The Mirror Ponnani

  • Home
  • The Mirror Ponnani

The Mirror Ponnani പ്രതിവാര വാര്‍ത്താപത്രിക

22/10/2025

ബിയ്യം ഫെസ്റ്റ് സംഘടിപ്പിച്ചു.

പൊന്നാനി: മനുഷ്യർ പരസ്പരം അകന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ സൗഹൃദത്തിന്റെയും, കൂട്ടായ്മയുടെയും സന്ദേശം വിളിച്ചോതി ബിയ്യം ഫെസ്റ്റ് സംഘടിപ്പിച്ചു. ബിയ്യം പ്രദേശവാസികളുടെ ഒത്തുചേരലിന് അവസരം ഒരുക്കിയായിരുന്നു ഫെസ്റ്റ് നടന്നത്. വിവിധ കലാ പരിപാടികളും ഫെസ്റ്റിൻ്റെ ഭാഗമായി നടന്നു. ഗിറ്റാർ ലൈവ് ഷോ, പുല്ലാങ്കുഴൽ സംഗീതം, സ്വാഗത നൃത്തം, ദഫ് പ്രദർശനം , തിരുവാതിര, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, മുട്ടിപ്പാട്ട് തുടങ്ങിയ ഫെസ്റ്റിന് മിഴിവേകി.

വാർഡ് കൗൺസിലർ ഫർഹാൻ ബിയ്യത്തിന്റെ നേതൃത്വത്തിലാണ് ബിയ്യം ഫെസ്റ്റ് സംഘടിപ്പിച്ചത്. നജീബ് കാന്തപുരം എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. തിരൂർ സബ്കളക്ടർ ദിലീപ് കെ കൈനിക്കര മുഖ്യാതിഥിയായി പങ്കെടുത്തു. ഫർഹാൻ ബിയ്യം അധ്യക്ഷത വഹിച്ചു.എം പി യൂസഫ് അമീർ, ഷബീർ ബിയ്യം, രാജീവ്, സലിം കളക്കര,ഇബ്രാഹീം മാസ്റ്റർ,ഡോ മേഡ ഡേവീസ്, എം പി സലാം എന്നിവർ സംസാരിച്ചു. പരിപാടിയിൽ വിവിധ മേഖലകളിൽ കഴിവ് തെളീയിച്ചവരെ ആദരിച്ചു

22/10/2025
22/10/2025

സമൂഹത്തിൻ്റെ പിന്നിലുള്ളവരെയും പരിഗണിക്കുന്നവരാകണം ഭരണകർത്താക്കൾ
നജീബ് കാന്തപ്പുരം എം എൽ എ

മനുഷ്യരെ ചേർത്ത് നിർത്താൻ സാധിക്കുന്ന ജനപ്രതിനിധികൾ ഈ കാലഘട്ടത്തിൽ നാടിൻ്റെ ആവശ്യകതയാണെന്ന് പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപ്പുരം പറഞ്ഞു. പൊന്നാനി ബിയ്യം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ,മനുഷ്യരുടെ ജീവിതത്തെ തൊടാൻ ജനപ്രതിനിധികൾക്കാകണമെന്നും കുട്ടികളെ വലിയ സ്വപ്നങ്ങൾ കാണാൻ സജ്ജരാക്കണമെന്നും എം എൽ എ പറഞ്ഞു. തിരൂർ സമ്പ്കളക്ടർ ദിലീപ് കെ കൈനിക്കര ഐ എ എസ് മുഖ്യാതിഥിയായിരുന്നു. ഫർഹാൻ ബിയ്യം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അക്ബർ ഗ്രൂപ്പിൻ്റെ നൂർ ഹോസ്പിറ്റൽ നൽകുന്ന പ്രിവിലേജ് കാർഡ് റെനി അനിൽകുമാർ, ഡോ: മെഡ ഡേവിസ്, ഷാരോൺ സി വഹാബ് എന്നിവർ ചേർന്ന് കൈമാറി സമ്പ്കളക്ടർ ഏറ്റുവാങ്ങി, യൂസഫ്അമീർ, ഷെബീർ ബിയ്യം, അലി ചെറുവത്തൂർ, രാജീവ്, സലീം കളക്കര, എം പി നിസാർ , എൻ ഫസലുറഹ്മാൻ, ഇബ്രാഹീം മാസ്റ്റർ, എം പി സലാം എന്നിവർ സംസാരിച്ചു.

