09/05/2025
#ഹൈസ്കൂൾടീച്ചർമലയാളം
അക്കാദമികവൈജ്ഞാനികഗ്രന്ഥങ്ങളുടെ പ്രസാധനവും വിപണനവും പുസ്തകപ്രസാധനവും വിപണനവും
#ഹൈസ്കൂൾടീച്ചർമലയാളം
“എഴുത്തുപഠിച്ചു കരുത്തുനേടുക,വായിച്ചു വളരുക,ചിന്തിച്ചു പ്രബുദ്ധരാവുക”
പുസ്തകലോകം
നൗഷാദ് കൊല്ലം
പുസ്തകവിൽപ്പനക്കാരൻ
പി.എൻ പണിക്കരിലൂടെ കേരളത്തിൻ്റെ വായന വളരുകയായിരുന്നു. കയ്യിൽ കിട്ടുന്നതെന്തും വായിച്ചിരുന്ന കാലത്തിൽ നിന്നും ആഗോളമലയാളിയുടെ പുസ്തക വായനാഭിരുചികളെ കഴിഞ്ഞ 25 വർഷമായി ശരിയായ ദിശയിൽ മാത്രം നയിക്കുന്ന, പുസ്തകപരിചയപ്പെടുത്തലിൽ യാതൊരുവിധ മുൻവിധികളോ വിധിനിർണ്ണയമോ ഇല്ലാതെ വായനക്കാർക്കിടയിൽ എല്ലാ മലയാളപുസ്തകങ്ങളെയും ഒരേപോലെ പരിചയപ്പെടുത്തിയും വിപണനം ചെയ്തും ജീവിക്കുന്ന ഒരു പുസ്തകവിൽപ്പനക്കാരനുണ്ട്, പേര് നൗഷാദ് കൊല്ലം. പൊറ്റെക്കാടും ബഷീറും തിക്കോടിയനും എം.ടി.യും വത്സലയും യു.എ ഖാദറും പി.എം. താജുമെല്ലാം നിറഞ്ഞുനിന്ന കോഴിക്കോടിൻ്റെ സാഹിത്യനഗരിയിൽനിന്നും ലോകമലയാളിയുടെ വിരൽത്തുമ്പിലേക്കു സൈബർചുമരുകളെ ഭേദിച്ചു പറന്നിറങ്ങിയ പുസ്തകമനുഷ്യൻ.
അക്ഷരങ്ങളും പുസ്തകങ്ങളുമൊഴിഞ്ഞ നേരമില്ല നൗഷാദിന്, എന്നും പുസ്തകങ്ങളെ നെഞ്ചോടു ചേർത്തു നടക്കുന്ന
പുസ്തകസഞ്ചാരി. അനന്തപുരിയിൽ നിന്നും - ദേശിംഗനാട്ടിൽ നിന്നും ഏകദേശം 55 കിലോമീറ്റർ മാറി രണ്ടു ജില്ലകളുടെയും അതിർത്തി പങ്കിടുന്ന മലയോര കാർഷികഗ്രാമമായ മടത്തറയിൽ കയറ്റിറക്കുതൊഴിലാളിയായ അബ്ദുൽഖരീമിൻ്റെയും വീട്ടമ്മയായ നസീമയുടെയും മകനായി 1981 മെയ് മാസം 30 നായിരുന്നു നൗഷാദിൻ്റെ ജനനം. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ തിരുവനന്തപുരം ജില്ലയിലെ മടത്തറക്കാണി GHSലും തുടർന്ന് രാഷ്ട്രീയാന്ധതബാധിച്ച അധ്യാപകൻ്റെ പകപോക്കലിന് വിധേയനായി നിർബന്ധിതവിടുതൽ (Transfer Certificate) നൽകി സ്കൂളിൽ നിന്നും പറഞ്ഞുവിട്ടതിനാൽ 9,10 ക്ലാസുകളിൽ കൊല്ലം, ചിതറ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം, കൊട്ടാരക്കര താലൂക്കിലെ എ ഗ്രേഡ് റഫറൻസ് ഗ്രന്ഥശാലയായ വളവുപച്ച സി.കേശവൻ ലൈബ്രറിയുടെ പ്രസിഡൻ്റായിരുന്ന യശ:ശരീരനായ കെ.പി. കരുണാകരൻ്റെ സ്നേഹവാത്സല്യങ്ങളോടെ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിലൂടെ അക്ഷരവഴികളിലേക്കെത്തിപ്പെട്ട നൗഷാദ്
കേരള സർവകലാശാലയിൽനിന്നും ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തരബിരുദവും, മധുര കാമരാജ് സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും കൊട്ടാരക്കര സഹകരണപരിശീലനകേന്ദ്രത്തിൽ നിന്നും സഹരണപരിശീലനകോഴ്സായ HDC ഡിപ്ലോമയും നേടി തൻ്റെ വിദ്യാഭ്യാസയാത്രക്കു വിരാമമിട്ടു.
വിദ്യാർത്ഥി -യുവജനരാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ
സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചുകൊണ്ട് രാഷ്ട്രീയരംഗത്തേക്കു കടന്ന നൗഷാദ് കൊല്ലം, ത്രിതലപഞ്ചായത്ത്, സഹകരണബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും പരാജയപ്പെടുകയും പ്രാദേശികരാഷ്ട്രീയ പ്രവർത്തനത്തിലൂടെ പൊതുരംഗത്തും ഗ്രന്ഥശാലപ്രവർത്തനങ്ങളിലൂടെ സാമൂഹികസാംസ്കാരികമേഖലയിലും ചെറുനാരങ്ങവിൽപ്പനക്കാരനിലൂടെ തൊഴിലിടത്തിലും തൻ്റേതായ ഇടപെടലുകൾ നടത്തിക്കൊണ്ടാണ് തൻ്റെ ജീവിത യാത്രകളാരംഭിച്ചത്.
നാട്ടിലെ ചെറുജോലികളിലൂടെ അതിജീവനവഴികളും തൊഴിലിടങ്ങളും കണ്ടെത്തി ചെറിയ ജീവിത ചുറ്റുപാടുകളിലൂടെ ജീവിച്ച് തീർക്കേണ്ട തൻ്റെ ജീവിതം കേവലമൊരു സ്മാർട്ട് ഫോൺ കൊണ്ട് അക്ഷരക്കൊതിയൻമാരായ ലോകമലയാളികളെ ഒറ്റക്കണ്ണിയിൽ കൂട്ടിയിണക്കുന്ന ലോകമറിയുന്ന ഒരു പുസ്തകവിൽപ്പനക്കാരനായി താൻ മാറിത്തീരുമെന്ന് ഒരിക്കലും നൗഷാദ് ചിന്തിച്ചിരുന്നില്ല. യാദൃച്ഛികതകളുടെ ഒരു തുരുത്താണല്ലോ നമ്മുടെയൊക്കെ ജീവിതം, നമ്മളാഗ്രഹിക്കുന്നതല്ലല്ലോ മിക്കപ്പോഴും നടക്കുക. പ്രവചനങ്ങൾക്കും കാഴ്ചകൾക്കും മീതെയല്ലേ നമ്മുടെ ജീവിതവഴികളെന്നും എക്കാലവും നിശ്ചയിക്കപ്പെടുക.
