Gayathri Ashok Presents

  • Home
  • Gayathri Ashok Presents

Gayathri Ashok Presents Welcome to Gayathri Ashok Presents, a channel dedicated to students of cinema. My topics range from Hollywood Movies, World Cinema, and Indian Cinema.

Here I try to examine some of the must-watch movies through a series of video essays. ദൈനംദിന ജീവിത ക്ലേശങ്ങൾക്കും ജോലിത്തിരക്കുകൾക്കും സമയക്കുറവിനുമിടയിൽ, "തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകൾ "ഏതെന്ന് നിശ്ചയമില്ലാതെ, സിനിമയിൽ തൻ്റേതായ ഒരിടം സ്വപ്നം കണ്ടു നടക്കുന്ന യുവത്വത്തിന് ഒരു വഴികാട്ടി.

ഇരുപതോളം മിനിറ്റുകൊണ്ട് ഒരു ക്ലാസിക് സിനിമ പൂർണമായും ആസ്വദിച്ചതു പോലെ അതിൻ്റെ കഥയും മറ്റു സവിശേഷതകളും മനസ്സിലാക്കിത്തരുന്ന എപ്പിസോഡുകൾ.

23/11/2024

=====================================================മഞ്ഞിലാസ് - കെ. എസ്. സേതുമാധവൻ - സത്യൻ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും ഒടുവിലത്തെ ചിത്രം -അനുഭവങ.....

23/11/2024

പ്രശസ്ത നാടകകൃത്തായിരുന്ന കെ.ടി. മുഹമ്മദിന്റെ
അതിപ്രശസ്തമായ നാടകം
'കടൽപ്പാലം'
മഞ്ഞിലാസ് തങ്ങളുടെ മൂന്നാമത്തെ സിനിമയായി
കെ.എസ് . സേതുമാധവന്റെ
സംവിധാനത്തിൽ നിർമ്മിച്ചു.
ദുർവാശിക്കാരനായ ഒരച്ഛനായും
അതിനേക്കാൾ ദുർവാശിക്കാരനായ ഒരു മകനായും
അനശ്വരനായ അഭിനയപ്രതിഭ സത്യൻ വേഷമിട്ടു.
പ്രേംനസീർ, ഉമ്മർ, അടൂർ ഭാസി, ബഹദൂർ,
ഷീല, ജയഭാരതി, അടൂർ ഭവാനി, വിജയചന്ദ്രിക,
തുടങ്ങിയവർ ആയിരുന്നു മറ്റു താരങ്ങൾ.
കടൽപ്പാലത്തെക്കുറിച്ചുള്ള
ചില ഓർമ്മകൾ .

യൂട്യൂബ് വീഡിയോയുടെ ലിങ്ക് ആദ്യ കമന്റ്
ആയി ചേർത്തിട്ടുണ്ട്.

23/11/2024

യക്ഷി, അടിമകൾ, കടൽപ്പാലം, എന്നീ ചിത്രങ്ങളുടെ
വൻവിജയത്തെത്തുടർന്ന്
പി. അയ്യനേത്തിന്റെ അതേപേരിലുള്ള നോവലിന്റെ
ചലച്ചിത്രാവിഷ്ക്കാരമായിരുന്നു
മഞ്ഞിലാസിന്റെ ബാനറിൽ എം. ഒ. ജോസഫ് നിർമ്മിച്ച്
കെ. എസ്. സേതുമാധവൻ സംവിധാനം നിർവ്വഹിച്ച
'വാഴ്‌വേമായം'.
അഭിനയചക്രവർത്തി സത്യന്റെ അത്യുജ്ജ്വല
അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രം.
വയലാർ, ദേവരാജൻ കൂട്ടുകെട്ടിന്റെ
നിത്യഹരിതഗാനങ്ങളായിരുന്നു വാഴ്‌വേമായത്തിന്റെ
മറ്റൊരു ഹൈലൈറ്റ്.

യൂട്യൂബ് വീഡിയോയുടെ ലിങ്ക് ആദ്യ കമന്റ്
ആയി ചേർത്തിട്ടുണ്ട്.

