Vachakam News

Vachakam News www.vachakam.com - A 24*7 Malayalam News Portal for Malayalees Worldwide. Find the latest news updates from all over the world.

www.vachakam.com - A 24*7 News Portal for Malayalees Worldwide.

സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് തന്നെ  മനഃപൂർവം ഒഴിവാക്കിയെന്ന് ഇടുക്കി മുൻ ജില്ലാ സെക്രട്ടറിയും സിപിഐയുടെ മുതിർന്ന നേതാവുമ...
09/14/2025

സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് തന്നെ മനഃപൂർവം ഒഴിവാക്കിയെന്ന് ഇടുക്കി മുൻ ജില്ലാ സെക്രട്ടറിയും സിപിഐയുടെ മുതിർന്ന നേതാവുമായ കെ.കെ.ശിവരാമൻ. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കപ്പെടുന്ന പ്രായപരിധി 75 വയസ്സ് ആയാണ്. അതു നിലനിൽക്കെയാണ് 72 വയസ്സുള്ള ശിവരാമനെ പാർട്ടി തഴഞ്ഞത്.

തൊടുപുഴ : സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് തന്നെ  മനഃപൂർവം ഒഴിവാക്കിയെന്ന് ഇടുക്കി മുൻ ജില്ലാ സെക്രട്ടറിയും സിപിഐ...

തനിക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞ്  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസ് ഡിജിറ്റല്‍ മ...
09/14/2025

തനിക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കമന്റ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാഹുലിന്റെ രൂക്ഷമായ പ്രതികരണം.

മാധ്യമങ്ങളുടെ ലക്ഷ്യം താന്‍ മാത്രമല്ലെന്നും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തലാണെന്നും രാഹുല്‍ പറഞ്ഞു. താന്‍ ഒരു കണ്ണി മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

പത്തനംതിട്ട: തനിക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞ്  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്....

09/13/2025
റഷ്യ-ഉക്രൈൻ  യുദ്ധം അവസാനിക്കുന്നതുവരെവരെ ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേ...
09/13/2025

റഷ്യ-ഉക്രൈൻ യുദ്ധം അവസാനിക്കുന്നതുവരെവരെ ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

റഷ്യക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് ആദ്ദേഹം ആഹ്വാനം ചെയ്തു. യൂറോപ്യന്‍ പങ്കാളികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും നടപടികളില്‍ പങ്കുചേരുകയും ചെയ്താല്‍ മാത്രം, റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു.

വാഷിങ്ടണ്‍: റഷ്യ-ഉക്രൈൻ  യുദ്ധം അവസാനിക്കുന്നതുവരെവരെ ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത...

എക്കാലത്തും പ്രായഭേദമെന്യേ എല്ലാവരും അനുവർത്തിക്കേണ്ട ജീവിതത്തിലെ മികച്ച സന്ദേശം! മൂന്നാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ് ...
09/13/2025

എക്കാലത്തും പ്രായഭേദമെന്യേ എല്ലാവരും അനുവർത്തിക്കേണ്ട ജീവിതത്തിലെ മികച്ച സന്ദേശം! മൂന്നാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ് വൈറലാകുകയാണ്.

"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.." അഹാൻ അനൂപ് എന്ന തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു പി സ്കൂ‌ളിലെ മൂന്നാം ക്ലാസുകാരനാണ് ഉത്തരക്കടലാസിൽ ഈയൊരു വരിയെഴുതി ശ്രദ്ധേയനായത്.

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കളിയിലെ നിയമാവലി എഴുതുകയെന്നതായിരുന്നു ചോദ്യപ്പേപ്പറിൽ കുട്ടിക്കുള്ള ചോദ്യം. നാരാങ്ങാ സ്പൂൺ കളിയുടെ നിയമാ വലിയായിരുന്നു കുട്ടിയെഴുതിയത്. ഇതിന്റെ നിയമാവലിയിലാണ് കുട്ടി ഒരു വരി കൂടി ചേർത്തെഴുതിയത്.

തിരുവനന്തപുരം:  എക്കാലത്തും പ്രായഭേദമെന്യേ എല്ലാവരും അനുവർത്തിക്കേണ്ട ജീവിതത്തിലെ മികച്ച സന്ദേശം! മൂന്നാം ക.....

09/13/2025

2006-ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തതിൽ നഷ്ട പരിഹാരം ആവ...
09/13/2025

2006-ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തതിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു അബ്ദുൾ വാഹിദ് ഷെയ്ഖ്.

അനാവശ്യമായി കുറ്റം ചുമത്തി തടവറയിൽ പീഡിപ്പിച്ചതിന് നഷ്ടപരിഹാരമായി 9 കോടി രൂപ ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനും മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മുമ്പാകെയാണ് അപേക്ഷ നൽകിയത്.

മുംബൈ: 2006-ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തതി...

09/13/2025

Address

1001 E. Chicago Avenue
Naperville, IL
60540

Alerts

Be the first to know and let us send you an email when Vachakam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vachakam News:

Share