Al Hidaya

Al Hidaya ���������

❁ *നന്മകൾ* *കൈമാറാൻ* ❁

03/09/2022

- 🔮 *അൽ ഹിദായ* 🔮 -
______________________
സ്വഫറും നഹ്സും
=========================
=========================
https://chat.whatsapp.com/BvcDmezusmeDTgOMlj6eNg
ⓣⓔⓛⓔⓖⓡⓐⓜ
https://t.me/alhidayaislamicmedia
=======================

പ്രശ്നം:

ഇവിടങ്ങളിൽ സ്വഫർ മാസത്തെ നഹ്സായി കണക്കാക്കി വിവാഹം പോലത്തെ പുണ്യകാര്യങ്ങൾ മറ്റു മാസങ്ങളിലേക്കു മാറ്റി വെക്കുന്നതായി കാണുന്നു. ഈ വിശ്വാസം വ്യാപിച്ചു വരുന്നതായും തോന്നുന്നു. സ്വഫർ മാസം നഹ്സാണോ? അതല്ല, പ്രസ്തുത മാസത്തിൽ എത്ര ദിവസമാണു നഹ്സ്?

ഉത്തരം:

ദിവസങ്ങളിലെയും മാസങ്ങളിലെയും മറ്റും നഹ്സു വിശ്വാസം ചില ചരിത്ര സംഭവങ്ങളെയും അനുഭവങ്ങളെയും അടിസ്ഥാനപ്പെടുത്തി ഉടലെടുക്കുന്നതാണ്. അത് തീർത്തും അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞു
കൂടാ. ചില അടിസ്ഥാനങ്ങളെല്ലാം മതവീക്ഷണത്തിലും ബൗദ്ധികമായും ഇതിനു കണ്ടെത്താനാകും. എല്ലാം അല്ലാഹുവിന്റെ നിശ്ചയത്തിനും നിയന്ത്രണങ്ങൾക്കും കയ്യൊഴിഞ്ഞു അവനിൽ ഭരമേൽപ്പിക്കുന്നവർ അത്തരം ചിന്തകൾക്കു പരിഗണന നൽകില്ലെങ്കിലും.

സ്വഫർ മാസത്തെ സംബന്ധിച്ച് ആ മാസത്തിൽ ചലനത്തേക്കാൾ നല്ലത് അടങ്ങിയിരിക്കലാണെന്നത്രെ ഭൂരിപക്ഷത്തിന്റെ അഭിമതമെന്നു പ്രസിദ്ധ പണ്ഡിതനും ചിന്തകനും ഗവേഷകനും ചരിത്രകാരനുമായ ഇമാം ഖസ്'വീനി(റ) തന്റെ അജാഇബുൽ മഖ്ലൂഖാത്ത് 1-107 ൽ ഉദ്ധരിച്ചിട്ടുണ്ട്. ഇതിനെയും മറ്റും അടിസ്ഥാനമാക്കിയാകാം പുരാതന കാലം മുതലേ ഈ മാസത്തിൽ വിവാഹാദി കാര്യങ്ങൾ മാറ്റി വെച്ച് അടങ്ങിയിരിക്കുന്നത്. എന്നാൽ ഒരു വർഷത്തിൽ പന്ത്രണ്ടു ദിവസത്തെ നിങ്ങൾ സൂക്ഷിക്കുക....' എന്ന പ്രസി മായ ഹദീസിൽ സഫർ മാസം പത്താം ദിനത്തെയാണ് എണ്ണിയിട്ടുള്ളൂ. മാസം മുഴുവനും ഇല്ല. ഓരോ മാസവും ഒടുവിലത്തെ ബുധൻ നഹ്സാണെന്ന ഇബ്നു അബ്ബാസിനെ തൊട്ട് ജാമിഉ സ്സ്വഗീറിലും മറ്റും ഉദ്ധരിക്കപ്പെട്ട ഹദീസ് അനുസരിച്ച് സഫറിലും ഒടുവിലെ ബുധൻ നഹ്സാണെന്നു വരും.

ചുരുക്കത്തിൽ ചോദ്യത്തിൽ പറഞ്ഞ നഹ്സു വിശ്വാസം തീർത്തും അടിസ്ഥാന രഹിതമെന്നും ആക്ഷേപാർഹമെന്നും വിധിയെഴുതിക്കൂടാ.

