Shinojkmkm

Shinojkmkm Media

അവയവ ദാനം മഹാ ദാനം : ചൊവ്വയുടെ കർമ ഭടൻമാർക്ക് അഭിനന്ദനങ്ങൾ
06/08/2025

അവയവ ദാനം മഹാ ദാനം : ചൊവ്വയുടെ കർമ ഭടൻമാർക്ക് അഭിനന്ദനങ്ങൾ

05/08/2025

തിരുനെല്ലിയുടെ സ്വന്തം കണ്ണൻ - കളിക്കാൻ ഇറങ്ങിയത

പ്രിയമുള്ളവരെ  ... വേർപാടുകൾ വേദനയാണ് -ആശാവർക്കർ ഷീജയുടെ ചികിത്സയ്ക്കും അപകടത്തോടെ പ്രതിസന്ധിയിലായ ആ കുടുംബത്തെ സഹായിക്ക...
03/08/2025

പ്രിയമുള്ളവരെ ... വേർപാടുകൾ വേദനയാണ് -ആശാവർക്കർ ഷീജയുടെ ചികിത്സയ്ക്കും അപകടത്തോടെ പ്രതിസന്ധിയിലായ ആ കുടുംബത്തെ സഹായിക്കുന്നതതിനുമായി ജൂൺ 4 നാണ് ചികിത്സ - കുടുംബ സഹായ സമിതി രൂപീകരിച്ചത്. ഇന്നലെ ബഹു. മന്ത്രി ഒ. ആർ. കേളു കുടുംബ സഹായ ഫണ്ട് കൈമാറി. നമ്മെ എല്ലാം ഏറെ വേദനയിലാക്കി പ്രിയപ്പെട്ട ഷീജ ജൂലൈ ഒന്നിനാണ് മരണത്തിന് കീഴടങ്ങിയത്. 2025 മേയ് 6 ന് സ്കൂട്ടർ അപകടത്തിൽ ഷീജയും ഭർത്താവ് രാമകൃഷ്ണനും പരിക്കേറ്റത് മുതൽ ഒരു നാടാകെ ആ കുടുംബത്തിന് ഒപ്പം നിന്നു. മരണസമയത്ത് ഒഴുകിയെത്തിയ വൻ ജനാവലി ഇതിന് തെളിവായി. ചികിത്സാ - കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചതു മുതൽ സഹായധനം സ്വരൂപിക്കുന്നതിന് എല്ലാവരും ഒരു മനസോടെ ഒപ്പം നിൽക്കുകയുണ്ടായി. കമ്മിറ്റി രൂപീകരണ യോഗത്തിൽ തീരുമാനിച്ചതുപോലെ ധനശേഖരണം നടത്താനും കഴിഞ്ഞു. അപകടത്തിൽ പരുക്കേറ്റ ഷീജയുടെ ഭർത്താവ് രാമകൃഷ്ണന് ഇനിയും ചികിത്സ ആവശ്യമുണ്ട്. ചുമട്ട് തൊഴിൽ ചെയ്ത് കുടുംബം പുലർത്തിയിരുന്ന രാമകൃഷ്ണന് ഉടനെ ജോലി ചെയ്യാനും കഴിയില്ല. ഡിഗ്രിയ്ക്കും പ്ലസ്ടുവിനും പഠിയ്ക്കുന്ന 2 പെൺകുട്ടികളുടെ ഉപരിപഠനവും സുരക്ഷിത ജീവിതവും നമുക്ക് ഉറപ്പ് വരുത്തുക എന്നതും കമ്മിറ്റിയുടെ ലക്ഷ്യമാണ്. സ്വരൂപിച്ച തുകയിൽ നിന്ന് ഷീജയുടെ ചികിത്സാകാര്യങ്ങൾക്കായി ചെലവഴിച്ച ശേഷമുള്ള തുക കുടുംബ സഹായത്തിനായി മാറ്റി വയ്ക്കുന്നതിനാണ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനിച്ചിട്ടുള്ളത്. 15 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ സർട്ടിഫിയ്ക്കറ്റ് ഇന്നലെ മക്കൾക്ക് കൈമാറി. കമ്മിറ്റി രൂപീകരണം മുതലുള്ള വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്തത് പൊതു ഗ്രൂപ്പിൽ ഇട്ടിരുന്നു. ചികിൽസാ - കുടുംബ സഹായ ആവശ്യത്തിനായി ആരംഭിച്ച ജോയിൻ്റ് അക്കൗണ്ടും