KPSTA Punalur

  • Home
  • KPSTA Punalur

KPSTA Punalur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KPSTA Punalur, News & Media Website, .

*കെപിഎസ്ടിഎ സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി**പുനലൂർ:-കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ(കെപിഎസ്ടിഎ) നേതൃത്വത്ത...
13/09/2025

*കെപിഎസ്ടിഎ സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി*

*പുനലൂർ:-കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ(കെപിഎസ്ടിഎ) നേതൃത്വത്തിൽ പുനലൂർ ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സഞ്ജയ് ഖാൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം ബി.റോയി അധ്യക്ഷത വഹിച്ചു.ഉപജില്ലാ സെക്രട്ടറി ബിജു തങ്കച്ചൻ,ജില്ലാ ജോയിൻ്റ് സെക്രട്ടറി എ.എസ്.രജിത്ത്,ജില്ലാ കൗൺസിൽ അംഗം റ്റി.എസ്. അനീഷ്,സാന്റേഴ്‌സ് ബേബി,ഷൈമ,സിഞ്ചു ബേബി എന്നിവർ പ്രസംഗിച്ചു*

*എൽ.പി,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ്,എന്നീ വിഭാഗങ്ങളിലായി നൂറോളം കുട്ടികൾ പങ്കെടുത്തു.ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്തു*.

*ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവർ:-*
*എൽപി വിഭാഗം:-ഐഡൻ ബി.കിംഗ്‌സൺ(സെൻ്റ് ജോൺസ് എൽ.പി.എസ്,പുനലൂർ),ജെഫിൻ ജെ.(ഗവ.യു.പി. എസ്.,മണിയാറ്റ്),ജസ്‌ന ബെൻസി ഷാജി(ഗവ.എൽ.പി.എസ്,തൊളിക്കോട്),*

*യു പി വിഭാഗം:-*
*ജുവാൻ വർഗീസ് ജോജോ(സെൻ്റ് ഗോരെറ്റി എച്ച്എസ്എസ് പുനലൂർ),ഭൃഗുറാം (ഗവ.എച്ച്.എസ്.എസ്, പുനലൂർ),നിവേദ് എം.(ഗവ.യു.പി. എസ്.,മാണിയാറ്റ്)*

*എച്ച് എസ് വിഭാഗം:-*
*ആദിത്യൻ ബി.(എൻ. എസ്.വി.വി.എച്ച്.എസ്.എസ്,വാളക്കോട്),ഗോപിക രാജേഷ്(എച്ച്.എസ് ഫോർ ഗേൾസ്,പുനലൂർ),കൃഷ്ണ വിനോദ് (എച്ച്എസ് ഫോർ ഗേൾസ്,പുനലൂർ)*

*എച്ച് എസ് എസ് വിഭാഗം:-*
*ഇവ മേരി ജോൺ(സെൻ്റ് ഗോരെറ്റി എച്ച്എസ്എസ് പുനലൂർ),മഹേശ്വർ ഗിരീഷ് ശേഖർ(ഗവ.എച്ച്എസ്എസ്, പുനലൂർ),നിവേദിത എസ്.(ഗവ.വി.എച്ച്.എസ് എസ്.പുന്നല)*
#സ്വദേശ്മെഗാക്വിസ്





11/09/2025
*സർക്കാരിൻ്റെ വികലമായ പൊതു വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കെ.പി.എസ്.ടി. എ. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യ...
26/08/2025

*സർക്കാരിൻ്റെ വികലമായ പൊതു വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കെ.പി.എസ്.ടി. എ. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ പരിവർത്ത സന്ദേശയാത്ര 'മാറ്റോലി' 2025 സെപ്റ്റംബർ 15 മുതൽ 27 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തപ്പെടുന്നു. സെപ്റ്റംബർ 26ന് കൊല്ലം ജില്ലയിൽ എത്തിച്ചേരുന്ന യാത്ര സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരണം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.എസ്.ഇ.സഞ്ജയ് ഖാൻ ഉദ്ഘാടനം ചെയ്തു.*കെ.പി.എസ്.റ്റി.എ സംസ്ഥാന സെക്രട്ടറി ശ്രീ.പി.എസ്. മനോജ് സന്ദേശയാത്ര വിശദീകരണം നടത്തി.






#കൊല്ലം

*കെ.പി.എസ്.ടി. എ. പ്രതിഷേധ സായാഹ്നം നടത്തി* *പുനലൂർ:-കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ)പുനലൂർ വിദ്...
20/08/2025

