Fem Eye Creations

Fem Eye Creations എഴുത്ത് #വായന # യാത്ര # ജീവിതം # പ്രണയം # കവിത

07/26/2025
07/25/2025
തെളിഞ്ഞ ആകാശത്ത് നിന്ന് തകർന്നു വീണൊരു നക്ഷത്രം പോലെ,ശത്രുപാളയത്തിൽ നങ്കൂരമിട്ടൊരു ഹൃദയം ശത്രുപാളയത്തിൽ നങ്കൂരമിട്ടസ്വപ്...
07/25/2025

തെളിഞ്ഞ ആകാശത്ത് നിന്ന് തകർന്നു വീണൊരു നക്ഷത്രം പോലെ,
ശത്രുപാളയത്തിൽ നങ്കൂരമിട്ടൊരു ഹൃദയം

ശത്രുപാളയത്തിൽ നങ്കൂരമിട്ട
സ്വപ്നങ്ങൾ പൂത്ത നാവികൻ ഞാനായിരുന്നുവോ?
വെടിവെപ്പിനിടയിൽ വഞ്ചികളുടെ ചിരിയൊളിപ്പിച്ച
ഒരു ദേശത്താണ് ഞാൻ കുതിച്ചേറിയത്.

പക്ഷേ, തീരങ്ങൾ എല്ലാ ഒരുപോലെയല്ല,
വാക്കുകൾക്കൊരു ഭാരമുണ്ട് ഇവിടെ,
പകയ്ക്കും പരിഹാസത്തിനുമിടയിൽ ഞാൻ
സത്യത്തിന് പാറയായ് നിൽക്കുകയാണ്.

നഞ്ചേറിയ നിഴലുകൾ എന്നെ ചുറ്റിക്കൊണ്ടിരുന്നു
അറിയപ്പെടാതിരുന്നൊരു സത്യസഖിയെപ്പോലെ.
അവർ എന്നെ തള്ളി, ഞാൻ പിന്നെയും നിലകൊണ്ടു,
നിഴലുകൾക്കിടയിൽ വെളിച്ചം വാരിയെടുത്തു.

ഞാൻ പേടിച്ചില്ല, പിറകോട്ടു തിരിഞ്ഞില്ല,
കാരണം എന്റെ നങ്കൂരം
അവരുടെ കരയിൽ തറച്ചതല്ല,
അന്തരിച്ച നീതിയുടെയും പ്രതീക്ഷയുടെയും കടലിലാണ്.

ഞാവലുകളുടെ രുചിയിലായ്നാലുകാലം നിറഞ്ഞിരിക്കാൻ കഴിയാതെ,ഞാൻ എന്റെ നിഴലെടുക്കുന്നു,ഒരു കൂടാരവും കുറേ ഓർമ്മകളും മാത്രം ബാക്കി...
07/25/2025

ഞാവലുകളുടെ രുചിയിലായ്
നാലുകാലം നിറഞ്ഞിരിക്കാൻ കഴിയാതെ,
ഞാൻ എന്റെ നിഴലെടുക്കുന്നു,
ഒരു കൂടാരവും കുറേ ഓർമ്മകളും മാത്രം ബാക്കിയാക്കുന്നു.

കുറഞ്ഞത് പലതും, കിട്ടിയത് പലതും,
പക്ഷേ ഈ പാത അവസാനിക്കുന്നില്ല.
കഴിഞ്ഞതിനെ തിരിഞ്ഞ് നോക്കുമ്പോൾ ഇവിടമെൻ്റെ
പറുദീസയാണ് . മരിച്ചാലും മായ്ക്കാനാവാത്ത ഹൃദയ ചിത്രം

Address

Pala, CA

Alerts

Be the first to know and let us send you an email when Fem Eye Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Fem Eye Creations:

Share