Shalom Dhwani

Shalom Dhwani Delivering news and information of Churches around the world

പ്രാണൻ പോവോളം ജീവൻ തന്നോനെ’യുട്യൂബിൽ ഒരു മില്യൺ കാഴ്ച്ചക്കാർ.
08/03/2025

പ്രാണൻ പോവോളം ജീവൻ തന്നോനെ’യുട്യൂബിൽ ഒരു മില്യൺ കാഴ്ച്ചക്കാർ.

ജോ ഐസക്ക് കുളങ്ങര ..

08/02/2025

Nature is home

ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ – ഇന്ത്യൻ ചാപ്റ്റർ ആറാമത്തെ നാഷണൽ കോൺഫറൻസ് മെൽബണിൽ
07/08/2025

ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ – ഇന്ത്യൻ ചാപ്റ്റർ ആറാമത്തെ നാഷണൽ കോൺഫറൻസ് മെൽബണിൽ

മെൽബൺ: ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ - ഇന്ത്യൻ ചാപ്റ്ററിന്റെ ആറാമത്തെ നാഷണൽ കോൺഫറൻസ് 2025-ലെ ജൂലൈ 11, 12, 13 തീയതികളിൽ വിക്റ....

ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷൻ) 18മത് ആനുവൽ കോൺഫറൻസ് ജൂലൈ 25–27 ലിവർപൂളിൽ
07/08/2025

ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷൻ) 18മത് ആനുവൽ കോൺഫറൻസ് ജൂലൈ 25–27 ലിവർപൂളിൽ

ലിവർപൂൾ: ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷൻ) സംഘടിപ്പിക്കുന്ന 18മത് വാർഷിക കൺവൻഷൻ ജൂലൈ 25, 26, 27 (വെള്ളി, ശനി, ഞായർ) ....

105 പേരുടെ ജീവൻ രക്ഷിച്ച ധീരനും സാഹസികനുമായ കരിമ്പനാൽ അപ്പച്ചൻ [87] വിടവാങ്ങികാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി കണ്ട ഏറ്റവു...
07/07/2025

