Kalidasan S L Puram

Kalidasan S L Puram video, media,

10/31/2025

31-10 -2025 അവിട്ടം നക്ഷത്രം
കുംഭക്കൂർ
*********************
മേടം രാശി - (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)
പ്രവർത്തി വിജയം, കർമ്മലാഭം, വസ്ത്ര ലാഭം, സഹോദരഗുണം പ്രതാപ ഐശ്വര്യങ്ങൾ - ഇവ ലഭിയ്ക്കും

☮️ എടവം രാശി - (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)
കുടുംബ സുഖം , ധനലാഭം ഉണ്ടാകും ദേഹസുഖം ലഭിയ്ക്കു o അന്യർക്കു വേണ്ടി അധികാരികളുടെ എതിർപ്പ് സംഭവിക്കാതെ നോക്കണം -
☮️ മിഥുനം രാശീ - (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )
ബന്ധു സഹകരണം കുറയും ജന സ്നേഹം ധനലാഭം, മുതലായവ ഫലം
☮️ കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)
: കർമ്മ മേഖല മാറ്റുനുള്ള ആലോചനകൾ നടക്കും നല്ല സഹായികളെ കിട്ടും, അഭിമാന o, ദ്രവ്യലാഭം - അധികാരികളുടെ സഹകരണം- ഇവ ഫലം
⭕= = = = = == = = = = ⭕
☮️ചിങ്ങം രാശി - (മകം പൂരം ഉത്രം ആദ്യപാദം)
സ്ഥാനപ്രാപ്തി, അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം ദേഹസുഖം ഇവ കാണുന്നു.
☮️ കന്നി രാശി - (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )
കർമ്മ വിജയത്തിന് തടസ്സങ്ങൾ , ധനനഷ്ടം ആരോഗ്യം ഇവ കാണുന്നു
☮️ തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് )
ധനലാഭം കർമ്മ മേഖലയിൽ ഉന്നർവ്വ്, മന പ്രീതി , ആരോഗ്യം,കർമ്മ വിജയം ഇവയാണ് ദിവസഫലം
☮️ വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) രോഗശമനം, വിഷ ഭയം, ജനസഹകരണം അധികാരികളുടെ സഹായം ഫലം
⭕======= = = =====⭕
☮️ ധനു രാശി - (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനലാഭം, വ്യാപര നേട്ടം, സ്ത്രി സുഖം, ഗൃഹത്തിൽ സൗഖ്യം ഇവ ഫലം
☮️മകരം രാശി - (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . പ്രവർത്തന മേഖല മാറുവാൻ ശ്രമിക്കും പ്രതാപശ്വൈര്യങ്ങൾ, ശത്രുക്കളുടെ മേൽ വിജയം, ബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇ കാണുന്നു
☮️ കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)
സ്ത്രി സഹകരണം വർദ്ധിക്കും, ധനലാഭം,, രോഗ ശമനം, യാത്ര, ഇവ ഫലം
☮️ മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു്) വളഞ്ഞ മാർഗത്തിലൂടെ ധനസമ്പാദനത്തിനവസരം, , കഫദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട്, കർമ്മ വിജയം, ദൂര യാത്രകൾ,ഇവ ഫലം
🙏🙏🙏🙏🙏🙏🙏
ജ്യോതിഷ സേവനങ്ങൾ ഓൺലൈനായി ലഭ്യമാണ്

ദർശ്ശനം ജ്യോതിഷ കേന്ദ്രം SL പുരം
കാളിദാസൻ
9400236086

10/28/2025

🙏🌹
ഒരിക്കൽ ഒരാൾ ശ്രീരാമകൃഷ്ണ പരമഹംസരോട് ചോദിച്ചു:

"ഞാൻ
ഗംഗാ നദിയിൽ മുങ്ങിക്കുളിക്കാൻ പോകുകയാണ്. ഗംഗാ നദിയിൽ സ്നാനം ചെയ്യുന്നതിലൂടെ എന്റെ പാപങ്ങളൊക്കെ കഴുകിക്കളയാൻ പറ്റുമോ? "

ശ്രീരാമകൃഷ്ണൻ സരളമായി മറുപടി പറഞ്ഞു:

"നിങ്ങൾ ഗംഗയിൽ കുളിക്കുമ്പോൾ നിങ്ങളുടെ പാപങ്ങൾ നിങ്ങളിൽനിന്ന് നിർമാർജ്ജനം ചെയ്യപ്പെടും. എന്നാൽ അവ നിങ്ങളിൽനിന്ന് വേർപെട്ട് ഗംഗയുടെ തീരത്തുള്ള ഏതെങ്കിലും മരക്കൊമ്പിൽ കയറി ഇരിക്കും. എന്നാൽ കുളി കഴിഞ്ഞതിനു ശേഷം നിങ്ങൾ ഗംഗാനദിയിൽനിന്ന് പുറത്തേക്ക് വരുമ്പോൾ ഈ പാപങ്ങൾ ആ വൃക്ഷങ്ങളിൽനിന്ന് വീണ്ടും നിങ്ങളുടെ ശരീരത്തിലേക്ക് ചാടും.
നിങ്ങൾ ഗംഗയിൽനിന്ന് പുറത്തേക്ക് വരുന്നില്ലെങ്കിൽ, അതായത് എന്നന്നേക്കുമായി അതിനുള്ളിൽത്തന്നെ സ്ഥിതി ചെയ്യുകയാണെങ്കിൽ, അപ്പോൾ മാത്രമേ നിങ്ങൾക്ക് ആ പാപങ്ങളിൽനിന്ന് മോചിതനാകുവാൻ കഴിയുകയുള്ളൂ"

പാപങ്ങൾ ചെയ്തതിനുള്ള ഏറ്റവും നല്ല പ്രായശ്ചിത്തം പശ്ചാത്താപം ആയിരിക്കാം. എങ്കിലും പാപം ചെയ്ത ഒരാളുടെ പാപങ്ങളുടെ അടയാളങ്ങൾ(label) അയാളുടെ മരണംവരെയും നിലനിൽക്കില്ലേ?