കൊല്ലം കാർഷികഗ്രാമവികസനബാങ്കിലെ ജോലി ഉപേക്ഷിച്ച് സാഹിത്യനഗരിയായ കോഴിക്കോടെത്തി അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കും വായനക്കാർക്കും എഴുത്തുകാർക്കുമിടയിൽ ജീവിക്കുന്ന നൗഷാദ് ലോകമലയാളി വായനക്കാർക്കിടയിൽ പുസ്തകലോകം നൗഷാദെന്ന പേരിൽ പരിചിതനാണ്. കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിനി ജംഷീറയെ വിവാഹംകഴിച്ച വൈവാഹികബന്ധത്തിലൂടെ തടിയുടെയും ഉരുവിൻ്റെയും സാഹിത്യത്തിൻ്റെയും ഭക്ഷണവൈവിധ്യങ്ങളുടെയും ആതിഥേയത്വത്തിൻ്റെയും പെരുമകൾകൊണ്ട സാമൂതിരിയുടെ കടലോരനഗരിയായ കോഴിക്കോട്ടു കല്ലായിയിലെത്തിച്ചേരുകയും പണ്ടെപ്പോഴോ നിന്നുപോയ പുസ്തകവിൽപ്പന തൊഴിലാക്കുകയും അതിലൂടെ ഇന്ന് ലോകം മുഴുവൻ അക്കാദമിക-വൈജ്ഞാനിക-സാഹിത്യ ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുകയും വിപണനം ചെയ്യുകയും ചെയ്യുന്ന നൗഷാദ് കൊല്ലം കഴിഞ്ഞ 27 വർഷമായി തൻ്റെ അക്ഷരയാത്ര തുടങ്ങിയിട്ട്.
തുണിസഞ്ചികൾ നിറയെ സാഹിത്യ-വൈജ്ഞാനികപുസ്തകങ്ങൾ കുത്തിനിറച്ച് കോഴിക്കോട്ടെയും പരിസര ജില്ലകളിലെയും ഒട്ടുമിക്ക ഓഫീസുകളിലും കലാലയങ്ങളിലും സമ്മേളനനഗരികളിലുമെല്ലാം ഉപജീവനത്തിനായി പുസ്തകവിൽപ്പന നടത്തിയിരുന്ന പുസ്തകവിൽപ്പനക്കാരൻ നൗഷാദ് കൊല്ലം 2000 ലധികം വരുന്ന "പുസ്തകലോകം" എന്ന പേരിലുള്ള സമൂഹമാധ്യമകൂട്ടായ്മകളിലൂടെ 6 ലക്ഷത്തിൽ പരം ലോകമലയാളിവായനക്കാരെ തൻ്റെ കൈവശമുള്ള സ്മാർട്ട്ഫോണുപയോഗിച്ച് ഒറ്റക്കണ്ണിയിൽചേർത്തുകൊണ്ട് ലോകമെങ്ങും വൈജ്ഞാനികപ്രകാശം പരത്തുകയാണ് ഇന്ന്.
വിജ്ഞാനം വിരൽതുമ്പിലെത്തിച്ച സമൂഹമാധ്യമങ്ങളുടെ അമിതോപയോഗംമൂലം യുവതലമുറയിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന വായനയെ അതേ സമൂഹമാധ്യമങ്ങളുപയോഗിച്ച് തിരിച്ചുപിടിക്കുകയാണ് നൗഷാദ് . പുസ്തകപുറംചട്ടയും പുസ്തകത്തെക്കുറിച്ചുള്ള ചെറുകുറിപ്പും നൗഷാദിൻ്റെ പുസ്തകലോകം എന്ന സമൂഹമാധ്യമകൂട്ടായ്മകളിലൂടെ ആഗോളമലയാളികളുടെ മൊബൈൽ സ്ക്രീനിൻ്റെ കാഴ്ചയിലേക്കെത്തിച്ചുകൊണ്ട് അവരെ പുസ്തകങ്ങളുടെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റി സൈബറിടത്തിലെ ഗ്രന്ഥശാലാപ്രവർത്തകനായി മാറിയിരിക്കുകയാണ് നൗഷാദ് കൊല്ലം.
ജോലിത്തിരക്കുകൾക്കിടയിലും ജീവിതപാച്ചിലുകൾക്കിടയിലും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുസ്തകവായനയിലേക്കും/പുസ്തകപരിചയങ്ങളിലേക്കും നമ്മെ നമ്മുടെ കൈവശമുള്ള ഫോണിലൂടെ തിരികെ കൊണ്ടുവന്ന് വിസ്മയം തീർക്കുകയാണ് നൗഷാദിന്ന് ചെയ്യുന്നത്. പി എൻ പണിക്കർ ഗ്രന്ഥശാലകൾ സ്ഥാപിച്ചുകൊണ്ടാണ് വായനക്ക് വളർച്ചയുണ്ടാക്കിയതെങ്കിൽ, സ്വന്തമായി പണം നൽകി പുസ്തകങ്ങൾ വാങ്ങി വായിക്കുന്ന പുതുകാലവായനസംസ്കാരത്തിലേക്ക് മലയാളിയെ അടുപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയകണ്ണിയാണ് പുസ്തകലോകവും പുസ്തകവിൽപ്പനക്കാരൻ നൗഷാദും.
പുസ്തകവായനക്കാരും പുസ്തകങ്ങളും എഴുത്തുകാരും എഴുത്തിടങ്ങളുമാണ് കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി നൗഷാദിൻ്റെ ലോകം. അക്ഷരങ്ങളിഷ്ടപ്പെടുന്ന ആറുലക്ഷത്തിലധികം ലോകമലയാളികളാണ് സമൂഹമാധ്യമങ്ങളിലൂടെ നൗഷാദിൻ്റെ പുസ്തകലോകത്തിലെ സ്ഥിരസന്ദർശകർ. അവരോടെല്ലാം ആശയവിനിമയം സാദ്ധ്യമാക്കി തൻ്റെ അക്ഷരജാലകങ്ങളിലൂടെ അറിവിൻ്റെ പുതുവാതായനങ്ങൾ ലോകമൊട്ടുക്കും തുറന്നിടുകയാണ് നൗഷാദ്. വിദേശത്തും സ്വദേശത്തുമുള്ള മലയാളിവായനക്കാരന് പുസ്തകങ്ങൾ പരിചയപ്പെടാനും അവ അവർക്കെത്തിച്ചു നൽകാനും പുസ്തകലോകമെന്ന സൈബർചുമരുകളെ അതീവശ്രദ്ധയിലുപയോഗിക്കുകയാണ് ഈ പുസ്തകവിൽപ്പനക്കാരൻ. പതിനയ്യായിരം രൂപയിൽ താഴെ മാത്രം വിലയുളള ഒരു സാംസംഗ് സ്മാർട്ട് ഫോൺ മാത്രമുപയോഗിച്ചാണ് ലോകരാജ്യങ്ങളുടെ മുക്കിലും മൂലയിലുമുള്ള ഓരോ മലയാളി വായനക്കാരൻ്റെയും അരികിലേക്ക് ഈ പുസ്തകവിൽപ്പനക്കാരനും അയാളുടെ പുസ്തകലോകവും എത്തിച്ചേരുന്നത് എന്നത് തെല്ലതിശയത്തോടെയേ നമുക്ക് ഉൾക്കൊള്ളാനാകൂ. കാരണം ലോകമലയാളികൾക്കിടയിൽ പുസ്തകലോകത്തിൻ്റെ വേരുകളും ശിഖരങ്ങളും അത്രമേൽ ആഴത്തിലെത്തിപ്പെട്ടിട്ടുണ്ട്. പുസ്തകങ്ങളോടും അച്ചടിച്ച അക്ഷരങ്ങളോടുമുള്ള അടങ്ങാത്ത ഇഷ്ടം മാത്രമാണ് നൗഷാദിന് ഇതിനെല്ലാമുള്ള പ്രചോദനമായുള്ളത്.
