13/02/2022
ശ്രം - മെഗാ തൊഴിൽ മേള 2022 - ഫെബ്രുവരി 19 ന്
കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിൽ സങ്കല്പപ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും, ജില്ലാ സ്കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ശ്രം - മെഗാ ജോബ് ഫെയർ 2022 ഫെബ്രുവരി 19 )o തീയതി ഗവ. എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് വെച്ച് നടത്താൻ തീരുമാനിച്ചു . 40 ഓളം കമ്പനികളിലായി 1750 ഓളം ഒഴിവുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിൽ അന്വേഷകർക്ക് ഫെബ്രുവരി 16 വരെ സ്റ്റേറ്റ് ജോബ് പോർട്ടൽ (www.statejobportal.kerala.gov.in ) എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. സ്റ്റേറ്റ് ജോബ് പോർട്ടലിൽ ജോബ് ഫെയർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തുകൊണ്ട് തൊഴിൽ അന്വേഷകർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. എഞ്ചിനീയറിംഗ്, ഫാർമസി, നഴ്സിംഗ് , ഐടിഐ, ഓട്ടോമൊബൈൽ പോളിടെക്നിക്, എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം,
പ്ലസ് ടു, പത്താംതരം, , ഹ്രസ്വകാല തൊഴിൽ പരിശീലനങ്ങൾ നേടിയവർക്കും തൊഴിൽ മേളയിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 7306402567 എന്ന നമ്പറിൽ വിളിക്കാവുന്നതാണ് .