___________________
മൗലാനാ നജീബ് ഉസ്താദ് മമ്പാട്
പ്രശ്നോത്തരം: 1/93
✨✨✨✨✨✨✨

*🇦​🇱​ 🇭​🇮​🇩 🇦 🇾​🇦*✨✨
===============
*𝔞𝔡𝔪𝔦𝔫 𝔭𝔬𝔰𝔱 𝔬𝔫𝔩𝔶*
===============
----------------------------
മസ്അല പഠനത്തിന് താത്പര്യമുള്ളവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

🌹

03/09/2022
01/05/2021
26/07/2020

- 🔮 *അൽ ഹിദായ* 🔮 -
__________________________
💥 *ഉള്ഹിയ്യത്ത് നിയമങ്ങൾ -2* 💥
=========================
*നപുംസക മൃഗം ഉള്ഹിയ്യത്തിന്?*
_________________________________

*പ്രശ്നം:*

ആണോ പെണ്ണോ എന്നു തിരിച്ചറിയാത്ത മൃഗത്തെ ഉള്ഹിയ്യത്തറക്കാൻ പറ്റുമോ? പറ്റുമെങ്കിൽ ഇത് ആൺ മൃഗത്തിന്റെ സ്ഥാനത്തോ അതോ പെൺ മൃഗത്തിന്റെ സ്ഥാനത്തോ അതുമല്ലെങ്കിൽ രണ്ടിനും താഴെയോ?

_ഉത്തരം:_

*_ആണോ പെണ്ണോയെന്ന് തിരിഞ്ഞിട്ടില്ലാത്ത നപുംസക മൃഗവും യഥാർത്ഥത്തിൽ ആണോ പെണ്ണോ രണ്ടാലൊന്നായിരിക്കുമല്ലോ. ആണിനെയും പെണ്ണിനെയും ഉള്ഹിയ്യത്തിന് പറ്റുകയും ചെയ്യും. അതിനാൽ ഈ ഷണ്ഠ മൃഗത്തെയും ഉള്ഹിയ്യത്തറക്കാവുന്നതാണ്. ആൺ മൃഗത്തിന്റെയും പെൺമൃഗത്തിന്റെയും മദ്ധ്യേയാണ് ഈ മൃഗത്തിന്റെ സ്ഥാനം. എന്തുകൊണ്ടെന്നാൽ ഇത് പെണ്ണാകാനുള്ള സാധ്യത പരിഗണിക്കുമ്പോൾ ആൺ മൃഗമാണ് ഇതിനേക്കാൾ ശ്രേഷ്ടം. ആണാകാനുള്ള സാധ്യതപ്രകാരമാകട്ടെ ഇത് പെൺ മൃഗത്തേക്കാൾ സ്ഥാനമുള്ളതുമാണ്. തുഹ്ഫ :9-349._*

______________________
*മൗലാനാ നജീബ് ഉസ്താദ് മമ്പാട്*
പ്രശ്നോത്തരം: 3-186
✨✨✨✨✨✨✨

*🇦​🇱​ 🇭​🇮​🇩 🇦 🇾​🇦* യിൽ അംഗമാകാൻ ഈ ലിങ്കുകൾ ഉപയോഗിക്കാം

https://chat.whatsapp.com/4DQHeOJIbkmIalDu01mGCx

https://chat.whatsapp.com/BvcDmezusmeDTgOMlj6eNg

https://chat.whatsapp.com/KuygFBugBpqFqAocG8nJgu

https://chat.whatsapp.com/JHIPbyFXsEH4P68Mw06vsZ

https://chat.whatsapp.com/Ct2vHpedGrZKwvVjl4x5IA
ⒶⒹⓂⒾⓃ
https://wa.me/919072203130

✨✨✨
_________________
*Admin post only*
===============
----------------------------

*നിങ്ങളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ അഡ്മിൻസിന് പ്രൈവറ്റായി അയക്കുക.*

26/07/2020

- 🔮 *അൽ ഹിദായ* 🔮 -
__________________________
💥 *ഉള്ഹിയ്യത്ത് നിയമങ്ങൾ -1* 💥
=========================
*ഉള്ഹിയ്യത്തും അഖീഖത്തും കരുതിയാൽ*
_________________________________

*പ്രശ്നം:*

ഉള്ഹിയ്യത്ത് അറക്കുന്ന ഒരാൾക്ക് തന്റെ മകന്റെ അഖീഖത്തിനെക്കൂടി അതിൽ കരുതാൻ പറ്റുമോ? ഒരു മൃഗം കൊണ്ടു രണ്ടും കരുതിയാൽ രണ്ടും ലഭിക്കുമോ?

_ഉത്തരം:_

*_ആടല്ലാത്ത ഉള്ഹിയ്യത്താണെങ്കിൽ രണ്ടും കരുതിയാൽ രണ്ടും ലഭിക്കും. ആടിൽ രണ്ടാലൊന്നേ കരുതാവൂ. കാരണം, ഒരാട് ഒരാളുടെ ഉള്ഹിയ്യത്തിനോ അഖീഖത്തിനോ രണ്ടാലൊന്നിനേ മതിയാവുകയുള്ളൂ. തുഹ്ഫ:9-349._*

______________________
*മൗലാനാ നജീബ് ഉസ്താദ് മമ്പാട്*
പ്രശ്നോത്തരം: 1-65
✨✨✨✨✨✨✨

*🇦​🇱​ 🇭​🇮​🇩 🇦 🇾​🇦* യിൽ അംഗമാകാൻ ഈ ലിങ്കുകൾ ഉപയോഗിക്കാം

https://chat.whatsapp.com/4DQHeOJIbkmIalDu01mGCx

https://chat.whatsapp.com/BvcDmezusmeDTgOMlj6eNg

https://chat.whatsapp.com/KuygFBugBpqFqAocG8nJgu

https://chat.whatsapp.com/JHIPbyFXsEH4P68Mw06vsZ

https://chat.whatsapp.com/Ct2vHpedGrZKwvVjl4x5IA
ⒶⒹⓂⒾⓃ
https://wa.me/919072203130