105 പേരുടെ ജീവൻ രക്ഷിച്ച
ധീരനും സാഹസികനുമായ
കരിമ്പനാൽ അപ്പച്ചൻ [87] വിടവാങ്ങി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കണ്ട ഏറ്റവും ധീരനും സാഹസികനുമായ ടി ജെ കരിമ്പനാൽ ഓർമയായി.
🛑 39 വർഷം മുൻപ് കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ടു പാഞ്ഞ ബസ്, ജീപ്പ് കൊണ്ട് ഇടിച്ചു നിർത്തി 105 പേരുടെ ജീവൻ രക്ഷിച്ച കരുത്തന്റെ പേരാണ് ടി ജെ കരിമ്പനാൽ എന്ന അപ്പച്ചൻ കരിമ്പനാൽ.
' 1986 നവംബറിലായിരുന്നു സംഭവം. പ്ലാന്ററായിരുന്ന ടി ജെ കരിമ്പനാൽ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റിൽനിന്നു കാഞ്ഞിരപ്പള്ളിയിലേക്കു വരികയായിരുന്നു. മിലിറ്ററിയിൽനിന്ന് ലേലത്തിൽ വാങ്ങിച്ച ജീപ്പ് ഓടിച്ചു വരുന്നതിനിടെ കെ കെ റോഡിൽ മരുതുംമൂടിനു മുകളിലെ വളവു തിരഞ്ഞപ്പോൾ മുന്നിൽ പോകുന്ന കെഎസ്ആർടിസി ബസിൽനിന്ന് യാത്രക്കാരായ ശബരിമല തീർത്ഥാടകരുടെ നിലവിളി കേട്ടു.
ബസിന്റെ ബ്രേക്ക് പോയതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഗിയർ ഡൗൺ ചെയ്തും കല്ലുകളുടെ മുകളിൽ കയറ്റിയുമൊക്കെ ബസ് നിർത്താൻ ഡ്രൈവർ കഴിയുന്നവിധം ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പോലും ചിന്തിച്ചു കളയാതെ അതുവരെ ജീപ്പിന്റെ പിന്നിലിരുന്ന തന്റെ ഡ്രൈവറോടു ജീപ്പിനുള്ളിലൂടെ മുൻസീറ്റിലേക്ക് വരാൻ കരിമ്പനാൽ‌ ആവശ്യപ്പെട്ടു. പിന്നാലെ അദ്ദേഹം ബസിനെ ഓവർടേക്ക് ചെയ്തു. ബ്രേക്ക് പോയ ബസിന്റെ മുൻപിൽ ഒരാൾ ജീപ്പ് ഓടിച്ചുകയറ്റുന്നത് കണ്ട് ബസിന്റെ ഡ്രൈവര്‍ അന്തംവിട്ടു.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും കരാട്ടെ ബ്രൗൺ ബെൽറ്റുമുണ്ടായിരുന്ന ടി ജെ കരിമ്പനാൽ ജീപ്പ് ബസിനു മുന്നിൽക്കയറ്റിയ ശേഷം 4 വീൽ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ചു കുറച്ചു വന്നു ബസിന്റെ മുൻഭാഗം ജീപ്പിന്റെ പിന്നിൽ ഇടിക്കാൻ അവസരം കൊടുത്തു. ആദ്യം കാര്യം മനസിലാകാതെ അന്തംവിട്ട ബസ് ഡ്രൈവർക്ക്, മുന്നിലെ ജീപ്പിലെ ഡ്രൈവർ തങ്ങളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മനസിലായി. മനസന്നിധ്യത്തോടെ അവസരത്തിനൊത്തുയർന്ന ബസ് ഡ്രൈവർ ജീപ്പിന്റെ പിന്നിൽ ബസ് ശരിയായി കൊള്ളിച്ച് ഇടിപ്പിക്കുവാൻ ശ്രമിച്ചു. ജീപ്പിന്റെ പിന്നിൽ ബസ് ഇടിച്ചതോടെ ജീപ്പ് ബ്രേക്ക് ചെയ്തു. ഇതോടെ ജീപ്പും ബസും നിന്നു.
കുമളിയിൽനിന്ന് എരുമേലിയിലേക്കു തീർത്ഥാടകരുമായി പോകുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസി ബസായിരുന്നു അത്.
തിരുവനന്തപുരം സിഇടി കോളജിൽനിന്നു മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് ടി ജെ കരിമ്പനാൽ ജർമനിയിൽ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചു. സഹോദരന് അപകടം ഉണ്ടായതോടെ ഒരു വർഷത്തിനു ശേഷം തിരിച്ചു നാട്ടിലേക്കു മടങ്ങി. കോളേജ് പഠനകാലം മുതലേ കൃഷിയിൽ താൽപര്യമുണ്ടായിരുന്ന ടി ജെ പിന്നീടു മുഴുവൻസമയ പ്ലാന്ററായി.
ഭാര്യ അന്നമ്മ പുളിങ്കുന്ന് കാഞ്ഞിക്കൽ‌ കുടുംബാംഗമാണ്.
മക്കൾ -
അന്ന സെബാസ്റ്റ്യൻ,
കെ ജെ തൊമ്മൻ,
ത്രേസി അലക്സ്,
കെ ജെ മാത്യു,
കെ ജെ എബ്രഹാം,
ഡോ. മരിയ.
മരുമക്കൾ -
സെബാസ്റ്റ്യൻ മറ്റത്തിൽ (പാലാ), അലക്സ് ഞാവള്ളി (ബെംഗളൂരു), റോസ് മേരി ആനത്താനം (കാഞ്ഞിരപ്പള്ളി),
ദീപാ എബ്രഹാം മുണ്ടുകോട്ടാക്കൽ (റാന്നി),
ഡോ. ജെയിംസ് മൂലശ്ശേരി (കാവാലം).
സംസ്കാരം ഇന്ന് [7- തിങ്കളാഴ്ച ] രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി
സെന്റ് ‍ഡൊമിനിക്സ് കത്തീഡ്രലിൽ.
📍 #ദൃക്സാക്ഷി വിവരണം 👇
ഈ സംഭവത്തിന് ഞാൻ ദൃക്സാക്ഷിയാണ് .
ആ ബസ്സിൻ്റെ തൊട്ടു പിറകേ ഉണ്ടായിരുന്ന ബസ്സിൽ ഞാനുമുണ്ടായിരുന്നു.
ബസ് ജീപ്പിൽ താങ്ങിനിറുത്തി
കണ്ടക്ടർ ചാടിയിറങ്ങി നാലു വീലിനും
ഊട് വച്ചു. ബസ്സ് നിന്ന് സുരക്ഷിതമായെന്ന് ബോദ്ധ്യം വന്നപ്പോൾ
ഒന്നും സംഭവിക്കാത്ത മട്ടിൽ പിന്നോട്ടൊന്ന് നോക്കി. വെറും '
കൂളായിട്ട് അപ്പച്ചൻ ചേട്ടൻ ജീപ്പ്
വിട്ടുപോകുകയും ചെയ്തു.
ഇതിനിടക്ക് ജീപ്പിൻ്റെ നമ്പർ നോട്ട്
ചെയ്ത കണ്ടക്ടർ പൊൻകുന്നം
ഡിപ്പോയിൽ റിപ്പോർട്ട് ചെയ്തതനുസരിച്ച് അവർ R.T.O. ആപ്പീസിൽ ബന്ധപ്പെട്ട് 'ഉടമയെ
കണ്ടെത്തി വീട്ടിൽ ചെന്ന് വിളിച്ചു കൊണ്ടുവന്ന് ഒരു ചെറിയ സമ്മേളനം
നടത്തി അവിടെ വച്ച് അഭിനന്ദനങ്ങളും
ആദരവും അർപ്പിച്ചയക്കുകയാണു
ചെയ്തത്
അന്നത്തെ പത്രങ്ങളിലെല്ലാം വലിയ
വാർത്തയും ദീപികയിൽ സപ്ലിമെൻ്റും
വന്ന സംഭവമായിരുന്നു.
ആ ധീരൻ്റെ അന്നുകണ്ട മുഖം. ഇന്നും
ഞാനോർക്കുന്നു. അദ്ദേഹത്തിന്
അന്ന് വയസ്സ് 47, എനിക്ക് 41.
നോക്കാനോ ചിരിക്കാനോ ഒന്നും
അദ്ദേഹം നിന്നില്ല
വെറും കൂളായി. വിട്ടുപോയി
Chacko P A Chackochen