====================================== യക്ഷി എന്ന ആദ്യചിത്രം കലാപരമായും സാമ്പത്തികമായും കൈവരിച്ച വൻ വിജയത്തെത്തുടർന്ന് മ...
30/08/2024

======================================
യക്ഷി എന്ന ആദ്യചിത്രം
കലാപരമായും സാമ്പത്തികമായും കൈവരിച്ച
വൻ വിജയത്തെത്തുടർന്ന്
മഞ്ഞിലാസ് K .S സേതുമാധവന്റെ സംവിധാനത്തിൽ
1969-ൽ പുറത്തിറക്കിയ ചിത്രമാണ് 'അടിമകൾ'.
ഇപ്പോൾ പ്രചാരത്തിലുള്ള 'തഗ് ലൈഫ് ' എന്ന രീതിയിലുള്ള
ഇതിലെ സത്യന്റെ സംഭാഷണങ്ങൾ വളരെ രസകരമാക്കിയ
ഒരു ചിത്രം. സത്യനെക്കൂടാതെ പ്രേംനസീർ, ഷീല ശാരദ,
അടൂർ ഭാസി, ശങ്കരാടി, ബഹദൂർ, ഗോവിന്ദൻകുട്ടി
തുടങ്ങിയവരുടെ ഉജ്ജ്വല അഭിനയ മുഹൂർത്തങ്ങളും
വയലാർ - ദേവരാജൻ ടീമിന്റെ
അതിമനോഹര ഗാനങ്ങളും ..... ചില ഓർമ്മകൾ.

യൂട്യൂബ് വീഡിയോയുടെ ലിങ്ക് ആദ്യ കമന്റ്
ആയി ചേർത്തിട്ടുണ്ട്.
====================================

================================ആ ചിത്രത്തിൽ യക്ഷി അധിവസിക്കുന്നു എന്നും വിളിച്ചാൽ അവൾ കൂടെ പോരും എന്നും പരക്കെ വിശ്വസിക...
30/08/2024

================================
ആ ചിത്രത്തിൽ യക്ഷി അധിവസിക്കുന്നു എന്നും
വിളിച്ചാൽ അവൾ കൂടെ പോരും എന്നും
പരക്കെ വിശ്വസിക്കപ്പെടുന്ന ആ ചിത്രത്തിൽ നോക്കി
അയാൾ വിളിച്ചു . " എന്താ പോരുന്നോ ? "
ഇടിമിന്നലുകളുടെ അകമ്പടിയോടെ
പെരുമഴ പെയ്യുന്ന ആ അർദ്ധരാത്രിയിൽ
അവൾ അവനെത്തേടിയെത്തി - യക്ഷി!
ഞെട്ടിക്കുന്ന സംഭവങ്ങളുടെ
ഒരു പരമ്പരയായിരുന്നു, പിന്നീട്.
മലയാള സിനിമാചരിത്രത്തിലെ
ഒരു അസാധാരണ യക്ഷിക്കഥയെക്കുറിച്ചുള്ള
ഓർമ്മകൾ ......
യൂട്യൂബ് വീഡിയോയുടെ ലിങ്ക് ആദ്യ കമന്റ്
ആയി ചേർത്തിട്ടുണ്ട്.
=================================

================================വീണ്ടുവിചാരമില്ലാതെ നടത്തുന്ന ദുരഭിമാനക്കൊലകൾ! അതിനായി ഒരുവൻ തോക്ക് ചൂണ്ടുമ്പോൾ അവന് ഉന്...
21/04/2024

================================
വീണ്ടുവിചാരമില്ലാതെ നടത്തുന്ന ദുരഭിമാനക്കൊലകൾ!
അതിനായി ഒരുവൻ തോക്ക് ചൂണ്ടുമ്പോൾ
അവന് ഉന്നം പിഴയ്ക്കുക കൂടി ചെയ്താലോ ?
താറുമാറാകുന്ന കുടുംബബന്ധങ്ങളും
ജീവപര്യന്തം ദിനരാത്രങ്ങൾ തള്ളിനീക്കുന്ന
കുടുംബാംഗങ്ങളും.....
ഇങ്ങനെ ഒരു കഥാതന്തുവിനെ ആധാരമാക്കി
നവജീവൻ ഫിലിംസിന്റെ ബാനറിൽ K. S. സേതുമാധവൻ
സംവിധാനം ചെയ്ത് 1968 -ൽ പുറത്തിറങ്ങിയ
'തോക്കുകൾ കഥ പറയുന്നു' എന്ന ചിത്രത്തെക്കുറിച്ചുള്ള
ചില ഓർമ്മകൾ.