=================
*𝖆𝖉𝖒𝖎𝖓 𝖕𝖔𝖘𝖙 𝖔𝖓𝖑𝖞*
=================
----------------------------

*നിങ്ങളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ അഡ്മിൻസിന് പ്രൈവറ്റായി അയക്കുക.*

https://youtu.be/MOjKoLFC890
19/05/2020

https://youtu.be/MOjKoLFC890

കാലങ്ങളായി വണ്ടൂരില്‍ ജാമിഅയുടെ തിരുമുറ്റത്ത് വെച്ച് റമളാനിലെ പുണ്യ രാവുകളില്‍ നടന്നുവന്നിരുന്ന വിജ്ഞാന സദ.....

17/05/2020

- 🔮 *അൽ ഹിദായ* 🔮 -
_________________________________
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 *മസാഇലു റമളാൻ -134* 🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
__________________________________ *ഗൾഫു നോമ്പു ഖളാ വീട്ടണോ?*
__________________________________

*പ്രശ്നം:*

റമളാനിൽ ഒരാൾ ഗൾഫിൽ നിന്നു കേരളത്തിൽ വരികയും അവന് 30 നോമ്പ് തികയുന്നതിന്റെ മുമ്പു നാട്ടുകാർക്ക് 30തികഞ്ഞ് പെരുന്നാൾ അനുഷ്ഠിക്കുകയും ചെയ്താൽ അവൻ 30 നോമ്പ് പൂർത്തിയാക്കേണ്ടതുണ്ടോ? അവൻ പോന്ന സ്ഥലത്ത് 30 തികച്ചു കിട്ടലും ഒന്ന് കുറഞ്ഞ് 29ന് ശവ്വാൽ മാസപ്പിറവി കാണലും ഇവന്റെ നോമ്പിനെ ബാധിക്കുമോ? ഇവന്റെ നോമ്പിന്റെ വിധിയെങ്ങനെ?

_ഉത്തരം:_

*_ചോദ്യത്തിൽ പറഞ്ഞ വ്യക്തി 30 നോമ്പ് പൂർത്തിയാക്കേണ്ടതില്ല. പെരുന്നാളിന് നാട്ടുകാരോടൊപ്പം അവനും പങ്കു ചേരേണ്ടതാണ്. അക്കാരണം കൊണ്ട് ഇരുപത്തെട്ട് നോമ്പേ അവന് ലഭിച്ചുള്ളൂവെങ്കിൽ അവൻ ഒരു നോമ്പ് ഖളാവീട്ടണം. ഇരുപത്തൊമ്പത് ലഭിച്ചിട്ടുണ്ടെങ്കിൽ ഖാളാ വീട്ടേണ്ടതുമില്ല. ഗൾഫിൽ 30 തികച്ചു കിട്ടലും ഇല്ലാതിരിക്കലും ഇവിടെ നാട്ടിലെത്തിയശേഷം അവന്റെ നോമ്പിനെ ബാധിക്കുന്നതല്ല. തുഹ്ഫ :3-384_*

______________________
*മൗലാനാ നജീബ് ഉസ്താദ് മമ്പാട്*
പ്രശ്നോത്തരം 3/131
✨✨✨✨✨✨✨

*🇦​🇱​ 🇭​🇮​🇩 🇦 🇾​🇦* യിൽ അംഗമാകാൻ ഈ ലിങ്ക് ഉപയോഗിക്കാം

ഗ്രൂപ്പ് നമ്പർ 4⃣
https://chat.whatsapp.com/KuygFBugBpqFqAocG8nJgu

https://chat.whatsapp.com/H3G0RZ2dZJVCQLR0yXevbA
ⒶⒹⓂⒾⓃ
https://wa.me/919072203130

✨✨✨
_________________
*Admin post only*
===============
----------------------------

*നിങ്ങളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ അഡ്മിൻസിന് പ്രൈവറ്റായി അയക്കുക.*

17/05/2020

- 🔮 *അൽ ഹിദായ* 🔮 -
_________________________________
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 *മസാഇലു റമളാൻ -133* 🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
__________________________________ *മാസം കാണാത്ത നാട്ടിലെത്തിയാൽ?*
__________________________________

*പ്രശ്നം:*

ഒരുവൻ മുപ്പതു നോമ്പും പൂർത്തിയാക്കി വിദേശത്തു നിന്നു യാത്ര ചെയ്ത് സുബ്ഹിന്-അത്താഴത്തിനു മുമ്പേ നാട്ടിലെത്തി. നാട്ടിലപ്പോൾ മുപ്പതാമത്തെ നോമ്പാണ്. അവൻ മുപ്പത്തിയൊന്നാം നോമ്പനുഷ്ഠിക്കുകയാണോ അതല്ല, ഇംസാക്ക് ആണോ നിർബ്ബന്ധം? നോമ്പാണ് നിർബ്ബന്ധമെങ്കിൽ ഉപേക്ഷിക്കൽ കുറ്റമുണ്ടോ? ഖളാഅ് നിർബ്ബന്ധമാണോ?