Home Going Service | Valsa Geoegekutty (74) | Live | COG Headquarters BengaluruLive on Shalom DhwaniLivestreaming starts...
05/11/2025

Home Going Service | Valsa Geoegekutty (74) | Live | COG Headquarters Bengaluru

Live on Shalom Dhwani

Livestreaming starts at 9:00Am on 12.05.2025

Watch Live :- https://youtube.com/live/h5me7sJWgiM?feature=share

Our Condolences:
SHALOM DHWANI
+91 7760914134

Home Going Service of Valsa Georgekutty (74yrs). Live from COG Headquarters Bengaluru🔴 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 https:/...

യു കെ യിൽ നിന്ന് ഭാര്യ മാതാവിന്റെ മരണം അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട മലയാളി യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച് മരണമടഞ്...
05/03/2025

യു കെ യിൽ നിന്ന് ഭാര്യ മാതാവിന്റെ മരണം അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട മലയാളി യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച് മരണമടഞ്ഞു.

കവന്‍ട്രി : ഭാര്യാ മാതാവിന്റെ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട ബേസിംഗ്സ്റ്റോക്ക് മലയാളി ചിങ്ങവനം കൊണ്ടൂര്‍ സ്വദേശി ശ്രീ ഫിലിപ്പ് കുട്ടി എന്ന അച്ചായന് അകാല വിയോഗം സംഭവിച്ചു. മെയ്‌ മാസം 20 ന് നാട്ടില്‍ എത്താന്‍ നേരത്തെ റ്റിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ആണെങ്കിലും പൊടുന്നനെ ആ റ്റിക്കറ്റ് കാന്‍സല്‍ ചെയ്ത് മെയ്‌ 1 വ്യായാഴ്ച്ച രാത്രി തന്നെ ലണ്ടന്‍ - ഡല്‍ഹി വിമാനത്തില്‍ അദ്ദേഹം യാത്ര തിരിക്കുക ആയിരുന്നു. എന്നാല്‍ വഴി മദ്ധ്യേ ഹൃദയ വേദന അനുഭവപ്പെട്ടതിനാല്‍ ഡല്‍ഹിയിലേക്കുള്ള വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