ചെയ്ത പാപങ്ങൾക്ക് ശിക്ഷ അനുഭവിച്ച ഒരാൾ, ചെയ്തുപോയ തെറ്റുകളിൽ പശ്ചാത്തപിച്ചു നല്ല ജീവിതം നയിച്ചാലും സമൂഹം അയാളെ സംശയ ദൃഷ്ടിയോടെ മാത്രമേ നോക്കുകയുള്ളൂ. അയാളുടെ പാപത്തിന്റെ അടയാളങ്ങൾ അയാൾ ജീവിച്ചിരിക്കുവോളം നമ്മുടെ സമൂഹം അയാളുടെ മേൽ ചാർത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ഒരിക്കൽ പാപം ചെയ്തവൻ എന്നെന്നും പാപിയായിത്തന്നെ മുദ്രകുത്തപ്പെടും.

ശുഭരാത്രി🙏🌹
കാളിദാസൻ

💞 ശുഭദിനം🙏🌹ഒരാൾ രണ്ട് പയര് വിത്തു നട്ടു. മണ്ണിനടിയില് എത്തിയപ്പോള് മുതല് ഒരു വിത്ത് ചിന്തിക്കാന് തുടങ്ങി. “ഇനി അയാള് വെള...
10/27/2025

💞 ശുഭദിനം🙏🌹

ഒരാൾ രണ്ട് പയര് വിത്തു നട്ടു. മണ്ണിനടിയില് എത്തിയപ്പോള് മുതല് ഒരു വിത്ത് ചിന്തിക്കാന് തുടങ്ങി. “ഇനി അയാള് വെള്ളം തൂവും. ഞാന് മുളയ്ക്കും. എന്റെ വേരുകള് കഠിനമായ മണ്ണിനെ തുളച്ച് താഴോട്ട് വളരും. മൃദുലമായ തളിരുകള് മുകളിലേക്കും. അങ്ങനെ ഞാന് ഈ വിത്തില് നിന്നും പുറത്ത് വന്ന് സുന്ദരമായ ലോകം കാണും. എന്റെ വളര്ച്ച കണ്ട് കൃഷിക്കാരനും കുടുംബവും ആഹ്ലാദിക്കും.” ചിന്തിച്ചപോലെ പോലെ തന്നെ ആ വിത്ത് വളരാനും വലുതാകാനും തുടങ്ങി.

മറ്റൊരു വിത്ത് ചിന്തിച്ചത് ഇങ്ങനെ. “എന്റെ വേരുകള് താഴേയ്ക്കുപോയാല് പെരുച്ചാഴിയോ, കൃമികീടങ്ങളോ കരണ്ടേക്കാം. മൃദുലമായ തളിരുകള് മുകളിലേക്കു പോകുമ്പോള് പരന്ന കല്ലിലും മണ്ണിലും തട്ടി ക്ഷതം ഉണ്ടാകാം. പുഴുക്കള് എന്റെ മാര്ദ്ദവമേറിയ തളിരുകള് കാര്ന്നുതിന്നാക്കാം

ഹാവു…. ഭീകരമാണീ ലോകം. അതിലും ഭേദം ഈ വിത്തിനുള്ളില് ഇതുപോലെ തന്നെ ചുരുണ്ടു കിടക്കുന്നതാണ്.”
വളരേണ്ടെന്ന് നിശ്ചയിച്ച് ആ വിത്ത് അങ്ങനെ കൃഷിക്കാരന് ‌ഇട്ടപോലെ തന്നെ കിടന്നു. കുറേദിവസം കഴിഞ്ഞപ്പോള് അതുവഴി വന്ന കോഴി ചികഞ്ഞു നോക്കിയപ്പോള് ഉറങ്ങിക്കിടക്കുന്ന വിത്തു കണ്ടു. അടുത്ത നിമിഷം അവള് അത് കൊത്തി വിഴുങ്ങി.

നമ്മുടെ മനസാകുന്ന വിത്തില് സമസ്ത ശക്തികളും അടങ്ങിയിരിക്കുന്നു. ശുഭചിന്തയോടെ അത് വളര്ത്തിയാല് നാം വടവൃക്ഷം പോലെ വലുതാകും. നിഷേധചിന്തകളാല്‍ മനസ്സിനെ ക്ലേശിപ്പിച്ചാല് അത് പാഴ്വിത്തുമാകും. നമുക്ക് വേണമെങ്കില് നമ്മെ വളര്ത്താനും, തളര്ത്താനും കഴിയും.