ലോകത്തിൻ്റെ ഏതു കോണിലുമുള്ള പുസ്തകഭ്രാന്തന്മാരുടെ മനസിലും കൈവശമുള്ള മൊബൈൽ സ്ക്രീനിലും ഏറ്റവും തെളിമയുള്ള അക്ഷരങ്ങൾകൊണ്ട് കൊത്തിവച്ച പേരാണ് 'പുസ്തകലോകം നൗഷാദ് കൊല്ലം' എന്നത്.. ഒരു സ്മാർട്ട് ഫോൺ മാത്രമുപയോഗിച്ചു ഭാര്യവീട്ടിലെ കിടപ്പുമുറിയിൽ അടുക്കിവെച്ചിരിക്കുന്ന പുസ്തകക്കെട്ടുകൾക്കിടയിലിരുന്ന് ലോകമൊട്ടുക്കുമുള്ള മലയാളിവായനക്കാരുമായി നൗഷാദ് കൊല്ലം എപ്പോഴും സംസാരിക്കുന്നു, പുസ്തകങ്ങളെക്കുറിച്ച്, എഴുത്തുകാരെക്കുറിച്ച്,എഴുത്തിടങ്ങളെക്കുറിച്ച്, അച്ചടി,പ്രസാധനം,വിപണനം തുടങ്ങി വിവിധങ്ങളായ ആശയങ്ങളെക്കുറിച്ച്, പുസ്തകവിൽപ്പനക്കാരെക്കുറിച്ച്, വെർച്വലിടങ്ങളിലെ പുസ്തകവിൽപ്പനയിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ഇടർച്ചയില്ലാതെ തുടർച്ചയിൽ . അക്ഷരച്ചെപ്പുകളൊളിപ്പിച്ച പുതുപുത്തൻ പുസ്തകങ്ങളെക്കുറിച്ച് സ്വജീവിതത്തെക്കുറിച്ച്, താൻ നടന്നുതീർത്ത യാത്രാവഴികളെക്കുറിച്ച്. അക്ഷരങ്ങളുടെ ആത്മാവ് പേറുന്ന പുസ്തകങ്ങളുടെ ഉള്ളറിവുകളിലൂടെ ആഴത്തിൽ സഞ്ചരിച്ചുകൊണ്ട്. പിന്നിട്ട വഴികളിൽ താങ്ങായും തണലായും നന്മയുള്ള വാക്കുകൾ കൊണ്ട് ചേർത്തു പിടിച്ചും സഹായിച്ചവരെക്കുറിച്ചുള്ള ഓർമ്മകൾ ചികഞ്ഞും, മുറിവേൽപ്പിച്ചവരെയും അകാരണമായി പ്രയാസമേൽപ്പിച്ചവരെയുമെല്ലാം ശ്രദ്ധയിൽ മാറ്റിനിർത്തിക്കൊണ്ടും അയാൾ യാത്ര തുടരുന്നു.
നാമൊരു പുസ്തകമന്വേഷിച്ച് അനേകയിടങ്ങളിൽ അലഞ്ഞെങ്കിലും നമ്മളന്വേഷിച്ച പുസ്തകം ലഭിക്കാതിരിക്കുമ്പോൾ +918848663483 / +919496105082 എന്ന നൗഷാദിന്റെ നമ്പരുകളിലേക്ക് വാട്സ്ആപ് വഴി ഒരു സന്ദേശമയച്ചാൽ മതി ചുരുങ്ങിയ ദിവസത്തിനുള്ളിൽ നാമന്വേഷിക്കുന്ന പുസ്തകം നമ്മുടെ കൈകളിലെത്തും എന്നതിലൂടെ ഈ തൊഴിലിനോടുള്ള നൗഷാദിൻ്റെ ആത്മാർത്ഥത നമുക്ക് ബോദ്ധ്യപ്പെടും. ഏതൊരു മലയാള പുസ്തകത്തിൻ്റെയും ലഭ്യതയുടെ അവസാന അന്വേഷണം ചെന്നെത്തിനിൽക്കുന്നത് നൗഷാദിലും പുസ്തകലോകത്തിലുമായിരിക്കും. അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കുമൊരു സർവകലാശാലയുണ്ടെങ്കിൽ ആ കലാശാലയുടെ വൈസ് ചാൻസിലറാണ് "പുസ്തകലോകം നൗഷാദ് കൊല്ല "മെന്ന് നമുക്കുറപ്പിച്ചു പറയാം. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, മലയാളികളെവിടെയെല്ലാമുണ്ടോ അവിടെയെല്ലാം പുസ്തകലോകവും നൗഷാദ് കൊല്ലവും സമൂഹമാധ്യമങ്ങളിലൂടെ ആകാശവും കടലും കടന്നു അവർക്കരികിലെത്തുന്നു.