21/10/2025

🎉 Meparambath Traders Power Onam Bumper Draw! 🎉
ഓണം പോയി, പക്ഷേ Power Onam Contest-ന്റെ ആവേശം ഇന്നും നിറഞ്ഞതാണ്!
ഓണം പ്രമാണിച്ചു Meparambath Traders സംഘടിപ്പിച്ച “Power Onam Contest”ന്റെ ബമ്പർ ഡ്രോ ഇന്ന് നടന്നു! ✨
ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ നടന്ന ഈ കോൺടെസ്റ്റിൽ,
നിരവധി ആകർഷകമായ സമ്മാനങ്ങൾ —
💫 ഡെയിലി ഗോൾഡ് കോയിൻസ്,
🎁 വീക്ക്ലി നറുക്കെടുപ്പിലൂടെ TV, വാഷിംഗ് മെഷീൻ തുടങ്ങി അനവധി സമ്മാനങ്ങൾ!
ഇതെല്ലാമിന്മേൽ,
ബമ്പർ സമ്മാനമായി ഒരു ഭാഗ്യശാലി കപ്പിളിന് വിദേശ യാത്രാ പാക്കേജ് ലഭിക്കുന്ന അവസരം! 🌍✈️

ഇന്ന്, Meparambath Traders -il വെച്ച്
ആ ഭാഗ്യശാലി വിന്നറെ ഞങ്ങൾ നറുക്കെടുത്തു! 🎊

🌟 ഇതുപോലെ നിങ്ങൾക്കും ഭാഗ്യശാലികൾ ആവാം!
ഇനിയും നിരവധി ഓഫറുകൾ നിങ്ങളെ കാത്തിരിക്കുന്നു —
ഇന്ന് തന്നെ Meparambath Traders, എടപ്പാൾ & പൊന്നാനി ബ്രാഞ്ചുകൾ സന്ദർശിക്കൂ! 🛍️

21/10/2025

പത്ത് വര്‍ഷത്തെ എല്‍ ഡി എഫ് ന്റെ നഗര ഭരണത്തില്‍ പൊതുജനം പൊറുതിമുട്ടിയോ?

സോഷ്യല്‍ മീഡിയയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി പോസ്റ്റുമായി സ്വതന്ത്രര്‍.
മത്സ്യതൊഴിലാളി യൂണിയന്‍ സി ഐ ടി യു മുന്‍ ഏരിയാ സെക്രട്ടറി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ രംഗത്ത് . കൂടാതെ ജീവ കാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വോയ്‌സ് ഓഫ് പൊന്നാനി വാട്‌സ്ആപ്പ് കൂട്ടായ്മയും സ്ഥാനാര്‍ത്ഥികളെ നിറുത്തുന്നതായി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തി. തീരദേശ മേഖലയില്‍ മറ്റെരു കൂട്ടായ്മയും മത്സര രംഗത്തേക്ക് ഇറങ്ങുന്നതായുള്ള സൂചനയും ലഭിക്കുന്നുണ്ട്. മുഖ്യ രാഷ്ട്രീയ കക്ഷികളോടുള്ള എതിര്‍പ്പാണോ നിലവിലെ ഭരണസംവിധാനത്തോടുള്ള അവമതിപ്പാണോ എന്ന് വരും ദിവസങ്ങളില്‍ ചിത്രം വ്യക്തമായാല്‍ അറിയാം.

21/10/2025

സി.പി.ഐ(എം) മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം
അഡ്വ. സി.പി വാസുദേവന്‍ മുസ്ലിം ലീഗല്‍ ചേര്‍ന്നു.

പൊന്നാനി: മുന്‍ പോലീസ് സബ് ഇന്‍സ്പെക്ടറും സി.പി.എം ചെറുവായ്ക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ സി പി വാസുദേവന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ മെമ്പര്‍ഷിപ് നല്‍കി സ്വീകരിച്ചു.
റിട്ടയര്‍മെന്റിന് ശേഷം സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും, പുഴമ്പ്രം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.

20/10/2025

മൂന്നാമത് ടി.ആര്‍.സി മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

നാടകാചാര്യൻ ടിയാർസി മാഷുടെ സ്മരണാർത്ഥം ടിയാർസി കലാ- സാംസ്ക്കാരിക വേദി നവോദയം നൽകി വരുന്ന മൂന്നാമത് TRC മാസ്റ്റർ സ്മാരക പുരസ്കാരത്തിന് സംഗീത സംവിധായകൻ ശ്രീ വിദ്യാധരൻ മാസ്റ്ററെ തെരഞ്ഞെടുത്തു.
കേരളത്തിലെ വിവിധ നാടക സമിതികൾക്കായും TRC മാസ്റ്റർ സംവിധാനം നിർവഹിച്ച ഇടശ്ശേരി നാടക അരങ്ങിന്റെ നാടകമുൾപ്പെടെ 300-ൽ അധികം നാടകങ്ങൾക്കും നിരവധി മലയാള സിനിമകൾക്കും ഭക്തി ഗാനങ്ങൾക്കും ആൽബംഗങ്ങൾക്കും സഗീതം നൽകിയിട്ടുള്ള അദ്ദേഹത്തിന് മികച്ച സംഗീത സംവിധാനത്തിനും ഗായകനുമുള്ള സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
നാടക സംഗീത സംവിധാന രംഗത്തെ സമഗ്ര സംഭാവനയെ മുൻ നിർത്തി ടിയാർസി കലാ-സാംസ്ക്കാരിക വേദിയുടെ ഭാഗമായ 5 - അംഗ ജൂറിയാണ് പുരസ്ക്കാര ജേതാവായി വിദ്യാധരൻ മാസ്റ്ററെ തെരഞ്ഞെടുത്തത്.