*കെ.പി.എസ്.ടി. എ. പ്രതിഷേധ സായാഹ്നം നടത്തി*

*പുനലൂർ:-കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ)പുനലൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ മെഡിസെപ്പ് വഞ്ചനക്കെതിരെ പുനലൂർ ഡിഇഒ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സായാഹ്നം കെ.പി.എസ്.റ്റി.എ സംസ്ഥാന കമ്മിറ്റി അംഗം ബി.റോയി ഉദ്ഘാടനം ചെയ്തു*
*സർക്കാർ പങ്കാളിത്തത്തോടെ വിശ്വാസിയോഗ്യമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കി, ഇൻഷുറൻസ് പരിധിയിലുള്ള ചികിത്സാ ചെലവ് പൂർണമായും ഉറപ്പാക്കി മികച്ച മെഡിസെപ്പ് ആരോഗ്യ സുരക്ഷാ പദ്ധതി അധ്യാപകർക്കും ജീവനക്കാർക്കും നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം ഗ്ലീന,എ.എസ് രജിത്ത്, ബിജു തങ്കച്ചൻ, സുബീഷ് ജോർജ്ജ്,എബിൻ വർഗീസ്,പ്രദീപ് കുമാർ,എ.മാരിയത്ത്,ടി.എസ്.അനീഷ്,ടിൻ്റു ആർ.തങ്കം,ശ്രീജിത്ത് എസ്.പിള്ള, എ.നിസാമുദ്ദീൻ,എം.നൗഷാദ്,ബി.ഫൈസൽ,അനിൽ ആയൂർ,ഇസ്സുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.നിയമന അംഗീകാരങ്ങൾ നൽകുക,എൻ.പി.എസ് പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക,ഡിഎ കുടിശ്ശിക അനുവദിക്കുക,ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക ആലോചനയില്ലാതെ പ്രഖ്യാപിച്ച മെനു പുനഃപരിശോധിക്കുക,
മുഴുവൻ പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും തസ്‌തികയും ആനുകൂല്യവും അനുവദിക്കുക,ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കുക,സ്പെഷ്യലിസ്റ്റ് കായിക അധ്യാപക തസ്ത‌ിക എല്ലാ വിദ്യാലയങ്ങളിലും സൃഷ്ടിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ പ്രതിഷേധ ധർണ്ണയിൽ ആവശ്യപ്പെട്ടു.*







     #കൊല്ലം
19/08/2025



#കൊല്ലം


പുനലൂർ വിദ്യാഭ്യാസ ജില്ലാ സംസ്കൃത അക്കാഡമിക് കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ബിജു തങ്കച്ചൻ സാറിന് അഭിനന്ദനങ്ങൾ      #...
08/08/2025

പുനലൂർ വിദ്യാഭ്യാസ ജില്ലാ സംസ്കൃത അക്കാഡമിക് കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത
ബിജു തങ്കച്ചൻ സാറിന് അഭിനന്ദനങ്ങൾ


#കൊല്ലം




KPSTA സ്വദേശ് മെഗാ ക്വിസ് 2025പുനലൂർ ഉപജില്ലസ്കൂൾതല വിജയികൾ        #കൊല്ലം
30/07/2025

KPSTA സ്വദേശ് മെഗാ ക്വിസ് 2025
പുനലൂർ ഉപജില്ല
സ്കൂൾതല വിജയികൾ



#കൊല്ലം




*KPSTA സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം  KPSTA കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ DDE  ഓഫീസ് മാർച്ചും ധ...
27/07/2025

*KPSTA സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം KPSTA കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ DDE ഓഫീസ് മാർച്ചും ധർണയും അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.*


#കൊല്ലം


KPSTA യുടെ നേതൃത്വത്തിൽ  കൊല്ലം DDE ഓഫീസ് മാർച്ചും ധർണ്ണയും 2025 ജൂലൈ 26 ശനിയാഴ്ച
25/07/2025

KPSTA യുടെ നേതൃത്വത്തിൽ കൊല്ലം DDE ഓഫീസ് മാർച്ചും ധർണ്ണയും
2025 ജൂലൈ 26 ശനിയാഴ്ച







ജൂലൈ 9 ന് നടക്കുന്ന പണിമുടക്കിൽ KPSTA പങ്കെടുക്കുന്നില്ല.  ജൂലൈ 9ന് നടക്കുന്ന പണിമുടക്കിൽ KPSTA പണിമുടക്കുന്നു എന്ന് അധ്...
08/07/2025

ജൂലൈ 9 ന് നടക്കുന്ന പണിമുടക്കിൽ KPSTA പങ്കെടുക്കുന്നില്ല.

ജൂലൈ 9ന് നടക്കുന്ന പണിമുടക്കിൽ KPSTA പണിമുടക്കുന്നു എന്ന് അധ്യാപകർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്.

2025 ജനുവരി 22 ന് KPSTA യും NGO അസോസിയേഷനും ഉൾപ്പെടുന്ന SETO സംഘടനകൾ
സർവീസ് ആനുകൂല്യങ്ങൾ ഒന്നൊന്നായി തടഞ്ഞുവെക്കുന്ന സംസ്ഥാന ഗവൺമെന്റിനെതിരെയും, തൊഴിലാളി വിരുദ്ധ നയങ്ങൾ പിന്തുടരുന്ന കേന്ദ്രഗവൺമെന്റിനെതിരെയും സമരം ചെയ്തതാണ്.

അന്ന് നമ്മളോടൊപ്പം സമരം ചെയ്യാൻ KSTA യും NGO യൂണിയനും CITU, INTUC ഉണ്ടായിരുന്നില്ല.

ജൂലൈ 9 ന് നടക്കുന്ന സമരം കേന്ദ്ര ഗവൺമെൻ്റിനെതിരെ മാത്രമുള്ള സമരമാണ്.
സംസ്ഥാന സർക്കാർ അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ മുഴുവൻ കവർന്നെടുക്കുന്ന സാഹചര്യമുണ്ടായിട്ടും
22 ശതമാനം DA കുടിശ്ശികയായതിനെക്കുറിച്ചോ, ശമ്പള പരിഷ്കരണം 1 വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിനെക്കുറിച്ചോ, നിയമന അംഗീകാരങ്ങൾ തടഞ്ഞു വച്ചതിനെക്കുറിച്ചോ ഒരക്ഷരം മിണ്ടാതെയാണ് ജൂലൈ 9ന് സമരവുമായി ഇറങ്ങിയിട്ടുള്ളത്. അതിനാൽ ഈ സമരത്തിൽ KPSTA പങ്കെടുക്കുന്നില്ല.








Address


Website

Alerts

Be the first to know and let us send you an email when KPSTA Punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share