കൂലിവേലക്കാരനായിരുന്ന പിതാവ് അബ്ദുൽഖരീമിലൂടെയാണ് സ്വന്തമായി അധ്വാനിച്ചു ജീവിക്കുക എന്ന തോന്നൽ വളരെചെറുപ്പത്തിലേ നൗഷാദിന് കിട്ടിയത്. ചുമട്ടുതൊഴിലിൽനിന്ന് ചെറുനാരങ്ങവിപണനത്തിലേക്കു തിരിഞ്ഞ ബാപ്പയുടെ കൈയിൽ നിന്ന് വളരെ ചെറുപ്രായത്തിൽതന്നെ ചെറുനാരങ്ങ വാങ്ങി നൗഷാദ് സൈക്കിളിൽ വെച്ചുകെട്ടി കിലോമീറ്ററുകൾ താണ്ടി ഓരോ ചെറുകവലകളിലെയും മുറുക്കാൻ കടകളിലും (Pan Shopes) കന്നുകാലിചന്തയിലും ഉത്സവപ്പറമ്പുകളിലും കച്ചവടം ചെയ്തു തൻ്റേതായ ആവശ്യങ്ങൾക്കുള്ള പണം സമ്പാദിച്ചുകൊണ്ടാണ് തൊഴിലിടങ്ങളിലേക്കിറങ്ങിയത്. പഠനത്തോടൊപ്പം വിവിധങ്ങളായ കൂലിപ്പണികൾ ചെയ്തു, കെട്ടിടനിർമ്മാണ തൊഴിലാളിയായി, കോട്ടയത്ത് വെട്ടൂർ കൺസ്ട്രക്ഷൻ കമ്പനിയിൽ ടിപ്പർലോറി ക്ലീനറായി, പത്രങ്ങളുടെ ഫീൽഡ്സ്റ്റാഫായി (മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി,മംഗളം, മാധ്യമം, രാഷ്ട്രദീപിക തുടങ്ങിയ പത്രസ്ഥാപനങ്ങളിൽ)ബസിലും ട്രെയിനിലും സമ്മേളനനഗരികളിലും സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പുസ്തകങ്ങൾ കൊണ്ടുനടന്നു വിറ്റു. ലേബർഇന്ത്യ മാസിക, DC ബുക്സ്, പൂർണ്ണ വർക്കല തുടങ്ങിയ പ്രസാധനസ്ഥാപനങ്ങളിൽ മാർക്കറ്റിംഗ് സ്റ്റാഫായി പ്രവർത്തിച്ചു. സഹകരണ ബാങ്ക് ജീവനക്കാരനായി, ഇടയ്ക്കെപ്പഴോ സൗദിയിലെ റിയാദിലെത്തി. തനിക്കിണങ്ങുന്ന ജീവിതചുറ്റുപാടുകളല്ല ബാങ്കിലും വിദേശത്തുമെന്ന ബോദ്ധ്യത്തിൽ അവിടങ്ങളുപേക്ഷിച്ചു. കൊല്ലം - തിരുവനന്തപുരം, കൊല്ലം - കോട്ടയം, കൊല്ലം - എറണാകുളം റയിൽവേ റൂട്ടുകളിൽ ട്രയിനിലും, കൊല്ലം ഭരണിക്കാവിൽ സർവീസ് ബസുകളിലും കൊല്ലം തിരുവനന്തപുരം ജില്ലകളിലെ സ്കൂളുകളിലും ഓഫീസുകളിലുമെല്ലാം പുസ്തകവിൽപ്പനക്കാരനായിരുന്ന തൻ്റെ പൂർവകാലജീവിതവഴികളുടെ തുടർച്ചയായി കോഴിക്കോട്ടുനിന്നും 2014 ൽ വീണ്ടും പുസ്തകക്കെട്ടുകൾ ചുമലേറ്റാൻ തുടങ്ങി. കടന്നുവന്നവഴികളുടെ തീക്ഷ്ണയാഥാർത്ഥ്യങ്ങൾ ജീവിതപാഠങ്ങളാക്കി പുതിയവഴികളൊരുക്കി മുന്നോട്ടുപോയിക്കൊണ്ടിരുന്നു നൗഷാദ്. പിന്നിട്ടവഴികളിൽ കണ്ട കാഴ്ചകളിലെ വിജയചിത്രങ്ങൾക്കു പുതുജീവനേകാനും പരാജയങ്ങളെ നാളേക്കുള്ള പാഠപുസ്തകങ്ങളാക്കിയും കഠിനാധ്വാനം ചെയ്തു. ആ കഠിനാധ്വാനങ്ങളുടെ വിജയമാണ് പുസ്തകലോകമെന്ന വടുവൃക്ഷം.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വീടുകൾ കയറിയിറങ്ങി പുസ്തകങ്ങൾ കച്ചവടം ചെയ്തും, സപ്താഹനാളുകളിലും മറ്റു വിശേഷദിവസങ്ങളിലും ഹിന്ദുമതാചാര ഗ്രന്ഥങ്ങളും ആത്മീയപുസ്തകങ്ങളും ക്ഷേത്രപരിസരങ്ങളിൽ കൊണ്ടുനടന്നു വിപണനം ചെയ്തും,പള്ളികളിലെ വെള്ളിയാഴ്ച നമസ്കാരങ്ങളിലും ക്രിസ്ത്യൻ പള്ളികളിലെ ഞായാറാഴ്ച പ്രാർത്ഥനവേളകളിലും ദേവാലയങ്ങളുടെ മുൻവശത്തായി തോൾസഞ്ചിയിൽ പുസ്തകം നിറച്ച് നിറഞ്ഞചിരിയോടെ പുസ്തകവിൽപ്പനക്കാരനായി നൗഷാദ് പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ തൻ്റെ പുസ്തക വിപണനത്തിനായി പുസ്തകസഞ്ചികളുമായി ട്രയിനിലും ബസിലും, ഇരുചക്രവാഹനത്തിലും സ്കൂളുകളിലേക്കും സമ്മേളനനഗരികളിലേക്കും ഓഫീസുകളിലേക്കുമെല്ലാം നിരന്തരം യാത്രകൾ ചെയ്തു. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ട്, കേരളസാഹിത്യ അക്കാദമി, കേരള ഫോക്‌ലോർ അക്കാദമി എന്നിവയുടെ പുസ്തകപ്രമോട്ടറായി.
ജീവിതപങ്കാളി ജംഷീറ.എൻ.വിക്ക് കുറുങ്കവിതകളുടെ തമ്പുരാൻ കുഞ്ഞുണ്ണി മാഷ് ജോലി ചെയ്തിരുന്ന കോഴിക്കോട് ശ്രീരാമകൃഷ്ണമിഷൻ ഹയർ സെക്കൻ്ററി സ്കൂളിൽ ജോലി ലഭിച്ചപ്പോൾ യാദൃശ്ചികമായി സാഹിത്യനഗരിയായ കോഴിക്കോടെത്തിച്ചേർന്നതാണ് നൗഷാദിൻ്റെ അക്ഷരവഴികളെ ഇത്രയും വിപുലമായി മാറ്റിമറിച്ചത്. കോഴിക്കോട് മലപ്പുറം കണ്ണൂർ, പാലക്കാട് ജില്ലകളുടെ മുക്കിലും മൂലയിലും നൗഷാദ് വിൽപ്പനയ്ക്കായി പുസ്തകക്കെട്ടുമായി എത്തി. ഒരുവിധം എല്ലാ പാർട്ടികളുടെയും സമ്മേളനങ്ങളിലും സംഘടനാസമ്മേളനങ്ങളിലുമെല്ലാം നൗഷാദിനെയും നൗഷാദിൻ്റെ പുസ്തകക്കെട്ടുകളെയും കാണാത്തവർ ചുരുക്കമായിരിക്കും. ഇങ്ങനെ വളരെപ്പെട്ടെന്ന് മലബാറിൻ്റെ വായനസംസ്കാരത്തിന്റെ ഭാഗമായി നൗഷാദ് മാറി. സർക്കാർ ഓഫീസുകളിൽ കച്ചവടം അനുവദിക്കാതായതോടെ പുസ്തകവിൽപ്പന പരുങ്ങലിലായി. എങ്കിലും പരിചയക്കാർ ഫോണിലൂടെ പുസ്തകങ്ങളാവശ്യപ്പെടാൻ തുടങ്ങി. അത്തരമാവശ്യക്കാർക്ക് കൊറിയറിലോ തപാലിലോ പുസ്തകങ്ങൾ കൃത്യമായി വാങ്ങി അയച്ചുകൊടുക്കാനും തുടങ്ങി. ഈയൊരു തുടക്കം പുസ്തകങ്ങളെ വായനക്കാർക്കിടയിലേക്ക് കൊണ്ടുനടന്ന് പരിചയപ്പെടുത്തുന്നതിൽ നിന്നും മാറ്റി അവരുടെ കൈവശമുള്ള ഫോണിലെ വാട്സ്ആപ്പിലേക്ക് പുസ്തകപരിചയപ്പെടുത്തലെന്ന ആശയലോകത്തേക്ക് എത്തിച്ചു. ഇത്തരമൊരാശയ രൂപീകരണം നടന്നത് കോഴിക്കോട് സർവകലാശാല ക്യാംപസിൽ വച്ചാണ്. സർവകലാശാലയിലെ ഫോക് ലോര്‍ ഗവേഷകവിദ്യാർത്ഥി റോവിത്ത് കുട്ടോത്താണ് പുസ്തകവിൽപ്പനയ്ക്ക് വാട്സ്ആപ്പ് കൂട്ടായ്മയുടെ സാധ്യതയെപ്പറ്റി ആദ്യമായി പറഞ്ഞത്. ഇതോടെ 2017 ൽ കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗത്തിലെ ആസിഫ് കൂരിയാട് എന്ന വിദ്യാർത്ഥിസുഹൃത്തിൻ്റെ സഹായത്തോടെ 'പുസ്തകലോകം' എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. തുടക്കം മുതൽ പുസ്തകങ്ങളുടെ പുറംചട്ടയും പുസ്തകത്തെപ്പറ്റിയുള്ള ചെറിയ കുറിപ്പുകളുമായി ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതോടെ ഗ്രൂപ്പിലുള്ളവർ സ്വയമേവതന്നെ വായനയിൽ താൽപ്പര്യമുള്ള അവരുടെ കൂട്ടുകാരെയും ബന്ധുക്കളെയും സഹപ്രവർത്തകരെയും ഒന്നൊന്നായി പുസ്തകലോകം ഗ്രൂപ്പിലേക്ക് ചേർക്കാൻ തുടങ്ങി. ദിനംപ്രതി ഗ്രൂപ്പുകൾ വലുതായി. 250 പേർ വീതം നിറയുമ്പോൾ വാട്സ്ആപ് ഗ്രൂപ്പുകളും കൂടിക്കൂടി വന്നു. വാട്സ്ആപ്പിൽ നിന്ന് ഫേസ്ബുക്കിലേക്കും ടെലിഗ്രാമിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും കൂട്ടായ്മകൾ വളർന്നു. 25 പേരുമായി തുടങ്ങിയ പുസ്തകലോകം എന്ന ആശയത്തിൻ്റെ തുടർച്ച 2025ലെത്തുമ്പോൾ 2000 ഗ്രൂപ്പുകളിലായി 6 ലക്ഷത്തോളം മലയാളിവായനക്കാരിലെത്തി നിൽക്കുന്നു.
സമൂഹമാധ്യമങ്ങൾ പുസ്തകവായനയ്ക്ക് ഭീഷണിയാകുന്നുവെന്ന വാദങ്ങളുയരുന്ന കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ നൗഷാദ് പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പുത്തൻ അക്ഷരവിപ്ലവം സൃഷ്ടിക്കുകയാണിന്ന്. അഞ്ച് ലക്ഷത്തോളം പുസ്തകങ്ങളാണ് നൗഷാദ് സമൂഹമാധ്യമം എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് ലോകത്തുള്ള മലയാളിവായനക്കാരുടെ കൈകളിലെത്തിച്ചത്. സിംഗപ്പൂർ മലയാളി അസോസിയേഷന് ഗ്രന്ഥശാലയൊരുക്കുന്നതിനാവശ്യമായ 20 ലക്ഷത്തിലധികം രൂപയുടെ പുസ്തകങ്ങൾ വിവിധപ്രസാധകരിൽ നിന്നും ചെറുകിടവിൽപ്പനക്കാരിൽ നിന്നും സമാഹരിച്ച് സിംഗപ്പൂരിലെത്തിച്ചതാണ് തൻ്റെ കരിയറിലെ ഏറ്റവും വലിയ പദ്ധതിയെന്ന് നൗഷാദ് പറയുന്നു.
അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിക്കുന്ന ലോകമലയാളികൾക്കിടയിൽ 'പുസ്തകലോകം' നിരവധി ചെറുചില്ലകളുള്ള അക്ഷരമരമായി വളർന്നു പന്തലിച്ചുനിൽക്കുന്നു. ആ അക്ഷരവൃക്ഷത്തിൻ്റെ ചില്ലകൾക്കുള്ളിൽ വിജ്ഞാനം തേടി മലയാളിവായനക്കാർ തങ്ങളുടെ അറിവിന്റെ ലോകം വിപുലപ്പെടുത്താനായി കൂട്ടമായി പറന്നിറങ്ങി കൂടുകൂട്ടിയിരിക്കുന്നു. ഒരു ചെറുവിരൽസ്പർശനത്തിൽ നമ്മുടെ വായനയെ ലഹരിപിടിപ്പിക്കുന്ന അഥവാ ഉന്മാദലോകത്തേക്കാനയിക്കുന്ന പുസ്തകങ്ങൾ നമ്മളിരിക്കുന്നിടത്തേക്ക് നൗഷാദിൻ്റെ പുസ്തകലോകത്തിലൂടെ കടന്നുവരുന്നു. പുതുസാങ്കേതികവിദ്യയെ പാരമ്പര്യപുസ്തകവിൽപ്പനകളുടെ അനുഭവപാഠങ്ങളുമായി കൂട്ടിയിണക്കി വായനയുടെ പുതിയൊരു ലോകത്തെയാണ് മലയാളിക്കുമുന്നിൽ നൗഷാദ് തുറന്നിട്ടത്. പി.എൻ.പണിക്കർ ഗ്രന്ഥശാലപ്രസ്ഥാനത്തിലൂടെ വായന വളർത്തുന്നതിനായി സഞ്ചരിച്ചതുപോലെ നൗഷാദ് കൊല്ലം സൈബർകാലത്തിനിണങ്ങുംവിധം പുസ്തകപ്രചാരകനായി സമൂഹമാധ്യമയിടങ്ങളെ ഫലപ്രദമായി മാററിയെടുത്തു. പലയിടങ്ങളിൽ നിന്നും നിരന്തര പ്രതിസന്ധികളുണ്ടാക്കി പലരും ശല്യപ്പെടുത്തിക്കൊണ്ടും വ്യക്തിഹത്യകൾ നടത്തിക്കൊണ്ടും പുസ്തകലോകത്തെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ വിമർശനങ്ങളെ പോസിറ്റീവായി ഉൾക്കൊണ്ട് നിരന്തരം പുതിയ പുതിയ ആളുകളിലേക്ക് പുസ്തകലോകം എത്തിക്കെണ്ടേയിരിക്കുന്നു. പുസ്തകവായനയിൽ നിന്നകന്നു തുടങ്ങിയ മലയാളിയെ വായനയുടെയും അറിവുതേടലിൻ്റെയും സംസ്കാരത്തിലേക്ക് തിരികെകൊണ്ടുവരുന്ന പുതിയൊരു വായനവിപ്ലവത്തിനാണ് നൗഷാദും നൗഷാദിന്റെ പുസ്തകലോകവും തുടക്കം കുറിച്ചത്.