_ഉത്തരം:_

*_വിദേശത്തു നിന്ന് അവൻ മുപ്പതും നോറ്റെങ്കിലും നാട്ടിലെത്തിയതോടെ അവൻ ഇവിടത്തുകാരനായി. ഇവിടത്തുകാരോടൊപ്പം നോമ്പു തന്നെ അവന് നിർബന്ധമാണ്. നിർബ്ബന്ധം ഉപേക്ഷിച്ചാൽ കുറ്റമുണ്ടാവുമെന്ന് പറയേണ്ടതില്ലല്ലോ. ഖളാഉം നിർബ്ബന്ധമാകും. തുഹ്ഫ: ശർവാനി സഹിതം 3-383._*

______________________
*മൗലാനാ നജീബ് ഉസ്താദ് മമ്പാട്*
പ്രശ്നോത്തരം 2015 ഒക്ടോബർ
✨✨✨✨✨✨✨

*🇦​🇱​ 🇭​🇮​🇩 🇦 🇾​🇦* യിൽ അംഗമാകാൻ ഈ ലിങ്ക് ഉപയോഗിക്കാം

ഗ്രൂപ്പ് നമ്പർ 4⃣
https://chat.whatsapp.com/KuygFBugBpqFqAocG8nJgu

https://chat.whatsapp.com/H3G0RZ2dZJVCQLR0yXevbA
ⒶⒹⓂⒾⓃ
https://wa.me/919072203130

✨✨✨
_________________
*Admin post only*
===============
----------------------------

*നിങ്ങളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ അഡ്മിൻസിന് പ്രൈവറ്റായി അയക്കുക.*

17/05/2020

- 🔮 *അൽ ഹിദായ* 🔮 -
_________________________________
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 *മസാഇലു റമളാൻ -132* 🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
__________________________________ *നോമ്പു തികച്ചവൻ നാട്ടിൽ വന്നാൽ?*
__________________________________

*പ്രശ്നം:*

ദുബായിൽ നിന്നു നോമ്പ് പിടിച്ച ഒരാൾ കേരളത്തിൽ ഒരിടത്തുവന്നു. തന്റെ 30-ാം നോമ്പിന് ഇവിടെ ശവ്വാൽ മാസം കണ്ടതുമില്ല. എന്നാൽ ഇദ്ദേഹം നോമ്പ് മുറിച്ച് പെരുന്നാൾ കഴിക്കുകയോ അതോ ഇവിടുത്തുകാരോടൊപ്പം നോമ്പു പിടിക്കുകയോ വേണ്ടത്?

_ഉത്തരം:_

*_കേരളത്തിലെ ആ നാട്ടുകാരോടൊപ്പം നോമ്പു പിടിക്കുകയാണ് വേണ്ടത്. തുഹ്ഫ: 3-388_*

_________________________________
_താജുൽ ഉലമാ ശൈഖുനാ കെ.കെ._
*സ്വദഖത്തുല്ലാഹ് ഉസ്താദ് (ന:മ)*
സമ്പൂർണ്ണ ഫതാവാ - 118
______________________
*മൗലാനാ നജീബ് ഉസ്താദ് മമ്പാട്*
പ്രശ്നോത്തരം 3/130
✨✨✨✨✨✨✨

*🇦​🇱​ 🇭​🇮​🇩 🇦 🇾​🇦* യിൽ അംഗമാകാൻ ഈ ലിങ്കുകൾ ഉപയോഗിക്കാം

https://chat.whatsapp.com/KuygFBugBpqFqAocG8nJgu

https://chat.whatsapp.com/JHIPbyFXsEH4P68Mw06vsZ
ⒶⒹⓂⒾⓃ
https://wa.me/919072203130

✨✨✨
_________________
*Admin post only*
===============
----------------------------

*നിങ്ങളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ അഡ്മിൻസിന് പ്രൈവറ്റായി അയക്കുക.*

17/05/2020

- 🔮 *അൽ ഹിദായ* 🔮 -
_________________________________
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 *മസാഇലു റമളാൻ -131* 🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
__________________________________
*ഗർഭിണിയുടെ മുദ്ദ്*
__________________________________

*പ്രശ്നം:*

ഞാൻ ഗർഭിണിയാണ്. ഈ നോമ്പുകാലത്ത് എന്റെ ഭർത്താവു പറഞ്ഞു നീ നോമ്പു പിടിക്കരുത്. മുദ്ദു കൊടുത്താൽ മതിയെന്ന്. നോമ്പു പിടിക്കുന്നതിനു പകരം മുദ്ദ് കൊടുത്താൽ മതിയോ? പിന്നീടു ഖളാഉ വീട്ടണ്ടതില്ലേ ഈ മുദ്ദ് റംസാൻ കഴിഞ്ഞിട്ടു കൊടുത്താൽ മതിയോ?