20/10/2025

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അവാർഡ്
അക്ബർ ട്രാവൽസ് എം ഡി ഡോ. കെ വി അബ്ദുൽ നാസറിന്

യു എ ഇ യുടെ മുൻ പ്രസിഡൻ്റും അബുദാബിയുടെ രാഷ്ട്ര ശില്പിയുമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ നാമധേയത്തിലുള്ള അവാർഡ് പ്രവർത്തന മേഖലയിൽ അസാധരണ നേട്ടം കൈവരിച്ച വ്യക്തികൾക്കാണ് നൽകാറുള്ളത്. മുൻ വർഷങ്ങളിൽ എം ഐ യൂസഫലിക്കും, ഡോ. ആസാദ് മൂപ്പനും അവാർഡ് നേടിയിട്ടുണ്ട്. 2005 ൽ ആരംഭിച്ച അവാർഡുകൾ 16 രാജ്യങ്ങളിൽ നിന്നുള്ള 92 പ്രഗത്ഭരെ അംഗീകരിച്ചുണ്ടുണ്ട്.
അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയിലൂടെ ഗൾഫിലേക്കുള്ള വ്യോമയാന മേഖലയിൽ നൂതന സൗകര്യങ്ങൾ കൊണ്ടുവന്നത് അടക്കുമുള്ള സേവനങ്ങൾക്കുള്ള അംഗീകാരമാണ് അക്ബർ ട്രാവൽസ് എം ഡി ഡോ, കെ വി അബ്ദുൽ നാസറിനുളള പുരസ്കാരം. ഒക്ടോബർ 25 ന് ശനിയാഴ്ച്ച വൈകീട്ട് ഇൻഡോ–അറബ് കോൺഫെഡറേഷൻ കൗൺസിൽ (റെജി.) മഹാരാഷ്ട്ര ചാപ്റ്റർ – മുംബൈ–താനെ ഡിവിഷന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പുരസ്‌കാരം സമർപ്പിക്കും.

20/10/2025

ഏവര്‍ക്കും മേപ്പറമ്പത്ത് ട്രേഡേഴ്‌സിന്റെ ദീപാവലി ആശംസകള്

16/10/2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് പൊന്നാനി നഗരസഭയിലെ
സംവരണ സീറ്റുകള്‍ തീരുമാനമായി.

വനിത സംവരണം:29, 32, 7,28,48,46, 35, 24,43, 25,41, 16, 14 ,9, 34, 18, 40, 50, 33 , 6,44, 17, 22, 11, 10, 13, 15,

SC - വനിത, 50, 22, SC ജനറല്‍:1

15/10/2025
15/10/2025

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള പരാതി കോടതി പോലും സ്വീകരിക്കാതെ പോകുന്നത് അപകടകരമായ സാഹചര്യം കെ പി സി സി അംഗം അഡ്വ. എ എം രോഹിത്ത്

ബിജെപിയുമായി ചേര്‍ന്ന് തനിക്കെതിരെയുള്ള കേസുകള്‍ ഒത്തുതീര്‍പ്പിലെത്തിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും രോഹിത്ത് പറഞ്ഞു.
കെ എസ് എസ് പി എ പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പുതിയ അംഗങ്ങള്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ സി പി എം ബി ജെ പി യുമായുള്ള സഹകരണം ഉറപ്പാക്കുന്നതിന്റെ സംഭവ വികാസങ്ങളാണ് കേരളം കാണുന്നതെന്നും ഇത്തരം അവിശുദ്ധ കൂട്ട് കെട്ടുകളെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ചന്തപ്പടി പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ശ്രീകലാ ചന്ദ്രന്‍, ജെ പി വേലായുധന്‍, രാമക്യഷ്ണന്‍ , ശ്രീപതി , രാജീവ്, പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

Address

The Mirror Ponnani, King Tower

679577

Alerts

Be the first to know and let us send you an email when The Mirror Ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Mirror Ponnani:

  • Want your business to be the top-listed Media Company?

Share