വിപണിയിൽ ലഭ്യമായ ഏറ്റവും പുതിയതും പഴയതുമായ എല്ലാ പുസ്തകങ്ങളും കണ്ടെത്തുകയും ആ പുസ്തകങ്ങളെപ്പറ്റി ചെറിയ കുറിപ്പ് തയ്യാറാക്കുകയും ശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുകയും അതിൽ വരുന്ന ഓർഡറുകളും അഭിപ്രായങ്ങളും അന്വേഷണങ്ങളും സശ്രദ്ധം പരിശോധിച്ച് വായനക്കാരൻ്റെ ആവശ്യമനുസരിച്ചുള്ള പുസ്തകങ്ങൾ തേടിപ്പിടിച്ച് അവ വൃത്തിയിൽ പൊതിഞ്ഞ് പോസ്റ്റോഫീസിലോ പാഴ്സൽ ഓഫീസിലോ കൊണ്ടുപോയി അയയ്ക്കുകയും അവ വായനക്കാരന് കിട്ടിയെന്നുറപ്പിക്കുകയും തുടങ്ങി എല്ലാ കാര്യങ്ങളിലും വായനക്കാരനെ സഹായിക്കുക എന്ന പ്രവർത്തനം ഏറ്റവും കൃത്യനിഷ്ഠയിൽ ചെയ്തുപോരുകയാണ് നൗഷാദിൻ്റെ രീതി. ഒഴിവുസമയം കിട്ടുമ്പോഴൊക്കെ തെരുവുകളിലും ബുക് സ്റ്റാറ്റാളുകളിലും പുസ്തകോത്സവങ്ങളിലുമെല്ലാം പുസ്തകങ്ങൾ തേടിയിറങ്ങും. ഔട്ട് ഓഫ് പ്രിന്റായ പല പുസ്തകങ്ങളും ആവശ്യക്കാർക്ക് തേടിപ്പിടിച്ച് നൗഷാദ് എത്തിച്ചു കൊടുക്കാറുണ്ട്. ഔട്ട് ഓഫ് പ്രിൻ്റായതുമൂലം ഒരിക്കലും ലഭ്യമാകാത്ത പുസ്തകങ്ങൾ കൈവശമുള്ളവരെ തേടിപ്പിടിച്ച് അതിൻ്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പെടുത്ത് സ്പൈറൽ ചെയ്ത് വായനക്കാരൻ്റെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ നൗഷാദ് ശ്രദ്ധിക്കുന്നു.
കോവിഡിനു മുമ്പ് പുസ്തകശാലകളെയായിരുന്നു വായനക്കാർ ആശ്രയിച്ചിരുന്നത്. കോവിഡ് കാലത്ത് കടകൾ തുറക്കാൻ കഴിയാതെ വന്നപ്പോൾ മുഖ്യധാരാ പ്രസാധകരും തൊഴിൽ നഷ്ടപ്പെട്ട ചില പുസ്തക കച്ചവടക്കാരും ഓൺലൈൻ വിപണനം ആരംഭിച്ചു. മറ്റു തൊഴിലിടങ്ങളിൽ നിന്ന് കോവിഡുമൂലം തൊഴിൽ നഷ്ടപ്പെട്ട് പുസ്തകവിൽപ്പനയിലെത്തിയ മിക്കയാളുകളും ഈ അവസരത്തിൽ വിലക്കിഴിവുകളും സമ്മാനങ്ങളും ഓഫറുകളും വിൽക്കാനാണ് ശ്രദ്ധിച്ചത്, പുസ്തകങ്ങൾ വിൽക്കാനല്ല. ഇതോടെ ജീവനോപാധിയെന്ന നിലയിൽ 35% മിനിമം വിലക്കിഴിവിൽ പ്രസാധകരിൽ നിന്ന് പുസ്തകം വാങ്ങി വിൽപ്പന നടത്തിയിരുന്ന പലരും പ്രതിസന്ധിയിലായി. പുത്തൻകച്ചവടക്കാർ പുസ്തകകച്ചവടത്തെക്കാൾ 'ഓഫർ' വില്ക്കുന്നവരായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പുസ്തക വിപണനത്തിലെ ഇത്തരം അനാരോഗ്യ പ്രവണതകളും അച്ചടിയിലും അസംസ്കൃത വസ്തുക്കളിലും നേരിട്ട ക്രമാതീതമായ വിലവർധനവുകളാൽ ഉല്ലാദനച്ചിലവ് വർദ്ധിക്കുകയും അതുമൂലം പുസ്തകവിലയിൽ വന്ന വർദ്ധനവും പ്രസാധകരെയും ജീവനോപാധിയായി പുസ്തകവിൽപ്പനസ്വീകരിച്ചവരെയും നന്നായി വലച്ചു. എന്നാൽ നൗഷാദിനെ ഇതൊന്നും ബാധിച്ചതേയില്ല. മുറിവാടക കൊടുക്കാതെ, ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ, ഏകാംഗപടയാളിയായി നൗഷാദും പുസ്തകലോകവും അക്ഷര ലോകത്തു കുതിച്ചു.