യൂട്യൂബ് വീഡിയോയുടെ ലിങ്ക്
ആദ്യ കമന്റ് ആയി ചേർത്തിട്ടുണ്ട്.
==================

---------------------------------------------------------നവജീവൻ ഫിലിംസിന്റെ ബാനറിൽ K. S. സേതുമാധവൻ സംവിധാനം ചെയ്ത് 1967 ...
12/04/2024

---------------------------------------------------------

നവജീവൻ ഫിലിംസിന്റെ ബാനറിൽ K. S. സേതുമാധവൻ
സംവിധാനം ചെയ്ത് 1967 -ൽ പുറത്തിറങ്ങിയ ചിത്രം -
നാടൻ പെണ്ണ് .
ഒരേ വാക്കുകളിൽ തുടങ്ങുന്ന രണ്ടുഗാനങ്ങൾക്ക്
തികച്ചും വ്യത്യസ്തമായ ഈണങ്ങൾ ഒരുക്കിയ
ദേവരാജൻ എന്ന മഹാപ്രതിഭയെക്കുറിച്ചും മറ്റുമുള്ള
ചില ഓർമ്മകളാണീ എപ്പിസോഡിൽ.

യൂട്യൂബ് വീഡിയോയുടെ ലിങ്ക് ആദ്യ കമന്റ് ആയി ചേർത്തിട്ടുണ്ട്.

---------------------------------------------------------

---------------------------------------------------------1960 - '70 കാലഘട്ടത്തിൽ ലോകമാകെ പ്രചരിച്ച 'ഹരേ കൃഷ്ണ ' പ്രസ്ഥാന...
28/03/2024

---------------------------------------------------------

1960 - '70 കാലഘട്ടത്തിൽ ലോകമാകെ പ്രചരിച്ച
'ഹരേ കൃഷ്ണ ' പ്രസ്ഥാനവും ഹിപ്പി സംസ്കാരവും.
അതിന്റെയൊക്കെ ഫലമായി
കുടുംബബന്ധങ്ങളിൽ വന്ന വിള്ളലുകളും
കുടുംബാംഗങ്ങളിൽ ഉടലെടുത്ത അരക്ഷിതാവസ്ഥയും.
ദേവാനന്ദ് നിർമ്മാണവും സംവിധാനവും നിർവഹിച്ച്
നായകനായി അഭിനയിച്ച
'ഹരേ രാമ ഹരേ കൃഷ്ണ ' എന്ന സംഗീതസാന്ദ്രമായ
ചിത്രത്തെപ്പറ്റി ചില ഓർമ്മകൾ.

-----------------------------------------------------------------
യൂട്യൂബ് വീഡിയോയുടെ ലിങ്ക്
ആദ്യ കമന്റ് ആയി ചേർത്തിട്ടുണ്ട്.

1966 - ൽ കേരളക്കരയാകെ ഞെട്ടിത്തരിച്ച മറിയക്കുട്ടിക്കൊലക്കേസ് !പ്രതിയായ ഒരു ക്രിസ്തീയ പുരോഹിതനെസെഷൻസ് കോടതി വധശിക്ഷയ്ക്ക്...
19/03/2024

1966 - ൽ കേരളക്കരയാകെ ഞെട്ടിത്തരിച്ച
മറിയക്കുട്ടിക്കൊലക്കേസ് !
പ്രതിയായ ഒരു ക്രിസ്തീയ പുരോഹിതനെ
സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു
എന്നതായിരുന്നു ഞെട്ടലുളവാക്കിയ കാര്യം.
ആ കേസിനെക്കുറിച്ചും ആ സംഭവങ്ങളെ ആസ്പദമാക്കി
പുറത്തിറങ്ങിയ 'മൈനത്തരുവി', 'മാടത്തരുവി'
എന്നീ രണ്ട് മലയാള സിനിമകളെക്കുറിച്ചുമുള്ള
ചില ഓർമ്മകൾ.

യൂട്യൂബ് വീഡിയോയുടെ ലിങ്ക് ആദ്യ കമന്റ് ആയി ചേർത്തിട്ടുണ്ട്.

Address


Alerts

Be the first to know and let us send you an email when Gayathri Ashok Presents posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share