Sputnicnetwork.

  • Home
  • Sputnicnetwork.

Sputnicnetwork. ഇങ്കിലാബ് സിന്ദാബാദ്.

ഓരോ വിശക്കുന്ന വയറ്റിലും ഓരോ ദരിദ്ര ഭവനത്തിലും ഓരോ ഇന്ത്യന്‍ ഗ്രാമത്തിലും ഇന്ന് തീ ആളുകയാണ്...... കൊടിയ ചൂഷണത്തിന്റെ, ദാരിദ്ര്യത്തിന്റെ, തൊഴിലില്ലായ്മയുടെ, വ്യഭിചാരത്തിന്റെ പ്രതീകമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥ ഈ അഗ്നിയില്‍ കത്തിയമരും...... അതിന്റെ ചാരത്തില്‍ നിന്നും ഒരു പുതിയ സമൂഹം ഉയര്‍ന്നു വരും...സമത്വവും ഐശ്വര്യവും സാമാധാനവുമുള്ള , അനുദിനം പുരോഗതിയുടെ
പടവുകള്‍ ചവിട്ടിക്കയറുന്ന പുത്തന്‍ സാമൂഹ്യ വ്യവസ്ഥ

28/12/2024

"മുനമ്പത്തെ താമസക്കാരുടെ അവകാശം സംരക്ഷിക്കപ്പെടണം എന്നതാണ് സംസ്ഥാന സർക്കാർ നിലപാട്"

13/07/2024



15/04/2024

*രാഷ്ട്രീയ കേരളത്തിന് അനുഭവ ഭേദ്യമാക്കിയ കേരളത്തിൻ്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ മലപ്പുറത്ത് കോട്ടമൈതാനിയിൽ നടത്തിയ പ്രസംഗം ഈ 8മിനിറ്റ് കേൾക്കാതെ പോവരുത് .....*.✊🏿

28/10/2023

പലസ്തീൻ... ഒറ്റ നിലപാട്...
വസ്തുതകൾ നിരത്തി സഖാവ് എം സ്വരാജ്

26/10/2023

കേരളം നിക്ഷേപങ്ങളുടെ ശവപ്പറമ്പല്ല. നിരാശരായ യുവാക്കളുടെ ഭൂമികയുമല്ല. നിക്ഷേപകരുടെ സ്വർഗഭൂമിയാണ് കേരളം...

വ്യവസായ മന്ത്രി P Rajeev ..

കഴിഞ്ഞ മാസം മാത്രം കേരളത്തിൽ നടന്ന കാര്യങ്ങൾ ആണിത് , നമ്മുടെ ഏതെങ്കിലും പത്രത്തിൻ്റെ ലീഡ് ന്യൂസ് ആയി ഇതിൽ ഏതെങ്കിലും ഒരു കാര്യം വന്നതായി കണ്ടിട്ടുണ്ടോ ?

കേരളത്തെ രാജ്യത്തിന് മുമ്പിൽ ഒരു ബ്രാൻ്റ് ആയി അവതരിപ്പിക്കാൻ ആണ് നമ്മുടെ സർക്കാർ ശ്രമിക്കുന്നത് , എന്നാൽ നമ്മുടെ മാധ്യമങ്ങൾ ശ്രമിക്കുന്നത് കേരളത്തെ തകർക്കാനും.👏🏻

22/09/2023
09/09/2023

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ്‌ ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുകയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ പങ്ക് അദ്ദേഹം വഹിച്ചിരുന്നു. വളരെയേറെ പിന്നാക്കാവസ്ഥയിലുള്ള സാമൂഹ്യ സാഹചര്യത്തിൽനിന്നാണ് ചടയൻ പാർടി പ്രവർത്തനത്തിലേക്ക് കടന്നുവന്നത്. ലാളിത്യത്തെ അദ്ദേഹം ജീവിതവ്രതമാക്കി. ഒരു കമ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണം എന്നതിന് ഉത്തമമാതൃകയായിരുന്നു സഖാവ്‌.

കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിലെ ഇരിക്കൂർ ഫർക്കയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സമരാനുഭവങ്ങളിലൂടെയാണ് ചടയൻ ഗോവിന്ദൻ എന്ന കമ്യൂണിസ്റ്റ് പോരാളി വളർന്നുവന്നത്. പുര കെട്ടിമേയാൻ പുല്ല് പറിച്ചെടുക്കാനുള്ള സമരം, വിളവെടുപ്പുസമരം, കലംകെട്ടുസമരം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു.

പൊലീസ്, ഗുണ്ടാവാഴ്ചയെ ചെറുത്ത് കണ്ടക്കൈയിൽ കൃഷിക്കാർ നടത്തിയ ഉജ്വലസമരം അദ്ദേഹത്തെ ആവേശംകൊള്ളിച്ചു. അതുതന്നെയാണ് മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനെ രൂപപ്പെടുത്തുന്നതിന് വഴിത്തിരിവായ സംഭവവും. 1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ, 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1985ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1996 മെയ്‌മുതൽ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പാർലമെന്ററി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ഒരു കമ്യൂണിസ്റ്റുകാരന് ഏറ്റവും അനിവാര്യമായ കാർക്കശ്യമാർന്ന അച്ചടക്കവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസംമാത്രം ഉണ്ടായിരുന്ന അദ്ദേഹം സാമൂഹ്യപ്രശ്നങ്ങളുടെ കുരുക്കഴിക്കുന്ന വിദഗ്ധനായ സാമൂഹ്യ ശാസ്ത്രജ്ഞനായി മാറിയത് ജനങ്ങളിൽനിന്ന് പഠിക്കുകയെന്ന കമ്യൂണിസ്റ്റുചര്യയിലൂടെയാണ്. നന്നേ ചെറുപ്പത്തിൽത്തന്നെ ബാലസംഘത്തിലേക്ക് ആകർഷിക്കപ്പെട്ടു.

ഉപജീവനത്തിനായി നെയ്ത്തുതൊഴിലിൽ ഏർപ്പെട്ടിരുന്ന സമയത്തും രാഷ്ട്രീയ കാര്യങ്ങളിൽ താൽപ്പര്യം നിലനിർത്തി. അതുവഴി നെയ്ത്തുതൊഴിലാളി സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. സ്വന്തം നാട്ടിലും പരിസരത്തും വായനശാലയും ക്ലബ്ബും രൂപീകരിച്ച്‌ കലാസാംസ്കാരിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഏറെ ശ്രദ്ധിച്ചു. തോപ്പിൽ ഭാസിയുടെയും മറ്റും നാടകങ്ങൾ നാട്ടുകാർക്ക് പരിചയപ്പെടുത്തി. നല്ല നാടകനടനെന്ന പെരുമകൂടി സഖാവിന് ലഭിച്ചിരുന്നു. 1948ൽ കോൺഗ്രസുകാർ നടത്തിയ കമ്യൂണിസ്റ്റുവേട്ടയുടെ ഘട്ടത്തിൽ പ്രതിരോധഭടനായി മാറി. ചടയൻ ഉൾപ്പെടെയുള്ള പലരുടെയും വീട് പൊലീസും കോൺഗ്രസ് ഗുണ്ടകളും റെയ്ഡ് നടത്തുകയും അടിച്ചുതകർക്കുകയും ചെയ്തു.

1945ൽ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ ഘട്ടത്തിൽ ജന്മിമാരും മറ്റും പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് ജനങ്ങൾക്ക് വിതരണം നടത്തുന്ന സമരത്തിനും നേതൃത്വം നൽകി. മിച്ചഭൂമി സമരത്തിന്റെ സംഘാടകനായും സഖാവുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്‌ക്ക്‌ എതിരായ പ്രതിഷേധ പ്രകടനത്തിന് കണ്ണൂരിൽ സി കണ്ണനൊപ്പം ചടയനും നേതൃത്വം നൽകി. അന്നത്തെ പൊലീസ് ലാത്തിച്ചാർജിൽ അടിയേറ്റു. കൂടാതെ, നിരവധിതവണ എതിരാളികളുടെ കായികാക്രമണത്തെയും നേരിടേണ്ടിവന്നു.