കാളിദാസൻ🌹🙏

10/27/2025

🙏🌹
മേഘങ്ങളിൽ നിന്നു വീഴുന്ന മഴത്തുള്ളി ശുദ്ധമായ കൈകളിലാണ് പതിക്കുന്നതെങ്കിൽ അത് കുടിക്കുവാൻ പറ്റും. പകരം ഓവുചാലിലാണെങ്കിൽ പാദം കഴുകാൻ പോലും യോഗ്യമല്ല.
ആ മഴത്തുള്ളിചുട്ടു പൊള്ളുന്ന ഒരു ലോഹത്തിലാണ് വീഴുന്നതെങ്കിൽ_
ബാഷ്‌പീകരിച്ച് ഇല്ലാതാകും.
പതിക്കുന്നതൊരു_ താമരയിലാണെങ്കിലോ? പവിഴം പോലെ തിളങ്ങും. ഒരു മുത്തുച്ചിപ്പിയിലാണെങ്കിലോ? അതൊരു പവിഴം തന്നെയാകും.
**ഓർക്കുക മഴത്തുള്ളി* *എപ്പോഴും ഒന്നുതന്നെയായിരുന്നു.അത് പതിക്കുന്ന പ്രതലങ്ങളാണ് വ്യത്യസ്തം.
ഒരാൾ ആരുമായി ചാങ്ങാത്തം കൂടുന്നുവോ അതനുസരിച്ച് അയാളുടെ നിലനില്പിലും, സ്വഭാവത്തിലും, മൂല്ല്യത്തിലും വ്യത്യാസമുണ്ടാകുന്നു. നല്ല ചങ്ങാതികളാകട്ടെ നമ്മുടെ കൈമുതൽ.

ശുഭരാത്രി🌹🙏
കാളിദാസൻ

💞 ശുഭദിനം🌹🙏"അഹംഭാവം " നമ്മളെ ആരൊക്കെയോ ആക്കി തീർത്തു എന്നൊരു തോന്നൽ  നമ്മുടെ മനസ്സിൽ കുടിയേറിയിട്ടുണ്ടെങ്കിലും , ഒരിക്കല...
10/27/2025

💞 ശുഭദിനം🌹🙏

"അഹംഭാവം " നമ്മളെ ആരൊക്കെയോ ആക്കി തീർത്തു എന്നൊരു തോന്നൽ നമ്മുടെ മനസ്സിൽ കുടിയേറിയിട്ടുണ്ടെങ്കിലും , ഒരിക്കലും
അത് നമ്മുടെ വിജയത്തിന്റെ തുടുക്കമല്ല , തകർച്ചയുടെ തുടക്കമായിരിക്കും .
"ഞാനാണ് ശരി" എന്ന്
വിശ്വസിക്കുന്നതിൽ തെറ്റില്ല . പക്ഷേ"ഞാൻ മാത്രമാണ് ശരി " എന്ന് വിശ്വസിക്കാൻ തുടങ്ങിയാൽ അത് പ്രശ്നമാവും .

തെറ്റാണെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും അത് ന്യായീകരിക്കാൻ ശ്രമിക്കുന്ന വ്യക്തിയോട് തർക്കിക്കാതിരിക്കുന്നതാണ് നല്ലത് . കാരണം ആ വ്യക്തിയുടെ മനസ്സിൽ "ഞാൻ എന്ന ഭാവം " കുടികൊള്ളുന്ന കാലത്തോളം ആ വ്യക്തിയുടെ
"ശരി " അയാൾ മാത്രമായിരിക്കും .

കാളിദാസൻ🙏🌹

10/26/2025

🙏🌹
ഒരിക്കൽ ഒരു പരുന്ത് ഒരു ചത്ത എലിയെ കൊത്തിയെടുത്തുകൊണ്ട് പറന്നുപോവുകയായിരുന്നു. പെട്ടെന്ന് എവിടെനിന്നോ വന്ന മറ്റു ചില പരുന്തുകൾ അതിനെ വട്ടമിട്ടു പറക്കുവാനും ആക്രമിക്കുവാനും തുടങ്ങി. അവ അതിനെ കൊക്കുകൊണ്ട് കൊത്തിക്കൊണ്ടേയിരുന്നു. കൊത്തുകൊണ്ട് അതിന്റെ ശരീരത്തിൽനിന്നും ചോരയൊലിക്കാൻ തുടങ്ങി.

ആ ആക്രമണം അപ്രതീക്ഷിതമായതിനാൽ പെട്ടെന്ന്, ഒരുനിമിഷത്തേക്ക് ആ പരുന്ത് പരിഭ്രമിച്ചു. എന്നാലത് എലിയെ വിട്ടുകൊടുത്തില്ല. പക്ഷേ ആ പരിഭ്രമത്തിനിടയിൽ അറിയാതെ എലി അതിന്റെ പിടിയിൽനിന്നും വഴുതി താഴേക്ക് വീണു. എലി താഴേക്ക് വീണതും വട്ടമിട്ടു പറന്നുകൊണ്ടിരുന്ന മറ്റ് പരുന്തുകളെല്ലാം അതിനെ ഉപേക്ഷിച്ച് എലിയുടെ പിറകേ പാഞ്ഞു.

അവിചാരിതമായി ലോട്ടറി അടിക്കുന്നവർക്കും ആവശ്യത്തിലേറെ സാമ്പാദിക്കുന്നവർ ക്കും ഒക്കെ വന്നുചേരുന്ന ദുരന്തം ഇതുപോലെതന്നെയാണ്. കൂടുതൽ ധനം നമ്മുടെ കൈയ്യിൽ വന്നുചേരുമ്പോൾ അതിന് ആവശ്യക്കാർ ധാരാളമുണ്ടാവും. അവർ നിരന്തരം ശല്യം ചെയ്തുകൊണ്ടേയിരിക്കും. ഒടുവിൽ ആവശ്യം കഴിഞ്ഞ് നമ്മെ ഉപേക്ഷിച്ച് പോവുകയും ചെയ്യും. കാരണം അവർക്കാവശ്യം നമ്മളെയല്ല, നമ്മുടെ സമ്പത്തിനെയാണ്.

ഒരുപക്ഷേ ചില മാതാപിതാക്കൾക്കെങ്കിലും സംഭവിക്കുന്ന ദുരന്തം കൂടിയാണിത്. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരുടെ ജീവിതകാല സമ്പാദ്യമെല്ലാം കൈക്കലാക്കാൻ അവരെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്ന എത്രയോ മക്കൾ നമ്മുടെ സമൂഹത്തിലുണ്ടല്ലോ..ഒടുവിൽ അവരെ ഉപേക്ഷിച്ചു പോകുന്ന മക്കളും...

ആവശ്യത്തിന് ധനവും സമ്പാദ്യവുമൊക്കെ വേണ്ടതുതന്നെ. കയ്യിൽ കിട്ടിയത് നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കാനാവുന്നില്ലെങ്കിൽ അവകൊണ്ട് എന്ത് പ്രയോജനം? അതുപോലെ സമ്പത്ത് അധികമായാലും ആപത്ത് തന്നെയാണ്. ആവശ്യക്കാർ ഏറെയുണ്ടാകും. അവരുടെ ശല്യം കാരണം മന:സമാധാനവും സ്വസ്ഥതയും നശിക്കുകയും ചെയ്യും.

ശുഭരാത്രി🙏🌹
കാളിദാസൻ

💞 ശുഭദിനം🌹🙏ആനന്ദമുള്ള മനസ്സ് ആത്മവിശ്വാസത്തിന്റെയും, ഊർജ്ജസ്വലതയുടെയും പ്രതീകമാണ്.️സന്തോഷകരമായത് സ്വീകരിയ്ക്കാനും, പകർന്...
10/25/2025

💞 ശുഭദിനം🌹🙏

ആനന്ദമുള്ള മനസ്സ് ആത്മവിശ്വാസത്തിന്റെയും, ഊർജ്ജസ്വലതയുടെയും പ്രതീകമാണ്.️

സന്തോഷകരമായത് സ്വീകരിയ്ക്കാനും, പകർന്നുനൽകാനും മനസ്സിന്റെ വാതിലുകളെപ്പോഴും തുറന്നുവെയ്ക്കാൻ കഴിയണം.
ഒരു ചെറിയ പുഞ്ചിരി കൊണ്ടോ, സാന്ത്വനമൂറുന്ന ഒരു വാക്ക് കൊണ്ടോ ആനന്ദമാവുന്ന സുഗന്ധത്തെ വ്യാപിപ്പിയ്ക്കാൻ നമുക്ക് കഴിയും.

കാളിദാസൻ🙏🌹

10/23/2025

തദ്ദേശ തെരഞ്ഞെടുപ്പിന് ആർക്കാെക്കെ മത്സരിക്കാം? ആർക്കൊക്കെ മൽസരിക്കാൻ കഴിയില്ല?

1. തദ്ദേശ സ്ഥാപനത്തില്‍ മത്സരിക്കുന്ന ഒരാള്‍ക്ക് ആ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരിക്കുകയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തിയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം.

2. ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ തന്നെ പേരുള്ള ആളായിരിക്കണം.

3. സംവരണ സീറ്റില്‍ മത്സരിക്കുന്നയാള്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെടുത്തിയവർ നൽകുന്ന പട്ടികജാതി - പട്ടികവർഗ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

4. സംസ്ഥാന സര്‍ക്കാരിന്റേയോ കേന്ദ്ര സര്‍ക്കാരിന്റേയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയോ അവ നിയന്ത്രിക്കുന്ന കോര്‍പ്പറേഷനുകളിലേയോ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും തദ്ദേശ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയാകുന്നതിന് അയോഗ്യരാണ്.

മുകളിൽ പറഞ്ഞ 'എല്ലാ വിഭാഗം ജീവനക്കാരും' എന്ന് പറഞ്ഞാൽ താൽക്കാലിക - കരാർ ജീവനക്കാരും താൽക്കാലിക - ദിവസവേതന ജീവനക്കാരും ഉൾപ്പെടും.

5. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാര്‍ക്കും അയോഗ്യതയുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലും ബോര്‍ഡിലോ, സര്‍വകലാശാലയിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സ്ഥാനാര്‍ത്ഥിയാകുന്നതിന് യോഗ്യതയില്ല. പാര്‍ട്ട്ടൈം ജീവനക്കാരും, ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും.

6. അങ്കണവാടി ജീവനക്കാര്‍ക്കും, ബാലവാടി ജീവനക്കാര്‍ക്കും, ആശാവര്‍ക്കര്‍മാര്‍ക്കും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കില്ല.

7. സാക്ഷരതാ പ്രേരക്മാര്‍ക്ക് പഞ്ചായത്തുകളില്‍ മാത്രമേ മത്സരിക്കാന്‍ യോഗ്യതയുള്ളൂ.

8. സര്‍ക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സര്‍വീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കുന്നതിന് അയോഗ്യതയില്ല.

9. കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ക്കും എം -പാനല്‍ കണ്ടക്ടര്‍മാര്‍ക്കും മത്സരിക്കുവാന്‍ അയോഗ്യതയുണ്ട്.

9. ഇലക്ട്രിസിറ്റി ബോര്‍ഡ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ 179 ദിവസത്തേയ്ക്കു നിയമിക്കപ്പെടുന്ന താത്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കും അയോഗ്യതയുണ്ട്.

10. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ ജീവനക്കാരല്ലാത്തതിനാല്‍ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കില്ല.

11. തദ്ദേശ സ്ഥാപനങ്ങളിലെ സി.ഡി.എസ്സ് അക്കൗണ്ടന്റുമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കും.