മിക്ക പുസ്തകശാലകളിലും ഗവേഷണസംബന്ധിയായ അക്കാദമിക വൈജ്ഞാനികപുസ്തകങ്ങൾ കഥകളും നോവലുകളും ഇതര സർഗാത്മകരചനകളും പോലെ ലഭ്യമായിരുന്നില്ല അല്ലെങ്കിൽ പുസ്തകശാലയുടെ ഏതെങ്കിലുമൊരു മൂലയിലേക്ക് ഒതുക്കപ്പെടുകയായിരുന്നു എന്നും. അക്കാദമികഗ്രന്ഥങ്ങളുടെ എഴുത്തും അച്ചടിയും വിപണനവും അധികം സാമ്പത്തികനേട്ടമോ പ്രശസ്തിയോ ഉണ്ടാക്കുന്നതല്ല, അതുകൊണ്ടുതന്നെ മുഖ്യധാരാ പ്രസാധകർ അത്തരം ഗ്രന്ഥങ്ങൾ പ്രസാധനം ചെയ്യാനും വിപണനം ചെയ്യാനും വിമുഖത കാട്ടി. അക്കാദമിക-ഗവേഷണ-വൈജ്ഞാനിക പുസ്തകങ്ങളുടെ ലഭ്യതയെപ്പറ്റി പുസ്തകലോകത്തിലൂലെ ധാരാളം അന്വേഷണങ്ങൾ വരാൻ തുടങ്ങിയയതോടെ അത്തരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി ആയി നൗഷാദിൻ്റെ ആലോചന. കോഴിക്കോട് ആസ്ഥാനമായുള്ള കപ്പൂച്ചിൻ സന്യാസസഭയുടെ പ്രസാധനസംരംഭമായ 'ആത്മ' ബുക്സുമായി സഹകരിച്ച് അത്തരം പുസ്തകങ്ങൾ പ്രസാധനം ചെയ്യാനുള്ള വലിയൊരു വെല്ലുവിളി 2019 ൽ നൗഷാദ് ഏറ്റെടുത്തു. മലപ്പുറം തിരൂർ മലയാളസർവകലാശാലയിലെ അധ്യാപകൻ ഡോ. അശോക് ഡിക്രൂസിന്റെ 'ഗവേഷണത്തിന്റെ രീതിയും നീതിയും' എന്ന റഫറൻസ് പുസ്തകമായിരുന്നു ആദ്യം പ്രസിദ്ധീകരിച്ചത്. ആ പുസ്തകമുൾപ്പെടെ പുസ്തകലോകം പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾ സാഹിത്യഅക്കാദമി അവാർഡ് ജേതാവും പത്രപ്രവർത്തകനും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ 2019 ഡിസംബറിൽ കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പുസ്തകലോകം കുടുംബസംഗമത്തിൽ വെച്ച് പ്രകാശനം ചെയ്തു. തുടർന്നിങ്ങോട്ട് 2025ലെത്തുമ്പോൾ 360 ലധികം ഗവേഷണ-പഠന-വൈജ്ഞാനിക പുസ്തകങ്ങൾ ഇത്തരത്തിൽ നൗഷാദ് പുറത്തിറക്കി. ഉടമ്പടികളോ ഉപാധികളോ ഒന്നും തന്നെയില്ലാതെ പകർപ്പവകാശം എഴുത്തുകാരനിലും അവരുടെ അവകാശികളിലും മാത്രം നിലനിർത്തി പുസ്തകങ്ങൾ പുറത്തിറക്കി. പലതിനും ഒട്ടേറെ പതിപ്പുകൾ വന്നു. അതിലൂടെ വൈജ്ഞാനികസാഹിത്യത്തിന് പുതിയ ഇടമൊരുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കാൻ പുസ്തകലോകത്തിന് കഴിഞ്ഞു. ഒപ്പം തന്നെ ഏറ്റവും മികച്ച അക്കാദമിക- വൈജ്ഞാനികഗ്രന്ഥങ്ങൾക്ക് വർഷം തോറും പുസ്തകലോകം 11111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാർഡും ഏർപ്പെടുത്തി. ചെറിയ സമയം കൊണ്ടുതന്നെ അക്കാദമിക സമൂഹത്തിൻ്റെ പ്രശംസ പിടിച്ചു പറ്റി പക്ഷപാദിത്വങ്ങളോ മുൻവിധികളോ ഇല്ലാതെ നൽകിവരുന്ന ഈ പുരസ്കാരം "ഡോ. ജി. ശ്രീജിത് സ്മാരക വൈജ്ഞാനികമലയാളം പുരസ്കാരം " എന്നു നാമകരണം ചെയ്തു നൽകിപ്പോരുന്നു.
മലയാളത്തിൽ ഏതൊക്കെ പുതിയ പുസ്തകങ്ങൾ ഇറങ്ങുന്നു എന്നറിയാൽ 'പുസ്തകലോകം' നോക്കിയാൽ മതിയെന്ന സാമാന്യവത്കരണത്തിലേക്കും പറച്ചിലുകളിലേക്കും കാര്യങ്ങളെത്തിക്കാൻ നൗഷാദിൻ്റെ സോഷ്യൽ മീഡിയ ഇടപെടലുകൾക്കായി. ഇതോടെ വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർ കൂട്ടത്തോടെ പുസ്തകലോകത്തിന്റെ കൂട്ടുകാരായി. പുസ്തകലോകത്തിന് ആസ്തിബാധ്യതകളായി എന്തുണ്ട് എന്നുചോദിച്ചാൽ പതിനയ്യായിരം രൂപയ്ക്ക് താഴെ വിലവരുന്ന ഒരു സ്മാർട്ട് ഫോൺ മാത്രമാണുള്ളത് എന്ന് നൗഷാദും നൗഷാദിനെ ഏറ്റവും അടുത്തറിയുന്നവരും പറയും. രാഷ്ട്രീയ-മതനേതൃത്വങ്ങളുടെ പിന്തുണകളോ,ഗോഡ്ഫാദർമാരോ, ഉപജാപകരോ വാഴ്ത്തുപാട്ടുകാരോ,സ്വന്തമായി ഓഫീസോ കമ്പ്യൂട്ടറോ തലമുറകളായി കൈമാറി വന്ന സ്ഥാവരജംഗമസ്വത്തോ മറ്റ് പാരമ്പര്യങ്ങളോ, കുടുംബപാരമ്പര്യങ്ങളോ ഒന്നും തന്നെയില്ല നൗഷാദിനും നൗഷാദിൻ്റെ പുസ്തകലോകത്തിനും. കഠിനാധ്വാനവും ജീവിതവഴികളിൽ നിന്നാർജ്ജിച്ചെടുത്ത കരുത്തും മാത്രമാണ് നൗഷാദിനും പുസ്തകലോകത്തിനുമുള്ള മൂലധനം, ഒപ്പം യാതൊരു ഉപാധികളും ഉടമ്പടികളുമില്ലാതെ പണമോ പദവികളോ മറ്റൊന്നുമോ പ്രതീക്ഷിക്കാതെ പുസ്തകലോകത്തെ വിശ്വസിച്ച് എഴുത്തുകാരേൽപ്പിച്ച ,അവരുടെ മനുഷ്യധ്വാനത്തിന്റെ എഴുത്തുകളും തന്നെ വിശ്വസിച്ച തൻ്റെ വായനക്കാരും മാത്രമാണ് മൂലധനമെന്ന് നൗഷാദ് ഉറപ്പിച്ചു പറയും. പുസ്തകലോകത്തിന് കിട്ടുന്ന സ്വീകാര്യതയും അംഗീകാരവും തൻ്റെ എഴുത്തുകാരും വായനക്കാരും സഹൃദയരുമടങ്ങുന്ന എല്ലാവർക്കും കൂടിയുള്ളതാണ് എന്ന് നൗഷാദ് കരുതുന്നു. പുസ്തകലോകം = ആത്മബുക്സ് അഥവാ കപ്പുച്ചിൻ സന്യാസസഭ +പുസ്തകലോകത്തിന്റെ എഴുത്തുകാർ + വായനക്കാർ + പുസ്തകവിൽപ്പനക്കാരൻ എന്ന നിലയിൽ ഞാനും > ഇതാണ് നൗഷാദിന്റെ സമവാക്യം.
