി ഈ പാട്ട് പാടുന്നത്. പുള്ളുവവീണ, പുള്ളുവക്കുടം എന്നിങ്ങനെയുള്ള വാദ്യോപകരണങ്ങൾ ഉപയോഗിച്ചാണ് പാട്ട്. നാഗത്താന്മാരാണ് ആരാധനാമൂർത്തികൾ

ആറന്മുള അമ്പലം സന്ദർശിക്കുമ്പോൾ ഉഷച്ചേച്ചിയെ കണ്ടൊരു പുള്ളുവൻ പാട്ട് പാടിക്കാൻ മറക്കേണ്ട. ഈ കലാരൂപം അന്യംനിന്നു പോകാതിരിക്കേണമെങ്കിൽ നമ്മുടെ സഹായം ആവശ്യമാണ്.

ഓണഫോട്ടോ ഒരെണ്ണം ഇവിടെ കിടക്കട്ടെ
10/09/2025

ഓണഫോട്ടോ ഒരെണ്ണം ഇവിടെ കിടക്കട്ടെ

"സാങ്കേതിക തകരാറു കാരണം  ട്രെയിനിന് മണിക്കൂറിൽ 135 കിലോമീറ്ററിൽ കൂടുതൽ വേഗത കൈവരിക്കാൻ കഴിയില്ല അതിനാൽ എല്ലാവരോടും ക്ഷമ ...
09/09/2025

"സാങ്കേതിക തകരാറു കാരണം ട്രെയിനിന് മണിക്കൂറിൽ 135 കിലോമീറ്ററിൽ കൂടുതൽ വേഗത കൈവരിക്കാൻ കഴിയില്ല അതിനാൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു " എന്ന അന്നൗൻസ്മെന്റ് കേട്ടാണ് ഞാൻ മയക്കത്തിൽനിന്നും ഉണർന്നത്.

അല്ലെങ്കിൽ തന്നെ ആർക്കാണിത്ര ധൃതി..!!

വേഗത കൈവരിക്കാത്ത ട്രെയിനിനോട് വിശാലഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു...!!


#

യൂറോപ്യൻ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ഏറ്റവുമധികം കേട്ടിട്ടുള്ള ചോദ്യമാണ് " നിങ്ങൾ ബീഫ് കഴിക്കുമോ ??"പി...
06/09/2025

യൂറോപ്യൻ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ഏറ്റവുമധികം കേട്ടിട്ടുള്ള ചോദ്യമാണ് " നിങ്ങൾ ബീഫ് കഴിക്കുമോ ??"

പിന്നീട് ബീഫിന്റെ ചരിത്രവും കേരളത്തിന്റെ കിടപ്പുവശവും നമ്മൾ മലയാളികളുടെ ഇഷ്ട്ട വിഭവവുമായ ബീഫ് പൊറോട്ടയുമൊക്കെ വിശദീകരിച്ചു വരുമ്പോഴേക്കും നേരം വെളുക്കും.

അതിനിടെയാണ് ഈ റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടത് . ബീഫ് കയറ്റുമതിയിൽ നമ്മൾ രണ്ടാം സ്ഥാനത്താണ് ഗുയ്സ് ..!!

Adress

Stockholm

Aviseringar

Var den första att veta och låt oss skicka ett mail när Swedish Mallu postar nyheter och kampanjer. Din e-postadress kommer inte att användas för något annat ändamål, och du kan när som helst avbryta prenumerationen.

Dela