
07/30/2025
ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഹൂസ്റ്റണിൽ
വാർത്ത - ഫിന്നി രാജു ഹൂസ്റ്റണ്‍.
ഹൂസ്റ്റണ്‍∙ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ 2025 ആഗസ്റ്റ് 29 മുതൽ 31 വരെ ഹൂസ്റ്റൻ
ഐപിസി ഹെബ്രോൻ സഭയിൽ നടക്കും. പാസ്റ്റർ സേവിയർ ജെയിംസ് (ചിക്കാഗോ), പാസ്റ്റർ ഷിജു വർഗീസ് (കേരള) എന്നിവർ മലയാളം വിഭാഗത്തിലും പാസ്റ്റർ ബ്ലിസ്സ് വർഗീസ് (ന്യുയോർക്ക്) ഇംഗ്ലീഷ് വിഭാഗത്തിലും സിസ്റ്റർ കൊച്ചുമോൾ ജയിംസ് സഹോദരിമാരുടെ സമ്മേളനത്തിലും പ്രസംഗിക്കും. വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ ശനിയാഴ്ച രാവിലെ 10:00 മുതൽ സഹോദരിമാരുടെ സമ്മേളനവും രണ്ടു മണി മുതൽ ഉണർവ്വ് യോഗവും നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30 നാണ് പൊതുയോഗം. ഞായറാഴ്ച രാവിലെ 9:00ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും. റീജിയനിലെ മറ്റു ദൈവദാസൻമാരും വിവിധ മീറ്റിങ്ങുകളിൽ പ്രസംഗിക്കുന്നു. റീജിയൻ കൊയർ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
ഐപിസിയുടെ വടക്കേ അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്‌വെസ്റ്റ് റീജിയന്‍. ഏതാണ്ട് 25 സഭകളുള്ള ഈ റീജിയന്‍ ഡാലസ്, ഒക്‌ലഹോമ, ഹൂസ്റ്റണ്‍, സാന്‍-അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐപിസി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കണ്‍വന്‍ഷനുകള്‍, സെമിനാറുകൾ, ജീവകാരുണ്യ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു.
കൺവൻഷൻ സുഗമമായ നടത്തിപ്പിന് റവ.ഷിബു തോമസ് (പ്രസിഡന്റ് ), റവ.ജയിംസ് എബ്രഹാം (വൈസ് പ്രസിഡന്റ്), റവ.കെ. വി. തോമസ് (സെക്രട്ടറി), ഫിന്നി സാം (ജോയിന്റ് സെക്രട്ടറി), ജോഷിൻ ഡാനിയേൽ (ട്രഷറർ), ബാബു കൊടുന്തറ (ജനറൽ കൗൺസിൽ മെമ്പർ), ഫിന്നി രാജു ഹൂസ്റ്റൺ (മീഡിയ കോർഡിനേറ്റർ), സാക്ക് ചെറിയാൻ (മിഷൻ കോർഡിനേറ്റർ), കെ. വി. എബ്രഹാം (ചാരിറ്റി കോർഡിനേറ്റർ)എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് (972) 900 8578 (പ്രസിഡന്റ്); (214) 771-5683 (സെക്രട്ടറി) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.