_ഉത്തരം:_

*_കുട്ടിയുടെ കാര്യത്തിൽ മാത്രം ഭയം തോന്നി ഗർഭിണി നോമ്പു മുറിച്ചാൽ നോമ്പു ഖളാഅ് വീട്ടുകയും മുദ്ദു നല്കുകയും വേണം. സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ അപകടഭയം ഉണ്ടായാണു മുറിച്ചതെങ്കിൽ മുദ്ദു വേണ്ടതില്ല. ഖളാഅ് വീട്ടൽ ഏതായാലും വേണം. തുഹ്ഫ:3-441. നിർബന്ധമായ മുദ്ദ് റമളാൻ കഴിഞ്ഞുകൊടുത്താലും മതി._*

______________________
*മൗലാനാ നജീബ് ഉസ്താദ് മമ്പാട്*
പ്രശ്നോത്തരം 1/48
✨✨✨✨✨✨✨

*🇦​🇱​ 🇭​🇮​🇩 🇦 🇾​🇦* യിൽ അംഗമാകാൻ ഈ ലിങ്ക് ഉപയോഗിക്കാം

https://chat.whatsapp.com/H3G0RZ2dZJVCQLR0yXevbA

ⒶⒹⓂⒾⓃ
https://wa.me/919072203130

✨✨✨
_________________
*Admin post only*
===============
----------------------------

*നിങ്ങളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ അഡ്മിൻസിന് പ്രൈവറ്റായി അയക്കുക.*

17/05/2020

- 🔮 *അൽ ഹിദായ* 🔮 -
_________________________________
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 *മസാഇലു റമളാൻ -130* 🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
__________________________________
*റമളാനിലെ അവസാന പത്തുദിവസമെന്നു നേർച്ചയാക്കിയാൽ?*
____________________________________

*ചോദ്യം:*

'റമളാനിലെ അവസാനത്തെ പത്തുദിവസം ഇഅ്തികാഫിരിക്കാൻ' ഒരാൾ നേർച്ചയാക്കി. അവസാന പത്തിന്റെ ആദ്യം മുതൽ തന്നെ (ഇരുപത്തൊന്നാം നോമ്പിന്റെ മഗ് രിബു മുതൽ) ഇഅ്തികാഫിൽ പ്രവേശിക്കുകയും ചെയ്തു. പക്ഷേ, ആ വർഷം ഇരുപത്തൊമ്പതിനു മാസം കണ്ടതിനാൽ ഒമ്പതുദിവസമേ ഇഅ്തികാഫ് തരപ്പെട്ടുള്ളു. അയാളുടെ നേർച്ച വീടാൻ ഇതുമതിയോ? അതല്ല പത്തു പൂർത്തിയാവാൻ ഒരുദിവസം കൂടി അയാൾ ഇഅ്തികാഫിരിക്കേണ്ടതുണ്ടോ?

_ഉത്തരം:_

*_റമളാനിന്റെ അവസാനത്തിൽ പത്തു ദിവസം ഇഅ്തികാഫിരിക്കാനാണു നേർച്ചയെങ്കിൽ ഇനി അയാൾ റമളാൻ കഴിഞ്ഞ് ഒരുദിവസം കൂടി ഇഅ്തികാഫിരിക്കണം. അപ്പോളാണല്ലോ പത്തുദിവസം തികയുകയുള്ളു. എന്നാൽ, 'റമളാനിന്റെ അവസാന പത്ത്' ഇഅ്തികാഫിരിക്കാനാണു നേർച്ചയെങ്കിൽ ഇരുപത്തൊമ്പതിനു മാസം കണ്ട് ഒരു ദിവസം കുറവായ പത്തിലെ ഇഅ്തികാഫുതന്നെ മതിയാകുന്നതാണ്. ശർവാനി:3-478 നോക്കുക._*

______________________
*മൗലാനാ നജീബ് ഉസ്താദ് മമ്പാട്*
ചോദ്യോത്തരം നുസ്രത്തുൽ അനാം
2007 സെപ്തംബർ
✨✨✨✨✨✨✨

*🇦​🇱​ 🇭​🇮​🇩 🇦 🇾​🇦* യിൽ അംഗമാകാൻ ഈ ലിങ്ക് ഉപയോഗിക്കാം

ഗ്രൂപ്പ് നമ്പർ 4⃣
https://chat.whatsapp.com/KuygFBugBpqFqAocG8nJgu

ⒶⒹⓂⒾⓃ
https://wa.me/919072203130

✨✨✨
_________________
*Admin post only*
===============
----------------------------

*നിങ്ങളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ അഡ്മിൻസിന് പ്രൈവറ്റായി അയക്കുക.*

17/05/2020

- 🔮 *അൽ ഹിദായ* 🔮 -
_________________________________
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 *മസാഇലു റമളാൻ -129* 🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
__________________________________
*ലൈലത്തുൽ ഖദ്റിൽ കടൽ ശുദ്ധജലമോ?*
_____________________________

*ചോദ്യം:*

ലൈലത്തുൽ ഖദ്റിന്റെ രാവിൽ കടൽ വെള്ളത്തിൽ ഉപ്പുരസമുണ്ടാവുകയില്ലെന്ന് ബാഫസിലിന്റെ ഹാശിയയിൽ സുലൈമാനുൽ കുർദി പറയുന്നു. അങ്ങനെ വരുമ്പോൾ ആ രാത്രിയെ സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് നിർണ്ണിതമായി മനസ്സിലാക്കാമല്ലോ?

_ഉത്തരം:_

*_സമുദ്രവെള്ളം നൽതണ്ണീരാവൽ ലൈലത്തുൽ ഖദ്റിന്റെ അടയാളങ്ങളിൽ പെട്ടതാണെന്നാണ് പ്രസ്തുത ഹാശിയയിലുള്ളത്. അത് കൊണ്ട് ലൈലത്തുൽ ലൈലത്തുൽ ഖദ്ർ ഉണ്ടാകുമ്പോഴെല്ലാം ഈ അടയാളം ഉണ്ടായിക്കൊള്ളണമെന്നില്ലലോ? അപ്പോൾ പിന്നെ ഈ അടയാളം കൊണ്ട് പ്രസ്തുത രാത്രിയെ നിർണ്ണയപ്പെടുത്താൻ സാദ്ധ്യമല്ല._*

_________________________________
_താജുൽ ഉലമാ ശൈഖുനാ കെ.കെ._
*സ്വദഖത്തുല്ലാഹ് ഉസ്താദ് (ന:മ)*
സമ്പൂർണ്ണ ഫതാവാ - 193
✨✨✨✨✨✨✨

*🇦​🇱​ 🇭​🇮​🇩 🇦 🇾​🇦* യിൽ അംഗമാകാൻ ഈ ലിങ്ക് ഉപയോഗിക്കാം

ഗ്രൂപ്പ് നമ്പർ 6⃣
https://chat.whatsapp.com/Ct2vHpedGrZKwvVjl4x5IA

ⒶⒹⓂⒾⓃ
https://wa.me/919072203130

✨✨✨
_________________
*Admin post only*
===============
----------------------------

*നിങ്ങളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ അഡ്മിൻസിന് പ്രൈവറ്റായി അയക്കുക.*

17/05/2020

- 🔮 *അൽ ഹിദായ* 🔮 -
_________________________________
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 *മസാഇലു റമളാൻ -128* 🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
__________________________________
*ലൈലത്തുൽ ഖദ്ർ അമേരിക്കയിൽ*
________________________________

*പ്രശ്നം:*

ലൈലത്തുൽ ഖദ്ർ ഒരു രാത്രിയിൽ ആണല്ലോ ഉണ്ടാവുക.
എന്നാൽ ഇന്ത്യയിൽ രാത്രിയാകുമ്പോൾ അമേരിക്ക പോലുള്ള രാജ്യത്തു പകലും. അപ്പോൾ ലൈലത്തുൽ ഖദ്ർ എങ്ങനെ സംഭവിക്കും?

_ഉത്തരം:_

*_റമസാനിലെ നിർണിത രാത്രിയായിരിക്കുമല്ലോ ഖദ്റിന്റെ രാതി.ആ രാത്രി അമേരിക്കക്കാർക്ക് എപ്പോളാണ് വരുന്നതെങ്കിൽ അപ്പോളും, ഇന്ത്യക്കാർക്ക് എപ്പോളെങ്കിൽ അപ്പോളും തന്നെ! ലൈലത്തുൽ ഖദ്ർ റമളാനിലെ ഒരു നിർണ്ണിത രാത്രി തന്നെയാണല്ലോ അപ്പോൾ._*

______________________
*മൗലാനാ നജീബ് ഉസ്താദ് മമ്പാട്*
പ്രശ്നോത്തരം 1/53
✨✨✨✨✨✨✨

*🇦​🇱​ 🇭​🇮​🇩 🇦 🇾​🇦* യിൽ അംഗമാകാൻ ഈ ലിങ്ക് ഉപയോഗിക്കാം

ഗ്രൂപ്പ് നമ്പർ 4⃣
https://chat.whatsapp.com/KuygFBugBpqFqAocG8nJgu

ⒶⒹⓂⒾⓃ
https://wa.me/919072203130

✨✨✨
_________________
*Admin post only*
===============
----------------------------

*നിങ്ങളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ അഡ്മിൻസിന് പ്രൈവറ്റായി അയക്കുക.*

17/05/2020

- 🔮 *അൽ ഹിദായ* 🔮 -
_________________________________
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 *മസാഇലു റമളാൻ -127* 🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
__________________________________
ലൈലത്തുൽ ഖദ്ർ ഒരു രാത്രി മാത്രമാണെങ്കിൽ അമേരിക്കയിലോ?
_________________________________

*ചോദ്യം:*
ലൈലത്തുൽ ഖദ്ർ എല്ലാ സ്ഥലത്തും ഒരു രാത്രിയിൽ തന്നെയാണോ സംഭവിക്കാറുള്ളത്? ആണെങ്കിൽ അമേരിക്ക പോലെയുള്ള രാപകൽ വ്യത്യാസപ്പെടുന്ന രാജ്യങ്ങളിൽ എങ്ങനെയാണ് സംഭവിക്കുന്നത്?

_ഉത്തരം:_

*_ലൈലത്തുൽ ഖദ്ർ എല്ലാ സ്ഥലത്തും ഒരു രാത്രിയിൽ തന്നെയാണ് സംഭവിക്കുന്നത്. പക്ഷേ, രാത്രി കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ അമേരിക്ക പോലത്തെ രാപകൽ വ്യത്യാസപ്പെടുന്ന രാജ്യങ്ങളിലെ ലൈലത്തുൽ ഖദ്റിനെ പറ്റി സംശയത്തിനവകാശമില്ല._*

_________________________________
_താജുൽ ഉലമാ ശൈഖുനാ കെ.കെ._
*സ്വദഖത്തുല്ലാഹ് ഉസ്താദ് (ന:മ)*
സമ്പൂർണ്ണ ഫതാവാ - 119
✨✨✨✨✨✨✨

*🇦​🇱​ 🇭​🇮​🇩 🇦 🇾​🇦* യിൽ അംഗമാകാൻ ഈ ലിങ്ക് ഉപയോഗിക്കാം

ഗ്രൂപ്പ് നമ്പർ 6⃣
https://chat.whatsapp.com/Ct2vHpedGrZKwvVjl4x5IA

ⒶⒹⓂⒾⓃ
https://wa.me/919072203130

✨✨✨
_________________
*Admin post only*
===============
----------------------------

*നിങ്ങളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ അഡ്മിൻസിന് പ്രൈവറ്റായി അയക്കുക.*

17/05/2020

- 🔮 *അൽ ഹിദായ* 🔮 -
_________________________________
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 *മസാഇലു റമളാൻ -126* 🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
__________________________________
*വ്രതമനുഷ്ഠിച്ചവന്റെ വായിൽ നൂലിന്റെ ഒരറ്റം ദൃശ്യമായാൽ എന്തു ചെയ്യണം?*
____________________________________

*ചോദ്യം:*

വ്രതമനുഷ്ഠിച്ചവന്റെ വായയിൽ ഒരു നൂലിന്റെ ഒരറ്റം ദൃശ്യമായി അതിന്റെ മറ്റേ അറ്റം ഉള്ളിൽ മറയുകയും ചെയ്തു. ആ വ്രതമനുഷ്ഠിച്ചവൻ എന്തുചെയ്യണം?

_ഉത്തരം:_

*_പ്രസ്തുത നൂൽ ഉള്ളിലേക്കിറക്കിയാലും ഉള്ളിൽ നിന്ന് പുറത്തേക്ക് വലിച്ചെടുത്താലും നോമ്പ് മുറിയും. ഒന്നും ചെയ്യാതിരുന്നാൽ വേറെ ചില നാശങ്ങളുമുണ്ട്. അതിനാൽ അവന്റെ ഉപദേശമോ അറിവോ കൂടാതെ വേറൊരാൾ നൂൽ വലിച്ചെടുത്താൽ നോമ്പ് മുറിയുകയില്ല.(ശർവാനി 3-398)_*

_________________________________
_താജുൽ ഉലമാ ശൈഖുനാ കെ.കെ._
*സ്വദഖത്തുല്ലാഹ് ഉസ്താദ് (ന:മ)*
സമ്പൂർണ്ണ ഫതാവാ - 162

______________________
*മൗലാനാ നജീബ് ഉസ്താദ് മമ്പാട്*
പ്രശ്നോത്തരം 3/131
✨✨✨✨✨✨✨

*🇦​🇱​ 🇭​🇮​🇩 🇦 🇾​🇦* യിൽ അംഗമാകാൻ ഈ ലിങ്ക് ഉപയോഗിക്കാം

ഗ്രൂപ്പ് നമ്പർ 6⃣
https://chat.whatsapp.com/Ct2vHpedGrZKwvVjl4x5IA

ⒶⒹⓂⒾⓃ
https://wa.me/919072203130

✨✨✨
_________________
*Admin post only*
===============
----------------------------

*നിങ്ങളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ അഡ്മിൻസിന് പ്രൈവറ്റായി അയക്കുക.*

17/05/2020

- 🔮 *അൽ ഹിദായ* 🔮 -
_________________________________
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 *മസാഇലു റമളാൻ -125* 🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
__________________________________
*ലൈലതുൽഖദ്ർ: അടയാളം കൊണ്ടെന്തു നേട്ടം?*
___________________________________

*പ്രശ്നം:*
ലൈലതുൽ ഖദ്ർ മനസ്സിലാക്കുന്നതിനുള്ള അടയാളമായി അതിന്റെ പ്രഭാതസൂര്യനു രശ്മി കുറവായിരിക്കുക, പകൽ, ചൂടും തണുപ്പും മിതമായിരിക്കുക പോലുള്ള കാര്യങ്ങൾ ഇമാമുകൾ പറഞ്ഞു കാണുന്നുണ്ടല്ലോ. ഈ അടയാളങ്ങൾ കൊണ്ടെന്തു നേട്ടം? ആ പുണ്യരാത്രി കഴിഞ്ഞ ശേഷമല്ലേ ഇവ വെളിപ്പെടുകയുള്ളൂ. കഴിഞ്ഞുപോയ രാത്രിയെപ്പറ്റി അതിന്റെ പകലിൽ മനസ്സിലാക്കിയതുകൊണ്ടെന്തു പ്രയോജനം?

