
02/11/2024
കുട്ടികളുടെ മുന്‍ പ്രധാനമന്ത്രിയുടെ
കുഞ്ഞനുജത്തി ഇക്കുറി പ്രധാനമന്ത്രി
നെയ്യാറ്റിൻകര നഗരസഭയുടെ ശിശുദിനാഘോഷ ചടങ്ങിലേയ്ക്കുള്ള കുട്ടികളുടെ പ്രധാനമന്ത്രിയായി വി.എസ്. ഋതുനന്ദ തെരഞ്ഞെടുക്കപ്പെട്ടു. ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരന്‍ വി.എസ് സിദ്ധാര്‍ഥ് മുന്പ് രണ്ടു തവണ നെയ്യാറ്റിന്‍കര നഗരസഭയുടെ ശിശുദിനാഘോഷത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പനയറക്കുന്ന് ഇടുവയില്‍ ബിസിനസ്സുകാരനായ വിനോദിന്‍റെയും സ്റ്റാഫ് നഴ്സായ സിന്ധുവിന്‍റെയും മക്കളാണ് ഋതുനന്ദയും സിദ്ധാര്‍ഥും.