തൃശൂര്‍ പുലിക്കളി തത്സമയ സംപ്രേക്ഷണം | PULIKKALI 2024 LIVE
പുലിച്ചുവടുകളും പുലിത്താളവുമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഇന്ന് പുലിയിറങും. വൈകീട്ട് അഞ്ചു മണിയോടെയാണ് പുലിക്കളിയുടെ ഫ്ളാഗ് ഓഫ് നടക്കുക. ഏഴ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുക്കുക. ചുവടുകളുമായി പുലിക്കളിക്ക് അകമ്പടിയായി വാദ്യക്കാരും അണിനിരക്കുന്നതോടെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് ഗാമഭീര്യമേറും.
തൃശ്ശൂരിൽ മാധ്യമപ്രവർത്തകരെ തള്ളിമാറ്റി സുരേഷ് ഗോപിയുടെ 'ഭരത്ചന്ദ്രൻ ഷോ'.
#thrissurlive24x7 #SureshGopi
വിശുദ്ധ എവുപ്രസ്യ മ്മയുടെ കബറിടം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശനം നടത്തി.
#thrissurlive24x7
ചാലക്കുടി പ്ലാന്റേഷൻ കോർപ്പറേഷൻ പതിനേഴാം ബ്ലോക്കിൽ കണ്ട ഭീമൻ പെരുമ്പാമ്പിനെ പിടി കൂടി. കാട് വെട്ടാൻ എത്തിയ പ്ലാന്റേഷൻ തൊഴിലാളികളാണ് ഭീമൻ പെരുമ്പാമ്പിനെ കണ്ടത്. ഫീൽഡ് ഓഫീസർ ജോഫി വനംവകുപ്പ് ആർ ടി സംഘത്തെ വിവരം അറിയിച്ചതിന് തുടർന്ന് വകുപ്പ് ഉദ്യോഗസ്ഥൻ സാബു വിൻ്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. 55 കിലോ ഓളം ഭാരം വരുന്ന പെരുമ്പാമ്പിനെയാണ് പിടികൂടിയത്.
#thrissurlive24x7 #snakesofinstagram
തൃശ്ശൂർ കുതിരാനിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരുക്ക്. തൃശ്ശൂരിൽ നിന്ന് കുതിരാൻ എത്തുന്നതിനു മുൻപുള്ള മേൽപ്പാലത്തിലാണ് അപകടം.
ലോറിക്ക് പുറകിൽ പിക്കപ്പ് ഇടിക്കുകയായിരുന്നു. പിക്കപ്പ് ഡ്രൈവർ ക്യാബിൻ ഉള്ളിൽ കുടുങ്ങി. കുടുങ്ങിയ ഡ്രൈവറെ അരമണിക്കൂറിന് ശേഷം നാട്ടുകാർ ക്യാബിൻ വെട്ടി പൊളിച്ചു പുറത്തെടുത്തു. പാലത്തിനു മുകളിൽ ലൈറ്റുകൾ സ്ഥാപിക്കാത്തതിനാൽ വെളിച്ചക്കുറവാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ. നേരത്തെയും അപകടം ഉണ്ടായെങ്കിലും വെളിച്ചം ഒരുക്കാൻ നാഷണൽ ഹൈവേ അതോറിറ്റി തയ്യാറായില്ലെന്നും പരാതി.
#thrissurlive24x7
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്നാണ് സിപിഎം നിലപാട്: എം വി ഗോവിന്ദൻ
#hemacommitteereport #thrissurlive24x7 #mvgovindan #CPIM
തട്ടുകടയുടെ മറവിൽ ഹാൻസ് വിൽപ്പന നടത്തിയിരുന്ന ബീഹാർ സ്വദേശിയെ എക്സൈസ് പിടികൂടി. ധർമ്മേഷ് കുമാർ (32) ആണ് പിടിയിലായത്. വാടാനപ്പള്ളി ചിലങ്ക സെന്ററിന് സമീപം തട്ടുകട നടത്തുകയും അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഉള്ളവർക്ക് വ്യാപകമായ തോതിൽ ഹാൻസ് വിൽപ്പന നടത്തുകയുമായിരുന്നു. ഇയാളിൽ നിന്നും 5 കിലോയിലധികം വരുന്ന അധനികൃത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പ്രതിയിൽ നിന്നും പിഴ ഈടാക്കി ജാമ്യത്തിൽ വിട്ടയച്ചു. ഓണം സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ച് വാടാനപ്പള്ളി എക്സൈസ് നടത്തുന്ന പ്രത്യേക പട്രോളിങ്ങിലാണ് ഇയാളെ പിടികൂടിയത്. അന്വേഷണങ്ങൾക്ക് എക്സൈസ് ഇൻസ്പെക്ടർ വി. ജി. സുനിൽ കുമാർ, പ്രിവന്റീവ് ഓഫീസർ കെ.ആർ. ഹരിദാസ്, സീനിയർ എക്സൈസ് ഉദ്യോഗസ്ഥരായ കെ.വി.രാജേഷ്, കെ. രഞ്ജിത്ത്, ഡ്രൈവർ രാജേഷ് എന്നിവർ പങ്കെടുത്തു.
#thrissurlive24x7
ദേശീയപാത പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻ്റിന് മുൻപിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് സിഗ്നൽ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. തൊടുപുഴ സ്വദേശി ദിലീപിനാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് വന്നിരുന്ന സൂപ്പർഫാസ്റ്റ് ബസ് അശ്രദ്ധമായി സ്റ്റാൻ്റിലേക്ക് പ്രവേശിച്ചതാണ് അപകടത്തിനിടയാക്കിയത്. ബസ് പെട്ടെന്ന് തിരിയുന്നതിനിടെ തൃശൂർ ഭാഗത്തുനിന്ന് കള്ളുമായി വന്നിരുന്ന പിക്കപ്പ് ബസിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.പിക്കപ്പ് ഇടിച്ച് ഡിവൈഡറിൽ സ്ഥാപിച്ച സിഗ്നൽ പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണു.ഇടിയുടെ ആഘാതത്തിൽ മറിഞ്ഞുകിടന്ന പിക്കപ്പിൽ നിന്ന് ഡ്രൈവറെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.പിന്നീട് ക്രെയിൻ എത്തിച്ചാണ് വാഹനം നീക്കിയത്.പുതുക്കാട് പോലീസ്
ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ
#guruvayoorappan #illamnira #hinduism #GuruvayoorAmbalaNadayil
ഹീവാൻസ് നിക്ഷേപ തട്ടിപ്പ്
കേസ് പ്രതിയും കെപിസിസി സെക്രട്ടറിയുമായ സി എസ് ശ്രീനിവാസനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ.
#thrissurlive24x7
കരുവന്നൂര്‍ മൂര്‍ക്കനാട് ഇരട്ട കൊlaക്കേസിലെ മുഖ്യപ്രതികളില്‍ സഹോദരങ്ങളായ രണ്ട് പേര്‍ അറസ്സില്‍.
22 പ്രതികളില്‍ ഇനി നാല് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി വൈഷ്ണവ്, അപ്പു എന്ന ജിഷ്ണു എന്നിവരെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റു ചെയ്തത്. #thrissurlive24x7