ആരെയും പ്രചോദിപ്പിക്കുന്നതാണ് നൗഷാദ് കൊല്ലത്തിന്റെ ജീവിതകഥ. അക്ഷരങ്ങളാണ് നൗഷാദിന് ഒരു ജീവിതം ഉണ്ടാക്കിക്കൊടുത്തത്. "പുസ്തകവിൽപ്പനക്കാരൻ നൗഷാദ്" എന്നുതന്നെ ജീവിതാവസാനം വരെ അടയാളപ്പെടുത്താനാഗ്രഹിക്കുന്നയാളാണ് നൗഷാദ് കൊല്ലം. പുസ്തകങ്ങളോടൊപ്പമുള്ള യാത്രയിൽ നൗഷാദിന് പൂർണ്ണ പിന്തുണയുമായി കോഴിക്കോട് മീഞ്ചന്ത ശ്രീരാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം അറബി അധ്യാപികയായ ഭാര്യ ജംഷീറയും മക്കൾ അൻജും കരീമും അനുംഹസനും അജൽമുഹമ്മദും ഒരേ മനസ്സോടെ ഒപ്പമുണ്ട്. മുഴുവൻസമയരാഷ്ട്രീയക്കാരൻ, ബാങ്ക് ജീവനക്കാരൻ, പ്രവാസി, നാരങ്ങവിൽപ്പനക്കാരൻ തുടങ്ങിയ വിവിധവേഷങ്ങളിലൂടെയും കർമ്മമണ്ഡലങ്ങളിലൂടെയും നൗഷാദ് കൊല്ലം തൻ്റെ ജീവിതപ്പടവുകളിലൂടെ സഞ്ചരിച്ചിരുന്നു. ഇന്ന് എഴുത്തുകാരും അക്ഷരങ്ങളും പുസ്തങ്ങളും വായനക്കാരുമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാനോ പറയാനോ കഴിയാത്ത നിലയിൽ നൗഷാദ് തൻ്റെ ജീവിതച്ചുവടുകൾ മാറ്റിക്കൊണ്ട് തന്നെ തേടിയിരിക്കുന്ന അടുത്തവായനക്കാരനരികിലേക്ക് പുസ്തകക്കെട്ടുകളുമായി സൈബർതെരുവിലൂടെ യാത്രചെയ്യുകയാണ്. തൻ്റെ ചുമലിൽ തൂക്കിയ തുണിസഞ്ചിയിലെ പുസ്തകക്കെട്ടുകളും, കൈവശമുള്ള സ്മാർട്ട് ഫോണിലൂടെ വായനക്കാരെ വായിക്കാൻ പ്രേരിപ്പിക്കുന്ന ചെറുപുസ്തക വിവരണങ്ങളുമൊളിപ്പിച്ച അക്ഷരച്ചെപ്പുമായി.
വായനയും പുസ്തകങ്ങളും മലയാളിക്ക് ലഹരിയാണെങ്കിൽ പുസ്തകവിൽപ്പനയും അക്ഷരക്കൂട്ടങ്ങളും ലഹരിയാക്കിയവനാണ് നൗഷാദ് കൊല്ലം. താൻ വായിച്ചറിഞ്ഞതും കണ്ടറിഞ്ഞതുമായ പുസ്തകങ്ങളുടെ കെട്ടുകളും ചുമലേറ്റി തൻ്റെ വരവും കാത്തിരിക്കുന്ന പുസ്തകഭ്രാന്തൻമാർക്കരികിലേക്ക് ',പിന്നിട്ട വഴികളിൽ താൻ കണ്ടറിഞ്ഞ അക്ഷരക്കാഴ്ചകളുടെ വിപുലമായ പുസ്തകങ്ങളുടെ കെട്ടുകളുമായി.......
അയാൾക്കറിയാം അക്ഷരങ്ങൾ അഗ്നിയാണെന്ന്.
പുസ്തകവിപണനമൊരു സാംസ്കാരിക പ്രവർത്തനമാണെന്ന്.
വായനക്കൂട്ടങ്ങളിലേക്ക് പുതുതലമുറയെ എത്തിക്കേണ്ടത് മറ്റൊരു വൈജ്ഞാനികവിപ്ലവമാണെന്ന്.
അക്ഷരങ്ങളും പുസ്തകങ്ങളുമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെന്ന്.
അങ്ങനെ ഒത്തിരിയൊത്തിരി സ്വയം ബോധ്യപ്പെടലൂകളിലൂടെ പരിവർത്തനം ചെയ്യപ്പെട്ട് മുന്നോട്ടുനടന്നുകൊണ്ടേയിരിക്കുന്നു......
പുസ്തകവിൽപ്പനക്കാരനായി.............
ലോകപുസ്തകദിനം 2025 ഏപ്രിൽ 23
“എഴുത്തുപഠിച്ചു കരുത്തുനേടുക,വായിച്ചു വളരുക,ചിന്തിച്ചു പ്രബുദ്ധരാവുക”
പി.എൻ പണിക്കരിലൂടെ കേരളത്തിൻ്റെ വായന വളരുകയായിരുന്നു. കയ്യിൽ കിട്ടുന്നതെന്തും വായിച്ചിരുന്ന കാലത്തിൽ നിന്നും റീലാളൻമാർ പടച്ചുവിടുന്ന വാഴ്ത്തുപാട്ടുകളിലേക്കും സ്തുതിഗീതങ്ങളിലേക്കും സോഷ്യൽ മീഡിയ എഴുത്തുകാരുടെ കുഴലൂത്തുകാരിലേക്കും വെട്ടുകിളികളുടെ ഇടപെടലുകളിലേക്കും ചുരുങ്ങുകയാണ് ഇന്നിൻ്റെ എഴുത്തിടങ്ങളും പുസ്തകപ്രസാധനവും വായനയും. നമ്മുടെ മക്കളും നമ്മളും എന്തുവായിക്കണം എന്ത് വായിക്കാൻ തിരഞ്ഞെടുക്കണം എന്നു നിശ്ചയിക്കപ്പെടുന്നതിന് റിലാളൻമാരുടെ റിവ്യൂകളെ മാത്രം ആശ്രയിക്കുന്ന രീതികൾ മാറേണ്ടതുണ്ട്. ആഗോളമലയാളിയുടെ പുസ്തക വായനാഭിരുചികളെ കഴിഞ്ഞ 25 വർഷമായി ശരിയായ ദിശയിൽ മാത്രം നയിക്കുന്ന യാതൊരുവിധ മുൻവിധികളോ വിധിനിർണ്ണയമോ ഇല്ലാതെ വായനക്കാർക്കിടയിൽ എല്ലാ മലയാളപുസ്തകങ്ങളെയും പരിചയപ്പെടുത്തിയും വിപണനം ചെയ്തും ജീവിക്കുന്ന ഒരു പുസ്തകവിൽപ്പനക്കാരനുണ്ട്, പേര് നൗഷാദ് കൊല്ലം. പൊറ്റെക്കാടും ബഷീറും തിക്കോടിയനും എം.ടി.യും വത്സലയും യു.എ ഖാദറും പി.എം. താജുമെല്ലാം നിറഞ്ഞുനിന്ന കോഴിക്കോടിൻ്റെ സാഹിത്യനഗരിയിൽനിന്നും ലോകമലയാളിയുടെ വിരൽത്തുമ്പിലേക്കു സൈബർചുമരുകളെ ഭേദിച്ചു പറന്നിറങ്ങിയ പുസ്തകമനുഷ്യൻ.

പുസ്തകവിൽപ്പനക്കാരനായി.
ഏവർക്കും ലോകപുസ്തകദിനാശംസകൾ
#ലോകപുസ്തകദിനം
Calicut
Be the first to know and let us send you an email when പഴയ മലയാളം പുസ്തകച്ചന്ത/Old Malayalam Books Market posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Send a message to പഴയ മലയാളം പുസ്തകച്ചന്ത/Old Malayalam Books Market: