![നന്ദിനി... [13]HORROR THRILLER..കഴിഞ്ഞ ഭാഗം link.. [12]👇https://www.facebook.com/share/p/1BTzZiq4CT/അവനു തൻ്റെ കണ്ണുകളെ ...](https://img3.medioq.com/852/565/1402758448525655.jpg)
27/09/2025
നന്ദിനി... [13]
HORROR THRILLER..
കഴിഞ്ഞ ഭാഗം link.. [12]👇
https://www.facebook.com/share/p/1BTzZiq4CT/
അവനു തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
വെണ്ണക്കൽ ശില്പം പോലെ ഒരു സ്ത്രീ അതും തൻ്റെ കൺ മുൻപിൽ.
മുൻപങ്ങും കട്ടിട്ടുപോലുമില്ല. അതിസുന്ദരിയായ അവളുടെ മേനി ആ ഇരുട്ടിലും പൂർണ്ണചന്ദ്രനെ പോലെ പ്രകാശിക്കുന്നുണ്ടായിരുന്നു ..
പാദം വരെ മുട്ടുന്ന കേശഭാരം, വില്ലുപോലെ ഇടതൂർന്ന പുരികങ്ങൾ, വശ്യ തയാർന്ന മിഴികൾ, ആലില വയറിൽ മന്ദാരപൂ പോലെയുള്ള പൊക്കിൾചുഴി,ചോര വാർന്നൊഴുകുന്ന പോലത്തെ ചുണ്ടുകൾ,വിടർന്ന മാറിടം, മാറിടത്തിൽ അലങ്കാരമായി വിരിഞ്ഞു കിടന്നിരുന്ന തങ്ക പതക്കങ്ങൾ ഒറ്റനോട്ടത്തിൽ കണ്ട ആ കാഴ്ച സ്വപ്നമാണോ എന്നു തോന്നിയതിനാലാകാം. അവൻ കണ്ണുകൾ തിരുമ്മി കൊണ്ട് ഒരിക്കൽ കൂടി നോക്കിയത്..
ഇത്തവണ അവൻ ശരിക്കും ഞെട്ടി പോയി..
അതു അവൾ തന്നെയായിരുന്നു
നന്ദിനി..
അപ്പോൾ ഒരു നിമിഷം മുൻപ്ഞാൻ കണ്ടത് ആരായിരുന്നു .
അവൻ ആ കാഴ്ചകളെ ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു...
അതിനിടയിൽ അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു.
എന്താ ദേവേട്ടാ. ഇങ്ങിനെ നോക്കുന്നേ..
പകൽ കിനാവ് കാണുകയാണോ..?
അവളുടെ വശ്യമായ പുഞ്ചിരിക്കും മധുരമൂറും വാക്കുകൾ ക്കുമായുള്ള
മറുപടിയായി. അവൻ മൗനം പാലിച്ചു നിന്നു.
അവനു തൻ്റെ മനസ്സിനെ പൂർണ്ണ സ്ഥിതിയിലേക്കു കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല ..
അപ്പോൾ തൻ്റെ മുന്നിൽ കണ്ടവൾ ആരായിരുന്നു. അച്ഛൻ പറഞ്ഞ കഥയിലെ നായികയായിരുന്നോ..
അവനു അവളുടെ മുഖത്തു നിന്നും മിഴികൾ പിൻവലിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... എന്തോ തൻ്റെ മിഴികളെ അവൾ കൈവശപ്പെടുത്തിയതുപോലെ അവനു തോന്നി..
അതു വരെ നിശബ്ദമായിരുന്ന അവളുടെ ചുണ്ടുകൾ പിന്നെയും മന്ത്രിച്ചു...
എന്തായിത് ദേവേട്ടാ. എന്നെ ആദ്യമായി കാണുന്ന പോലെ ഞാൻ ദേവേട്ടൻ്റെ നന്ദിനി തന്നെയാ..
അതു പറഞ്ഞു കൊണ്ടവൾ മനോഹരമായി ഒന്നു കൂടെ പുഞ്ചിരിച്ചു.... ഒരു വിജയത്തിന്റെ കണിക കൾ ആ പുഞ്ചിരിയിൽ ഒളിച്ചിരുന്നു...
"ആരാണു നീ" ?