_ഉത്തരം:_

*_ലൈലതുൽ ഖദ്റിന്റെ രാവിൽ മാത്രമല്ല, അതിന്റെ പകലിലും പുണ്യകർമ്മങ്ങൾ കൊണ്ട് സജീവമാകൽ സുന്നത്താണ്. രാത്രി പിന്നിട്ട ശേഷം ലൈലതുൽ ഖദ്റിനെ മനസ്സിലാക്കിയാലും ഈ പകലിൽ സുകൃതങ്ങൾ വർദ്ധിപ്പിക്കാൻ കഴിയുമെന്നത് നേട്ടം തന്നെയല്ലേ. തുഹ്ഫ: 3-463._*

______________________
*മൗലാനാ നജീബ് ഉസ്താദ് മമ്പാട്*
പ്രശ്നോത്തരം 4/193
✨✨✨✨✨✨✨

*🇦​🇱​ 🇭​🇮​🇩 🇦 🇾​🇦* യിൽ അംഗമാകാൻ ഈ ലിങ്ക് ഉപയോഗിക്കാം

ഗ്രൂപ്പ് നമ്പർ 4⃣
https://chat.whatsapp.com/KuygFBugBpqFqAocG8nJgu

ⒶⒹⓂⒾⓃ
https://wa.me/919072203130

✨✨✨
_________________
*Admin post only*
===============
----------------------------

*നിങ്ങളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ അഡ്മിൻസിന് പ്രൈവറ്റായി അയക്കുക.*

17/05/2020

- 🔮 *അൽ ഹിദായ* 🔮 -
_________________________________
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 *മസാഇലു റമളാൻ -124* 🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
__________________________________
*ലൈലത്തുൽ ഖദ്ർ മറച്ചു വയ്ക്കൽ?*
___________________________________

*പ്രശ്നം:*

ലൈലത്തുൽ ഖദ്ർ ബോദ്ധ്യപ്പെട്ട ആൾ അതു മറച്ചു വയ്ക്കണമെന്ന് പറയാൻ കാരണമെന്താണ്? മറ്റുള്ളവർക്കു പങ്കാളികളാവാൻ അതറിയിച്ചു കൊടുക്കുകയല്ലേ വേണ്ടത്?:

_ഉത്തരം:_

*_ലൈലത്തുൽ ഖദ്റിനെ കണ്ടു ബോദ്ധ്യപ്പെടുന്നത് ഒരസാധാരണ കാര്യമായ കറാമത്താണല്ലോ. കറാമത്തുകൾ മറച്ചു വയ്ക്കേണ്ടതാണെന്നതിൽ സൂഫീ സരണിയിലെ ഇമാമുകൾ ഏകാഭിപ്രായക്കാരാണ്. ശരിയായ ലക്ഷ്യമോ ആവശ്യമോ ഇല്ലാതെ കറാമത്തുകൾ വെളിപ്പെടുത്താവതല്ല. താൻ ഉയർന്ന പദവിയിലാണെന്നും സമശീർഷരെക്കാളെല്ലാം ഉയർന്ന സ്ഥാനത്താണെന്നും ധരിക്കുക പോലുള്ള അപകടങ്ങൾക്ക് അതു വഴിവയ്ക്കുമെന്നതാണു കാരണം. ഇപ്രകാരം ഇമാം സുബ്കി (റ) പ്രസ്താവിച്ചിട്ടുണ്ട്. അൽമവാഹിബുൽ മദനിയ്യ 4-251._*

______________________
*മൗലാനാ നജീബ് ഉസ്താദ് മമ്പാട്*
പ്രശ്നോത്തരം ബുൽബുൽ 2019 മെയ്
✨✨✨✨✨✨✨

*🇦​🇱​ 🇭​🇮​🇩 🇦 🇾​🇦* യിൽ അംഗമാകാൻ ഈ ലിങ്ക് ഉപയോഗിക്കാം

ഗ്രൂപ്പ് നമ്പർ 4⃣
https://chat.whatsapp.com/KuygFBugBpqFqAocG8nJgu

ⒶⒹⓂⒾⓃ
https://wa.me/919072203130

✨✨✨
_________________
*Admin post only*
===============
----------------------------

*നിങ്ങളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ അഡ്മിൻസിന് പ്രൈവറ്റായി അയക്കുക.*

Address


Alerts

Be the first to know and let us send you an email when Al Hidaya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share