12. സര്‍ക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ നിലവിലുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരാള്‍ അയോഗ്യനാണ്. എന്നാൽ, മുമ്പ് ഏതെങ്കിലും കരാറിലോ പണിയിലോ അവകാശമുണ്ടായിരുന്നു എന്ന കാരണത്താല്‍ അയോഗ്യത ഉണ്ടായിരിക്കുന്നതല്ല. സമൂഹത്തിന്റെ ഒരു പ്രതിനിധി എന്ന നിലയില്‍ സമൂഹത്തിന്റെ നന്മക്കുവേണ്ടി പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ ഏതെങ്കിലും പണി ഏറ്റെടുക്കുന്നവര്‍ക്ക് അയോഗ്യതയില്ല.

13. തദ്ദേശ സ്ഥാപനത്തിന്റെ ഒരു കെട്ടിടമോ കടമുറിയോ വ്യാപാര ആവശ്യത്തിനു വാടക വ്യവസ്ഥയിലോ പാട്ട വ്യവസ്ഥയിലോ ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതും അയോഗ്യതയല്ല.

14. സര്‍ക്കാരിലേക്കോ തദ്ദേശ സ്ഥാപനങ്ങളിലേക്കോ ഏതെങ്കിലും കുടിശ്ശികയുള്ളവര്‍ അയോഗ്യരാണ്. കുടിശ്ശികക്കാരായി കണക്കാക്കുന്നതിന് അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ നല്‍കുകയും അതില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സമയം കഴിയുകയും വേണം.

15. ബാങ്കുകള്‍ക്കോ സര്‍വീസ് സഹകരണ സംഘങ്ങള്‍ക്കോ നല്‍കാനുള്ള കുടിശിക സര്‍ക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നല്‍കുവാനുള്ള കുടിശ്ശികയായി കരുതാന്‍ കഴിയില്ല.

16. ബാങ്കുകള്‍, കെ.എഫ്.സി, കെ.എസ്.എഫ്.ഇ മുതലായവക്ക് കൊടുക്കുവാനുള്ള കുടിശിക റവന്യൂ റിക്കവറി വഴിയാണ് നടത്തുന്നതെങ്കില്‍ കൂടിയും അത് കുടിശ്ശികയായി പരിഗണിക്കില്ല.

17. സര്‍ക്കാരിനോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ നല്‍കുവാനുള്ള കുടിശ്ശിക ഗഡുക്കളാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ പറയുന്ന ഗഡുക്കള്‍ മുടങ്ങിയിട്ടുണ്ടെങ്കില്‍ മാത്രമേ കുടിശ്ശികക്കാരനായി കണക്കാക്കി അയോഗ്യത ഉണ്ടാകുകയുള്ളൂ.

18. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ അല്ലെങ്കില്‍ സാന്മാര്‍ഗ്ഗിക ദൂഷ്യം ഉള്‍പ്പെട്ട ഒരു കുറ്റത്തിന് മൂന്നു മാസത്തില്‍ കുറയാതെയുള്ള ഒരു കാലത്തേയ്ക്ക് തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയ ഒരാള്‍ക്ക് അയോഗ്യത ഉണ്ടായിരിക്കും. ശിക്ഷിക്കപ്പെട്ടാല്‍ ജയില്‍ മോചിതനായ ശേഷം ആറു കൊല്ലം വരെ അയോഗ്യതയുണ്ടായിരിക്കും. ശിക്ഷ നടപ്പിലാക്കുന്നത് അപ്പീല്‍ കോടതി സ്റ്റേ നല്‍കയിട്ടുണ്ടെങ്കിലും കുറ്റസ്ഥാപനം (കണ്‍വിക്ഷന്‍) സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ഉണ്ടായിരിക്കും.

19. അപേക്ഷ സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസത്തിലെ സ്ഥിതിയാണ് യോഗ്യതക്കും അയോഗ്യതക്കും കണക്കാക്കുക.

20. ഏതെങ്കിലും കേസുകളില്‍ പ്രതിയായതുകൊണ്ട് മാത്രം ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു അയോഗ്യതയില്ല.

21. അഴിമതിക്കോ കൂറില്ലായ്മക്കോ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും പിരിച്ചുവിടപ്പെട്ട തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യത ഉണ്ടായിരിക്കും.

22. കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റ നിരോധനം) ആക്ടിലെ വ്യവസ്ഥപ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതല്‍ ആറ് വര്‍ഷം കഴിയാതിരിക്കുകയും ചെയ്യുന്ന സംഗതിയില്‍ അയോഗ്യനാണ്. എന്നാല്‍ അത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സ്റ്റേ ഉത്തരവുണ്ടെന്ന കാരണത്താല്‍ അയോഗ്യതയില്‍ നിന്നും ഒഴിവാകുന്നില്ല. സ്റ്റേ ഉത്തരവ് പരിശോധിച്ച് വരണാധികാരി തീരുമാനമെടുക്കും.

23. സര്‍ക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിനോ വീഴ്ച വരുത്തുന്നതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അയോഗ്യനാകും. തദ്ദേശ സ്ഥാപനത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ, പാഴാക്കുകയോ, ദുര്‍വിനിയോഗം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുവേണ്ടിയുള്ള ഓംബുഡ്സ്മാന്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ അയോഗ്യനാണ്.

24. ഒരാള്‍ ബധിരമൂകനാണെങ്കിലും അയോഗ്യനാണ്.

25. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും വിലക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അയോഗ്യനാണ്. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കൂടാതെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി ജോലിയിലേര്‍പ്പെട്ടിരിക്കുന്ന ആളും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനു അയോഗ്യരാണ്.

26. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനുശേഷം തിരഞ്ഞെടുപ്പു ചെലവുകണക്കു സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് കമ്മീഷന്‍ അയോഗ്യനാക്കുന്ന തീയതി മുതല്‍ അഞ്ച് വര്‍ഷക്കാലം അയോഗ്യതയുണ്ട്.

27. ഗ്രാമസഭയുടേയൊ വാര്‍ഡ് സഭയുടേയൊ യോഗം വിളിച്ച് കൂട്ടുന്നതിനു വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ അംഗമായി തുടരവേ തദ്ദേശ സ്ഥാപനത്തിന്റേയോ അതിന്റെ സ്റ്റാന്റിങ് കമ്മിറ്റികളുടേയോ യോഗങ്ങളില്‍ ഹാജരാകാതിരിക്കുകയോ ചെയ്തതിലുണ്ടായിട്ടുള്ള അയോഗ്യത പ്രസ്തുത കമ്മിറ്റിയുടെ കാലാവധിവരെ മാത്രമേ ഉണ്ടായിരിക്കൂ. അവര്‍ക്ക് ഈ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ല.

28. ഒരാള്‍ക്ക് തദ്ദേശസ്ഥാപനത്തിന്റെ ഒരു വാര്‍ഡിലേയ്ക്ക് മാത്രമേ മത്സരിക്കുവാന്‍ പാടുള്ളൂ. ഒന്നില്‍ കൂടുതല്‍ വാര്‍ഡിലേയ്ക്കു മത്സരിച്ചാല്‍ അയാളുടെ എല്ലാ നാമനിര്‍ദ്ദേശ പത്രികകളും നിരസിക്കും.

എന്നാൽ, ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ (ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്) മത്സരിക്കാം.

നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന 2എ ഫോമിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാനാര്‍ത്ഥികള്‍ ഉറപ്പാക്കണം.

സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് ബന്ധപ്പെട്ട വരണാധികാരിമാർക്ക് അര്‍ദ്ധ നീതിന്യായ സ്വഭാവമുള്ള നടപടികൾ സ്വീകരിക്കാം.

💞 ശുഭദിനം🌹🙏സത്യമല്ലാത്ത ഒരു നുണ ആവർത്തിച്ച് പ്രചരിക്കുമ്പോൾ, ആളുകൾ അത് വിശ്വസിക്കാൻ ഇടയുണ്ടെന്ന്  അഡോൾഫ് ഹിറ്റ്ലർ " മൈൻ ...
10/22/2025

💞 ശുഭദിനം🌹🙏

സത്യമല്ലാത്ത ഒരു നുണ ആവർത്തിച്ച് പ്രചരിക്കുമ്പോൾ, ആളുകൾ അത് വിശ്വസിക്കാൻ ഇടയുണ്ടെന്ന് അഡോൾഫ് ഹിറ്റ്ലർ " മൈൻ കാംഫ് " എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട് . എങ്കിലും യഥാർത്ഥത്തിൽ സത്യം എത്ര കാലം മറച്ചുവെച്ചാലും ഒരു ദിവസം പുറത്തുവരും .ബുദ്ധൻ പറഞ്ഞ ഒരു പ്രശസ്തമായ ഒരു വാക്യമുണ്ട് , " സൂര്യൻ , ചന്ദ്രൻ , സത്യം എന്നിവ അധികകാലം മറച്ചു വെക്കാൻ കഴിയില്ലാ " .

എത്ര വർഷമായി എന്നതോ , ഒത്തിരി ആളുകൾ അംഗീകരിക്കുന്നു എന്നതോ ഒരു കള്ളം മറയ്ക്കാനുള്ള ന്യായമായി അംഗീകരിക്കാൻ കഴിയില്ലാ . നിഗൂഢമായ പ്രവർത്തികൾ കൊണ്ട് കള്ളത്തിനെ മറയ്ക്കാമെന്നും കരുതേണ്ടാ. സത്യം ഒരു നാൾ വിജയിക്കുക തന്നെ ചെയ്യും .

കാളിദാസൻ🙏🌹

10/21/2025

🌹🙏
ഗ്രാമ പ്രദേശത്തെ ഒരു post office ൽ കത്തുകൾ sort ചെയ്തുകൊണ്ടിരിക്കെ അസാധാരണമായ മേൽവിലാസം എഴുതിയ ഒരു കത്ത് കിട്ടി. കത്തിലെഴുതിയിരുന്ന മേൽവിലാസം
"To ദൈവം, സ്വർഗം PO" എന്നായിരുന്നു.
സ്വർഗത്തിലേക്ക് കത്തയക്കുക സാദ്ധ്യമല്ലാത്തതുകൊണ്ട് post office ലെ ഉദ്യോഗസ്ഥർ ആ കത്ത് പൊട്ടിച്ചു വായിച്ചു. കത്തിൽ ഇങ്ങനെ എഴുതിയിരുന്നു:

"പ്രിയപ്പെട്ട ദൈവത്തിന്,
എന്റെ പേര് ഗോപാൽ. എനിക്ക് ആറ് വയസ്സുണ്ട്. എനിക്ക് ഒരു അനിയനുണ്ട്. എന്റെ അച്ഛൻ കുറച്ചുനാൾ മുമ്പ് മരിച്ചുപോയി. എന്റെ അമ്മ ഒരു രോഗിയാണ്. അതുകൊണ്ട് ജോലിക്കൊന്നും പോകാൻ സാധിക്കുന്നില്ല. വീട്ടിൽ വലിയ ബുദ്ധിമുട്ടാണ്. അങ്ങ് ഒരു അഞ്ഞൂറ് രൂപ എനിക്ക് അയച്ചുതരാമോ?" എഴുത്തിനു താഴെ ആ കുട്ടിയുടെ പേരും വിലാസവും എഴുതിയിരുന്നു.

