08/10/2020
ഒരു അടിപൊളി ചിക്കൻ റോൾ ഉണ്ടാക്കിയാലോ?
ഉണ്ടാക്കി നോക്കു.... ഈസി ആയിട്ട് ഉണ്ടാക്കാം
Step 1
Chicken -250 gm
ഉപ്പു ആവശ്യത്തിന്
മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
കാശ്മീരിച്ചില്ലി - heap 1/4 ടീസ്പൂൺ
എല്ലാം കൂടെ നന്നായി മിക്സ് ചെയ്തു 15 min എങ്കിലും റസ്റ്റ് ചെയ്യാൻ വെക്കാം
സ്റ്റെപ് 2
റോൾ ചെയ്യാനുള്ള ഷീറ്റ് ഉണ്ടാക്കാൻ
മൈദ /ആട്ട - 1.5 cup
വെള്ളം -1.5 cup
ഉപ്പു - ആവശ്യത്തിന്
കോൺ ഫ്ലോർ -1ടേബിൾ സ്പൂൺ
ഇതെല്ലാം ഒരു മിക്സി ജാറിൽ ഇട്ടു കട്ടകൾ ഇല്ലാതെ അടിച്ചെടുത്ത ശേഷം
ദോശ പോലെ ചുട്ടെടുക്കാം
സ്റ്റെപ് -3
മാറിനേറ്റ് ചെയ്ത ചിക്കൻ വളരെ കുറച്ചു എണ്ണയിൽ വറുത്തെടുക്കാം, ശേഷം അത് ചൂടാറുമ്പോൾ അത് കൈ ഉപയോഗിച്ച് ശ്രേഡ് ചെയ്തെടുക്കാം
സ്റ്റെപ് 4
ചിക്കനു വേണ്ട മസാല റെഡി ആക്കാം
സവാള -2 മീഡിയം സൈസ്
പച്ചമുളക് -2 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി - 4 അല്ലി
ഒരു പാൻ അടുപ്പത്തു വെച്ച ചൂടാകുമ്പോൾ കുറച്ചു ഓയിൽ ഒഴിച് സവാള അതിലേക് ചെറുതായി അറിഞ്ഞത് ചേർത്ത് വഴറ്റുക (കുറച്ചു ഉപ്പു ഇട്ടു വഴറ്റിയാൽ വേഗം വഴന്നു കിട്ടും ) translucent ആകുമ്പോൾ
അതിലേക് ചെറുതായി arinja പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക ശേഷം അതിലേക് കുറച്ചു മഞ്ഞൾ പൊടി,
1/4 ടീസ്പൂൺ കുരുമുളക് പൊടി, 1/2 ടീസ്പൂൺ എരിവ് ഉള്ള മുളക്പൊടി, 1/4 ടീസ്പൂൺ കാശ്മീരിച്ചില്ലി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക.
പച്ചമണം മാറുമ്പോൾ അതിലേക് 1/4 ടീസ്പൂൺ ഗരം മസാല കൂടെ ചേർത്ത് ഇളക്കാം. ഇനി നമുക്ക് അതിലേക് ശ്രേഡ് ചെയ്ത ചിക്കൻ കൂടെ ചേർത്ത് ഒന്ന് വഴറ്റുക ശേഷം stove ഓഫ് ആക്കാം.
സ്റ്റെപ് 5
ചിക്കൻ rolls റെഡി ആക്കാം
ആദ്യം ഒരു ചെറിയ ബൗൾ ഇലേക്ക് 2ടേബിൾസ്പൂൺ മൈദ കൂടെത്തന്നെ കുറച്ചു വെള്ളവും ചേർത്ത് ഒരു thick കോൺസിസ്റ്റൻസി ഇൽ സ്റ്റിക്കി ആയ പേസ്റ്റ് റെഡി ആക്കാം ( ഷീറ്റ് ottikan വേണ്ടി ആണിത് )
ശേഷം rolls മുക്കുവൻ ഉള്ള batter റെഡി ആകാം അതിനായി 1/4 കപ്പ് cornflour ഇലേക്ക് കുറച്ചു ഉപ്പും കുറച്ചു വെള്ളം ഒഴിച് മീഡിയം കോൺസിസ്റ്റൻസി ഇൽ batter റെഡി ആക്കാം ( വേണമെങ്കിൽ പകരം 2കോഴിമുട്ട ഉപയോഗിക്കാം )
കുറച്ചു ബ്രെഡ് എടുത്ത് മിക്സി ജാർ ഇൽ ഇട്ടു പൊടിച്ചെടുക്കാം
ഇനി ഉണ്ടാക്കി വെച്ച ഓരോ ഷീറ്റിലേക്കും കുറച്ചു ചിക്കൻ മിക്സ് ഇട്ടു മൈദ കൂട്ടുകൊണ്ട് ഒട്ടിച്ചു റോൾ ചെയ്തെടുക്കാം ശേഷം cornflour ബാറ്ററിൽ മുക്കി ബ്രേഡ് crumbs ഇൽ coat ചെയ്തെടുക്കാം
എങ്ങിനെ തന്നെ എല്ലാം റെഡി ആകാം
ശേഷം ചൂടുള്ള ഓയിൽ ഇൽ മുക്കി ഫ്രൈ ചെയ്തെടുക്കാം
ക്രിസ്പിയ് ആൻഡ് tasty ചിക്കൻ rolls റെഡി 😋😋😋😋😋
വീഡിയോ കണ്ടുനോക്കു, ഇഷ്ടം ആയാൽ sunscribe ചെയ്യണേ
https://youtu.be/LnDwUB04fFs