Telbrain Wings

  • Home
  • Telbrain Wings

Telbrain Wings Telbrain wings is an independent online news portal based in Kerala.

Began by a few like minded people with a desire to provide unbiased information on the current events happening in the state
Telbrain media PVT,Ltd
Edappally
Kochi.

07/06/2026
24/01/2025

ടെൽബ്രെയ്ൻ ബുക്സ് പ്രസിദ്ധീകരിച്ച പി.പ്രകാശിന്റെ കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചി ചങ്ങമ്പുഴ പാർക്കിൽ.

ടെൽബ്രെയ്ൻ ബുക്സ് പ്രസിദ്ധീകരിച്ച കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം എന്ന പുസ്തകം കൊച്ചി മേയർ എം അനിൽകുമാർ പ്രൊഫസർ കെ വി ...
24/01/2025

ടെൽബ്രെയ്ൻ ബുക്സ് പ്രസിദ്ധീകരിച്ച കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം എന്ന പുസ്തകം കൊച്ചി മേയർ എം അനിൽകുമാർ പ്രൊഫസർ കെ വി തോമസിനു ( കേരളത്തിന്റെ പ്രത്യേക പ്രതിനിധി ഡൽഹി) നൽകി പ്രകാശനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ചു നടന്ന ചടങ്ങിൽ കെ ചന്ദ്രൻപിള്ള ( ജി സി ഡി ഐ ചെയർമാൻ) അഡ്വക്കറ്റ് കെ ബാലചന്ദ്രൻ ( മുൻ കൊച്ചി മേയർ) ഷിബു ചക്രവർത്തി ( ഗാനരചയിതാവ്) , പി പ്രകാശ്, റഫീഖ് പെരുമുക്ക് ( ചെയർമാൻ ടെൽബ്രെയ്ൻ ബുക്സ്) കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു.

രണ്ടാമത് ടെൽബ്രെയിൻ ബുക്സ് ബാലസാഹിത്യ പുരസ്കാരത്തിനു രചനകൾ ക്ഷണിക്കുന്നു.
22/12/2024

രണ്ടാമത് ടെൽബ്രെയിൻ ബുക്സ് ബാലസാഹിത്യ പുരസ്കാരത്തിനു രചനകൾ ക്ഷണിക്കുന്നു.

കൊച്ചി റീജിണൽ ഐ എഫ് എഫ് കെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം."""""""""""""""""""""""  കൊച്ചി :കേരള ചലച്ചിത്ര അക്കാദമിയുടെ റീജിണ...
16/03/2022

കൊച്ചി റീജിണൽ
ഐ എഫ് എഫ് കെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം.
"""""""""""""""""""""""
കൊച്ചി :കേരള ചലച്ചിത്ര അക്കാദമിയുടെ റീജിണൽ ഐ എഫ് എഫ് കെ യുടെ സ്വാഗത സംഘം ഓഫീസ്, എറണാകുളം മാക്ട ഓഫീസിൽ
അഭിനേത്രി രജിഷ വിജയൻ ഉദ്‌ഘാടനം ചെയ്തു . കൊച്ചിൻ കോർപ്പറേഷൻ മേയർ അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ സംവിധായകൻ ജോഷി മുഖ്യ അതിഥിയായിരുന്നു.
ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ മൂന്ന് തിയേറ്ററുകളിലായാണ് റീജിണൽ ഐ എഫ് എഫ് കെ നടക്കുക . തിരഞ്ഞെടുത്ത അമ്പത്തിഒൻപത് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
പൊതുജനങ്ങൾക്ക് അഞ്ഞൂറ് രൂപയും വിദ്യാർത്ഥികൾക്കും ചലച്ചിത്ര മേഖലയിലെ അസിസ്റ്റന്റസിനും
ഇരുനൂറ്റി അമ്പത് രൂപയുമാണ് പ്രവേശന നിരക്കായി നിശ്ചയിച്ചിട്ടുള്ളത് .
ഷിബു ചക്രവർത്തി ആമുഖവും
‌സുന്ദർദാസ് സ്വാഗതവും ഇടവേള ബാബു , ഔസേപ്പച്ചൻ വാളക്കുഴി എന്നിവർ ആശംസകളും നേർന്നു .വൈസ് ചെയർമാൻ ബി അശോക്, വി സി അശോക്, സാബു പ്രവദാസ്, കോളിൻസ് തുടങ്ങിയവർ സംബന്ധിച്ചു ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗം സജിത മഠത്തിൽ നന്ദി പറഞ്ഞു .