ആറു വയസ്സുകാരൻ എഴുതിയ ആ കത്ത് വായിച്ച ഉദ്യോഗസ്ഥരുടെ മനസ്സലിഞ്ഞു. അവർ തങ്ങളാലാവും വിധം കാശ് സമാഹരിച്ച് ഒരു മുന്നൂറ് രൂപ ആ കുട്ടിക്ക്‌ അയച്ചുകൊടുത്തു.

ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ അതേ കൈപ്പടയിൽ അതേ വിലാസത്തിൽ മറ്റൊരു കത്ത് post office ൽ എത്തി. ഉദ്യോഗസ്ഥർ വളരെ ആകാംക്ഷയോടെ ആ കത്ത് പൊട്ടിച്ചു വായിച്ചു. കത്തിൽ ഇങ്ങനെ എഴുതിയിരുന്നു:

"പ്രിയപ്പെട്ട ദൈവത്തിന്,
അങ്ങ് അയച്ചുതന്ന 300 രൂപ എനിക്ക് കിട്ടി. ഇനി അടുത്ത പ്രാവശ്യം പണം അയക്കുമ്പോൾ post office വഴി അയക്കേണ്ട. എനിക്ക് നേരിട്ട് വീട്ടിൽ എത്തിച്ചു തന്നാൽ മതി. അങ്ങ് അയച്ചുതന്ന 500 രൂപയിൽ നിന്ന് 200 രൂപ post office കാർ എടുത്തിട്ട് ബാക്കി 300 രൂപ മാത്രമേ എനിക്ക് തന്നുള്ളൂ..."

ആ കത്ത് വായിച്ച ഉദ്യോഗസ്ഥർ സ്തബ്ധരായി. ആ കത്തിലാകട്ടെ മുന്നൂറ് രൂപയെങ്കിലും കിട്ടിയതിനുള്ള സന്തോഷമോ നന്ദിയോ ഒന്നും പരാമർശിച്ചതുമില്ല.

നമ്മൾ മനുഷ്യർ പലപ്പോഴും ഇങ്ങിനെയാണ്. കിട്ടുന്നതിലൊന്നും നമ്മൾ സംതൃപ്തി പ്രകടിപ്പിക്കാറില്ല. കിട്ടാത്തതിനായി നെട്ടോട്ടമോടുകയാണ് താനും.

നമ്മൾ ചിലരോടൊക്കെ സംസാരിക്കുമ്പോൾ പലപ്പോഴും അവരുടെ പ്രയാസങ്ങളെപ്പറ്റിയും കുറവുകളെപ്പറ്റിയും ആയിരിക്കും കേൾക്കേണ്ടി വരിക. നമുക്ക് ദാനമായിക്കിട്ടിയ അനുഗ്രഹങ്ങളെപ്പറ്റി മിക്കവരും നന്ദിയോടെ സ്മരിക്കാറില്ല. നമ്മുടെ കുറവുകളെ മറക്കുക... കഴിവുകളെ പരിപോഷിപ്പിക്കുക. നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് ജഗദീശ്വരനോടുള്ള നന്ദി നമ്മുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക...

ശുഭരാത്രി🙏🌹
കാളിദാസൻ

10/20/2025

🙏🌹
തന്റെ രാജ്യത്ത് അഴിമതി വർദ്ധിച്ചു വരുന്നതായി രാജാവിന് ഒരു തോന്നൽ. ഉപദേശത്തിനായി അദ്ദേഹം രാജഗുരുവിനെ സമീപിച്ചു. രാജഗുരു ഉപദേശിച്ചു:

"സത്യസന്ധരായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കണമായിരുന്നു..."

അപ്പോൾ രാജാവ് പറഞ്ഞു:

"ഇനി തിരഞ്ഞെടുക്കുമ്പോൾ അങ്ങിനെ ചെയ്തുകൊള്ളാം... നിലവിലുള്ള ഉദ്യോഗസ്ഥർ സത്യസന്ധരാണെന്ന് എങ്ങിനെ കണ്ടെത്തും?"

ഗുരു പറഞ്ഞു:

"ശരി... ഞാനൊരു പാനീയം തയ്യാറാക്കി തരാം. മാന്ത്രികശക്തിയുള്ള ഒരു പാനീയമാണ്... അത് കുടിച്ചാൽ അഴിമതിക്കാരും കള്ളന്മാരുമായവരുടെ തലയിൽ കൊമ്പ് മുളക്കും."

രാജഗുരു പാനീയം തയ്യാറാക്കി രാജാവിന് കൊടുത്തു. രാജാവ് ആ പാനീയവുമായി കൊട്ടാരത്തിൽ ചെന്ന് ഗംഭീരമായ ഒരു വിരുന്ന് നടത്തി. മന്ത്രിമാർ, സൈന്യാധിപർ, പടയാളികൾ, ഭണ്ടാരം സൂക്ഷിപ്പുകാർ മുതലായ എല്ലാ തരത്തിലുമുള്ള ഉദ്യോഗസ്ഥരേയും വിരുന്നിനു വിളിച്ചിരുന്നു.

വിരുന്നിനിടയിൽ രാജാവ് ഈ പാനീയം ദാഹജലമായി എല്ലാവർക്കും കുടിക്കാൻ കൊടുത്തു. എന്തത്ഭുതം! ചിലരുടെ തലയിൽ അതാ കൊമ്പുകൾ മുളക്കുന്നു! ചിലരുടെ തലയിൽ ഒന്നിലേറെ കൊമ്പുകൾ...!

