
07/16/2024
സയ്യിദ് കെ. പി. സി
തങ്ങൾ : നബികുടുംബത്തിൻ്റെ ധന്യ പൈതൃകം
✍️ മുജീബ് തങ്ങൾ കൊന്നാര്
സമസ്ത എന്ന മഹത്തായ പണ്ഡിത സഭയിലെ പൊൻ താരകമായി പ്രോജ്ജ്വലിച്ച
താജുസാദാത്ത്
സയ്യിദ് കെ. പി. സി. തങ്ങൾ എന്ന കൊടിഞ്ഞി പള്ളിക്കൽ ചെറു കുഞ്ഞി കോയ തങ്ങൾ നമ്മെ വിട്ടു പിരിഞ്ഞു.
പാണ്ഡിത്യം , ലാളിത്യം , വിനയം എന്നീ വിശിഷ്ട ഗുണങ്ങൾ സമന്വയിച്ച നബികുടുംബത്തിൻ്റെ ധന്യ പൈതൃകമായിരുന്നു അദ്ദേഹം.
ഉസ്ബഖിസ്ഥാനിലെ ബുഖാറയിൽ നിന്ന് എ.ഡി. 1521 -ൽ കേരളത്തിൽ എത്തിയ ഒരു മഹാനായിരുന്നു
സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി.
സയ്യിദ് ജലാലുദ്ദീൻ ബുഖാരിയുടെ
പരമ്പരയിലെ പ്രമുഖനായിരുന്നു സയ്യിദ് അഹ്മദ് ബുഖാരി .
ഖുതുബുസ്സമാൻ
മമ്പുറം സയ്യിദ് അലവി തങ്ങൾ മൗലദ്ദവീല കൊടിഞ്ഞി പള്ളിയിലെ ഖാസിയായി മഹാനായ
സയ്യിദ് അഹ്മദ് ബുഖാരിയെ നിയമിച്ചു.
സയ്യിദ് അഹ്മദ് ബുഖാരിയുടെ സന്താന പരമ്പരയിൽ പിറന്ന ഒരനുപമ വ്യക്തിത്വമായിരുന്നു
സയ്യിദ് മുഹമ്മദ് ഹാശിം മുത്തുകോയ തങ്ങൾ .
സയ്യിദ് മുഹമ്മദ് ഹാശിം മുത്തുകോയ തങ്ങൾ . - കുഞ്ഞി ബീവി ദമ്പതികളുടെ പുത്രനായി 1952- ൽ കൊളത്തൂരിൽ ആയിരുന്നു കെ. പി. സി. തങ്ങളുടെ ജനനം. പ്രവാചകർ മുഹമ്മദ്‌നബി (സ)യുടെ നാൽപ്പത്തി ഒന്നാത്തെ പൗത്രനാണ്
അദ്ദേഹം.
കൊളത്തൂരിൽ വേരുള്ള ഈ കുടുംബം പിന്നീട് വലപ്പുഴയിൽ സ്ഥിര താമസമാക്കി.
1977ൽ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ഫൈസി ബിരുദം കരസ്ഥമാക്കിയ ശേഷമാണ് തങ്ങൾ കേരള മുസ്ലിം നവോത്ഥാന നായകരിൽ ഇടം പിടിച്ചത്.
ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ
കെ.കെ അബൂബക്കർ ഹസ്രത്ത്, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, തുടങ്ങിയ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരുടെ ശിഷ്യത്വം കെ.പി. സി. തങ്ങൾ എന്ന പണ്ഡിത പ്രതിഭയ രൂപപ്പെടുത്തുന്നതിൽ നിസ്തുല പങ്ക് വഹിച്ചു.
12 -11- 2008 -ൽ ആണ്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്രമുശാവറയിലേക്ക് തങ്ങളെ തെരഞ്ഞെടുക്കപ്പെട്ടത് .
സമസ്ത കേന്ദ്ര മുശാവറ അംഗമായി സംഘടനയുടെ ആത്മീയ - വിദ്യാഭാസ മണ്ഡലങ്ങളിൽ കെ.പി. സി.തങ്ങൾ വജ്ര ശോഭ പരത്തി.
1926 മുതൽ
വരക്കൽ മുല്ലക്കായ തങ്ങളിൽ നിന്ന് പ്രയാണം ആരംഭിച്ച
സമസ്തയുടെ അഹ് ലുൽ
ബൈത്തിൻ്റെ ഒരു മഹനീയ നേതൃ സുഭഗതയാണ് കെ.പി.സി. തങ്ങളുടെ
നിര്യാണത്തോടെ നമുക്ക് നഷ്ടമായത്.
ആത്മീയ വിഹായസ്സിൽ സൂര്യ തേജസ്സായി പ്രോജ്ജലിച്ച് കേരള മുസ്ലിം നവോത്ഥാന ചരിത്രത്തിൽ
ഇടം പിടിച്ച തങ്ങളുടെ വിയോഗം കേരള ചരിത്രത്തിന് ഒരു തീരാ നഷ്ടമാണ്.
അഖിലാധിപൻ തജു സാദാത്ത് കെ.പി. സി. തങ്ങളുടെ ബർസഖിയായ ജീവിതം അവൻ്റെ പൊരുതത്തിൽ ആക്കട്ടേ ആമീൻ .....