Alleppey Live

  • Home
  • Alleppey Live

Alleppey Live Malayalam Online News Portal

21/09/2025
18/08/2025

നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.

20/06/2025

218 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി

തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ വിവധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 218 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. നിയമ ലംഘകർക്ക് ആകെ മുപ്പതിനായിരം രൂപ പിഴ ചുമത്തി.

ഇന്റേണൽ വിജിലൻസ് ഓഫീസർ പി.പി. ഉദയസിംഹൻ, ജോയിന്റ് ബി.ഡി.ഒ എ ഗോപൻ, ജനറൽ എക്സ്റ്റൻഷൻ, ഓഫീസർ കെ സി അജിത് , സീനിയർ എക്സ്റ്റൻഷൻ ഓഫീസർ ആർ വിപിൻ ബാബു, അസിസ്റ്റന്റ് സെക്രട്ടറി നഹാസ് മുഹമ്മദ്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ എൽ കാർത്തിക , ഹെൽത്ത് ഇൻസ്പെക്ടർ താഹിറ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

KFi – Kerala Public Wi-Fi is now available with double data at over 2000 hotspots across Kerala, including 122 locations...
13/06/2025

KFi – Kerala Public Wi-Fi is now available with double data at over 2000 hotspots across Kerala, including 122 locations in public areas of Alappuzha District. The free data limit has been increased to 2GB!

To find nearby KFi locations, please visit: www.kfi.kerala.gov.in

12/06/2025

ആലപ്പുഴ മെഡിക്കൽ കോളേജിൽ അസി. പ്രൊഫസര്‍ ഒഴിവുകളിലേക്ക് കരാര്‍ നിയമനം

ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കല്‍ കോളേജിലെ ത്വക്ക് രോഗ വിഭാഗത്തിൽ അസിസ്റ്റന്റ്‌റ് പ്രൊഫസര്‍ തസ്തികയിലെ നാല് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
താല്‍പ്പര്യമുളളവര്‍ മേല്‍വിലാസം, ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 16ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0477 2282015

റോഡ് സുരക്ഷാ അവലോകന യോഗം ചേർന്നു.
12/06/2025

റോഡ് സുരക്ഷാ അവലോകന യോഗം ചേർന്നു.

10/06/2025

സംരംഭകര്‍ക്കായി ഗ്രോത്ത് പള്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് അഞ്ചു ദിവസത്തെ ഗ്രോത്ത് പള്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു . ജൂണ്‍ 17 മുതല്‍ 21 വരെ കളമശ്ശേരിയിലെ കെഐഇഡി ക്യാമ്പസ്സിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. സംരംഭം തുടങ്ങി ഒരു വര്‍ഷമെങ്കിലും ആയ സംരംഭകര്‍/സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ജൂണ്‍ 12 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9188922785

10/06/2025

വരും ദിവസങ്ങളിൽ കേരളത്തിൽ കാലവർഷം സജീവമാകുന്നതിന്റെ സൂചന യായി അറബികടലിൽ മേഘ രൂപീകരണം ആരംഭിച്ചു.
വ്യാഴാഴ്ച മുതൽ (ജൂൺ 12)കേരള തീരത്ത് കാറ്റിന്റെ വേഗത പതിയെ ശക്തി പ്രാപിക്കുന്നതോടെ തുടർന്നുള്ള ഒരാഴ്ചയിൽ കൂടുതൽ മഴയും ശക്തമാകാൻ സാധ്യത.

കോടതി പാലത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ബഹു. എംഎൽഎ മാരുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു.
07/06/2025

കോടതി പാലത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ബഹു. എംഎൽഎ മാരുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു.

ഐ.എച്ച്.ആർ.ഡിയുടെ  ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരിപാടി 23ന് ഐഎച്ച്ആർഡിയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റികൾ...
22/05/2025

ഐ.എച്ച്.ആർ.ഡിയുടെ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന
പരിപാടി 23ന്

ഐഎച്ച്ആർഡിയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റികൾ, കോളേജുകൾ അടക്കമുള്ള അക്കാദമിക് സ്ഥാപനങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പരിപാടി സംഘടിപ്പിക്കുന്നു. മേയ് 23 രാവിലെ 10 മണിക്ക് തിരുവനന്തപുരത്തുള്ള ഐഎച്ച്ആർഡി മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ നിർമിത ബുദ്ധിയുടെ കാലഘട്ടത്തിൽ നിരന്തര മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യയുടെ ഗവേഷണ, തൊഴിൽ സാധ്യതകൾ വിശദമായി ചർച്ച ചെയ്യും.

പരിപാടിക്ക് ജപ്പാനിലെ കാവാസാക്കിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധനും പ്രശസ്ത ഗവേഷകനുമായ ഡോ. അകിഹിക്കോ (കെൻ) സുഗിയാമ, തിരുവനന്തപുരം ഐഐഎസ്ടി അസോസിയേറ്റ് ഡീനും , ഐഇഇഇ കേരളാ ഘടകത്തിന്റെ ചെയർമാനുമായ ഡോ: ബി എസ് മനോജ്, ഐ എച് ആർ ഡി ഡയറക്ടർ ഡോ. വി എ അരുൺ കുമാർ, ഐ.ജെ.എസ്.ടി.ഐ ചീഫ് എഡിറ്ററും പൂഞ്ഞാർ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജിന്റെ പ്രിൻസിപ്പലുമായ ഡോ. എം വി രാജേഷ് എന്നിവർ നേതൃത്വം നൽകും. ഉന്നത വിദ്യാഭ്യാസ ഗവേഷണ രംഗത്ത് നിന്നുള്ള ശാസ്ത്രജ്ഞരും അക്കാഡമിക് രംഗത്തെ പ്രതിനിധികളും വിദ്യാർഥികളും പങ്കെടുക്കും.

ഗവേഷണ സംവാദത്തിനു മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ https://shorturl.at/PfSDc ലിങ്ക് സന്ദർശിക്കുക.

IHRD, Government of Kerala IJSTI – International Journal of Science, Technology and Innovation Academic Initiative Series – Program 1 Date: 23rd May 2025 Time: 10.00 AM IST Venue: IHRD Model Finishing School, Thiruvananthapuram Redefining Engineering Careers: Academic Research for a Resilient Fu...

22/05/2025

അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത

മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു.അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യുനമർദ്ദമായും തുടർന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .

മെയ് 21, 23, 24 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

20/05/2025

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിൽ 20/05/2025 (ഇന്ന്) രാത്രി 11.30 വരെ 0.3 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു*

കന്യാകുമാരി തീരത്ത്‌ 20/05/2025 (ഇന്ന്) രാത്രി11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.7 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

Address

NJ

Telephone

+19086363143

Website

Alerts

Be the first to know and let us send you an email when Alleppey Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alleppey Live:

  • Want your business to be the top-listed Media Company?

Share