04/08/2025
3/4/2025
ഒരു വാഗമൺ യാത്ര ഡയറി 💛
ഇന്നലെ രാവില്ലേ നാട്ടിൽ ഒരു നാടിൽ ഉത്സവം ഉണ്ടായി... അവിടെ ഞാൻ രാവിലെ പോയി അതൊക്കെ കണ്ടു നിറയെ ആളുകൾ അവിടെ തമ്പടിച്ചു നിപ്പുണ്ടാർന്നു.... അതും കഴിഞ്ഞു വീട്ടിൽ വന്നു.... ഒന്നാം sunday ആയതു കൊണ്ട് വർക്ക് ഉണ്ടാവും എന്ന പ്രേതിശയിൽ വീട്ടിൽ ഇരുന്നപ്പോൾ ആണ് അറിയുന്നത് ഇന്ന് വർക്ക് ഇല്ല.... അങ്ങനെ വീട്ടിൽ ഇരുന്നു ബൈക്ക് നന്നാക്കി വണ്ടിക്ക് കൊറച്ചായി ഒരു സ്റ്റാർട്ട് troble അത് സെറ്റ് ആക്കി... ഉച്ചക്ക് 11.45 friend ആയ അശ്വിൻ വിളിച്ചു എന്താ പരിപാടി വാഗമൺ ഉളുപ്പുണി പോയല്ലോ എന്ന ചോദ്യം.. കൈയിൽ അക്കെ ഉള്ളത് 3 രൂപ കേട്ട പാടി ഞാൻ ഡാ കൈയിൽ cash ഒന്നുല്ല അത് കേട്ട അവൻ വന്ന മതി cash seen ഇല്ലടാന്നു.... അപ്പൊ തന്നെ വേറ friends ആയ നിഖിൽ,, ജോയൽ വന്നു.... ഒരു xpulse പിന്ന ഒരു Rs200 നേരെ പെരുമ്പാവൂർ KSRTC route മുവാറ്റുപുഴ റൂട്ട് വഴി വാഗമൺ.... വാഗമൺ എത്താറായപ്പോൾ നല്ല ഒരു കിടിലൻ മഴ ഞങ്ങളെ സ്വഗതം ചെയ്തു guys... പോയപ്പോൾ 3 പേർക് rain coat കൈയിൽ ഉണ്ടായിരുന്നു... ഒരാൾക്കു 100 റൈൻ coat ഷോപ്പിൽ നിന്നും വാങ്ങി... ആ മഴ ഞങ്ങടെ മുഖതക്കെ സൂചി കൊണ്ട് കുത്തും പോലെ അസ്ത്രങ്ങൾ തറച്ചു കൊണ്ടേ ഇരുന്നു... അതും ഞങ്ങടെ ഹെൽമെറ്റ് അണ്ണേൽ face open hemmet... ആ മഴ ഞങ്ങടെ 4 പേരുടെയും ജീവിതത്തിൽ ഞങ്ങൾക്ക് മറക്കാൻ സാധിക്കില്ല.. അങ്ങനെ ഞങ്ങൾ കരിക്കാട് വ്യൂ പോയിന്റ് എത്തി അവിടെ നിന്നുള്ള മഴയത്തു ഉള്ള view ഭംഗി ഒന്ന് വേറെ തന്നെ ആണ്... അപ്പോളും മഴ തകർത്തു കൊണ്ടേ ഇരുന്നു... തിരിച്ചു വാഗമൺ മുട്ട കുന്നു റൂട്ട് കറങ്ങി തൊടുപുഴ റൂട്ട് ഒക്കെ കറങ്ങി രാത്രി 10.20 ആയപ്പോൾ വീട്ടിൽ എത്തി... Coat ഇട്ടിട്ടും അതിന്റെ ഉള്ളിൽ ഒരു 3 ലിറ്റർ വെള്ളം store ആയി ഇരുന്നു... രസക്കാരം ആയ മറ്റു കൊറേ ഓർമ്മകൾ ഈ യാത്രയിൽ ഉണ്ട്.... Start ചെയ്യ്താ വണ്ടി കൊലഞ്ചേരി വച്ച് off ആക്കി (battery warnning light കത്തിയ കൊണ്ട് ) പിന്ന സ്റ്റാർട്ട് ചെയ്തിട്ട് വണ്ടി സ്റ്റാർട്ട് ആകുന്നില്ല പിന്ന ഞങ്ങൾ തള്ളി വാങ്ങിയൊക്കെ സ്റ്റാർട്ട് ചെയ്യ്തു അവിടെ നിന്നും യാത്രയായി.... പിന്ന 2 പഴം പൊരി ഒരു ബ്ലാക്ക് tea അതാണ് എന്റെ tea list....
അങ്ങനെ മറക്കാൻ പറ്റാത്ത അനുഭവം തന്ന 3 സുഹൃത്തിനും നന്ദി 💛