ക്ലോസ് ചെയ്തു. തുടർന്ന് വരുന്ന ചികിത്സയ്ക്കും നഷ്ടപരിഹാരത്തിനുള്ള കേസ് നടത്തിപ്പിനും കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും എല്ലാം കുടുംബത്തിന് ഒപ്പമുണ്ടാകും. കമ്മിറ്റി സ്വരൂപിച്ച തുകയിൽ 7.5 ലക്ഷം രൂപ വീതം മക്കളുടെ ഭാവി ആവശ്യങ്ങൾക്കായി 2 പേരുടെയും പേരിൽ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തി. അവശേഷിക്കുന്ന തുക കുടുംബത്തിന് പണമായി കൈമാറി. നമ്മുടെ നാടിൻ്റെ നന്മയാണ് ചുരുങ്ങിയ സമയം കൊണ്ട് ഇത്തരത്തിൽ ഒരു തുക സമാഹരിക്കാൻ വഴി വച്ചത്. ചികിത്സാ - കുടുംബ സഹായ കമ്മിറ്റിക്ക് നാട്ടുകാർ നൽകിയ അളവില്ലാത്ത പിന്തുണയ്ക്ക് ഒരോരുത്തരോടുമുള്ള നന്ദിയും കടപ്പാടും ഒരിയ്ക്കൽ കൂടി അറിയിക്കുന്നു. അപകട വിവരം അറിഞ്ഞത് മുതൽ ഇന്ന് വരെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്ന കമ്മിറ്റി ചെയർമാൻ ജസ്റ്റിൻ ബേബി, കൺവീനർ പി. പ്രസന്നേട്ടൻ, ട്രഷറർ മിനി തുളസീധരൻ, പഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മദ്കുട്ടി, സ്ഥിരസമിതി അധ്യക്ഷൻ വിനോദ് തോട്ടത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം വിജയേട്ടൻ, JP, ഫ്രാൻസിസ് മാഷ്, അഷറഫ് മച്ചഞ്ചേരി, പുനത്തിൽ രാജേട്ടൻ, പി.പി.ബിനു, കാദർക്ക, ശാന്തേട്ടൻ, വാണിയേട്ടൻ, മാലിക്ക, ഹരിയേട്ടൻ, പ്രിയേച്ചി, മനു തുടങ്ങിയവരെ ഒത്തിരി നന്ദിയോടെ ഓർക്കുന്നു. ചെറുതും വലുതുമായ തുകകൾ നൽകിയ സ്വദേശത്തും വിദേശത്തും ഉള്ള നിരവധി പേർ , കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ, പ്രവാസികൾ, ആരോഗ്യ സ്ഥാപനങ്ങൾ, ഹിൽ ബ്ലൂംസ് , GVHSS, GCM തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചുമട്ടുതൊഴിലാളികൾ, മാധ്യമ പ്രവർത്തകർ... നന്ദി പറഞ്ഞു തീരില്ലാ എന്നതിനാൽ ഈ കുറുപ്പ് ഇവിടെ ചുരുക്കുന്നു. തുടർന്നും എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഷീജയുടെ കുടുംബത്തിന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.🙏

https://youtu.be/Eg2HUvDitwA
03/06/2025

https://youtu.be/Eg2HUvDitwA

ബോയ്സ് ടൗൺ കോമാച്ചി പാർക്കിൽ ഒരുക്കിയ വിസ്മയ കാഴ്ചകൾ town

ഇന്ന് ധന്യദിനം : സഫലമായ ഒരു യജ്ഞം : കൂട്ടായ്മയുടെ വിജയം: പ്രകൃതി പോലും അനുകൂലമായ ദിവസം : വീര കേരള വർമ്മ പഴശ്ശിരാജയുടെ മൃ...
31/05/2025