ഒരു യുദ്ധം ജയിച്ച പ്രതീതിയായിരുന്നു രാജാവിന്. അഴിമതിക്കാരേയും കള്ളന്മാരേയും നോക്കി രാജാവ് പറഞ്ഞു:

"രാജസേവകരെന്നും ജനസേവകരെന്നും അഭിനയിച്ച് നിങ്ങൾ രാജാവിനെയും ജനങ്ങളെയും വഞ്ചിക്കുകയായിരുന്നു..."

ആവേശത്തോടെ കത്തിക്കയറിയ രാജാവിന് ഒരു സേവകൻ ദാഹജലം പകർന്നുകൊടുത്തു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അതാ രാജാവിന്റെ തലയിലും കൊമ്പുകൾ മുളക്കുന്നു!

മറ്റുള്ളവരെ ചൂണ്ടുവാൻ വേണ്ടി നാം ഒരു വിരൽ ഉപയോഗിക്കുമ്പോൾ മറ്റ് നാല് വിരലുകൾ നമ്മുടെ നേരെയാണ് ചൂണ്ടുന്നത്. മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ നമുക്ക് നല്ല വിരുതാണ്. അപ്പോൾ നാം മറന്നുപോകുന്നത് നമുക്കും കുറ്റങ്ങൾ ഏറെയുണ്ടെന്ന വസ്തുതയാണ്.

അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ താഴെയുള്ളവരുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക തന്നെ വേണം. പക്ഷേ അപ്പോഴൊക്കെ തങ്ങളുടെ തെറ്റുകുറ്റങ്ങളെപ്പറ്റി ആത്മപരിശോധന നടത്തുകയും വേണം.

ശുഭരാത്രി🙏🌹
കാളിദാസൻ

10/18/2025

🙏🌹
ഗുരുവും ശിഷ്യന്മാരും ഒരിക്കൽ ഒരു അരുവിയിൽ സ്നാനം ചെയ്യുകയായിരുന്നു. അതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താണ് ജീവനുവേണ്ടി പിടയുന്ന ഒരു തേളിനെ ഗുരു കണ്ടു.

ഗുരു തന്റെ ഇരു കൈകളിലും തേളിനെ
കോരിയെടുത്ത് കരയിലേക്ക് എറിയാൻ ശ്രമിച്ചുകൊണ്ടിരുന്നു.

പക്ഷേ അങ്ങനെ ശ്രമിക്കുന്നതിനിടയിൽ ആ ക്ഷുദ്ര ജീവി ഗുരുവിന്റെ കരങ്ങളിൽ ആഞ്ഞു കുത്തി. അസഹ്യമായ വേദനയോടെ അദ്ദേഹം കൈകുടഞ്ഞു. തേൾ വീണ്ടും വെള്ളത്തിലേക്കുതന്നെ പിടഞ്ഞുവീണു. വീണ്ടും അത് അവിടെക്കിടന്ന് ജീവനുവേണ്ടി പിടയുന്നതുകണ്ട് ഗുരു ഒരിക്കൽ കൂടി അതിനെ കൈകളിൽ കോരിയെടുക്കാൻ ശ്രമിക്കുമ്പോൾ അത് വീണ്ടും ഗുരുവിനെ കുത്തി നോവിച്ചു. ഗുരുവിന് കൈകുടഞ്ഞു വീണ്ടും അതിനെ വെള്ളത്തിലേക്കുതന്നെ ഇടേണ്ടിവന്നു.

ഇത്രയുമായപ്പോഴേക്കും ശിഷ്യന്മാർ ഗുരുവിനോട് സംശയം ചോദിച്ചു:

"ആ ക്ഷുദ്ര ജീവിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴൊക്കെ അത് അങ്ങയെ കുത്തിനോവിക്കുക യായിരുന്നു. അതിനെ ഉപേക്ഷിച്ചേക്കൂ... അത് ആ വെള്ളത്തിൽ കിടന്ന് ചാകട്ടെ. അങ്ങ് എന്തിനാണ് ഇത്രയും വിഷമിക്കുന്നത്?"

ഗുരു ചോദ്യം കേട്ടെങ്കിലും ഒന്നുകൂടി സാഹസികമായി ശ്രമിച്ച് തേളിനെ കോരിയെടുത്ത് കരയിലേക്ക് എറിഞ്ഞു. അതിനുശേഷം വെള്ളത്തിൽ നിന്ന് കയറിവന്നപ്പോൾ ഗുരു ശിഷ്യന്മാരോടായി പറഞ്ഞു:

"ആ ക്ഷുദ്ര ജീവി അതിന്റെ തിന്മ ഉപേക്ഷിക്കുന്നില്ല എന്നുവെച്ച് ഞാൻ എന്നിലെ നന്മ എന്തിന് ഉപേക്ഷിക്കണം?"

നമുക്ക് നന്മ നിറഞ്ഞതും സന്തോഷകരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. മറ്റുള്ളവർ അവരിലെ തിന്മ ഉപേക്ഷിക്കുന്നില്ല എന്നുവെച്ച് നാം നമ്മുടെ നന്മ എന്തിന് ഉപേക്ഷിക്കണം? ഇന്നത്തെ ചുറ്റുപാടിൽ നാം ഉറക്കെ ചോദിക്കേണ്ട ഒരു സ്നേഹ സമവാക്യമാണിത്.

ശുഭരാത്രി🙏🌹
കാളിദാസൻ

Address

Las Vegas, NV

Telephone

+17025762570

Website

Alerts

Be the first to know and let us send you an email when Kalidasan S L Puram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kalidasan S L Puram:

Share