"ഞാനോ ഇതു നല്ല ചോദ്യം .. ദേവേട്ടനു എന്നെ അറിയില്ലങ്കിൽ ഈ ലോകത്ത് വേറെ ആർക്കാണ് എന്നെ അറിയുക അവൾ തെല്ലു നീരസത്തോടെ.മൃദുവായി മൊഴിഞ്ഞു...
അതിൽ ശ്രദ്ധ ചെലുത്താതെ അവൻ കുളത്തിലേക്ക് ഇറങ്ങുവാൻ തുടങ്ങി ..
നിൽക്കൂ ദേവേട്ടാ. ഞാനുമുണ്ട്..
നമുക്ക് ഒരുമിച്ച് നീരാടാം..
വേണ്ട . ഞാൻ തനിയെ കുളിച്ചു കൊള്ളാം..
അവൻ തിരിഞ്ഞു നോക്കാതെ മറുപടി നൽകി...
അവൾ വീണ്ടും ചോദ്യങ്ങളുമായ് അവനെ പിന്തിരിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു..
അതെന്താ ' ദേവേട്ടാ.
അവളുടെ വിടർന്നു നിന്ന ചെന്താമര പോലെയുള്ള മുഖമൊന്ന് വാടീ..
വേണ്ട എന്നു പറഞ്ഞാൽ വേണ്ട...
ഇത്തവണ അൽപം കയർത്ത ശബ്ദത്തോടെയാണ് അവൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടു മറുപടി പറഞ്ഞത് ....
നമ്മൾ മുൻപ് ഒരു പാട് കുളിച്ചിട്ടുള്ളതല്ലേ...
ദേവേട്ടന്നോട് ഒരു സ്നേഹവും ഇല്ല ..
നീ എൻ്റെ പഴയ നന്ദിനിയല്ല..
ഇന്നു നീ വേറെ ആരുടേയോ സ്വന്തമാണ് ..
എന്നെ ജീവിക്കാൻ അനുവദിക്കൂ ..
പറഞ്ഞു കഴിഞ്ഞതും അവളുടെ ' ഭാഗത്തുനിന്ന് മറുപടി ഒന്നും ലഭിക്കാതപ്പോൾ ആണ് അവൻ വീണ്ടും തിരിഞ്ഞു നോക്കിയത്..
അവൾ അവൻ്റെ അടുക്കലിൽ നിന്നും ഒഴിഞ്ഞുമാറി ഒരു മൂലയിൽ ഇരുന്ന് കരയുന്നതാണ് അവൻ കണ്ടത്..
അവൻ പതിയെ അവളുടെ അടുക്കലേ ക്ക് ചെന്നു.
കരയുവാൻ മാത്രം .. ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.
എല്ലാം നീ വരുത്തിവെച്ചതല്ലേ.. അനുഭവിക്കാൻ നീ പ്രാപ്തയുമാണ് ..
എനിക്കതിൽ പങ്കില്ല ..
അനുഭവിക്കാൻ "!!! ഒന്നു നിർത്തിയ ശേഷം അവൾ തുടർന്നു..
ദേവേട്ടൻ പറഞ്ഞത് ശരിയാണ് ഈ ലോകത്ത് ഇനി എനിക്ക് ദേവേട്ടൻ മാത്രമേയുള്ളൂ എന്ന് വിശ്വസിച്ചു കൊണ്ട് ഇത്രയും നാൾ ജീവിച്ചു.. ഇനിയുള്ള ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീർക്കുവാൻ ആണെങ്കിൽ അതും ഞാൻ സ്വയം അനുഭവിച്ചു കൊള്ളാം...
കരഞ്ഞു കരഞ്ഞു കണ്ണുനീർ പോലും തന്നോടിപ്പോൾ കരുണ കാട്ടാറില്ല...
ഇടയ്ക്കിടെയുള്ള അവളുടെ തേങ്ങലിലും
അവൾ പറയുന്നത് വളരെ വ്യക്തമായി അവനു
കേൾക്കാമായിരുന്നു
ആ വാക്കുകൾക്ക്
ഉറച്ച പാറയുടെ ഘനമായിരുന്നു...ആ തീരുമാനങ്ങൾ ഉള്ളിൽ നിന്നും പുറത്തേക്ക് വന്നതായിരുന്നു.. അതിനു ഒറ്റപ്പെടലിന്റെ ഒരു ധ്വനിയുണ്ടായിരുന്നു
വാടിത്തളർന്ന പൂവിന്റെ ഗന്ധമായിരുന്നു..