ഇന്ന് ധന്യദിനം : സഫലമായ ഒരു യജ്ഞം : കൂട്ടായ്മയുടെ വിജയം: പ്രകൃതി പോലും അനുകൂലമായ ദിവസം : വീര കേരള വർമ്മ പഴശ്ശിരാജയുടെ മൃതദേഹം അടക്കിയ കുടീരം കുടികൊള്ളുന്ന മാനന്തവാടിയിലാണ് ജനിച്ചത്. പഴശ്ശി സ്മൃതി മണ്ഡപത്തിന് സമീപത്തെ ഗവ. മെഡിയ്ക്കൽ കോളജിനാണ് മരണശേഷം ശരീരം മുഴുവൻ നൽകുക. പഴശ്ശിരാജാ സ്മാരക സ്കൂളിലാണ് ആദ്യാക്ഷരം കുറിച്ചത്. പഴശ്ശി കുടീരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന മാനന്തവാടി പഴശ്ശി ലൈബ്രറിയിലെ പ്രവർത്തനത്തിലൂടെയാണ് വളർന്നത്. ഹൃദയത്തിലെന്നോ പതിച്ച പേരാണ് പഴശ്ശി. ലക്ഷം വീട് കൊണിയൻ മുക്കിനും പൈനിച്ചോടും പന്നിച്ചാലും എല്ലാമായി കിടന്ന മാവിൻ ചുവട്ടിലെ ഇത്തിരി സ്ഥലത്ത് രൂപം കൊണ്ട റസിസൻസ് കൂട്ടായ്മയ്ക്ക് പഴശ്ശി നഗറെന്ന പേര് വന്നത് സ്വാഭാവികം മാത്രമായിരുന്നില്ല, ബോധപൂർവ്വം കൂടി ആയിരുന്നു. 13 വർഷം മുൻപ് പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ ആരംഭിയ്ക്കുമ്പോൾ ഏറെ നാളത്തെ ആയുസ് ഇല്ലെന്ന് പ്രവചിച്ചവരായിരുന്നു കൂടുതൽ. കൂട്ടായ്മയുടെ കരുത്ത് പകരുന്ന പാതയിൽ പഴശ്ശി നഗർ മുന്നോട്ട് പോയി. സിയാബ്-ഷാമുൽ ചികിൽസാ സഹായം അടക്കം ഏറെ കാര്യങ്ങൾ ചെയ്യാനായി. സിയാബിന്റെ വീടിൻ്റെ മുകളിൽ പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ സ്വന്തം ഓഫിസ് ആരംഭിച്ചു. അന്ന് മുതൽ തുടങ്ങിയതാണ് സ്വന്തമായി ഒരു ആസ്ഥാനമെന്ന സ്വപ്നം. അയൽവാസിയായ ജസ്റ്റിൻ ബേബി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് (ഡിവിഷൻ അംഗവും) ആയി വന്നതോടെ ഒരു സാംസ്കാരിക നിലയത്തിന് സൗജന്യമായി സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി. 4,7 വാർഡുകളിൽ സ്ഥലം ലഭ്യമാകില്ലെന്ന് വന്നതോടെയാണ് മുൻ പേ അടുത്ത സൗഹൃദമുള്ള വെള്ളമുണ്ട സ്വദേശി ടി.കെ. ഇബ്രായിക്കയോട് പഴശ്ശി നഗറിൽ അവരുടെ കൈവശമുള്ള സ്ഥലത്ത് ഒരു സാംസ്കാരിക നിലയം സിധ്യമാകുമോ എന്ന് ചോദിച്ചത്. നൊ എന്ന് പറയാതെ നോക്കാം എന്ന അന്നത്തെ മറുപടിയാണ് ഇന്നത്തെ ആഹ്ലാദത്തിന് വഴിയൊരുക്കിയത്. ജസ്റ്റിൻ ബേബിസാറും / സ്വിരസമിതി അധ്യക്ഷൻ കെ.വി. വിജോളും കട്ടയ്ക്ക് നിന്നപ്പോൾ അസാധ്യമെന്ന് തോന്നിയത് സാധ്യമായി. സാംസ്ക്കാരിക നിലയത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് പഞ്ചായത്ത് പ്രസിഡന്റ് അമ്മൂട്ടിയ്ക്കയും വൈസ് പ്രസിഡന്റ് ഗിരിജേച്ചിയും സ്ഥിരസമിതി അധ്യക്ഷൻ വിനോദേട്ടനും അംഗങ്ങളായ സുജാതേച്ചിയും ലിസി ഏച്ചിയുമെല്ലാം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെ പൂർണ പിന്തുണ പ്രഖ്യാപിച്ചതും ആവേശമായി. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ഉദ്ഘാടനത്തിന് എത്തിയ പ്രിയപ്പെട്ട മന്ത്രി ഒ.ആർ. കേളുവേട്ടനും പകർന്ന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഒരു വലിയ സ്വപ്നം യാഥാർത്യമാക്കാൻ കൈ മെയ് മറന്ന് പ്രവർത്തിച്ചത് നിരവധി പേരാണ് - കൂട്ടായ്മയുടെ കരുത്തിൽ ജാതി മത ചിന്തകൾക്കും കക്ഷി രാഷ്ട്രീയ വിത്യാസങ്ങൾക്കും അതീതമായി പഴശ്ശി നഗർ ഇനിയും മുന്നോട്ട് പോകുമെന്നതിന് കുട്ടികളും മുതിർന്നവരും ഒരുപോലെ അണി ചേർന്ന കലാ സന്ധ്യ തന്നെ തെളിവായി. ഇത്തരം കൂട്ടായ്മകളുടെ പ്രസക്തി പ്രഭാഷകനായെത്തിയ പ്രിയ കവി സാദിർ തലപ്പുഴ ഊന്നിപ്പറയുകയും ചെയ്തു. കവിതാ രചന, ചിത്ര രചന മത്സരങ്ങളും സ്റ്റാറ്റസ് മത്സരവും അടക്കമുള്ള മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ നൽകി. ടീം അമ്പലവയൽ ഒരുക്കിയ കൈ കൊട്ടി കളിയായിരുന്നു സമാപന ഇനം. പാലടയുടെ മാധുര്യം നിറഞ്ഞ ചടങ്ങ് ഒരു നാടിൻ്റെ കൂട്ടായ്മയുടെ വിളംബരമായി. ലക്ഷങ്ങൾ വിലവരുന്ന 4 സെൻ്റ് സ്ഥലം സൗജന്യമായി നൽകിയ ലിറാർ വടകരയ്ക്കും നിർമാണം പൂർത്തീകരിച്ച കല്ലായി മുഹമ്മദ് ഹാജിയ്ക്കും പ്രത്യേക നന്ദി. ഒപ്പം നിന്നവർക്കെല്ലാം ഒത്തിരി നന്ദി