ചടയന്റെ ഓർമ പുതുക്കുന്ന ഈ വേള രാജ്യത്ത് ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ ബിജെപി സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്‌. അതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ്‌ ജനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. കോർപറേറ്റ് നയങ്ങൾക്കെതിരെയും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും ശക്തമായ ജനകീയ മുന്നേറ്റം ആവശ്യപ്പെടുന്ന ഘട്ടമാണിത്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’എന്നു പ്രഖ്യപിക്കുന്നതൊക്കെ ജനാധിപത്യം പൂർണമായും തുടച്ചുനീക്കാനാണ്. പാർലമെന്ററി ജനാധിപത്യംതന്നെ രാജ്യത്ത് ഇല്ലാതാക്കി ഏകാധിപത്യ ഭരണത്തിനാണ് മോദി ഭരണം ശ്രമിക്കുന്നത്. എതിരാളികളെ ഇഡിയെയും സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് വേട്ടയാടുന്നനിലയും തുടരുകയാണ്.

ആഗോളവൽക്കരണ നയങ്ങൾക്ക് ബദലുയർത്തി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിനെ തകർക്കുന്നതിനുള്ള ശക്തമായ പരിശ്രമമാണ് വലതുപക്ഷശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്. വലതുപക്ഷ മാധ്യമങ്ങളാകട്ടെ ഇല്ലാക്കഥകളുടെ പ്രവാഹംതന്നെ സൃഷ്ടിക്കുകയാണ്. ജനകീയ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കുകയെന്നത് ഏറ്റവും പ്രധാനമായി തീർന്നിരിക്കുന്നു.

സംഘപരിവാറിന്റെ അജൻഡകൾക്ക്‌ എതിരെ വ്യക്തമായ നിലപാടുകളോടെ ഇടതുപക്ഷം പ്രവർത്തിക്കുകയാണ്‌. ഈ പ്രവർത്തനങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് സിപിഐ എം കരുത്താർജിക്കുകയെന്നത് ഏറെ പ്രധാനമാണ്. പാർടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബഹുജനങ്ങളെ അണിനിരത്തി എൽഡിഎഫ് സർക്കാരിന് കൂടുതൽ കരുത്തുപകരാനും ചടയൻ ഗോവിന്ദന്റെ ഉജ്വലസ്മരണ നമുക്ക് എക്കാലവും പ്രചോദനമേകും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

25/08/2023

മത വർഗീയവാദികൾക്കും വർഗീയവാദികളോട് സന്ധി ചെയ്തു കൊണ്ട് കേരളത്തിൽ എന്ത് വികസന പദ്ധതിയുമായി വന്നാലും അതിനെ മുടക്കാൻ മുന്നിൽ നിൽക്കുന്ന കോൺഗ്രസിന്
തകർപ്പൻ മറുപടിയുമായി 👌👌🔥🔥
#മുഖ്യമന്ത്രി_സഖാവ്_പിണറായിവിജയൻ🔥🔥🔥
കേരളം വലിയ തോതില്‍ അവഗണിക്കപ്പെടുന്നു; മോദി സര്‍ക്കാരിനെതിരായ നിവേദനത്തില്‍ ഒപ്പുവെയ്ക്കാന്‍ പോലും
യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല'
കേരളത്തിൽ ഒരു വികസനവും നടക്കാൻ പാടില്ല ഇതാണ് യുഡിഎഫിന്റെ അജണ്ട!!!

12/08/2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സ. ജെയ്ക് സി തോമസിനെ വിജയിപ്പിക്കുക.

06/08/2023

ശാസ്ത്രം✊

04/08/2023

👌

Address

MN

Telephone

+19526589999

Website

Alerts

Be the first to know and let us send you an email when Sputnicnetwork. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sputnicnetwork.:

  • Want your business to be the top-listed Media Company?

Share