12/01/2023
ഓണച്ചന്തം 2022 ലെ വിജയികളെ പ്രഖ്യാപിച്ചു
https://chat.whatsapp.com/IMTqUSizaBZIDVdjJK6Tv6
പേഴയ്ക്കാപ്പിള്ളി : കഴിഞ്ഞ 17 വർഷക്കാലമായി പേഴയ്ക്കാപ്പിള്ളിയിൽ വിജയകരമായി പ്രവർത്തിച്ചു വരുന്ന ഇൻഡ്യൻ സ്റ്റീൽ ഹൗസ് ഓണത്തോടനുബന്ധിച്ചു "ഓണച്ചന്തം 2022" എന്ന പേരിൽ ഒരുക്കിയ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായി പ്രസിഡന്റ് പി എ കബീറിന്റെ നേതൃത്വത്തിൽ നടന്ന മെഗാ നറുക്കെടുപ്പിൽ 13 പേർ വിജയികളായി.
ഒന്നാം സമ്മാനമായ സുജാത മിക്സി ലഭിച്ചത് നിഷാദ് സി പി ക്കാണ്. മറ്റ് സമ്മാനങ്ങൾ നേടിയവർ അലിയാർ തണ്ടിയേക്കൽ (പീജിയോൺ ഗ്ലാസ് ടോപ് ഗ്യാസ് സ്റ്റൗ), ബഷീർ പൂവത്തൂർ (പീജിയോൺ ഇൻഡക്ഷൻ കുക്കർ), അഷ്‌കർ ചെളിക്കണ്ടത്തിൽ (നോൺസ്റ്റിക്ക് ഫ്രൈപാൻ), ജാസ്മിൻ പോഞ്ഞാശ്ശേരി(നോൺസ്റ്റിക്ക് ഫ്രൈപാൻ), നൗഫൽ ആലപ്പുറം പായിപ്ര (നോൺസ്റ്റിക്ക് ഫ്രൈപാൻ), ആഷ്‌നാ ജലാൽ പാണ്ടിയാറാപ്പിള്ളി (നോൺസ്റ്റിക്ക് ഫ്രൈപാൻ), എം ബി അലിയാർ മുതിരക്കാലായിൽ (പുഷിങ്ങ് ചോപ്പർ), രാമചന്ദ്രൻ പള്ളിച്ചിറങ്ങര (പുഷിങ്ങ് ചോപ്പർ), നൗഫൽ വി പള്ളിച്ചിറങ്ങര (പുഷിങ്ങ് ചോപ്പർ), ഷഹർബാൻ ചേന്നര മുടവൂർ (പുഷിങ്ങ് ചോപ്പർ) എന്നിവരാണ്.
ചടങ്ങിൽ വാർഡ് മെമ്പർമാരായ എം എ നൗഷാദ്, നെജി ഷാനവാസ്, നാസർ വി എം, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ കെ ഉമ്മർ, സി പി ഐ (എം) ലോക്കൽ സെക്രട്ടറി നാസർ കാഞ്ഞിരക്കാട്ടുകുടി, മുൻ
വാർഡ് മെമ്പറും സാമൂഹിക പ്രവർത്തകനുമായ നവാസ് വലിയപറമ്പിൽ, വ്യാപാരി വ്യവസായി സമിതി ബാങ്ക് പ്രസിഡന്റ് പരീത് പറമ്പിൽ തുടങ്ങിയവരും നിരവധി ഉപഭോക്താക്കളും പങ്കെടുത്തു. "ഓണച്ചന്തം 2022" മായി സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും അറിയിക്കുന്നതിനോടൊപ്പം തുടർന്നും എല്ലാവരുടെയും സഹായ സഹകരണം അഭ്യർത്ഥിക്കുന്നതായി സ്ഥാപന ഉടമ നാസർ പൂഞ്ചേരിയിൽ അറിയിച്ചു.