കുഞ്ചാക്കോ ബോബന്റെ  ‘ന്നാ താന്‍ കേസ് കൊട് "ഫസ്റ്റ് ലുക്ക് പോസ്റ്റർ.."""""""""""""""""""""""കുഞ്ചാക്കോ ബോബനെ നായകനാക്കി ര...
14/03/2022

കുഞ്ചാക്കോ ബോബന്റെ
‘ന്നാ താന്‍ കേസ് കൊട് "
ഫസ്റ്റ് ലുക്ക് പോസ്റ്റർ..
"""""""""""""""""""""""
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
കൊഴുമ്മൽ രാജീവൻ അല്ലെങ്കിൽ അംബാസ് രാജീവൻ എന്നാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ എന്നി ചിത്രത്തിനു ശേഷം വീണ്ടും സന്തോഷ് ടിം കുരുവിളയോടൊപ്പം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
ഈ ചിത്രത്തിൽ
ഗായത്രിശങ്കർ നായികയാവുന്നു.ഗായത്രി ശങ്കർ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.
'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്‌സ്'എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്
സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം
രാകേഷ് ഹരിദാസ്
നിർവ്വഹിക്കുന്നു.
ഗാനരചന-വൈശാഖ് സുഗുണൻ,സംഗീതം-ഡോൺ വിൻസെന്റ്,
ക്രീയേറ്റീവ് പ്രൊഡ്യൂസർ-
അരുൺ സി തമ്പി,
പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബെന്നി കട്ടപ്പന.
പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കർ, മേക്കപ്പ് -ഹസ്സൻ വണ്ടൂർ,വസ്ത്രാലങ്കാരം-മെൽവി ജെ,
സ്റ്റിൽസ്-സാലു പേയാട്,
പരസ്യക്കല-ഓൾഡ് മോങ്ക്സ്, സൗണ്ട്-വിപിൻ നായർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ -സുധീഷ് ഗോപിനാഥ്, ഫിനാൻസ് കൺട്രോളർ-ജോബീസ് ആന്റെണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ജംഷീർ പുറക്കാട്ടിരി.

" പോയ കാലം തന്ന കൗതുകങ്ങൾ..."" ലളിതം സുന്ദരം "രണ്ടാമത്തെവീഡിയോ ഗാനം റിലീസ്."""""""""""""""""""""""""""""""""ഒരു ഇടവേളക്ക...
14/03/2022

" പോയ കാലം തന്ന കൗതുകങ്ങൾ..."

" ലളിതം സുന്ദരം "
രണ്ടാമത്തെ
വീഡിയോ ഗാനം റിലീസ്.
"""""""""""""""""""""""""""""""""

ഒരു ഇടവേളക്ക് ശേഷം ബിജു മേനോൻ - മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന
" ലളിതം സുന്ദരം " എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം, മഞ്ജു വാര്യരുടെ യൂട്യൂബ് ചാനലിൽ റിലീസായി.
ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച " പോയ കാലം തന്ന കൗതുകങ്ങൾ..." എന്നാരംഭിക്കുന്ന മനോഹരമായ ഗാനമാണ് റിലീസായത്.
സെെജു കുറുപ്പ്,സുധീഷ്,
അനു മോഹന്‍,
രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്,
ദീപ്തി സതി,ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്‍,മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന
" ലളിതം സുന്ദരം " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ നിർവ്വഹിക്കുന്നു.
പ്രമോദ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റര്‍-ലിജോ പോള്‍.
നിർമ്മാണം-മഞ്ജു വാര്യർ,കൊച്ചുമോൻ,
എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍,ബിനു ജി,
പ്രൊഡക്ഷൻ കണ്‍ട്രോളര്‍-എ ഡി
ശ്രീകുമാർ,കല-എം ബാവ,മേക്കപ്പ്-റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരംസമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ,അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്,മണ്‍സൂര്‍ റഷീദ് മുഹമ്മദ്,ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍,
സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍,പ്രൊമോഷൻ സ്റ്റിൽസ്-ഷാനി ഷാക്കി, പരസ്യക്കല-ഓള്‍ഡ്മങ്കസ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി,പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍,സെവന്‍ ആര്‍ട്ട് കണ്ണൻ.
വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച "ലളിതം സുന്ദരം" മാർച്ച് 18-ന്
ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
പി ആർ ഒ-എ എസ് ദിനേശ്, ശബരി.
https://www.youtube.com/watch?v=kwWuFSpVMig

"എ ഡ്രമാറ്റിക്ക് ഡെത്ത് "ഫസ്റ്റ് ലുക്ക് പോസ്റ്റർ.""""""""""""""""""""""""""""""""കാപ്പിരി തുരുത്ത് എന്ന ചിത്രത്തിന് ശേഷം...
14/03/2022