പെയ്തു തോർന്ന മഴയുടെ നിശബ്ദതയിൽ
ഒലിച്ചിറങ്ങിയ വെള്ളത്തുള്ളികൾ പോലെ
ഇടയ്ക്കെപ്പോഴോ മൗനം പാലിച്ചുകൊണ്ട്...
ഒരു അക്ഷരം പോലും മുറിഞ്ഞു പോകാതെ അവൾ ആ നൊമ്പരങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു...
എല്ലാം പറഞ്ഞ് അവസാനിപ്പിക്കാൻ.. തിടുക്കം കൂട്ടുന്നത് പോലെ.... എല്ലാം പറഞ്ഞവസാനിപ്പിച്ച് എങ്ങോട്ടോ ഓടിയെളിക്കാൻ പോകുന്ന പോലെ. തോന്നിയവന് ..
അവൻ മൗനം ഭംഞ്ജിച്ചുകൊണ്ട് അവൾക്ക് കാതോർത്തിരുന്നു...
എനിക്കറിയാം ദേവേട്ടൻ ഇപ്പോൾ എന്നെ തെറ്റിദ്ധരിക്കുന്നുണ്ടാവും...
ദേവേട്ടൻ വിദേശത്തുനിന്നും വന്നിട്ട് ഒരിക്കൽപോലും ഞാൻ കാണാൻ വന്നില്ല എന്ന കാരണത്താലും ദേവേട്ടനോട് ഒന്നും സംസാരിച്ചില്ല എന്ന കാരണത്താലും ആർക്കും നിർവചിക്കാം ..
ദേവേട്ടനോട് പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതല്ല.
എന്നിരുന്നാലും എല്ലാറ്റിനും എന്റെ പക്കൽ വ്യക്തമായ തെളിവുകൾ ഉണ്ട്. വ്യക്തമായ മറുപടികൾ ഉണ്ട്...
ആരെയും ബോധിപ്പിക്കാൻ വേണ്ടി ആയിരുന്നില്ല..
മനസ്സിൽ ഞാൻ പോലും അറിയാതെ ചിതലരിക്കാതെ ശിഥിലമാകാതെ
അതങ്ങനെ അവിടെ കിടന്നു...
മറക്കുവാൻ ശ്രമിച്ചതായിരുന്നു
കഴിയുന്നില്ല ദേവേട്ടാ...
ദേവേട്ടനു അറിയില്ല
എനിക്ക് ആകെ ഉണ്ടായിരുന്ന അമ്മപോലും തന്നെ വിട്ടുപോയപ്പോൾ
ആകെ ഒരു പ്രതീക്ഷയേ അവശേഷിച്ചുള്ളൂ
അത് എൻ്റെ ദേവേട്ടൻ മാത്രമായിരുന്നു...
അമ്മയെ കാണുവാൻ ഏട്ടൻ അവിടെ വന്നപ്പോൾ
അമ്മയുടെ ചലനമറ്റ ജീവൻ്റെ മുന്നിലും ഞാൻ ആഗ്രഹിച്ചത്
ദേവേട്ടൻ്റ നെഞ്ചിൽ കിടന്ന് പൊട്ടിക്കരയുവാനായിരുന്നു
ആ തലോടൽ ഒരു ആശ്വാസവാക്കുകൾ മാത്രമായിരുന്നു..
എന്നിട്ടും എന്നെയൊന്ന്
തിരിഞ്ഞുപോലും നോക്കാതെ ദേവേട്ടൻ പടിയിറങ്ങിപോയപ്പോൾ നെഞ്ച് തകരുകയായിരുന്നു
ആ നിമിഷം ചിന്തിച്ചു പോയി
അമ്മയോടൊപ്പം
ആരാലും വിളി കേൾക്കാത്തൊരു ഇടത്തേക്ക്
എനിക്കും പോകണം എന്ന്... ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് ..
എന്നിട്ടും കാത്തിരുന്നത്
ദേവേട്ടന്റെ നന്ദുന്നുള്ള ഒരു വിളിക്ക് മാത്രമായിരുന്നു...
പ്രതീക്ഷകളുടെ അവസാനമെന്നോണം
അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്യുന്നവരെ എന്നെ കാത്തിരിക്കുവാൻ ആരോ പ്രേരിപ്പിക്കുകയായിരുന്നു....