മാതാവിന്റെ മരണ വിവരമറിഞ്ഞ് ശ്രീ ഫിലിപ്പ് കുട്ടിയുടെ പുല്ലരിക്കുന്ന് സ്വദേശിനിയായ
ഭാര്യയും കുട്ടികളും നേരത്തെയുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബേസിംഗ്സ്റ്റോക് മലയാളികളുടെ പ്രിയപ്പെട്ട അച്ചായനായി നിറഞ്ഞ് നിന്ന ശ്രീ ഫിലിപ്പ് കുട്ടി ഇനി കൂടെയില്ലെന്ന് ഇന്നലെയും നീണ്ട സംഭാഷണം നടത്തിയ പ്രദേശ വാസികള്‍ക്ക് നെഞ്ചില്‍ കത്തുന്ന വേദനയായി മാറുകയാണ്.

ഭാര്യയേയും കുട്ടിയേയും നേരത്തെ വിമാനത്തില്‍ കയറ്റി വിടുകയും അടുത്ത ഡല്‍ഹി വിമാനത്തില്‍ ഫിലിപ്പ് കുട്ടി നാട്ടിലേക്ക് പോവുകയും ആയിരുന്നു. എന്നാല്‍ വിമാനത്തില്‍ വച്ച് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. മുംബൈയിലെ ഹോസ്പിറ്റലിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മരണ വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

മെയ്‌ 20 ന് ആയിരുന്നു ശ്രീ ഫിലിപ്പ് കുട്ടിയ്ക്ക് നാട്ടിലേക്ക് പോകുവാന്‍ റ്റിക്കറ്റ് എടുത്തിരുന്നത്. അതു മാറ്റി കിട്ടില്ലെന്നും അപ്പോഴേ പോകുന്നുള്ളൂവെന്നും സുഹൃത്തുക്കളോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നാണ് റ്റിക്കറ്റ് ബുക്ക് ചെയ്തതും നാട്ടിലേക്ക് പോയതും. പിന്നാലെ ശ്രീ ഫിലിപ്പ് കുട്ടി വരുന്നത് കാത്തിരുന്ന വീട്ടുകാര്‍ അറിഞ്ഞത് മരണ വാര്‍ത്തയുമാണ്.

ഭാര്യാ മാതാവ് പുല്ലരിക്കുന്നിലെ കടവില്‍ ശ്രീമതി സൂസമ്മ എബ്രഹാമിന്റെയും (76 വയസ്സ്) അവരുടെ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് വന്ന ശ്രീ ഫിലിപ്പ് കുട്ടിയും മരണത്തിന് കീഴടങ്ങിയപ്പോള്‍ രണ്ടു വേര്‍പാടുകള്‍ക്ക് കണ്ണീര്‍ പൊഴിക്കുകയാണ് കുടുംബം.

സംസ്കാരം പിന്നീട്.
ആദരാഞ്ജലികൾ 🙏🏽

ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സംസ്ഥാന ഓവർസിയർ പാസ്റ്റർ ഇ ജെ ജോൺസൻ്റെ ഭാര്യ മാതാവ് കർത്താവിൽ നിദ്ര പ്രാപിച്ചു
04/29/2025

ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സംസ്ഥാന ഓവർസിയർ പാസ്റ്റർ ഇ ജെ ജോൺസൻ്റെ ഭാര്യ മാതാവ് കർത്താവിൽ നിദ്ര പ്രാപിച്ചു

ബെംഗളൂരു : ഒക്കലഹോമ പാസ്റ്റർ രഞ്ജൻ ജോർജിന്റെ മാതാവ് വത്സ ജോർജ്ജ്കുട്ടി (74) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ....

ഉമ്മന്നൂർ പാറവിള പൊന്നമ്മ ലൂക്കോസ് നിത്യതയിൽ ചേർക്കപ്പെട്ടു.
04/28/2025

ഉമ്മന്നൂർ പാറവിള പൊന്നമ്മ ലൂക്കോസ് നിത്യതയിൽ ചേർക്കപ്പെട്ടു.

കൊട്ടാരക്കര: ഐ പി സി പനയറ താബോർ സഭാംഗവും ഐ പി സി ശുശ്രൂഷകൻ പാസ്റ്റർ സാജൻ ഈശോയുടെ ഭാര്യ മാതാവ് പനയറ പാറവിള പൊന്നമ.....

Address

445 Charles E. Young Drive
Los Angeles, CA
560043

Alerts

Be the first to know and let us send you an email when Shalom Dhwani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shalom Dhwani:

Share