"എ ഡ്രമാറ്റിക്ക് ഡെത്ത് "
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
""""""""""""""""""""""""""""""""
കാപ്പിരി തുരുത്ത് എന്ന ചിത്രത്തിന് ശേഷം സഹീർ അലി രചനയും സംവിധാനവും നിർവഹിയ്ക്കുന്ന "എ ഡ്രമാറ്റിക് ഡെത്ത് " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾ സഹീർ, കെ.കെ.സാജൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'എ ഡ്രമാറ്റിക്ക് ഡെത്ത് ' എന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ച്,ഒലിപ്പുറം കാരിക്കോട് ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കി.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ കാലത്തെ നോക്കി കാണുന്ന സിനിമയിൽ വിശ്വസാഹിത്യകാരന്മാരായ ദസ്തയോവിസ്കിയും ടോൾസ്റ്റോയിയും കഥാപാത്രങ്ങളാകുന്നു. നാടകത്തിലൂടെ ജീവിതം പറയുന്ന ഈ സിനിമയിൽ ശ്രദ്ധേയരായ തിയറ്റർ ആർട്ടിസ്റ്റുകളായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ,ഷൈലജ.പി. അമ്പു,ശാരദ കുഞ്ഞുമോൻ , ഷാനവാസ്,രോഹിത് , പ്രേംദാസ്,വാസുദേവൻ, ബിനു പത്മനാഭൻ,സി സി കെ,ചന്ദ്രബാബു ഷെട്ടി ,ധ്വനി എന്നിവരോടൊപ്പം പ്രവാസി ലോകത്തെ ശ്രദ്ധേയനായ കെ.കെ.സാജൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിസ്സാർ ജമീൽ, ജയചന്ദ്രൻ,മഞ്ജു,വിദൃ മുകുന്ദൻ,റഫീക്ക് ചൊക്ലി,ഷിബു മുപ്പത്തടം,അനൂജ് കെ.സാജൻ,പ്രദീപ് ബാബു തുടങ്ങിയവരും വേഷമിടുന്നു.
നൂർദ്ദീൻ ബാവ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
സുരേഷ് പാറപ്രം , വിജേഷ് കെ.വി എന്നിവരുടെ വരികൾക്ക് അനശ്വര സംഗീത സംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് സംഗീതം പകരുന്നു. തൊണ്ണൂറ്റിരണ്ടാം വയസ്സിൽ നാടക വേദിയിലെ അതുല്യ പ്രതിഭ മരട് ജോസഫ് ആദ്യമായി ഈ സിനിമയിലൂടെ പിന്നണി ഗായകനാകുന്നു. രമേശ് മുരളി, എലിസബത്ത് രാജു, വിജേഷ് കെ വി എന്നിവരാണ് മറ്റു ഗായകർ.പശ്ചാത്തല സംഗീതം- മധു പോൾ.
കല-മനു പെരുന്ന, ഗ്രാഫിക്സ്-സമീർ ലാഹിർ,
ചമയം-പട്ടണം ഷാ, വസ്ത്രാലങ്കാരം-പി പി ജോയ്, അശോകൻ തേവയ്ക്കൽ, സ്റ്റിൽസ്- സാബു ഏഴിക്കര, പരസ്യകല-ജാവേദ് അസ്ലാം,എഡിറ്റിങ്-അബു താഹിർ,എഫക്ട്സ്-സുരേഷ്, സൗണ്ട് മിക്സിംങ്ങ്- എസ്.രാധാകൃഷ്ണൻ, സംഘട്ടനം-അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗോപാലക്യഷ്ണൻ, സഹസംവിധാനം-സജീവ് ജി ,ജാവേദ് അസ്ലം,
പ്രൊജക്ട് ഡിസൈനർ-
മാൽക്കോംസ്, ഖാലിദ് ഗാനം.
തിയറ്റർ സ്കച്ചസ് നാടക പ്രതിഭകളായ മണിയപ്പൻ ആറന്മുള വിജേഷ് കെ വി എന്നിവർ ചേർന്ന് നിർവഹിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

https://youtu.be/m205X-T7TWQ
23/01/2022

https://youtu.be/m205X-T7TWQ

ചിത്രകലയില്‍ തന്റേതായ ഒരിടം സൃഷ്ടിച്ച, പ്രഗല്ഭരായ അനേകം കലാകാരന്മാരെ തന്റെ ശിക്ഷണത്തിലൂടെ മലയാളത്തിനു സമ്മാ....

Address

Madom Junction

Alerts

Be the first to know and let us send you an email when Telbrain Wings posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Telbrain Wings:

Shortcuts

  • Want your business to be the top-listed Media Company?

Share