സത്യത്തിൽ സുലു അമ്മ എന്നെ വിളിക്കാൻ വരുമ്പോൾ
നീറുന്ന നെഞ്ചിലും സന്തോഷത്തിന്റെ കണികകൾ പൊട്ടി മുളക്കുകയായിരുന്നു..
ഇനി ഞാൻ തനിച്ചല്ല എന്നുള്ള ഒരു ആത്മവിശ്വാസം അണപൊട്ടിയൊഴുകയായിരുന്നു ..
ഇപ്പോഴെങ്കിലും എന്റെ ദേവേട്ടൻ എന്നെ വിളിച്ചല്ലോ
എന്ന പരിഭവം നിറഞ്ഞ പ്രതീക്ഷകളായിരുന്നു...
ഇന്നു ദേവേട്ടനെ നേരിട്ട് കണ്ടപ്പോൾ
അടുത്തിരുന്നു ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ടായിരുന്നു...
എന്നാൽ ഭയം കൊണ്ടും
വീട്ടിലെ വിഷമതകൾ കൊണ്ടുമാത്രമാണ് ഞാൻ മൗനം പുകിയത്
അല്ലാതെ ദേവട്ടനോട് വിരോധമോ ,ദേഷ്യമോ തോന്നിയിട്ടായിരുന്നില്ല
ഞാനെന്റെ വാക്കുപാലിച്ചു...
ദേവേട്ടൻ വരുന്നതുവരെ കാത്തിരുന്നു....
അവൾ കണ്ണുകൾ തുടച്ചു കൊണ്ട് അവനെ ഒന്ന് നോക്കി...
ദേവേട്ടൻ കുറച്ചു മുൻപ് പറഞ്ഞില്ലേ...
നന്ദിനി ഇപ്പോൾ പഴയ നന്ദിനിയല്ല... ഒരു പാട് മാറിപ്പോയി..
മറ്റാരുടെ താണന്ന്...
സത്യത്തിൽ എനിക്ക് തിരിച്ചാണ് ഇപ്പോൾ തോന്നുന്നത്
ദേവേട്ടൻ എന്റെ പഴയ ദേവേട്ടൻ അല്ല
ഒരുപാടു മാറിയിരിക്കുന്നു..
ഒരുപക്ഷേ എൻ്റെ ചിന്തകൾ അല്ലെങ്കിൽ എന്റെ തെറ്റിധാരണകൾ ആയിരിക്കാം...
അനാഥയായ ഇവളെ സ്വീകരിക്കാൻ ഒരുപക്ഷേ മനസ്സുവരുന്നില്ലായിരിക്കാം...
അവസാനമായി ഒരു കാര്യം കൂടി ഞാൻ പറയാം...
കുട്ടിക്കാലം മുതൽക്കേ .ഈ കുളത്തിന് എന്നെ അറിയാം
എനിക്ക് ഈ കുളവും
ചെറുപ്പകാലത്ത് ഓരോന്ന് പലരും പറഞ്ഞു നടന്നിട്ടുണ്ട്... അതിലൊന്നും ഞാൻ വിശ്വസിച്ചിരുന്നില്ല ..
ദേവേട്ടൻ്റെ പെണ്ണായി എനിക്ക് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ
അന്നവർ പറഞ്ഞത് ഒരുപക്ഷേ ഇനി സത്യമായി പരിണമിക്കും...
ഭീഷണിയുടെ സ്വരത്തിൽ അവൾ അത് പറഞ്ഞു നിർത്തിയപ്പോൾ
ഇടിവെട്ടേറ്റതു പോലെ തിരിച്ചു നിൽക്കുകയായിരുന്നു ദേവൻ.. അവൾ ഒരു അർത്ഥതിൽ ഇനിയെന്തു സംഭവിക്കും എന്നുള്ളത് എന്നെ അറിയിക്കുകയായിരുന്നു
ഒന്നും മറുപടി പറയാൻ കഴിയുന്നില്ലല്ലോ ..ഈശ്വരാ..!!
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് അവന്റെ ഉപബോധ മനസ്സിൽ ചോദ്യങ്ങളും സംശയങ്ങളും അവനെ കുത്തിനോവിച്ചു കൊണ്ടിരുന്നു...
ഞാനറിഞ്ഞത് മുഴുവൻ സത്യമാണെങ്കിൽ
ഡോക്ടർ പറഞ്ഞതും ,
അച്ഛൻ പറഞ്ഞതും,
രാജീവിന് സംഭവിച്ചതു മെല്ലാം കോർത്തിണക്കിയാൽ ഞാൻ ഇതുവരെ കണ്ടതെല്ലാം. സ്വപ്നമായിരുന്നുവോ...
ഇല്ല ഒരിക്കലുമില്ല.. ചിന്തകൾ ആരോഹണത്തിൽ ക്രമം തെറ്റിയപ്പോൾ
ഒന്നും ചെയ്യാൻ കഴിയാത്ത അവൻ വ്യാകുലപ്പെട്ടു..
തലയിൽ കൈവെച്ചു കൊണ്ട് കുളത്തിലെ കുഞ്ഞോളങ്ങളി ൽ തത്തിക്കളിക്കുന്ന
തിങ്കൾ കലയെ നോക്കി
പടവിൽ അങ്ങനെയിരുന്നു....
എവിടെ നിന്ന് തുടങ്ങണം എന്ന് ഒരു പിടിയും കിട്ടുന്നില്ല ഈശ്വരാ...
സംശയിക്കുന്നവരല്ലാം കൺമുന്നിൽ സൂര്യതാപത്തിൽ ഉരുകുന്ന മഞ്ഞുകട്ട പോലെ ഉരുകി പോവുകയാണല്ലോ ...
ഇനി ചിലപ്പോൾ ഇവളും ഒരു തെറ്റും ചെയ്യാത്തവരെ പോലെ എന്റെ മുന്നിൽ അഭിനയിക്കുകയാണോ :..?
എനിക്കാണ് തെറ്റുപറ്റിയത്
ഒരുപക്ഷേ ഇവൾ എന്റെ മനസ്സ് മാറ്റുന്നതായിരിക്കുമോ...?
ഉത്തരമില്ലാത്ത ഓരോ ചോദ്യങ്ങൾ അവർ സ്വയം ചോദിച്ചു കൊണ്ട് എഴുന്നേൽക്കുവാൻ തുടങ്ങുന്നതിനിടയിലാണ്
അവന്റെ തോളോട് ചേർന്ന് അവൾ ചാരിയിരുന്നതു.
എന്നെ ഉപേക്ഷിക്കരുത് ദേവേട്ടാ...
ഇനി ആരുമില്ല ഈ ലോകത്ത് എന്റെ ദേവേട്ടനല്ലാതെ...
തെറ്റു ചെയ്യാത്ത ഒരു കുറ്റവാളിയെ പോലെഅവൾ കെഞ്ചുകയായിരുന്നു .. അവളുടെ ചുടു കണ്ണു നീർ അവന്റെ തോളിനെ പൊള്ളിച്ചു കൊണ്ടിരുന്നു
അത് കേട്ടപ്പോൾ അവന്റെ മനസ്സ് ഒന്ന് ഇടറി
ഒരുപാട് തവണ ആ തോളിൽ അവൾ തല ചായ്ച്ച് ഇരുന്നിട്ടുണ്ട്
ആ ഓർമ്മകളായിരുന്നു വിദേശത്ത് തനിക്ക് കൂട്ടിനുണ്ടായിരുന്നത് ..
ഓർമ്മകൾ ഒരിക്കൽ കൂടി സംജാതമായ പോൾ അവനറിയാതെ തന്നെ അവന്റെ കൈകൾ അവളുടെ മുടിയിഴകളിലൂടെ മെല്ലെ തലോടി...
അവൻ മെല്ലെ ആ കാതോരം ചുണ്ടുകൾ ചേർത്ത് പിടിച്ചു കൊണ്ട് വിളിച്ചു...
"നന്ദിനി "
കളഞ്ഞു പോയ നിധി തിരിച്ചു കിട്ടിയ സന്തോഷത്തോടെ അത്രയേറെ പ്രണയാതുരമായ സ്വരത്തിൽ അവൻ ഒരിക്കൽ കൂടി വിളിച്ചു എന്റെ നന്ദിനി
ദേവേട്ടൻ്റെ സ്വന്തം നന്ദു...
നിന്നെ ഞാൻ വിശ്വസിച്ചോട്ടെ...!!!
"എന്തോ "
അവൾ വിളികേട്ടു
ആയിരം നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരു അനുഭൂതിയായിരുന്നു അവനപ്പോൾ ....
(തുടരും)
എന്ന് നിങ്ങളുടെ സ്വന്തം ദീപു ..