ഒരു ഭീഷണി മാറി
12/05/2025

ഒരു ഭീഷണി മാറി

ന
13/04/2025

12/04/2025

16-ാം വർഷം ; ടീം ജ്യോതിർഗമയ

08/04/2025

ജ്യോതിർഗമയ ; സ
ജന സജീവൻ

07/04/2025

സ്നേഹദാനം: കേശദാനം

ധീര യോദ്ധാവ് ജിനീഷ് തലച്ചിറ : സ്കൗട്ടിലെ സഹ ലീഡറും കല്ലോടി സ്കൂളിലെ സഹപാഠിയുമായ  ജിനീഷിന് ഉചിതമായ സ്മാരകം ജന്മനാട്ടിൽ ഉയ...
22/03/2025

ധീര യോദ്ധാവ് ജിനീഷ് തലച്ചിറ : സ്കൗട്ടിലെ സഹ ലീഡറും കല്ലോടി സ്കൂളിലെ സഹപാഠിയുമായ ജിനീഷിന് ഉചിതമായ സ്മാരകം ജന്മനാട്ടിൽ ഉയരണമെന്ന ഏറെ നാളായുള്ള ആഗ്രഹം ഒടുവിൽ പൂവണിയുന്നു. 2025 മാർച്ച് 28 ന് രാവിലെ 10.30 ന് എം.പി പ്രിയങ്ക ഗാന്ധി എള്ളു മന്ദത്തെ ജവാൻ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യും. എടവക പഞ്ചായത്ത് 7 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മൃതി മണ്ഡപം നിർമിച്ചത്.

Address

Mananthavady
CA

Telephone

+19497043287

Website

Alerts

Be the first to know and let us send you an email when Shinojkmkm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shinojkmkm:

  • Want your business to be the top-listed Media Company?

Share